Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ രാശിക്കാരുടെ ജീവിതത്തില്‍ ദീപാവലി നല്‍കും സന്തോഷം; വരും വര്‍ഷത്തെ പ്രവചനം
ദീപാവലി അടുക്കുമ്പോള്‍ തന്നെ അടുത്ത വര്‍ഷം സാമ്പത്തികമായും തൊഴില്‍പരമായും എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള ആഗ്രഹം മിക്കവരുടെയും മനസ്സില്‍ വന്നുതുടങ്ങും. ആളുകള്‍ ലക്ഷ്മി ദേവിയെ ഭക്തിയോടെ ആരാധിക്കുകയും വര്‍ഷം മുഴുവനും ദേവിയുടെ ഐശ്വര്യം ആഗ്രഹിക്കുകയും ചെയ്യുന്നു. ഭക്തരുടെ വിളികള്‍ ശ്രവിക്കുകയും അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന ദേതവിയാണ് ലക്ഷ്മീദേവി.
എന്നാല്‍ ഗ്രഹനിലകളുടെ സ്വാധീനം ഓരോരുത്തരിലും നിലനില്ക്കുന്നു, ഇത് നിങ്ങളുടെ കരിയറിലും സാമ്പത്തികവശത്തെയും ബാധിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ദീപാവലി മുതല്‍ മഹാലക്ഷ്മി വര്‍ഷം ആരംഭിക്കുന്നു, അത് അടുത്ത വര്‍ഷം വരെ പ്രാബല്യത്തിലുണ്ടാകും. നിങ്ങളുടെ രാശിചിഹ്നത്തിന് ഈ കാലം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
വര്‍ഷത്തിന്റെ തുടക്കത്തില്‍, മേടം രാശിക്കാര്‍ക്ക് തൊഴില്‍, ബിസിനസ്സ് മേഖലകളില്‍ ആഗ്രഹിച്ച വിജയം ലഭിക്കും. വളരെക്കാലമായി സ്വന്തം ബിസിനസ്സ് തുടങ്ങണമെന്ന ആശയം ഉന്നയിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹങ്ങളും ഈ സമയത്ത് സഫലമാകും. എന്നിരുന്നാലും, വര്‍ഷത്തിന്റെ മധ്യത്തില്‍, ഈ രാശിക്കാര്‍ തൊഴില്‍, ബിസിനസ്സ് മേഖലകളില്‍ ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടതുണ്ട്. ഈ സമയത്ത്, നിങ്ങള്‍ തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. ഒരു വലിയ തീരുമാനമെടുക്കാന്‍ പോകുകയാണെങ്കില്‍, തീര്‍ച്ചയായും പരിചയസമ്പന്നരായ ആളുകളുടെ ഉപദേശം സ്വീകരിക്കുക.

ഇടവം
ഇടവം രാശിക്കാര്‍ക്ക് തൊഴില്‍, ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ ഈ വര്‍ഷം വളരെ അനുകൂലമായിരിക്കും. ഈ വര്‍ഷം, ശനി ദേവന് നിങ്ങളുടെ ഒമ്പതാം ഭാവത്തില്‍ ഇരിക്കും. അതിനാല്‍ നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് ഭാഗ്യം ലഭിക്കും. ഈ സമയം ഉപയോഗിച്ച് ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഈ വര്‍ഷം ആഗ്രഹിക്കുന്ന ട്രാന്‍സ്ഫര്‍ നേടാനും കഴിയും. ഈ വര്‍ഷം മുഴുവനും നിങ്ങളില്‍ ഒരു പോസിറ്റീവ് എനര്‍ജി ദൃശ്യമാകും.

മിഥുനം
ഈ വര്‍ഷം ബുധന്‍ ഭരിക്കുന്ന മിഥുനം രാശിക്കാര്‍ അവരുടെ കഴിവുകള്‍ തിരിച്ചറിയുകയും ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കുന്ന ശീലം വളര്‍ത്തിയെടുക്കുകയും വേണം. ഈ വര്‍ഷം, ഭാഗ്യത്തെ മാത്രം ആശ്രയിച്ച് ഇരിക്കരുത്, കഴിയുന്നത്ര നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വര്‍ഷത്തിലെ ആദ്യത്തെ നാല് മാസങ്ങള്‍ നിങ്ങള്‍ക്ക് നല്ലതായിരിക്കും. എന്നാല്‍ അതിനുശേഷം തൊഴില്‍, ബിസിനസ് മേഖലകളില്‍ നിങ്ങള്‍ ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടതുണ്ട്.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഈ വര്‍ഷം കരിയറിന്റെ കാര്യത്തില്‍ സാധാരണമായിരിക്കും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഈ രാശിക്കാര്‍ ഈ വര്‍ഷം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഏപ്രില്‍ അവസാനം വരെ ഈ രാശിയിലെ ബിസിനസുകാര്‍ക്ക് നല്ല സമയം ആയിരിക്കും. നിങ്ങള്‍ക്ക് ബിസിനസ്സില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. എന്നാല്‍ അതിനുശേഷം നിങ്ങള്‍ക്ക് ചില ഉയര്‍ച്ച താഴ്ചകള്‍ കാണാന്‍ കഴിയും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ മഹാലക്ഷ്മീ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഊര്‍ജ്ജം നിറഞ്ഞവരായിരിക്കും, 2021-ന്റെ അവസാന മാസങ്ങള്‍ നിങ്ങള്‍ക്ക് കരിയറിന്റെയും ബിസിനസ്സിന്റെയും കാര്യത്തില്‍ നല്ലതായിരിക്കും. 2022 വര്‍ഷത്തിന്റെ തുടക്കത്തില്‍ പോലും, കരിയര്‍ ഗ്രാഫ് ഉയരങ്ങള്‍ തൊടും. ഈ സമയത്ത് ഈ രാശിയിലുള്ള തൊഴില്‍ രഹിതര്‍ക്കും ജോലി ലഭിക്കാനുള്ള നല്ല അവസരങ്ങളുണ്ടാകും.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ വര്‍ഷം മെയ് മാസം വരെ തൊഴിലിലും ബിസിനസ്സിലും നല്ല ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ കുടുംബാംഗങ്ങളുടെ സഹായത്തോടെ നിങ്ങളുടെ ബിസിനസ്സ് ആരംഭിക്കുന്നതിലും നിങ്ങള്‍ക്ക് വിജയിക്കാനാകും. കന്നി രാശിയിലുള്ള ചിലര്‍ക്ക് ഈ വര്‍ഷം മെയ് മാസത്തിനു ശേഷം ജോലിയുമായോ ബിസിനസുമായോ ബന്ധപ്പെട്ട ദീര്‍ഘദൂര യാത്രകള്‍ നടത്താം. എന്നിരുന്നാലും, മെയ് മാസത്തിന് ശേഷം, നിങ്ങള്‍ തൊഴില്‍ രംഗത്ത് ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടതുണ്ട്.

തുലാം
തുലാം രാശിക്കാര്‍ക്ക് ഈ വര്‍ഷം അവരുടെ പ്രയത്നങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം. ഈ രാശിയിലുള്ള പലര്‍ക്കും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ ഈ വര്‍ഷം നല്ലതാണെങ്കിലും അധിക ഉത്തരവാദിത്തങ്ങള്‍ ലഭിക്കുന്നതിനാല്‍, ജോലിയുടെ ആധിക്യം ഉണ്ടാകാം.

വൃശ്ചികം
ചൊവ്വയുടെ ഉടമസ്ഥതയിലുള്ള വൃശ്ചിക രാശിക്കാര്‍ ഈ വര്‍ഷം കഠിനാധ്വാനത്താല്‍ നേട്ടങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഈ വര്‍ഷം നിങ്ങള്‍ക്ക് പരീക്ഷണങ്ങളുടെ വര്‍ഷമാണ്. നിങ്ങള്‍ക്ക് എത്രത്തോളം കഴിവുണ്ട്, യോഗ്യത അനുസരിച്ച് നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ കഴിയുമോ ഇല്ലയോ എന്നതൊക്കെ ഈ വര്‍ഷം പരീക്ഷിക്കപ്പെടാം. കരിയറിലും ബിസിനസ്സിലും അനുകൂലമായ ഫലങ്ങള്‍ ലഭിക്കുന്നതിന് ഈ വര്‍ഷം നിങ്ങള്‍ വളരെ സജീവമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.

ധനു
ധനു രാശിക്കാര്‍ക്ക് ഈ വര്‍ഷം വളരെ സുഖകരമായിരിക്കും. ഈ വര്‍ഷം, ജോലിസ്ഥലത്തെ പ്രവര്‍ത്തനത്തിന് നിങ്ങള്‍ക്ക് വളരെയധികം പ്രശംസ ലഭിക്കും. സഹപ്രവര്‍ത്തകര്‍ നിങ്ങളെ പിന്തുണയ്ക്കും, അതേ സമയം നിങ്ങള്‍ക്ക് വീട്ടിലെ ആളുകളില്‍ നിന്ന് പിന്തുണയും ലഭിക്കും, ഇത് കരിയര്‍ മേഖലയിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കും. ഈ വര്‍ഷം ധനു രാശിക്കാര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാനുള്ള അവസരവും ലഭിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് ഈ വര്‍ഷം കഠിനാധ്വാനം ഇരട്ടിയാക്കേണ്ടി വരും. ഈ വര്‍ഷം, നിങ്ങളുടെ കഠിനാധ്വാനത്തിന് ആനുപാതികമായി നിങ്ങളുടെ കരിയറിലും ബിസിനസ്സിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. എന്നിരുന്നാലും, മെയ് മാസത്തിന് ശേഷം ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ബിസിനസ്സിലും കരിയര്‍ മേഖലയിലും നിങ്ങള്‍ക്ക് വിജയം നേടാനാകും.

കുംഭം
ശനിയുടെ ഉടമസ്ഥതയിലുള്ള കുംഭ രാശിക്കാര്‍ക്ക് ഈ വര്‍ഷം തൊഴില്‍ മേഖലയില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്ന ഈ രാശിക്കാര്‍ക്ക് മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ഒരു നല്ല കമ്പനിയില്‍ നിന്ന് ഒരു ഓഫര്‍ ലഭിക്കും. വളരെക്കാലമായി സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്ന കുംഭം രാശിക്കാര്‍ക്ക് ഈ വര്‍ഷം അനുകൂലമായിരിക്കും. അത്തരക്കാര്‍ക്ക് ഈ വര്‍ഷം വിജയം നേടാന്‍ കഴിയും.

മീനം
മീനം രാശിക്കാര്‍ ഈ വര്‍ഷം സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം സ്ഥാപിക്കും, ഇത് ജോലിസ്ഥലത്ത് അനുയോജ്യതയിലേക്ക് നയിക്കും. ജോലിയില്‍ പുരോഗതി കൈവരിക്കാന്‍ നിങ്ങള്‍ക്ക് ഈ വര്‍ഷം പുതിയ എന്തെങ്കിലും ചെയ്യാന്‍ കഴിയും. അതുവഴി നിങ്ങള്‍ക്ക് ജോലി മേഖലയില്‍ പ്രമോഷനും ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ കുടുംബ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഈ വര്‍ഷം നിങ്ങള്‍ക്ക് വിജയകരമാകും.



Click it and Unblock the Notifications
