Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മതവും ആത്മീയതയും തമ്മിലുള്ള ഏഴ് വ്യത്യാസങ്ങൾ
മതവും ആത്മീയതയും ഒന്നാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. ആത്മീയതയെ നിഗൂഢമായ അല്ലെങ്കിൽ പ്രകൃത്യതീതമായ എന്തോ ആയി അവർ നോക്കിക്കാണുന്നു. എന്താണ് യഥാര്‍ത്ഥത്തിൽ ആത്മീയത? മതം എന്ന സങ്കല്പ്പത്തിൽ നിന്നു അത് എങ്ങനെ വേറിട്ടു നിൽക്കുന്നു?
മതത്തെയും ആത്മീയതയും വേർതിരിക്കുന്ന ഈ 7 കാര്യങ്ങളിലൂടെ ഒന്നു കണ്ണോടിക്കുക . ആത്മീയതയെ അടുത്തറിയുക.

ആത്മീയത നിങ്ങളെ സ്വതന്ത്രരാക്കുന്നു
മതം നിങ്ങളോട് ചില പ്രത്യേക പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കാൻ കല്പിക്കുന്നു. ഒരു കൂട്ടം നിയമങ്ങളെ അനുസരിക്കാൻ നിർദ്ദേശിക്കുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ ഒരു പക്ഷെ നിങ്ങൾ ശിക്ഷിക്കപ്പെട്ടെക്കാം. എന്നാൽ, ആത്മീയത ആവശ്യപ്പെടുന്നത് നിങ്ങൾക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങൾ യാതൊരു മടിയും കൂടാതെ ചെയ്യാനാണ്.

മതം നിങ്ങളെ ഭയത്തിന് അടിമപ്പെടുത്തുന്നു
മതം നിങ്ങളെ ഭയത്തിന് അടിമപ്പെടുത്തുന്നു - ആത്മീയത നിങ്ങളെ പേടികളിൽ നിന്നു മോചിതരാക്കുന്നു . നിങ്ങളെ ധീരരാക്കുന്നു.

മതം സത്യം പറയുന്നു
എന്തൊക്കെയാണ് സത്യം, എന്തിലൊക്കെ വിശ്വസിക്കണം എന്ന് മതം വിവരിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടേതായ സത്യങ്ങൾ ഉണ്ടെന്നും, അത് നിങ്ങളുടെ ഹൃദയത്തിൽ നിന്നു രൂപപ്പെടുന്നതാണെന്നും, അതിലാണ് വിശ്വസിക്കേണ്ടതെന്നും ആത്മീയത പഠിപ്പിക്കുന്നു. ആ സത്യങ്ങളെ കണ്ടെത്താനും അതിനെ നിങ്ങളുടേതായ രീതിയിൽ മനസിലാക്കാനും നിങ്ങൾ പരിശീലിപ്പിക്കപ്പെടുന്നു.

ഓരോ മതവും മറ്റൊന്നിൽ നിന്നും വേറിട്ടു കിടക്കുന്നു - ആത്മീയത അവയെ യോജിപ്പിക്കുന്നു
ലോകത്ത് അനേകം മതങ്ങളുണ്ട്. ഓരോ മതവും അവകാശപ്പെടുന്നത് അവരുടെ തത്വശാസ്ത്രമാണ് ശരി എന്നാണ്. ആത്മീയത അവയിലെ സത്യങ്ങളെ മാത്രം സ്വംശീകരിക്കുക്കുന്നു. എല്ലാ വ്യത്യസ്തതകൾക്കുമപ്പുറം നിലനിൽക്കുന്ന കലർപ്പില്ലാത്ത സത്യത്തെ ആത്മീയത കണ്ടെത്തുകയും അവയെ യോജിപ്പിക്കുകയും ചെയ്യുന്നു.

മതം നിങ്ങളെ പരാശ്രിതരക്കുന്നു - ആത്മീയത നിങ്ങളെ സ്വാശ്രയരാക്കുന്നു
ഒരു പ്രത്യേക മതത്തിലുള്ള, അതിന്റെ ആശയങ്ങളിലുള്ള തീവ്രമായ വിശ്വാസവും, അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള പങ്കാളിത്തവും ഒരു വ്യക്തിയെ സന്തുഷ്ടനാക്കുന്നു എന്ന് തോന്നിയേക്കാം. എന്നാൽ, യാതൊന്നിനെയും ആശ്രയിക്കാതെ പരിപൂർണ സ്വതന്ത്രനായി ജീവിക്കുമ്പോഴാണ് ഒരാൾ സന്തുഷ്ടനാവുന്നതെന്നാണ് ആത്മീയതയുടെ പ്രമാണസൂക്തം.

മതം ശിക്ഷകളിൽ വിശ്വസിക്കുന്നു - ആത്മീയത കർമത്തിലും
ഒരു പ്രത്യേക നിയമസംഹിതയെ പിന്തുടരുന്നില്ല എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് യാതനകൾ ആണെന്ന് മതം അനുശാസിക്കുന്നു. നമ്മൾ തുടക്കം കുറിക്കുന്ന ഓരോ വ്യവഹാരത്തിന്റെയും, തുടർന്നുള്ള അതിന്റെ ഒഴുക്കിന്റെയും പരിണതഫലങ്ങളാണ് ഒടുവിൽ നമ്മെ തേടിയെത്തുന്നതെന്ന് എന്നാണ് ആത്മീയതയുടെ വചനങ്ങൾ.

മറ്റു പാതകൾ പിന്തുടരാനാണ് മതം പറയുന്നത് - നിങ്ങൾ തന്നെ വെട്ടിത്തെളിച്ച പാതയിലൂടെ യാത്ര ചെയ്യാൻ ആത്മീയതയും
ഒരു ദൈവത്തെ അല്ലെങ്കിൽ ദൈവങ്ങളെ പറ്റി കേട്ടറിഞ്ഞ കഥകളാണ് മതങ്ങളുടെ കാതൽ. അവരുടെ പാതകളിലും പ്രബോധനങ്ങളിലുമാണ് നിങ്ങളുടെ യാത്രകൾ ഒതുങ്ങിക്കൂടേണ്ടതെന്നു മതങ്ങൾ അനുശാസിക്കുന്നു. മറ്റാരും യാത്ര ചെയ്തിട്ടില്ലാത്ത മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കാനും, മറ്റാരും കണ്ടെത്തിയിട്ടില്ലാത്ത സത്യങ്ങളെ കണ്ടെത്താനും, നിലനിൽക്കുന്ന സത്യങ്ങളെ നിങ്ങളുടേതായ രീതിയിൽ പുനർനിർവചിക്കാനും നിങ്ങൾ സ്വന്തമായൊരു പാത വെട്ടിത്തെളിക്കേണ്ടതുണ്ട്.



Click it and Unblock the Notifications
