Latest Updates
-
ഈ ഞായറാഴ്ച ഭാഗ്യം തെളിയുന്നത് ആർക്കൊക്കെ? സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന രാശികൾ ഇതാ -
അധിക ജ്യേഷ്ഠ മാസം: കാർത്തികയിൽ തുടങ്ങി രോഹിണിയിലേക്ക്, ഈ നക്ഷത്ര മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
ശനിയാഴ്ചത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ വരുന്നു, ശ്രദ്ധിക്കുക! -
കഠിനമായ ചൂടിൽ പുറത്തിറങ്ങാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ 20 മിനിറ്റ് വ്യായാമങ്ങൾ പരീക്ഷിക്കൂ! -
ഭരണി നക്ഷത്രത്തിൽ അപൂർവ്വ ധനയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളോ? -
സുനൈന റോഷന്റെ ആ മാറ്റം കണ്ട് ഞെട്ടി ആരാധകർ; കഠിനാധ്വാനത്തിന് പിന്നിലെ ആ രഹസ്യം ഇതാണ്! -
ഉഷ്ണതരംഗവും മഴയും ഒരേസമയം; ചർമ്മം വഷളാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ അടുക്കളയിലുണ്ട് അത്ഭുത മരുന്നുകൾ; ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമാണോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഫിറ്റ്നസ് പ്രേമികൾ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ!
മഹാദേവന്റെ അനുഗ്രഹവും ഹനുമാന് സ്വാമിയുടെ കൃപയും; ഇന്ന് ഭാഗ്യദിനം ഈ 5 രാശിക്ക്
ജനുവരി 9 ചൊവ്വാഴ്ച ചന്ദ്രന് വൃശ്ചികം രാശിക്ക് ശേഷം ധനു രാശിയിലേക്ക് കടക്കാന്‍ പോകുന്നു. ധനുരാശിയില്‍ ചൊവ്വയുടെ സാന്നിധ്യം ഇതിനകം തന്നെയുണ്ട്. അങ്ങനെ ധനുരാശിയിലെ ചന്ദ്രനും ചൊവ്വയും ചേര്‍ന്ന് ധനയോഗം രൂപപ്പെടുന്നു. കൂടാതെ, ഇന്ന് പൗഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥിയാണ്. ഈ ദിവസം പ്രദോഷ തിഥി വ്രതം ആചരിക്കുന്നു. ഈ തീയതി ചൊവ്വാഴ്ച വരുന്നതിനാല്‍ അത് ഭൗമ പ്രദോഷ വ്രതം എന്ന് അറിയപ്പെടും. ഭൗമപ്രദോഷ വ്രതാനുഷ്ഠാന നാളില്‍ വൃദ്ധിയോഗം, ധ്രുവയോഗം, തൃക്കേട്ട നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു.
ജ്യോതിഷ പ്രകാരം അഞ്ച് രാശിക്കാര്‍ക്ക് ഭൗമ പ്രദോഷ തിഥി നാളില്‍ രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങളുടെ ഗുണം ലഭിക്കാന്‍ പോകുന്നു. ഈ രാശിക്കാര്‍ക്ക് മഹാദേവന്റെ അനുഗ്രഹവും ഭാഗ്യവും ഉണ്ടാകും. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുകയും ശിവന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ജനുവരി 9 ചൊവ്വാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് എന്ന് നമുക്ക് നോക്കാം.

മേടം
ജനുവരി 9 മേടം രാശിക്കാര്‍ക്ക് വൃദ്ധിയോഗം മൂലം ശുഭകരമാണ്. മേടം രാശിക്കാര്‍ക്ക് ഹനുമാന് ഭഗവാന്റെ അനുഗ്രഹം ലഭിക്കുകയും ശത്രുക്കളില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യും. നിങ്ങള്‍ ഒരു സ്ഥല ഇടപാട് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ വിജയം ലഭിക്കും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങളുടെ ഇണയുമായുള്ള വിശ്വാസം ശക്തമാകും.
നിങ്ങള്‍ പരസ്പരം പിന്തുണച്ചുകൊണ്ട് പ്രവര്‍ത്തിക്കും. കുടുംബത്തിലെ ചില അംഗത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകും, മനസ്സ് സന്തോഷിക്കും. വിലകൂടിയ സാധനങ്ങള്‍ വാങ്ങാനും ഇന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. ബിസിനസുകാര്‍ക്ക് ലാഭം നേടാനുള്ള ആഗ്രഹം ഇന്ന് സഫലമാകും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. മേടം രാശിക്കാര്‍ എന്തെങ്കിലും സാമ്പത്തിക പ്രശ്നങ്ങളുമായി മല്ലിടുകയാണെങ്കില്‍, ഇന്ന് അതിന്റെ പരിഹാരം കണ്ടെത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും.
ദോഷപരിഹാരം: ബിസിനസ്സ് പുരോഗതിക്കായി, ചൊവ്വാഴ്ച ചൊവ്വയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദാനം ചെയ്യുക, പശുവിന് പച്ചപ്പുല്ല് നല്‍കുക.
കര്‍ക്കടകം
കര്‍ക്കടക രാശിയിലുള്ളവര്‍ക്ക് ജനുവരി 9 ധ്രുവയോഗം മൂലം ഗുണം ചെയ്യും. കര്‍ക്കടക രാശിക്കാര്‍ക്ക് ഇന്ന് എല്ലാവിധ സന്തോഷങ്ങളും ലഭിക്കും, വാഹനമോ വീടോ വാങ്ങണമെന്ന ആഗ്രഹം സഫലമാകും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കാണും, ജോലിസ്ഥലത്ത് നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനം നല്ല ഫലങ്ങള്‍ നല്‍കും. യുവാക്കള്‍ ഒരു പുതിയ ജോലിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍, അവര്‍ക്ക് ഇന്ന് ഏതെങ്കിലും കമ്പനിയില്‍ നിന്ന് കോള്‍ വന്നേക്കാം, കൂടാതെ കരിയര്‍ മുന്നേറ്റത്തിനുള്ള നല്ല അവസരങ്ങളും ലഭിക്കും. പ്രണയ കാര്യങ്ങളില്‍ നിങ്ങളുടെ ഉത്സാഹം അതിന്റെ ഉച്ചസ്ഥായിയിലായിരിക്കും. നിങ്ങള്‍ ഓഹരികളിലോ ഊഹക്കച്ചവടത്തിലോ പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്ക് ക്ഷേത്രത്തില്‍ അഞ്ച് ചൊവ്വ ദിവസം കൊടി ഉയര്‍ത്തി പശുവിന് ഭക്ഷണം കൊടുക്കുക.
കന്നി
ജനുവരി 9 കന്നി രാശിക്കാര്‍ക്ക് ധനയോഗം മൂലം ഗുണം ചെയ്യും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും എല്ലാ ജോലികളിലും നിങ്ങള്‍ക്ക് മികച്ച വിജയം നേടുകയും ചെയ്യും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുമായി അവിസ്മരണീയമായ ഒരു സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും, അത് മാനസിക സമാധാനം നല്‍കുകയും നിങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യും. നിങ്ങളില്‍ ചിലര്‍ പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്‍, ഇന്ന് ഒരു സഹപ്രവര്‍ത്തകന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നല്ല ഓഫറുകള്‍ ലഭിച്ചേക്കാം. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും നല്ല വാര്‍ത്ത ലഭിച്ചേക്കാം. ഭക്ഷ്യവസ്തുക്കളുടെ വ്യാപാരം നടത്തുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കുകയും ചെയ്യും.
ദോഷപരിഹാരം: ശത്രുക്കളും തടസ്സങ്ങളും അകറ്റാന്‍ ചൊവ്വാഴ്ച വ്രതമെടുത്ത് ഹനുമാന് ക്ഷേത്രത്തില്‍ 21 ദിവസം ബജ്റംഗ് ബാന്‍ ചൊല്ലുക.
വൃശ്ചികം
ജനുവരി 9 വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായ ദിനമാണ്. വൃശ്ചിക രാശിക്കാര്‍ ആത്മീയതയിലേക്ക് കൂടുതല്‍ ചായ്വ് കാണിക്കും, കൂടാതെ വീട്ടില്‍ ചില മംഗള പരിപാടികള്‍ സംഘടിപ്പിക്കാനും പദ്ധതിയിടും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഗുണം ചെയ്യും, നിങ്ങളുടെ കഠിനാധ്വാനവും വിജയിക്കും. നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും, നിങ്ങളുടെ മനസ്സ് സന്തോഷിക്കും. നിങ്ങള്‍ക്ക് പണം ലാഭിക്കാനും കഴിയും. ഹനുമാന് സ്വാമിയുടെ കൃപയാല്‍ നിങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും പ്രശ്നങ്ങളുമായി നിങ്ങള്‍ മല്ലിടുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് അതില്‍ നിന്ന് ആശ്വാസം ലഭിക്കും.
ദോഷപരിഹാരം: ധനസംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, ഹനുമാന് സ്വാമിക്ക് വെണ്ണയും ജാസ്മിന് എണ്ണയും നിവേദിച്ച് സുന്ദരകാണ്ഡം പാരായണം ചെയ്യുക.
മീനം
ജനുവരി 9 തൃക്കേട്ട നക്ഷത്രം ആയതിനാല്‍ മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മീനം രാശിക്കാര്‍ തങ്ങളുടെ ശൃംഖല ശക്തിപ്പെടുത്തുന്നതില്‍ വിജയിക്കും, നിങ്ങളുടെ ജോലികള്‍ വേഗത്തിലാക്കും. ഗാര്‍ഹിക തലത്തില്‍ സമാധാനവും ഐക്യവും നിലനിറുത്തും, നിങ്ങള്‍ സമ്മര്‍ദ്ദരഹിതമായി തുടരും. നിങ്ങള്‍ ബിസിനസ്സ് ചെയ്യുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ തന്ത്രപരമായി പ്രവര്‍ത്തിക്കേണ്ടിവരും, അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് വിജയം ലഭിക്കൂ. ഹനുമാന് സ്വാമിയുടെ കൃപയാല്‍, നിങ്ങളുടെ കുടുംബാംഗങ്ങളുടെ പിന്തുണയോടെ നിങ്ങളുടെ വ്യക്തിപരമായ ജോലികള്‍ ഒരു പരിധി വരെ പൂര്‍ത്തിയാക്കാന്‍ കഴിയും.
ദോഷപരിഹാരം: ശുഭ ഫലങ്ങള്‍ ലഭിക്കുന്നതിന് ചുവന്ന വസ്ത്രം ധരിക്കുക. കൂടാതെ ഹനുമാന് സ്വാമിക്ക് ശര്‍ക്കരയും പയറും സമര്‍പ്പിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications