For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാവി അറിയാനുള്ള രണ്ട് വഴികള്‍; നാഡീ ജ്യോതിഷവും വേദ ജ്യോതിഷവും

|

പലര്‍ക്കും ജീവിതത്തില്‍ വിട്ടുമാറാത്ത പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ പരിഹാരത്തിനായി നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന വഴിയാണ് ജ്യോതിഷം. ഭൂരിഭാഗം പേരും ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു ജ്യോതിഷന്റെ സഹായം തേടുകയും ചെയ്യാറുണ്ട്. ഒരു ജ്യോതിഷ വിദഗ്ദ്ധന് കൃത്യമായ ഗ്രഹസാഹചര്യങ്ങളും പ്രവചനങ്ങളും നടത്താനും നിങ്ങളുടെ പ്രശ്‌നങ്ങളെ മറികടക്കാന്‍ ആവശ്യമായ പരിഹാരങ്ങള്‍ നല്‍കാനും സാധിക്കും. ശക്തമായ പരിഹാരങ്ങളുടെ സഹായത്തോടെ നിങ്ങളുടെ ദോഷകരമായ ഗ്രഹ ഫലങ്ങള്‍ കുറയ്ക്കാന്‍ കഴിയും. ജ്യോതിഷത്തെക്കുറിച്ച് പറയുമ്പോള്‍, അത് ഒരു സമുദ്രമാണ്. നാഡി ജ്യോതിഷം, വേദ ജ്യോതിഷം എന്നീ രണ്ട് പ്രധാന വിഭാഗങ്ങളെക്കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: ഈ 5 സസ്യങ്ങള്‍ വീട്ടില്‍ നട്ടുവളര്‍ത്തരുത്; സമ്പത്ത് പടികടക്കുംMost read: ഈ 5 സസ്യങ്ങള്‍ വീട്ടില്‍ നട്ടുവളര്‍ത്തരുത്; സമ്പത്ത് പടികടക്കും

എന്താണ് നാഡീ ജ്യോതിഷം?

എന്താണ് നാഡീ ജ്യോതിഷം?

പ്രസിദ്ധമായ ഒരു പുരാതനമായ ജ്യോതിഷ ശാഖയാണിത്. ഭൂമിയിലെ എല്ലാ മനുഷ്യരുടെയും ഭൂതകാലവും വര്‍ത്തമാനവും ഭാവി ജീവിതവും ഹിന്ദു മുനിമാര്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും അവയെല്ലാം താളിയോലകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ജ്യോതിഷത്തിന്റെ വളരെ പുരാതനമായ ഈ രൂപത്തിന്റെ ഉത്ഭവം ദക്ഷിണേന്ത്യയില്‍ നിന്നാണ്. തമിഴ്നാട് മേഖലയിലും കേരളത്തിലും ദക്ഷിണേന്ത്യയിലെ മറ്റ് സമീപ പ്രദേശങ്ങളിലും നാഡി ജ്യോതിഷം പ്രസിദ്ധമാണ്. ലളിതമായി പറഞ്ഞാല്‍, ഒരു മനുഷ്യന്റെ വിവരങ്ങള്‍ റെക്കോര്‍ഡുചെയ്യുന്നതിനുള്ള ഒരു പുരാതന രീതിയാണിത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, മഹാന്‍മാരായ നിരവധി ഋഷിമാര്‍ ഇന്ത്യയില്‍ ജീവിച്ചിരുന്നു. ഭൂമിയിലെ ഓരോ മനുഷ്യന്റെയും ഭൂതകാല, വര്‍ത്തമാന, ഭാവി ജീവിതങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിവുണ്ടായിരുന്നു. മരിച്ചവരും ജീവിച്ചിരിക്കുന്നവരും മാത്രമല്ല, ഇനി ഈ ഭൂമിയില്‍ ജനിക്കാനിരിക്കുന്നവെക്കുറിച്ചും അറിവുള്ളവരായിരിന്നു ഈ ഋഷിമാര്‍ എന്നും വിശ്വസിക്കപ്പെടുന്നു.

അഗസ്ത്യ മഹര്‍ഷിയുടെ താളിയോലകള്‍

അഗസ്ത്യ മഹര്‍ഷിയുടെ താളിയോലകള്‍

നാഡീ ജ്യോതിഷം പ്രകാരം ഓരോ രാശിക്കും 150 നാഡികളാണുള്ളത്. അത്തരത്തില്‍ 12 രാശിക്ക് മൊത്തം 1800 നാഡികള്‍. ഓരോ നാഡിക്കും ഓരോ പേരുകളുമുണ്ട്. പന്ത്രണ്ടു രാശികളിലെയും എല്ലാ നാഡികളുടെയും ഭൂതകാലവും വര്‍ത്തമാന കാലവും ഭാവി കാലവും അഗസ്ത്യ മഹര്‍ഷി ഓലകളില്‍ കുറിച്ചുവച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഒരു വ്യക്തിയുടെ യഥാര്‍ഥ ഓല കണ്ടെത്തിയാല്‍ അതില്‍ ആ വ്യക്തിയുടെ എല്ലാ വിവരങ്ങളും ഉണ്ടായിരിക്കും എന്നും വിശ്വസിക്കപ്പെടുന്നു.

Most read:കര്‍പ്പൂരം കത്തുന്ന തീ നോക്കി അറിയാം വീട്ടിലെ ദുഷ്ടശക്തിയെMost read:കര്‍പ്പൂരം കത്തുന്ന തീ നോക്കി അറിയാം വീട്ടിലെ ദുഷ്ടശക്തിയെ

ജ്യോതിഷത്തില്‍ ' നാഡി' എന്നാല്‍ അര്‍ത്ഥമാക്കുന്നത്

ജ്യോതിഷത്തില്‍ ' നാഡി' എന്നാല്‍ അര്‍ത്ഥമാക്കുന്നത്

നാഡി ജ്യോതിഷം ഒരു വ്യക്തിയുടെ മുഴുവന്‍ ജീവിതരേഖ വായിക്കുന്നു. നിങ്ങളുടെ തള്ളവിരല്‍ അടയാളം നിരീക്ഷിച്ച് പുരാതനമായ വിശുദ്ധ ലിഖിതങ്ങളുടെ സഹായത്തോടെ ജ്യോതിഷികള്‍ ഈ ദിവ്യ പ്രവചനം നടത്തുന്നു. ഇന്ത്യയിലെ മഹാഋഷിമാരുടെ രചനകളില്‍ നിന്നാണ് ഈ സാങ്കേതികത ഉടലെടുത്തത്. ഒരാളുടെ ഭൂതകാലവും വര്‍ത്തമാനവും ഭാവിയും കൃത്യമായി കണക്കാക്കാന്‍ നാഡി ശാസ്ത്രം സഹായിക്കുന്നു. ജ്യോതിഷത്തില്‍ നാഡി എന്നാല്‍ അര്‍ത്ഥമാക്കുന്നത് ''തിരച്ചില്‍'' എന്നാണ്. കാരണം പ്രവചനം ആരംഭിക്കുന്നത് ഒരു വ്യക്തിക്ക് അയാളുടെ ശരിയായ താളിയോലാ ലിഖിതം ലഭിക്കുന്നതിലൂടെ മാത്രമാണ്.

എന്താണ് വേദ ജ്യോതിഷം ?

എന്താണ് വേദ ജ്യോതിഷം ?

വേദ ജ്യോതിഷത്തിന്റെ പ്രധാന ഉറവിടം ഹിന്ദു വേദങ്ങളാണ്. ഇത് പൂര്‍ണ്ണമായും ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍, നക്ഷത്രരാശികള്‍, ഗ്രഹങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. വേദ ജ്യോതിഷത്തില്‍, ഒരാളുടെ പേര്, ജനനത്തീയതി, ജനന സമയം, ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ജാതകങ്ങള്‍ ഉപയോഗിച്ചാണ് പ്രവചനം. 27 നക്ഷത്രരാശികളില്‍ 9 ഗ്രഹങ്ങളും 12 ചിഹ്നങ്ങളും 12 ഗൃഹങ്ങളും ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ തയാറാക്കിയ ഒരു ജാതകം ഒരു വ്യക്തിയുടെ വര്‍ത്തമാനം, ഭൂതകാലം, ഭാവി എന്നിവ അറിയാന്‍ സഹായിക്കുന്നു. വേദ ജ്യോതിഷത്തിനു പിന്നിലെ വിശ്വാസം, എല്ലാ മനുഷ്യരും ആത്മജീവികളാണെന്നും അവര്‍ പ്രകാശത്തിലേക്ക് വികസിക്കാനുള്ള ഒരു മാര്‍ഗമായി ഭൗതിക ശരീരങ്ങളിലേക്ക് അവതരിക്കുന്നുവെന്നുമാണ്.

