Latest Updates
-
ന്യൂമറോളജി റൂട്ട് 6: ഇന്നത്തെ ദിവസം സ്നേഹവും സാമ്പത്തിക നേട്ടങ്ങളും തേടിയെത്തുമോ? -
ദഹി ഹണ്ഡി 2026: മുംബൈയിൽ ഗതാഗത നിയന്ത്രണം; ആഘോഷങ്ങൾക്കിടയിൽ കുടുങ്ങാതിരിക്കാൻ ഈ വഴികൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 5 വജ്രയോഗം: ഉച്ചയ്ക്ക് 12:47 വരെ അതീവ ജാഗ്രത, ഈ സമയത്ത് വലിയ ഇടപാടുകൾ ഒഴിവാക്കുക -
നൈക്ക പേഡേ സെയിൽ ഇന്ന് അവസാനിക്കുന്നു; ഈർപ്പമുള്ള കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ചൂൽ തെറ്റായ ദിശയിലാണോ വെച്ചിരിക്കുന്നത്? ദാരിദ്ര്യം ഒഴിവാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
സെപ്റ്റംബർ 5, 2026: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം, ഗുളികകാലം സമയങ്ങൾ അറിയാം -
ഓണത്തിന് അതിഥികൾ എത്തും മുൻപ് വീടിന്റെ മുൻവാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
പഠനമുറിയിൽ ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ; കുട്ടികളുടെ ഏകാഗ്രതയും മാർക്കും കുതിച്ചുയരും! -
ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഇന്ന്: ദുബായിൽ ആര് വാഴും ആര് വീഴും? സെമി ലക്ഷ്യമിട്ട് നീലപ്പട -
മേക്കപ്പിനൊപ്പം തിളങ്ങുന്ന ചർമ്മം; കത്രീന കൈഫിന്റെ കെയ് ബ്യൂട്ടി സ്കിൻകെയർ വിപണിയിൽ, അറിയാം പ്രത്യേകതകൾ
ഭഗവാന്റെ കൃപാകടാക്ഷത്താല്‍ ഇന്ന് ജീവിതം പുരോഗതിയിലേക്ക് കുതിക്കുന്ന 4 രാശിക്കാര്‍
ഒക്ടോബര്‍ 25 ബുധനാഴ്ച ചന്ദ്രന് മീനം രാശിയിലേക്ക് കടക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് പാപങ്കുശ ഏകാദശി കൂടിയാണ്. ഈ ശുഭദിനത്തില്‍ വൃദ്ധിയോഗം, രവിയോഗം, ധ്രുവയോഗം, ചതയം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. കൂടാതെ ചന്ദ്രനും ശുക്രനും പരസ്പരം ഏഴാം ഭാവത്തില്‍ നില്ക്കുന്നതിനാല് ഇരുവര്‍ക്കും ഇടയില്‍ സമസപ്തകയോഗം രൂപപ്പെടും. ഈ ശുഭയോഗങ്ങളില്‍ മംഗള കര്‍മ്മം ചെയ്യുന്നത് എല്ലായ്പ്പോഴും വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും എല്ലാ അശുഭങ്ങളും നശിക്കുമെന്നും ജ്യോതിഷത്തില്‍ പറയുന്നു.
ജ്യോതിഷമനുസരിച്ച് ബുധനാഴ്ച അഞ്ച് രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ ലഭിക്കും. ഈ രാശിക്കാര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും, കൂടാതെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനുമാകും. ജാതകത്തില്‍ ബുധന്റെ സ്ഥാനം ബലപ്പെടുകയും വിഷ്ണുവിനൊപ്പം ഗണപതിയുടെ അനുഗ്രഹവും ലഭിക്കുകയും ചെയ്യും. ഒക്ടോബര്‍ 25 ബുധനാഴ്ച ഏതൊക്കെ രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ ലഭിക്കുന്നുവെന്ന് നമുക്ക് നോക്കാം.

ഇടവം
ഒക്ടോബര്‍ 25 ടോറസ് രാശിക്കാര്‍ക്ക് ഗുണകരമാണ്. ടോറസ് രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യ ദിനമാണ്. ഊര്ജ്ജസ്വലത അനുഭവപ്പെടുന്നതിനാല്‍ നിങ്ങള്‍ പൂര്‍ണ്ണ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കും. അപൂര്‍ണ്ണമായ ജോലികള്‍ പൂര്‍ത്തീകരിക്കും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമായിരിക്കും, പഴയ കടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. വീട്ടില്‍ ചില ചടങ്ങുകളും സംഘടിപ്പിക്കാനാകും.
