Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അരദിവസം കൊണ്ട് തടി കുറയുമോ? ജാൻവി കപൂറിന്റെ വൈറൽ കമന്റിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
ജൂൺ 2-ലെ വ്യാഴമാറ്റം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു, നിങ്ങൾ തയ്യാറാണോ? -
മിഥുനം രാശിയിലേക്ക് ബുധൻ: ഓഹരി വിപണിയിലും കരിയറിലും വമ്പൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
മെയ് 27-ലെ അപൂർവ്വ ഗ്രഹയോഗം: ഈ 3 രാശിക്കാർക്ക് ധനനേട്ടം, സമയം കളയരുത് - അറിയേണ്ടതെല്ലാം!
ദീപാവലിയില്‍ ഭാഗ്യവും ഐശ്വര്യവും കൊണ്ട് വരും വസ്തുക്കള്‍
ഈ വര്‍ഷത്തെ ദീപാവലി ഒക്ടോബര്‍ 24-നാണ് ആഘോഷിക്കപ്പെടുന്നത്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം എല്ലാവരും കൊണ്ടാടുന്നു. ദീപങ്ങളുടെ ഉത്സവം എന്നാണ് ഈ ദിനത്തെ പറയുന്നത്. അഞ്ച് ദിവസം വരെയാണ് ദീപാവലി ആഘോഷങ്ങള്‍ നീണ്ട് നില്‍ക്കുന്നത്. ഇതിനോട് അനുബന്ധിച്ച് പരമ്പരാഗതമായ പല കാര്യങ്ങളും ചെയ്യുന്നു. ദീപാവലിയുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള ഐതിഹ്യങ്ങളും ഉണ്ട്. എന്നാല്‍ ഇതിന്റെയെല്ലാം അടിസ്ഥാനം എന്ന് പറയുന്നത് തിന്മക്ക് മേല്‍ നന്മ നേടിയ വിജയം തന്നെയാണ്. ജീവിതത്തിലെ ഇരുട്ടകറ്റി വെളിച്ചം കൊണ്ട് വരുന്നതിനാണ് ഈ ദിനം വിളക്കുകള്‍ കൊളുത്തി ആഘോഷിക്കപ്പെടുന്നത്.

കാര്‍ത്തിക മാസത്തിലെ അമാവാസി തിഥിയില്‍ ആണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. അഞ്ച് ദിവസങ്ങളിലായാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ഇതില്‍ ആദ്യത്തെ ദിനം വരുന്നത് ഒക്ടോബര്‍ 22-നാണ്. ധന്തേരാസ് ദിനമായാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. ധനത്തെ ആരാധിക്കുന്ന ദിനമായത് കൊണ്ടാണ് ഈ ദിനത്തെ ധന്തേരാസ് എന്ന് പറയുന്നത്. ലക്ഷ്മി ദേവിയെ ആരാധിക്കുന്ന ദിനമാണ് ഇത്. അതുകൊണ്ട് തന്നെ ഈ ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഏതൊക്കെ ദിനങ്ങളാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ധന്തേരാസ്
ധന്തേരാസ് ദിനത്തോട് കൂടിയാണ് ദീപാവലിക്ക് തുടക്കം കുറിക്കുന്നത്. ധനത്തെ ആരാധിക്കുന്ന ദിവസമായത് കൊണ്ട് തന്നെ വളരെയധികം പ്രാധാന്യത്തോടെ ഈ ദിനം ആഘോഷിക്കപ്പെടുന്നു. ഈ വര്‍ഷം, 2022 ഒക്ടോബര്‍ 22-നാണ് ധന്ന്തേരാസ് വരുന്നത്. ലക്ഷ്മീദേവിയെ ആരാധിക്കുകയും വര്‍ഷം മുഴുവനും സമ്പത്തും ഐശ്വര്യവും ആകര്‍ഷിക്കുന്നതിനായി ശുഭകരമായ ചില കാര്യങ്ങള്‍ വാങ്ങുകയും ചെയ്ത് കൊണ്ടാണ് ഇത്തരത്തില്‍ ഈ ദിനം ആഘോഷിക്കപ്പെടുന്നത്.

നാരക ചതുര്ദശി
അടുത്ത ദിനത്തെ നാരകചതുര്ദശി എന്നാണ് പറയുന്നത്. ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ഒക്ടൊബര് 24-നാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. നാരക ചതുര്ദശി ദിനത്തില്‍ ആളുകള്‍ അതിരാവിലെ ഉണര്‍ന്ന് ശരീരത്തില്‍ സുഗന്ധതൈലം പുരട്ടുകയും ചെയ്യുന്നു. ശരീരത്തില്‍ സുഗന്ധ തൈലം പുരട്ടി കുളിക്കുന്നതാണ് ഈ ദിനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത്തരത്തില്‍ സുഗന്ധതൈലം പുരട്ടി കുളിക്കുന്നത് നിങ്ങളുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുകയും മനസ്സിനെ ശുദ്ധീകരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്. ഈ ദിനത്തില്‍ കുളി കഴിഞ്ഞ് പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതോടൊപ്പം ഗണപതിയെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നതിനും ശ്രദ്ധിക്കുക. കൂടാതെ ദീപങ്ങള്‍ കത്തിക്കുക.

ലക്ഷ്മി പൂജ - ദീപാവലി
മൂന്നാമത്തെ ദിവസമാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ലക്ഷ്മി പൂജ നടത്തേണ്ടത്. ഈ ദിനത്തില്‍ ലക്ഷ്മി പൂജ നടത്തേണ്ട മുഹൂര്‍ത്തം 07:26 PM ന് ആരംഭിച്ച് 08:39 PM വരെ നീണ്ടുനില്‍ക്കും. ലക്ഷ്മി ദേവി ആളുകളെ ഐശ്വര്യവും ഭാഗ്യവും നല്കി അനുഗ്രഹിക്കുന്ന ദിനമായാണ് ലക്ഷ്മി പൂജ ദിനത്തെ കണക്കാക്കുന്നത്. ഈ ദിനത്തില്‍ എല്ലാവരും ലക്ഷ്മി ദേവിയെ ആരാധിക്കുകയും മധുരപലഹാരങ്ങളും പുഷ്പങ്ങളും വിളക്കും എല്ലാം കത്തിച്ച് നേദിക്കുകയും ചെയ്യുന്നു.

ഗോവര്‍ദ്ധന പൂജ
ഗോവര്‍ദ്ധന പൂജയാണ് നാലാം ദിവസം വരുന്നത്.. ഈ ദിനത്തില്‍ ഭഗവാന് കൃഷ്ണനെയാണ് ആരാധിക്കുന്നത്. ഭഗവാന് ഗോവര്‍ദ്ധന പര്‍വ്വതം ഉയര്‍ത്തി തന്റെ ഭക്തന്മാരെ പേമാരിയില്‍ നിന്നും രക്ഷിച്ച ദിനമായാണ് ഈ ദിനം കണക്കാക്കുന്നത്. ഗോവര്ദ്ധന് പര്‍വ്വതം ഉയര്‍ത്തി ഭഗവാന് കൃഷ്ണന് ഇന്ദ്രനെതിരെ വിജയിച്ച ദിവസമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ഈദിനത്തില്‍ പ്രതീക്ത്മകയായി ചാണകം കൊണ്ട് ഗോവര്‍ദ്ധനം നിര്‍മ്മിക്കാറുണ്ട്.

ഭായി ദൂജ്
ദീപാവലി ആഘോഷങ്ങളുടെ അവസാന ദിനമാണ് ഭായി ദൂജ് എന്നറിയപ്പെടുന്ന ദിനം. ഈ ദിനം സഹോദരിയും സഹോദരനും തമ്മിലുള്ള സ്നേഹബന്ധത്തെ ആഘോഷിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. ഈ ദിനത്തില്‍ സഹോദരിമാര്‍ തങ്ങളുടെ സഹോദരങ്ങളെ തിലകം ചാര്‍ത്തുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നു. ഈ ദിനത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും അത് കൂടാതെ അത്യാഢംബരമായ ഭക്ഷണം തയ്യാറാക്കുകയും ചെയ്യുന്നു. ഇനി ധന്തേരാസ് ദിനത്തില്‍ നാം ഐശ്വര്യത്തിന് വേണ്ടി വാങ്ങിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.. അവ എന്തൊക്കെയെന്ന് നോക്കാം.

സ്വര്‍ണ്ണമോ വെള്ളിയോ
ഈ ദിനത്തില്‍ ഐശ്വര്യത്തിനും സന്തോഷം നിലനില്ക്കുന്നതിനുമായി സ്വര്‍ണമോ വെള്ളിയോ വാങ്ങിക്കാവുന്നതാണ്. ഇത് കൂടാതെ നാണയങ്ങള്‍, പാത്രങ്ങള്‍ എന്നിവയെല്ലാം വാങ്ങിക്കാവുന്നതാണ്. യമരാജാവിന്റെ കൈയ്യില്‍ നിന്ന് ഹിമന്റെ മകനെ രക്ഷിക്കുന്നതിന് വേണ്ടി പത്നി വിളക്കുകളും ആഭണങ്ങളും കൊണ്ട് വീട് അലങ്കരിക്കുകയും അത് വഴി ജീവന് തിരിച്ച് കിട്ടി എന്നുമാണ് വിശ്വാസം. ഇത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു എന്നും വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഈ ദിനം സ്വര്‍ണവും വെള്ളിയും വാങ്ങുന്നത് എന്തുകൊണ്ടും നല്ലതാണ്.

പിച്ചള, ചെമ്പ്
പിച്ചളയും ചെമ്പും ഈ ദിനത്തില്‍ വാങ്ങിക്കാവുന്നതാണ്. സ്വര്‍ണവും വെള്ളിയും വാങ്ങുമ്പോള്‍ നല്കുന്ന അതേ പ്രാധാന്യം തന്നെയാണ് ഈ ദിനത്തിലും ലഭിക്കുന്നത്. കാരണം ഈ ലോഹങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ ഭാഗ്യത്തെ ഉയര്‍ത്തുന്നു എന്നാണ് പറയുന്നത്. ഇതെല്ലാം നെഗറ്റീവ് എനര്‍ജിയെ അകറ്റി നിര്‍ത്തുമെന്നും വിശ്വസിക്കുന്നു.

ലക്ഷ്മി ഗണേശ വിഗ്രഹങ്ങള്‍
ഐശ്വര്യം കൊണ്ട് വരുന്നതിന് വേണ്ടി ലക്ഷ്മി ഗണേശ വിഗ്രഹം വാങ്ങിക്കേണ്ടതാണ്. ലക്ഷ്മി ദേവിയേയും ഗണേശനേയും ഈ ദിനത്തില്‍ ആരാധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നമുക്കറിയാം. ഇത് നിങ്ങള്‍ക്ക് ലോഹം കൊണ്ട് നിര്‍മ്മിച്ചതോ അല്ലെങ്കില്‍ കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ചതോ ആയ വിഗ്രഹങ്ങള്‍ വാങ്ങിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സന്തോഷവും ഐശ്വര്യവും കൊണ്ട് വരുന്നതിന് സഹായിക്കുന്നു.

പാത്രങ്ങള്‍
പാത്രങ്ങള്‍ വാങ്ങുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതെല്ലാം ജീവിതത്തില്‍ സന്തോഷം നിറക്കുകയും ഐശ്വര്യം നിറക്കുകയും ചെയ്യുന്നു. ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഇവയിലെല്ലാം തന്നെ നിറഞ്ഞിരിക്കുന്നു എന്നതാണ് സത്യം. സ്വര്‍ണ്ണം, വെള്ളി, പിച്ചള, അല്ലെങ്കില്‍ ചെമ്പ് എന്നിവയില്‍ തീര്‍ത്ത പാത്രങ്ങള്‍ വാങ്ങുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഇവയിലെല്ലാ ശുദ്ധജലം നിറക്കുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളില്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യം നിറക്കുന്നു എന്നാണ് വിശ്വാസം.



Click it and Unblock the Notifications