Most read:ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണംMost read:ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണം

വേദ ജ്യോതിഷവും നാഡി ജ്യോതിഷവും തമ്മിലുള്ള വ്യത്യാസം

വേദ ജ്യോതിഷവും നാഡി ജ്യോതിഷവും തമ്മിലുള്ള വ്യത്യാസം

വേദ ജ്യോതിഷം ശുദ്ധമായ ഗണിതശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ രീതിയില്‍, ഒരാളുടെ ജനനത്തീയതി, സമയം, സ്ഥലം എന്നിവ അടിസ്ഥാനമാക്കി ഒരു ജാതകം രൂപകല്‍പ്പന ചെയ്യുന്നു. ഗ്രഹങ്ങളുടെ സ്ഥാനങ്ങളെ അടിസ്ഥാനമാക്കി വേദ ജ്യോതിഷം പ്രവചിക്കപ്പെടുന്നു. ഈ ജ്യോതിഷ സമ്പ്രദായം ഗ്രഹങ്ങളുടെ നക്ഷത്രസമൂഹങ്ങളില്‍ മാത്രം ഊന്നിയുള്ളതാണ്. വേദ ജ്യോതിഷത്തില്‍, സമയത്തെയും ഗ്രഹങ്ങളുടെ സ്ഥാനത്തെയും അടിസ്ഥാനമാക്കി പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഒരു വ്യക്തി വളരെ മോശമായ സമയത്തിന് വിധേയനാണെങ്കില്‍ ക്ഷേത്രങ്ങളില്‍ പോകുക, വിളക്ക് കത്തിക്കുക, ഹോമം, പൂജകള്‍ എന്നിവ നടത്തുക, ദാനം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.

മുന്‍ജന്‍മവും അടുത്ത ജന്‍മവും വിവരിക്കുന്നു

മുന്‍ജന്‍മവും അടുത്ത ജന്‍മവും വിവരിക്കുന്നു

നാഡി ജ്യോതിഷം ഒരാളുടെ വ്യക്തിജീവിതം, കരിയര്‍, വിവാഹം മുതലായവ വിവരിക്കുന്നു. ഒരാളുടെ മുന്‍ ജന്‍മവും വരാന്‍ പോകുന്ന ജനനവും നാഡി ജ്യോതിഷം വെളിപ്പെടുത്തുന്നു. മുന്‍കാല ജീവിതത്തിലെ മോശം പ്രവൃത്തികളും ഇന്നത്തെ ജീവിതത്തിലെ അവയുടെ ഫലങ്ങളും നിങ്ങളുടെ താളിയോലകളില്‍ കൃത്യമായി വിവരിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ തള്ളവിരല്‍ രേഖ അവന്റെ ജീവിതം വെളിപ്പെടുത്തുന്നു. ഓരോ തള്ളവിരല്‍ രേഖയും ഒരു അദ്വിതീയ വിഭാഗത്തിന് കീഴിലാണ്, കൂടാതെ താളിയോലകളെ അടിസ്ഥാനമാക്കി ഇത് തരംതിരിക്കപ്പെടുന്നു. ഒരു വ്യക്തിയുടെ തള്ളവിരലിന്റെ രേഖയുമായി പൊരുത്തപ്പെടുന്ന ഒരു താളിയോലക്കെട്ട് കണ്ടെത്തിക്കഴിഞ്ഞാല്‍ അതില്‍ നിങ്ങളുടെ ജീവിതം രേഖപ്പെടുത്തിയിട്ടുണ്ടാവും. അതേസമയം, പരിഹാരങ്ങളും നാഡി ജ്യോതിഷികള്‍ വിശദീകരിക്കുന്നു. ശ്രദ്ധിക്കേണ്ട ഒരു കാര്യം നാഡി ജ്യോതിഷത്തില്‍ മിക്ക പരിഹാരങ്ങളും ക്ഷേത്ര കേന്ദ്രീകൃതമാണ്. അതിനാല്‍, അവിടെ ആചാരങ്ങള്‍ ചെയ്തുകഴിഞ്ഞാലുടന്‍ ഒരാള്‍ക്ക് ദോഷം കുറയ്ക്കാന്‍ കഴിയും.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

തള്ളവിരലും താളിയോല ലിഖിതവും

തള്ളവിരലും താളിയോല ലിഖിതവും

ചില ആളുകളില്‍ സംശയമുണ്ടാക്കുന്ന ഒരു ചോദ്യം നാഡി ജ്യോതിഷം ശരിയാണോ എന്നതായിരിക്കും. അതെ, തികച്ചും ശരിയാണ്. കാരണം, ഒരാളുടെ തള്ളവിരല്‍ രേഖയെ അടിസ്ഥാനമാക്കി, അയാളുടെ ജീവിതം എഴുതിയ താളിയോലയാണ് വായിക്കുന്നത്. ഈ താളിയോലകള്‍ എഴുതിയത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് ജീവിച്ചിരുന്ന മുനിമാരാണ്. നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, നിങ്ങളുടെ കൃത്യമായ പ്രവചനങ്ങള്‍ അറിയാന്‍ എല്ലായ്‌പ്പോഴും പ്രശസ്തനായ ഒരു നാഡി ജ്യോതിഷിയെ തന്നെ സന്ദര്‍ശിക്കുക.

English summary

Difference Between Vedic Astrology And Nadi Astrology in malayalam

Here, we discuss the two main categories of astrology Nadi astrology and Vedic Astrology in malayalam. Take a look.
X
Desktop Bottom Promotion