ആണിനും പെണ്ണിനും ഒരേ നക്ഷത്രമെങ്കില്‍ സ്വഭാവം ഒരുപോലെയോ?

ഓരോ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഒരേ തരത്തിലുള്ള സ്വഭാവമാകണം എന്ന് പറയുന്നത് ശരിയല്ല. കാരണം ഒരേ നക്ഷത്രമെങ്കിലും ആണ്‍ പെണ്‍ സ്വഭാവം വ്യത്യസ്തമായിരിക്കും. ജ്യോതിഷ പ്രകാരം നമ്മുടെ മനസ്സിനെ നിയന്ത്രിക്കുന്ന ഗ്രഹം കൂടിയാണ് ചന്ദ്രന്‍. ചന്ദ്രന്റെ മാറ്റം അനുസരിച്ചാണ് നക്ഷത്രത്തില്‍ സ്വഭാവം നിയന്ത്രിക്കുന്നത്.

t Personality Traits Of Men And Women

എന്നാല്‍ എന്തൊക്കെയാണ് നിങ്ങളുടെ ഓരോ നക്ഷത്രത്തിന്റേയും സ്വഭാവം എന്ന് നോക്കാവുന്നതാണ്. ഓരോ നക്ഷത്രത്തിലും ജനിക്കുന്ന സ്ത്രീ പുരുഷ സ്വഭാവങ്ങള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഓരോ നക്ഷത്രക്കാര്‍ക്കും സ്വഭാവത്തിലുണ്ടാവുന്ന ആണ്‍ പെണ്‍ സ്വഭാവങ്ങള്‍ എന്താണെന്ന് നോക്കാവുന്നതാണ്.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാരില്‍ ആണ്‍ പെണ്‍ സ്വഭാവസവശേഷതകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ നക്ഷത്രത്തിലുള്ള പുരുഷന്‍മാരെങ്കില്‍ ഇവര്‍ സൗന്ദര്യ ഗുണമുള്ളവരായിരിക്കും. ആത്മവിശ്വാസം ഇവര്‍ക്ക് കൂടുതലാണ്. ശുഭപ്രതീക്ഷയും ഉള്ളവരാണ് അശ്വതിക്കാര്‍. എന്നാല്‍ സ്ത്രീകളെങ്കില്‍ ഇവര്‍ ദേഷ്യക്കാരായിരിക്കും. ഇത് കൂടാതെ ഇവര്‍ക്ക് യാതൊരു കാര്യത്തിലും അമിതമായ അസക്തിയില്ല. കൂടാതെ ഭാഗ്യദോഷം ഇവര്‍ക്ക് കൂടെയുണ്ടാവുന്നുണ്ട്.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാരായ പുരുഷന്‍മാര്‍ സത്യസന്ധതരാണ്. ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ടി സമയം കണ്ടെത്തും. എന്നാല്‍ ഇവര്‍ക്കുണ്ടാവുന്ന അനുകമ്പ ഇവരെ പലപ്പോഴും അപകടത്തില്‍ കൊണ്ട് ചെന്നെത്തിക്കും. സ്ത്രീകള്‍ക്ക് മികച്ച സ്വഭാവഗുണമായിരിക്കും. ഒരിക്കലും ഇവര്‍ വിട്ടുവീഴ്ചകള്‍ ചെയ്യില്ല. സ്‌നേഹിക്കുന്നവരോട് എന്തിനും കൂടെ നില്‍ക്കും.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാരായ പുരുഷന്‍മാര്‍ ദേഷ്യക്കാരായിരിക്കും. തേജസ്സുറ്റ മുഖത്തിനും ആകര്‍ഷകമായ വ്യക്തിത്വത്തിനും ഉടമകളായിരിക്കും കാര്‍ത്തിക നക്ഷത്രക്കാര്‍. സ്ത്രീകള്‍ക്ക് മറ്റുള്ളവരെ അടക്കി ഭരിക്കുന്നവരായിരിക്കും. ആഡംബരപ്രിയമാണ് ഇവരുടെ മറ്റൊരു മോശം സ്വഭാവം. ബുദ്ധി ഇവര്‍ക്ക് വേറെ ലെവല്‍ ആയിരിക്കും.