നിങ്ങളുടെ ആരോഗ്യം മോശമാണെങ്കില്‍, ഇന്നത് മെച്ചപ്പെടാന്‍ തുടങ്ങുകയും പഴയ രോഗങ്ങള്‍ കുറയുകയും ചെയ്യും. ഉദ്യോഗസ്ഥരുമായി നല്ല ബന്ധം ഉണ്ടാകും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസമായിരിക്കും, ചില നല്ല വാര്‍ത്തകള്‍ ലഭിക്കും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍, ഏഴ് ബുധനാഴ്ചകളില്‍ ഗണപതിക്ക് ലഡ്ഡു സമര്‍പ്പിക്കുക. ഇത് ജാതകത്തില്‍ ബുധന്റെ സ്ഥാനം ബലപ്പെടുത്തുന്നു.
കന്നി
ഒക്ടോബര്‍ 25 കന്നി രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. കന്നിരാശിക്കാര്‍ക്ക് ഇന്ന് സുഹൃത്തുക്കളില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും പിന്തുണ ലഭിക്കും. നിങ്ങളുടെ വ്യക്തിത്വവും ആകര്‍ഷകമാകും. അവിവാഹിതരുടെ പ്രണയജീവിതം പുരോഗമിക്കും. വിദേശത്ത് പോകാനുള്ള അവസരം ലഭിക്കും. വിവാഹിതര്‍ക്ക് പങ്കാളിയില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കുകയും സ്നേഹത്തിന്റെ വികാരം വര്‍ദ്ധിക്കുകയും ചെയ്യും.
സാമൂഹിക മേഖലയില്‍ ആദരവ് വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ബിസിനസ്സില്‍ നല്ല വരുമാനം ലഭിക്കും. നിങ്ങള്‍ക്ക് മടികൂടാതെ നിക്ഷേപിക്കാം, അത് നിങ്ങള്‍ക്ക് ലാഭകരമായിരിക്കും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ജോലിയുള്ളവര്‍ കമ്പനി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. സമ്പത്ത് വര്‍ദ്ധിക്കുന്നതിനുള്ള ശുഭകരമായ അവസരങ്ങള്‍ ഉണ്ടാകും.
പ്രതിവിധി: ഭാഗ്യം വര്‍ധിപ്പിക്കാന്‍ ഗണപതിക്ക് പാലില്‍ ഉണ്ടാക്കിയ സാധനങ്ങള്‍ സമര്‍പ്പിച്ച് ഗണേശ ചാലിസ ചൊല്ലുക.
തുലാം
ഒക്ടോബര്‍ 25 തുലാം രാശിക്കാര്‍ക്ക് അനുകൂല ദിവസമാണ്. തുലാം രാശിക്കാര്‍ക്ക് ആഗ്രഹങ്ങള്‍ സഫലമാകുന്ന ദിവസമായിരിക്കും ഇന്ന്. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന് ആനുപാതികമായ നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് സംതൃപ്തി അനുഭവപ്പെടും. പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സങ്കീര്‍ണതകള്‍ പരിഹരിക്കപ്പെടും. കുടുംബാംഗങ്ങളുമായുള്ള പരസ്പര സൗഹാര്‍ദ്ദം നല്ല രീതിയില്‍ നിലനില്ക്കുകയും ചെയ്യും. മാനസിക സമാധാനം ലഭിക്കും.
തുലാം രാശിക്കാര്‍ പുതിയ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തും, അത് ഭാവിയില്‍ പ്രയോജനകരമായിരിക്കും. സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. ബിസിനസ്സില്‍ നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ നല്ല ലാഭം നല്‍കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും.
ദോഷപരിഹാരം: തടസ്സങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍, നപുംസകങ്ങള്‍ക്ക് പച്ച വസ്ത്രം ദാനം ചെയ്യുക, ബുധനാഴ്ച ക്ഷേത്രത്തിനോ ആവശ്യക്കാര്‍ക്കോ ചെറുപയര്‍ ദാനം ചെയ്യുക.
ധനു
ഒക്ടോബര്‍ 25 ധനു രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. ധനു രാശിക്കാര്‍ക്ക് പല പ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കും. പിതാവുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസവും അവസാനിക്കും. ആരോഗ്യനിലയില്‍ പുരോഗതിയും കാണും. ദാമ്പത്യ ജീവിതത്തില്‍ പുരോഗതി ഉണ്ടാകും, കുട്ടികളുമായി എവിടെയെങ്കിലും പോകാന്‍ നിങ്ങള്‍ പദ്ധതിയിടും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടന്ന ചില ആഗ്രഹം സാധ്യമാകും. ജോലിക്കാര്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും പിന്തുണ ലഭിക്കും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി, 7 കവടിയും ഒരു പിടി ചെറുപയറും ഒരു പച്ച തുണിയില്‍ കെട്ടി ബുധനാഴ്ച ക്ഷേത്രത്തിന്റെ പടിയില്‍ വയ്ക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications