Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മഹാദേവന്റെ കടാക്ഷം ജീവിതം മാറ്റും, ഇന്ന് ജീവിതത്തില്‍ ഭാഗ്യം ഈ 5 രാശിക്ക്
ഫെബ്രുവരി 5 തിങ്കളാഴ്ച ചന്ദ്രന് വൃശ്ചിക രാശിയിലും ചൊവ്വ മകരരാശിയിലും സംക്രമിക്കും. കൂടാതെ. ഇന്ന് മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലെ പത്താം തിയ്യതിയാണ്. ഈ ദിവസം ശനി ചന്ദ്ര കേന്ദ്രയോഗം, ധ്രുവയോഗം, തൃക്കേട്ട നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനം നടക്കുന്നു. ജ്യോതിഷ പ്രകാരം 5 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കും.
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും പിന്തുണ ലഭിക്കും. ഭാഗ്യം നിങ്ങളെ എപ്പോഴും പിന്തുണയ്ക്കും. ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം ശക്തിപ്പെടുകയും ശിവന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ഫെബ്രുവരി 5 ന് തിങ്കളാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം വരാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം
ഫെബ്രുവരി 5 മിഥുന രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. മിഥുന രാശിക്കാരുടെ ബിസിനസ്സ് സംരംഭങ്ങളില്‍ ഗണ്യമായ വളര്‍ച്ച ഉണ്ടാകും. നല്ല ലാഭം നേടാനും കഴിയും. ഏത് തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളെയും നേരിടാന്‍ നിങ്ങള്‍ക്ക് കഴിയും. ഊര്‍ജ്ജസ്വലതയോടെ എല്ലാ ജോലികളും ഒന്നൊന്നായി പൂര്‍ത്തിയാക്കും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ഇണയുമായി നല്ല സമയം ചെലവഴിക്കുകയും ബന്ധങ്ങളില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യും. ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. പണം സമ്പാദിക്കുന്നതില്‍ നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
ദോഷപരിഹാരം: കുടുംബത്തില്‍ സന്തോഷത്തിനും സമാധാനത്തിനും ഗോതമ്പ് പൊടിയും നെയ്യും പഞ്ചസാരയും കൊണ്ട് ഉണ്ടാക്കിയ സാധനങ്ങള്‍ ശിവന് സമര്‍പ്പിക്കുക. എന്നിട്ട് അത് ദരിദ്രര്‍ക്ക് വിതരണം ചെയ്യുക.
കന്നി
ഫെബ്രുവരി 5 കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കന്നിരാശിക്കാര്‍ക്ക് മഹാദേവന്റെ അനുഗ്രഹത്താല്‍ കരിയര്‍ പുരോഗതിക്ക് ധാരാളം നല്ല അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ പ്രവര്‍ത്തന ശൈലിയിലും നല്ല പുരോഗതി കാണും. നിങ്ങളുടെ പ്രതിരോധശേഷി ശക്തമാകും, നിങ്ങളുടെ ആരോഗ്യവും മികച്ചതായി നിലനില്ക്കും. നിങ്ങളുടെ ഉള്ളില്‍ ഊര്‍ജ്ജവും ഉത്സാഹവും കാണും. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കാരണം, വ്യക്തിപരവും തൊഴില്‍പരവുമായ മേഖലയില്‍ നിങ്ങള്‍ ഒരു പുതിയ സ്ഥാനം കൈവരിക്കും. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.
പരിഹാരം: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ച് ശിവലിംഗത്തില്‍ തേനോ നെയ്യോ പാലോ കറുത്ത എള്ളോ സമര്‍പ്പിക്കുക.
വൃശ്ചികം
ഫെബ്രുവരി 5 വൃശ്ചിക രാശിക്കാര്‍ക്ക് അനുകൂലവും ഫലദായകവുമാണ്. വൃശ്ചികം രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമാകയാല്‍, സര്‍ക്കാര്‍ ജോലികള്‍ പൂര്‍ത്തിയാകും. ഭാവിയില്‍ നിക്ഷേപത്തില്‍ നിന്ന് നല്ല ലാഭം ലഭിക്കുകയും ചെയ്യും. പ്രശസ്തരായ ആളുകളുമായുള്ള നിങ്ങളുടെ ഇടപെടല്‍ വര്‍ദ്ധിക്കും. നിങ്ങളുടെ അര്‍പ്പണബോധവും കഠിനാധ്വാനവും ആളുകള്‍ ശ്രദ്ധിക്കും. നിങ്ങള്‍ക്ക് ചില സാമ്പത്തിക നേട്ടങ്ങളും ലഭിച്ചേക്കാം. ജോലി മാറ്റത്തിന് ശ്രമിക്കുന്ന ആളുകള്‍ക്ക് ഇന്ന് ഒരു നല്ല കമ്പനിയില്‍ നിന്ന് ഒരു ഓഫര്‍ ലഭിച്ചേക്കാം. ബിസിനസുകാര്‍ക്ക് വലിയ ഡീലുകള്‍ക്ക് അന്തിമരൂപം നല്കാന് കഴിയും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും പണം സമ്പാദിക്കുന്നതില്‍ വിജയിക്കുകയും ചെയ്യും.