രോഹിണി

രോഹിണി

ഈ നക്ഷത്രത്തിലെ പുരുഷന്മാരും സ്ത്രീകളും ബുദ്ധി കൂടുതല്‍ ഉള്ളവരായിരിക്കും. മികച്ച വ്യക്തിത്വമായിരിക്കും ഇവര്‍ക്ക്. മറ്റുള്ളവരോട് അനിഷ്ടം കാണിക്കാന്‍ മടിയായിരിക്കും. കുടുംബ കാര്യങ്ങളില്‍ വളരെ താല്‍പര്യം കാട്ടുന്നവരാണ് ഈ നക്ഷത്രക്കാര്‍. ഇവരില്‍ സ്ത്രീ പുരുഷന്‍മാര്‍ ഒരേ സ്വഭാവക്കാരായിരിക്കും.

മകയിരം

മകയിരം

ഈ നക്ഷത്രത്തിലെ പുരുഷന്മാര്‍ ആരെയും ആകര്‍ഷിക്കുന്നവരായിരിക്കും. നല്ല ചുറുചുറുക്കും പെട്ടെന്നൊന്നും ക്ഷീണിക്കാത്ത സ്വഭാവമായിരിക്കും. സ്ത്രീകള്‍ പൊതുവെ സുന്ദരപ്രകൃതികളായിരിക്കും. സംസാരം കൊണ്ട് മറ്റുള്ളവരെ കീഴ്‌പ്പെടുത്തുന്നവരാണ്. ആള്‍ക്കൂട്ടങ്ങള്‍ ഇഷ്ടപ്പെടും.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ വാശിക്കാരാണ്. പ്രത്യേകിച്ച് പുരുഷന്‍മാര്‍. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ കടുംപിടുത്തം കാണിക്കും. അലസത ഇവരുടെ സ്വഭാവമാണ്. സ്ത്രീകള്‍ വാചാലരായിരിക്കും. കുടുംബഭരണത്തില്‍ താല്‍പര്യക്കുറവും വിവാഹജീവിതത്തിലുള്ള അസന്തുഷ്ടിയും കൂടുതലായിരിക്കും. കാര്യങ്ങള്‍ കൃത്യമായി ഗ്രഹിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ഇവര്‍. സ്ത്രീകള്‍ അധികം ചിന്തിക്കാത്തവരായിരിക്കും.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാരായ പുരുഷന്‍മാര്‍ സൗമ്യപ്രകൃതരാവും. എന്നാല്‍ സ്ത്രീകള്‍ ദുഃഖമുള്ളവരായിരിക്കും. സദാചാരപൂര്‍ണമായ ജീവിതമായിരിക്കും ഇവരുടേത്. സ്ത്രീകള്‍ കുടുംബഭരണത്തില്‍ തികഞ്ഞ പാടവം പ്രകടിപ്പിക്കുന്നു. സ്ത്രീകളേക്കാള്‍ ആഡംബരബോധവും ഇത്തരക്കാരുടെ സ്വഭാവമാണ്. അനാവശ്യമായ പേടി ഇവരെ ബാധിക്കും.

പൂയം

പൂയം

പൂയ്യം നക്ഷത്രക്കാരായ പുരുഷന്‍മാര്‍ അസാധാരണമായ മനോനിയന്ത്രണശേഷിയുള്ളവരായിരിക്കും. കാപട്യമില്ലാത്ത പെരുമാറ്റം ഇവരിലുണ്ടാവുന്നുണ്ട്. ആരെയും ആകര്‍ഷിക്കാന്‍ കഴിയുന്നപ്രകൃതമാണ് പൂയം നക്ഷത്രക്കാരായ സ്ത്രീകളുടെ പ്രത്യേകത. സമ്പത്തിന്റെ കാര്യത്തില്‍ ഈ നക്ഷത്രക്കാര്‍ ഭാഗ്യമുള്ളവരായിരിക്കും.

ആയില്യം

ആയില്യം

ഈ നക്ഷത്രത്തിലെ പുരുഷന്‍മാര്‍ നിഗൂഡസ്വഭാവക്കാരാണ്. സ്ത്രീകള്‍ ഒന്നിലും തൃപ്തിവരാത്ത സ്വഭാവക്കാരും. ധൂര്‍ത്ത്, ഒന്നിലും മനസുറയ്ക്കാത്ത പ്രകൃതം തുടങ്ങിയവയും ആയില്യക്കാരായ പുരുഷന്‍മാരുടെ പ്രത്യേകതയാണ്. ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടെന്നു വിചാരിക്കുകയും അതിന്റെ പേരില്‍ ദുഃഖിക്കുകയും ചെയ്യുന്നവരാണ് ഈ സ്ത്രീകള്‍.

മകം

മകം

മകം നക്ഷത്രത്തില്‍ ജനിച്ചവര്‍ തനിക്ക് ശരിയെന്ന് തോന്നുന്നതിന് വാദിക്കുന്നു. ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ എപ്പോഴും സന്തോഷമുള്ളവരായിരിക്കും. ഉത്സാഹശീലരും കര്‍മ്മനിരതനുമായിരിക്കും പുരുഷന്‍മാര്‍. എപ്പോഴും എന്തെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് ഇവരുടെ സ്വഭാവം. ഇവരുടെ ദാമ്പത്യം സന്തോഷം നിറഞ്ഞതായിരിക്കും.

പൂരം

പൂരം

ഈ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര്‍ സാഹസികതയും ധൈര്യവും കൂടുതല്‍ ഉള്ളവരായിരിക്കും. സ്ത്രീകള്‍ക്ക് മറ്റുള്ളവരോടുള്ള ഉദാരമനസ്‌കതയാണ് പ്രത്യേകത. പുരുഷന്‍മാരില്‍ പലപ്പോഴും ശക്തവുമായ അഭിപ്രായമുള്ളവരാണ്. ഉദാരശീലം ഇവരെ അപകടങ്ങളിലെത്തിക്കും. ജോലിക്കാര്യത്തില്‍ ഇവര്‍ ശ്രദ്ധിക്കുന്നവരായിരിക്കും.

ഉത്രം

ഉത്രം

ഈ നക്ഷത്രത്തില്‍ ജനിച്ചവരുടെ പൊതുസ്വഭാവം അധികാര സ്വഭാവമാണ്. ഇവരില്‍ പുരുഷന്‍മാര്‍ സൗന്ദര്യത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. സ്ത്രീകള്‍ സുന്ദരികളായിരിക്കും. വിശാലമനസ്‌കതയും ബുദ്ധിയും ഇവര്‍ക്ക് കൂടുതലാണ്. പുരുഷന്‍മാര്‍ വളരെയധികം ശ്രദ്ധയോടെയാണ് ഇവര്‍ ജീവിതത്തില്‍ മുന്നോട്ട് പോവുന്നത്. മറ്റുള്ളവര്‍ക്ക് മാപ്പുകൊടുക്കാനുള്ള സന്നദ്ധത ഇവരിലുണ്ടാവും.

അത്തം

അത്തം

അത്തം നക്ഷത്രത്തില്‍ ജനിച്ചവര്‍ ശുദ്ധനും കുലീനരും ആയ പുരുഷന്‍മാരായിരിക്കും. സ്ത്രീകള്‍ വളരെ സമാധാനത്തോടെ ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും. ഓരോ കാര്യത്തെയും കൂര്‍മ്മബുദ്ധിയോടെ സമീപിക്കുന്നവരാണ് ഈ നക്ഷത്രക്കാരായ സ്ത്രീകള്‍. ഒറ്റക്ക് നില്‍ക്കാനാണ് ഈ പുരുഷന്‍മാര്‍ക്ക് താല്‍പര്യം. ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ പിന്നോട്ട് പോവാതെ പ്രവര്‍ത്തിക്കുന്നു.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ പരുഷമായി പെരുമാറുന്നവരാണ്. സ്വന്തമായി ഇവര്‍ വെല്ലുവിളി ഉയര്‍ത്തുന്നവരായിരിക്കും ഈ രാശിക്കാരായ പുരുഷന്‍മാര്‍. മറ്റുള്ളവരോട് എപ്പോഴും കലഹിക്കാനാണ് സ്ത്രീകള്‍ക്ക് താല്‍പര്യം. സുന്ദരികളായ ഇവര്‍ക്ക് സ്വന്തം ശരീരത്തെ സ്‌നേഹിക്കുന്നവരാണ്. പുരുഷന്‍മാരില്‍ വാക്‌സാമര്‍ത്ഥ്യം കൂടുതലായിരിക്കും.

ചോതി

ചോതി

ചോതി നക്ഷത്രത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ ദേഷ്യം കൂടുതലുള്ളവരായിരിക്കും. പ്രത്യേകിച്ച് പുരുഷന്‍മാര്‍. സ്ത്രീകള്‍ സംശയാലുക്കളായിരിക്കും. പരോപകാരം ഇവര്‍ക്ക് ഹോബിയാണ്. കലാകാരന്‍മാരായിരിക്കും ഈ നക്ഷത്രക്കാരായ സ്ത്രീകള്‍. നിയതമായ ധര്‍മബോധമാണ് ഇവരുടെ പുരുഷ ഗുണം.

വിശാഖം

വിശാഖം

ഈ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാരില്‍ നിഗൂഢത ഒളിഞ്ഞ് നില്‍ക്കുന്നു. കുടുംബസൗഖ്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ് സ്ത്രീകള്‍. പിശുക്ക്, അന്യരോട് അകാരണമായ വെറുപ്പ് യാഥാസ്ഥിതിക മനോഭാവം സ്ത്രീകളില്‍ കൂടുതലായിരിക്കും. സന്താനങ്ങളില്‍നിന്ന് കിട്ടുന്ന പിന്തുണ ഇവര്‍ക്ക് ഏത് കാര്യത്തിലും ഉണ്ടാവും. പ്രത്യേകിച്ച് പുരുഷന്‍മാര്‍ക്ക്.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാരായ പുരുഷന്‍മാര്‍ പല കാര്യത്തിലും മഹത്വം കൊണ്ട് നടക്കുന്നവരായിരിക്കും. പ്രാക്ടിക്കലായി കാര്യങ്ങളെ സമീപിക്കുന്നവരാണ് സ്ത്രീകള്‍. അനിഴം നാളുകാരായ സ്ത്രീകള്‍ പെരുമാറുന്നത് പ്രതിഫലം ആഗ്രഹിച്ചായിരിക്കും. പ്രസിദ്ധി, സ്വഭാവനിഷ്ഠ തുടങ്ങിയ കാര്യങ്ങളിലും ഇവര്‍ അതീവ ശ്രദ്ധാലുക്കളായിരിക്കും.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര്‍ സ്വഭാവത്തില്‍ പ്രകടമായ മാറ്റം കാണിക്കുന്നവരാണ്. ഇവര്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നവരാണ് ഈ പുരുഷന്‍മാര്‍. തൃക്കേട്ടനക്ഷത്രക്കാരായ സ്ത്രീയുടെ സ്വഭാവവിശേഷം പറയുകയാണെങ്കില്‍ ഇവര്‍ തുറന്ന പെരുമാറ്റക്കാരായിരിക്കും. പാചകത്തില്‍ ഇവര്‍ മികച്ച സ്വഭാവക്കാരായിരിക്കും.

മൂലം

മൂലം

മൂലം നക്ഷത്രക്കാര്‍ക്ക് മികച്ച സ്വഭാവക്കാരായിരിക്കും എന്നുള്ളതാണ് സത്യം. ഇതില്‍ പുരുഷന്‍മാരുടെ സ്വഭാവത്തില്‍ ഉയര്‍ന്ന സ്വഭാവ സവിശേഷതകള്‍ ഉണ്ടായിരിക്കും. ഉയര്‍ന്ന സാമൂഹ്യബോധവും സ്വഭാവവിശേഷവുമായിരിക്കും. ഇവര്‍ ഔചിത്യസ്വഭാവം കൂടുതലുള്ളവരായിരിക്കും. വാക്കിലും നോക്കിലും വളരെയധികം ശ്രദ്ധിക്കുന്നവരാണ് ഇവര്‍. നിഗൂഢതയോടെ കാര്യങ്ങളെ നോക്കിക്കാണുന്നവരായിരിക്കും.

പൂരാടം

പൂരാടം

ഈ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര്‍ക്ക് മാന്യമായ പെരുമാറ്റമായിരിക്കും ഉണ്ടായിരിക്കുക. സ്ത്രീകള്‍ അല്‍പം പൊങ്ങച്ചം കാണിക്കുന്നവരായിരിക്കും. വിദ്യാസമ്പന്നത, പൊതുജനപ്രീതി എന്നിവ ഉണ്ടാവുമെങ്കിലും പുരുഷന്‍മാര്‍ സദാചാര ബോധം കൊണ്ട് നടക്കുന്നവരായിരിക്കും. ഇത്തരക്കാര്‍ മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കും.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ അല്‍പം ശ്രദ്ധിക്കണം. ഇവരുടെ ലക്ഷ്യം കാണുന്നതിന് വേണ്ടിയാണ് ഈ നക്ഷത്രക്കാരായ പുരുഷന്‍മാര്‍ എന്തും ചെയ്യുന്നത്. എന്നാല്‍ ഉത്രാടം നക്ഷത്രക്കാരായ സ്ത്രീകള്‍ കഴിവുറ്റ വ്യക്തിത്വമുള്ളവരായിരിക്കും. ബന്ധുജനങ്ങളില്‍ നിന്നും സ്‌നേഹം ഉണ്ടാവുന്ന നക്ഷത്രക്കാരാണ് ഈ നക്ഷത്രക്കാരായ പുരുഷന്‍മാര്‍. മറ്റുള്ളവരെ വിശ്വസിക്കുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാരായ പുരുഷന്മാര്‍ ആത്മവിമര്‍ശനവും അതുവഴി ജീവിതവിജയവും നേടുന്നവരാണ് എന്നതാണ് സത്യം. എന്നാല്‍ ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ ഭക്തി , കുലീനത എന്നിവക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ചെറിയ സാഹചര്യങ്ങളെ മെച്ചപ്പെടുത്തുന്നതിലൂടെ മുന്നോട്ട് പോവുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. കുടുംബത്തിനുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും സ്ത്രീകളും പുരുഷന്‍മാരും തയ്യാറാവുന്നു.

അവിട്ടം

അവിട്ടം

ഈ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര്‍ പൊതുവെ ഏത് കാര്യത്തിനും കാര്‍ക്കശ്യം കാണിക്കുന്നു. സ്ത്രീകള്‍ കലയില്‍ പ്രാവീണ്യം നേടുന്നവരാണ്. എത്രയൊക്കെയാണെങ്കിലും തികഞ്ഞ അഭിമാനബോധമാണ് ഇവരുടെ പ്രത്യേകത. കുടുംബത്തിന് പ്രാധാന്യം നല്‍കുന്നു. വീട്ടിലെ അംഗങ്ങള്‍ക്ക് ഒരേ പ്രാധാന്യം നല്‍കുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ പുരുഷന്‍മാരില്‍ വളരെയധികം സ്‌നേഹം പ്രകടിപ്പിക്കുന്നവരായിരിക്കും. സ്ത്രീകള്‍ പൊതുവെ ദുഃഖിതരായി കാണപ്പെടുന്നവരായിരിക്കും. സഹിഷ്ണുതയോടെ എന്തിനേയും ഇവര്‍ക്കുണ്ടാവുന്നുണ്ട്. എന്തും നേരിടാനുള്ള കഴിവ് ഇവര്‍ക്ക് ഉണ്ടായിരിക്കും. ഭര്‍തൃപരിചരണത്തില്‍ ഇവര്‍ക്ക് തികഞ്ഞ ശ്രദ്ധയുണ്ടാവും.

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാരായ സ്ത്രീകളെങ്കില്‍ ഇവര്‍ വളരെയധികം നേതൃത്വസ്വഭാവക്കാരായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരായിരിക്കും. സ്ത്രീകള്‍ തന്റേടത്തോടെ പെരുമാറുന്നവരായിരിക്കും. നല്ല നേതൃസ്വഭാവം ഇവരിലുണ്ടാവും. ഏത് കാര്യവും വളരെയധികം ആലോചിച്ച് ചെയ്യുന്നതിനാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. ആണിനും പെണ്ണിനും പൊതുവേ ഒരേ സ്വഭാവം തന്നെയായിരിക്കും.

ഉത്രട്ടാതി

ഉത്രട്ടാതി

ഇവര്‍ അധികം ശ്രദ്ധിക്കാതെ ജീവിച്ചാല്‍ തന്നെ വളരെയധികം സന്തോഷത്തോടെയും സുഖം ആഗ്രഹിക്കുന്നവരും ആയിരിക്കും. വിനയമാണ് ഇവരുടെ പ്രത്യേകത. സ്ത്രീകളില്‍ ക്ഷമാശീലം തീരെ ഉണ്ടാവില്ല. ഒരു കാരണവശാലും ഇവര്‍ മറ്റുള്ളവരെ വിജയിക്കാന്‍ അനുവദിക്കില്ല. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നുണ്ട്.

രേവതി

രേവതി

ഈ നക്ഷത്രത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ ഏത് കാര്യത്തിനും മികച്ചവരായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ സ്വയം പര്യാപ്തതയുടെ പ്രതീകമാണ്. സൗന്ദര്യമുള്ള സ്ത്രീകള്‍ ആയിരിക്കും ഇവര്‍. എന്നാല്‍ പുരുഷന്‍മാര്‍ വേഗത്തില്‍ സ്ത്രീകളുടെ മുന്നില്‍ വഴങ്ങുന്നവരായിരിരിക്കില്ല. ഇവര്‍ കഠിന ഹൃദയരായിരിക്കും. കുടുംബജീവിതത്തില്‍ സന്തോഷം ഉണ്ടാവുന്നുണ്ട്.

Story first published: Thursday, August 19, 2021, 19:32 [IST]
X
Desktop Bottom Promotion