Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദുരിതത്തില്‍ നിന്ന് കരകയറും, നല്ലത് മാത്രം ജീവിതത്തില്‍ നടക്കും; ഇന്ന് ഭാഗ്യകടാക്ഷം ഈ 5 രാശിക്കൊപ്പം
ഡിസംബര്‍ 15 വെള്ളിയാഴ്ച ധനു രാശിക്ക് ശേഷം ചന്ദ്രന് മകരം രാശിയിലേക്ക് നീങ്ങും. കൂടാതെ, ഇന്ന് മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയാണ്. ഈ ദിവസം വൃദ്ധിയോഗം, ഗജകേസരിയോഗം, ശുക്രന്റെയും ശനിയുടെയും ഒമ്പതാം പഞ്ചമയോഗം, ധ്രുവയോഗം, ഉത്രാടം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷം അനുസരിച്ച്, വെള്ളിയാഴ്ച രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങളില്‍ നിന്ന് അഞ്ച് രാശിക്കാര്‍ക്ക് പ്രയോജനം ലഭിക്കും.
ഈ രാശിക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുകയും ജീവിതത്തില്‍ നല്ല അവസരങ്ങളും നേടുകയും ചെയ്യും. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തിപ്പെടുകയും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ഡിസംബര്‍ 15 വെള്ളിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭഫലങ്ങള്‍ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

മിഥുനം
ഡിസംബര്‍ 15 ധ്രുവയോഗം മൂലം മിഥുന രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കും. എല്ലാവരോടും നന്നായി സംസാരിക്കാന്‍ കഴിയും, അതുവഴി നിങ്ങള്‍ക്ക് ഭാവിയില്‍ നല്ല നേട്ടങ്ങളും ലഭിക്കും. മിഥുന രാശിയിലുള്ള ആളുകള്‍ ശുക്രന്റെ കൃപയാല്‍ പണം സംരക്ഷിക്കുന്നതില്‍ വിജയിക്കും, ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഒരു പുതിയ വാഹനം വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും കടമുണ്ടെങ്കില്‍ ആ കടത്തില്‍ നിന്നും മോചനം നേടാനാകും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി, ലക്ഷ്മി ദേവിക്ക് അഞ്ച് ചുവന്ന പൂക്കളും അഞ്ച് കവടിയും മഞ്ഞളില്‍ പൊതിഞ്ഞ് സമര്‍പ്പിച്ച് യഥാവിധി പൂജിക്കുക. ഇതിനുശേഷം ചുവന്ന തുണിയില്‍ കെട്ടി സുരക്ഷിതമായി അലമാരയിലോ മറ്റോ സൂക്ഷിക്കുക.
കര്‍ക്കടകം
കര്‍ക്കടക രാശിയിലുള്ളവര്‍ക്ക് ഡിസംബര്‍ 15 വൃദ്ധിയോഗം മൂലം സന്തോഷകരമായ ദിവസമായിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് അവരുടെ അറിവിലും ലാഭത്തിലും നല്ല വര്‍ദ്ധനവ് കാണുകയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ശുഭയോഗങ്ങളുടെ ഗുണം ലഭിക്കും, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ശക്തമാകും.
കുടുംബ ജീവിതത്തില്‍ എന്തെങ്കിലും പിരിമുറുക്കം നടക്കുന്നുണ്ടെങ്കില്‍, ഇന്ന് അതില്‍ നിന്ന് ആശ്വാസം ലഭിക്കും, കൂടാതെ നിങ്ങള്‍ക്ക് വീട്ടില്‍ എന്തെങ്കിലും മംഗളകരമായ പരിപാടികള്‍ സംഘടിപ്പിക്കാനും കഴിയും. നിങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്താല്‍, നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. ജോലിയിലുള്ള ആളുകള്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും. മുടങ്ങിക്കിടക്കുന്ന വ്യക്തിപരമായ ജോലികള്‍ പൂര്‍ത്തിയാകും.
പരിഹാരം: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മറികടക്കാന്‍, വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് പായസം സമര്‍പ്പിച്ച് ശ്രീ ലക്ഷ്മി നാരായണ സൂക്തം പാരായണം ചെയ്യുക.
ചിങ്ങം
ഡിസംബര്‍ 15 ഗജകേസരി യോഗത്താല്‍ ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ചിങ്ങം രാശിക്കാര്‍ ലക്ഷ്മീദേവിയുടെ കൃപയാല്‍ ഊര്‍ജ്ജം നിറഞ്ഞതായി അനുഭവപ്പെടുകയും വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യും. ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ കഠിനാധ്വാനത്താലും കഴിവിനും നേട്ടം കൊയ്യും. നിങ്ങള്‍ക്ക് ചില പുതിയ ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം. ബിസിനസുകാര്‍ ഇന്ന് കഠിനാധ്വാനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കു. അവിവാഹിതരുടെ ജീവിതത്തിലേക്ക് ഒരു പ്രത്യേക വ്യക്തി കടന്നുവന്നേക്കാം. മാതാപിതാക്കളുടെ പിന്തുണ ലഭിക്കും.
പരിഹാരം: വെള്ളിയാഴ്ച, 1.25 കിലോ അരി ചുവന്ന തുണിയില്‍ നിങ്ങളുടെ കൈയില്‍ വയ്ക്കുക, തുടര്‍ന്ന് 'ഓം ശ്രീം ശ്രേയേ നമഃ മന്ത്രം' അഞ്ച് ജപമാല ജപിച്ച് പണം സൂക്ഷിക്കുന്ന സ്ഥലത്ത് സൂക്ഷിക്കുക.
ധനു
ധനു രാശിക്കാര്‍ക്ക് ഡിസംബര്‍ 15 ശുക്രന്റെയും ശനിയുടെയും ഒന്‍പതാം ഭാവവും അഞ്ച് ഭാവവും കൂടിച്ചേര്‍ന്നതിനാല്‍ വിശേഷ ദിവസമാണ്. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ ധനു രാശിക്കാരുടെ സന്തോഷവും സുഖസൗകര്യങ്ങളും ഇന്ന് വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് വ്യത്യസ്ത വരുമാന സ്രോതസ്സുകള്‍ ലഭിക്കും. ലക്ഷ്മി ദേവിയുടെ കൃപയാല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. പണം നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് നല്ലതാണ്. ഈ രാശിയിലെ ബിസിനസുകാരുടെ പദ്ധതികള്‍ വിജയിക്കും, ലാഭം വര്‍ദ്ധിപ്പിക്കുന്നതില്‍ വിജയിക്കും. കുടുംബത്തില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ നടന്നിരുന്നെങ്കില്‍, അതെല്ലാം ഇന്ന് അവസാനിക്കും, നിങ്ങള്‍ക്ക് അമ്മയുടെ പൂര്‍ണ പിന്തുണ ലഭിക്കും. പ്രണയ ജീവിതത്തിലുള്ളവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ആല്‍മരത്തിന്റെ ചുവട്ടില്‍ ഇരുമ്പ് പാത്രത്തില്‍ വെള്ളത്തില്‍ പഞ്ചസാര, പാല്, നെയ്യ് എന്നിവ കലര്‍ത്തി ഒഴിക്കുക. ഇത് 21 വെള്ളിയാഴ്ച വരെ ചെയ്യുക.
മീനം
ഡിസംബര്‍ 15 ഉത്രാടം നക്ഷത്രം ആയതിനാല്‍ മീനം രാശിക്കാര്‍ക്ക് നല്ലതായിരിക്കും. മീനം രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമായി നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുകയും ജീവിതത്തില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യും. തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നല്ല ദിവസമായിരിക്കും, ജോലിസ്ഥലത്ത് അവരുടെ ബഹുമാനവും വര്‍ദ്ധിക്കും. നിങ്ങളുടെ പിതാവുമായി പിണക്കമുണ്ടെങ്കില്‍, അത് ഇന്ന് അവസാനിക്കും, നിങ്ങളുടെ ബന്ധം മെച്ചപ്പെടും. സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിച്ചവര്‍ക്ക് ഇന്ന് അവരുടെ ജോലിയുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. കുടുംബവും ദാമ്പത്യ ജീവിതവും നല്ലതായിരിക്കും.
പരിഹാരം: കുടുംബത്തിലെ സന്തോഷത്തിനും ഐശ്വര്യത്തിനുമായി വെള്ളിയാഴ്ച വീടിന്റെ പ്രധാന വാതിലില്‍ രംഗോലി വിതറുക, തുടര്‍ന്ന് ഇരുമുഖ നെയ് വിളക്ക് തെളിയിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