ദോഷപരിഹാരം: തൊഴില്‍ പുരോഗതിക്കായി തിങ്കളാഴ്ച ശിവലിംഗത്തിന് പാല് അര്‍പ്പിക്കുക. എന്നിട്ട് ഒരു ചെമ്പ് പാത്രത്തില്‍ കുറച്ച് പാല് നിറച്ച് ഓം നമഃ ശിവായ എന്ന് പറഞ്ഞ് വ്യാപാര സ്ഥലത്ത് തളിക്കുക.
ധനു
ഫെബ്രുവരി 5 ധനു രാശിക്കാര്‍ക്ക് ഗുണകരമാണ്. ധനു രാശിക്കാര്‍ ഇന്ന് ഊര്‍ജ്ജം നിറഞ്ഞവരായി കാണപ്പെടും. ധൈര്യം, കഠിനാധ്വാനം, നേതൃത്വപരമായ കഴിവ് എന്നീ ഗുണങ്ങളില്‍ വര്‍ദ്ധനവ് കാണും. ജീവിതത്തില്‍ പുരോഗതിയും പ്രശസ്തിയും കൈവരിക്കാന്‍ പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും. കരിയര്‍ മേഖലയിലെ പ്രശ്നങ്ങളെയും ധൈര്യത്തോടെ നേരിടും. സാമ്പത്തികമായി പ്രയോജനം ലഭിക്കും. നിങ്ങള്‍ക്ക് മഹാദേവന്റെ അനുഗ്രഹത്താല്‍ പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും. നിക്ഷേപങ്ങള്‍ ഭാവിയില്‍ നല്ല ലാഭവും നല്‍കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.
ദോഷപരിഹാരം: മംഗളകരമായ ഫലങ്ങള്‍ ലഭിക്കാന്‍, ശിവക്ഷേത്രത്തില്‍ രാവിലെയും വൈകുന്നേരവും ശിവ ചാലിസ പാരായണം ചെയ്യുക. ദരിദ്രരെയും നിരാലംബരെയും സഹായിക്കുക.
മകരം
ഫെബ്രുവരി 5 മകരം രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമാണ്. മകരം രാശിക്കാരുടെ ബഹുമാനത്തില്‍ നല്ല വര്‍ദ്ധനവുണ്ടാകും, വീട്ടില്‍ ചില മംഗളകരമായ സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നിങ്ങള്‍ പ്രയത്നിക്കും. വഴിയില്‍ വരുന്ന എല്ലാ പ്രശ്നങ്ങളും ബുദ്ധിപരമായി നിയന്ത്രിക്കാനും നിങ്ങള്‍ക്ക് കഴിയും. ജോലിസ്ഥലത്ത് നിങ്ങളുടെ ശത്രുക്കളെ കീഴടക്കി നിങ്ങള്‍ വിജയം കൈവരിക്കും. അതുവഴി നിങ്ങളുടെ കരിയര്‍ ശരിയായ ദിശയിലേക്ക് നീങ്ങും. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനം വെറുതെയാകില്ല, നിങ്ങളുടെ ബാങ്ക് ബാലന്‍സും ഗണ്യമായി വര്‍ദ്ധിക്കും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ തടസ്സങ്ങളും നീങ്ങും. അത് നിങ്ങളുടെ മനസിനെ വളരെയധികം സന്തോഷിപ്പിക്കും.
പരിഹാരം: തിങ്കളാഴ്ച ഒരു ക്ഷേത്രത്തിലോ ഏതെങ്കിലും വ്യക്തിക്കോ ഉണങ്ങിയ തേങ്ങ സമര്‍പ്പിച്ച് വൈകുന്നേരം ശിവനെ ധ്യാനിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications