For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രിയില്‍ ആഗ്രഹസഫലീകരണത്തിന് ദുര്‍ഗ്ഗാ ദേവിക്ക് ഈ നിവേദ്യങ്ങള്‍

|

നവരാത്രി ദിനത്തിന് തുടക്കം കുറിച്ചു, ഇന്ന് സ്‌കന്ദമാതാവിനെ ആരാധിക്കുന്ന അഞ്ചാമത്തെ ദിവസമാണ്. ദുര്‍ഗ്ഗാ ദേവിയുടെ ഒന്‍പത് അവതാരങ്ങളെക്കുറിച്ചും ഒന്‍പത് അവതാരങ്ങളില്‍ ഓരോ ദിവസവും ആരാധിക്കേണ്ട ഭാവത്തെക്കുറിച്ചോ ആണ് പറയുന്നത്. ഈ സന്തോഷകരമായ സന്ദര്‍ഭത്തില്‍ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നതിനും വേണ്ടി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ദുര്‍ഗ്ഗാ പൂജയില്‍ നാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ദുര്‍ഗ്ഗാ ദേവിക്ക് പ്രധാനപ്പെട്ട ഈ ദിനങ്ങളില്‍ ചില പ്രത്യേക നിവേദ്യങ്ങള്‍ ദേവിക്ക് സമര്‍പ്പിക്കുന്നതിലൂടെ ജീവിതത്തില്‍ മാറ്റം വരുന്നു.

Different Bhogs To Offer Maa Durga

ദേവി ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ടാ, കുഷ്മാണ്ഡ, സ്‌കന്ദമാത, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിങ്ങനെയാണ് ഒന്‍പത് അവതാരങ്ങള്‍. ജീവത വിജയം കൈപ്പിടിയില്‍ ഒതുക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും ആഗ്രഹ സാഫല്യത്തിനും കാരണമാകുന്നു. നമ്മള്‍ നിവേദിക്കുന്ന ഈ നിവേദ്യങ്ങള്‍ ജീവിതത്തില്‍ വളരെയധികം മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ഓരോ ദിവസവും ദുര്‍ഗ്ഗാ ദേവിക്ക് എങ്ങനെ നിവേദിക്കണം എന്തൊക്കെ നിവേദിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ദിവസം 1 - നെയ്യ്

ദിവസം 1 - നെയ്യ്

നവരാത്രി ദിനത്തിന്റെ ആദ്യം നിങ്ങള്‍ ദുര്‍ഗ്ഗാ ദേവിയുടെ ശൈലപുത്രിയെയാണ് ആരാധിക്കേണ്ടത്. ഈ ദിനത്തില്‍ ദേവിയുടെ തൃപ്പാദത്തില്‍ നെയ്യ് സമര്‍പ്പിക്കണം. ശുദ്ധമായ നെയ്യ് വഴിപാട് നടത്തുന്നതും നിങ്ങളുടെ ജീവിതത്തില്‍ ദുരിതങ്ങളെ ഇല്ലാതാക്കി സര്‍വ്വ സൗഭാഗ്യം നല്‍കുന്നു എന്നാണ് വിശ്വാസം. രോഗങ്ങളില്‍ നിന്നും മുക്തമായ ജീവിതം നിങ്ങള്‍ക്ക് നല്‍കപ്പെുന്നു എന്നാണ്പറയുന്നത്.

ദിവസം 2 - പഞ്ചസാര

ദിവസം 2 - പഞ്ചസാര

രണ്ടാമത്തെ ദിവസം ദുര്‍ഗ്ഗാ പൂജയില്‍ ദുര്‍ഗ്ഗാ ദേവിയുടെ മറ്റൊരു ഭാവമായ ബ്രഹ്മചാരിണി ദേവിയെയാണ് ആരാധിക്കേണ്ടത്. ഈ ദിനത്തില്‍ ദേവിക്ക് പഞ്ചസാര സമര്‍പ്പിക്കുന്നത് നല്ലതാണ്. ഇത് ജീവിതത്തില്‍ സന്തോഷം നിറക്കുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ പഞ്ചസാര നിവേദിക്കുന്നത് നല്ലതാണ്.

ദിവസം 3 - പായസം

ദിവസം 3 - പായസം

നവരാത്രിയുടെ മൂന്നാം ദിവസമാണ് ചന്ദ്രഘണ്ട ദേവിയെ ആരാധിക്കുന്നത്. ഈ ദിനത്തില്‍ ദുര്‍ഗ്ഗാ ദേവിയുടെ മൂന്നാമത്തെ ഭാവമായ ചന്ദ്രഘണ്ട ദേവിക്ക് വേണ്ടിയാണ് നിവേദ്യങ്ങള്‍ അര്‍പ്പിക്കേണ്ടത്. ദുര്‍ഗ്ഗാ ദേവിയുടെ ഈ ദേവി ഭാവത്തിന്റെ അനുഗ്രഹം തേടുന്നതിന് വേണ്ടി ഭക്തര്‍ പായസമാണ് അര്‍പ്പിക്കേണ്ടത്. ഇത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നു എന്നാണ് പറയപ്പെടുന്നത്.

ദിവസം 4 - മാല്‍പുവ

ദിവസം 4 - മാല്‍പുവ

നവരാത്രിയുടെ നാലാം ദിവസം ദേവി കുഷ്മാണ്ഡയെയാണ് ആരാധിക്കേണ്ടത്. ഈ ദിനത്തില്‍ ദുര്‍ഗ്ഗാ ഭക്തര്‍ ദേവിക്ക് മാല്‍പുവയാണ് സമര്‍പ്പിക്കേണ്ടത്. ഇത് കൂടാതെ ദേവി ശ്ലോകങ്ങള്‍ വായിക്കുകയും ജപിക്കുകയും ചെയ്യുന്നത് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു.

ദിവസം 5 - വാഴപ്പഴം

ദിവസം 5 - വാഴപ്പഴം

ഒമ്പത് ദിവസത്തെ ഉത്സവത്തിന്റെ അഞ്ചാം ദിവസമാണ് ദേവി സ്‌കന്ദമാതാവിനെ ആരാധിക്കേണ്ടത്. ഈ ദിനത്തില്‍ ദേവിയുടെ അനുഗ്രഹം വളരെ പ്രധാനപ്പെട്ടതാണ്. ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി വാഴപ്പഴമാണ് ദേവിക്ക് നിവേദിക്കേണ്ടത്. ഇത് ആയുരാരോഗ്യ സൗഖ്യം ജീവിതത്തില്‍ നല്‍കുന്നു എന്നാണ് വിശ്വാസം.

ദിവസം 6 - തേന്‍

ദിവസം 6 - തേന്‍

ദുര്‍ഗ്ഗാപൂജയുടെ ആറാമത്തെ ദിവസം ഭക്തര്‍ ദുര്‍ഗ്ഗാ ദേവിയുടെ അവതാരമായ കാര്‍ത്യായനി ദേവിയെയാണ് ആരാധിക്കേണ്ടത്. ഈ ദിനത്തില്‍ ദേവിക്ക് പ്രസാദമായി തേന്‍ ആണ് സമര്‍പ്പിക്കേണ്ടത്. ഇത് ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും ആയുരാരോഗ്യ സൗഖ്യത്തിനും സഹായിക്കുന്നു.

ദിവസം 7 - ശര്‍ക്കര

ദിവസം 7 - ശര്‍ക്കര

നവരാത്രി ദിനത്തിന്റെ ഏഴാമത്തെ ദിവസത്തില്‍ കാലരാത്രിയെയാണ് ആരാധിക്കേണ്ടത്. ശര്‍ക്കരയാണ് ഈ ദിനത്തില്‍ ദേവിക്ക് നേദിക്കേണ്ടത്. ശര്‍ക്കരയോ ശര്‍ക്കര ഉപയോഗിച്ച് തയ്യാറാക്കിയ പലഹാരങ്ങളോ വേണം നല്‍കുന്നതിന്. ഇത് കൂടാതെ ദക്ഷിണയും സമര്‍പ്പിക്കേണ്ടതാണ്. എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്.

ദിവസം 8 - തേങ്ങ

ദിവസം 8 - തേങ്ങ

ഏത് ദോഷഫലങ്ങളേയും ചെറുക്കുന്നതിന് തേങ്ങ ഉപയോഗിക്കുന്നവരാണ് നമ്മള്‍. എട്ടാം ദിനത്തില്‍ നാം ദേവി മഹാഗൗരിയെയാണ് ആരാധിക്കുന്നത്. ഈ ദിനത്തില്‍ നാളികേരം ദേവിക്ക് സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കണം. ഐശ്വര്യവും സന്തോഷവും കൈവരിക്കുന്നതിന് ദേവിക്ക് തേങ്ങ വഴിപാടായി സമര്‍പ്പിക്കേണ്ടതാണ്.

ദിവസം 9 - എള്ള്

ദിവസം 9 - എള്ള്

നവരാത്രിയുടെ അവസാന ദിവസമാണ് ഒന്‍പതാമത്തെ ദിവസം. ഈ ദിനത്തില്‍ നാം ദേവിക്ക് എള്ള് സമര്‍പ്പിക്കേണ്ടതാണ്. സിദ്ധി ധാത്രിയെയാണ് ഈ ദിനത്തില്‍ ആരാധിക്കേണ്ടത്. ദേവിയുടെ അനുഗ്രഹത്തിനായി എള്ള് തിരി കത്തിക്കുകയും ദേവിക്ക് എള്ള് സമര്‍പ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും ആഗ്രഹ പൂര്‍ത്തീകരണവും ഫലം നല്‍കുന്നു.

ദുര്‍ഗ്ഗാ ദേവിക്ക് പ്രിയപ്പെട്ടവ ഇവയെല്ലാം: ഇങ്ങനെ ആരാധിച്ചാല്‍ ദുരിതങ്ങള്‍ക്കറുതിദുര്‍ഗ്ഗാ ദേവിക്ക് പ്രിയപ്പെട്ടവ ഇവയെല്ലാം: ഇങ്ങനെ ആരാധിച്ചാല്‍ ദുരിതങ്ങള്‍ക്കറുതി

ഒക്ടോബര്‍ മാസത്തിലറിയാം ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ കൂടെയുള്ള രാശിക്കാര്‍ഒക്ടോബര്‍ മാസത്തിലറിയാം ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ കൂടെയുള്ള രാശിക്കാര്‍

English summary

Different Bhogs To Offer Maa Durga On Navratri Day In Malayalam

Here in this article we are discussing about the different bhogs to offer Maa Durga On Navratri day in malayalam. Take a look.
Story first published: Friday, September 30, 2022, 11:37 [IST]
X
Desktop Bottom Promotion