Latest Updates
-
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം!
ധനു മാസം: അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ നക്ഷത്രഫലം
മലയാള മാസമായ ധനു മാസത്തിലേക്ക് കടക്കുകയാണ് നാം. നിങ്ങളുടെ ജീവിതത്തിലെ വരാനിരിക്കുന്ന കാര്യങ്ങള്‍ അറിയാന്‍ മിക്കവരും താല്പര്യപ്പെടുന്നു. അതിനായി നിങ്ങളെ ജ്യോതിഷം സഹായിക്കും. നിങ്ങളുടെ ഭാവി ഗണിച്ചുപറയാന്‍ ഇതിന് സാധിക്കും. ധനു മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. ധനു മാസം 27 നക്ഷത്രങ്ങള്‍ക്കും ജീവിതത്തില്‍ എന്തൊക്കെ ഗുണദോഷ ഫലങ്ങള്‍ കൈവരുന്നു എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് ധനു മാസത്തില്‍ ദാമ്പത്യസുഖവും കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരും. സാമ്പത്തികമായി നിങ്ങള്‍ മെച്ചപ്പെടും. രോഗാവസ്ഥയില്‍ കഴിയുന്നവരുടെ ആരോഗ്യനില മെച്ചപ്പെടും. മാനസികമായി നിങ്ങള്‍ മെച്ചപ്പെടും. വിവാഹകാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങളുണ്ടാകും. ഈ സമയം സംസാരവും പെരുമാറ്റവും നിങ്ങള്‍ നിയന്ത്രിക്കണം. പ്രിയപ്പെട്ടവരെ പിണക്കരുത്. ബന്ധുക്കളുടെ ഭാഗത്തുനിന്ന് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. തൊഴില്‍ രംഗത്ത് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ഈ കാലയളവില്‍ ഭൂമിയോ വീടോ വാങ്ങാന്‍ സാധിക്കും. കൂടുതല്‍ യാത്രകള്‍ക്ക് സാധ്യതയുണ്ട്.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുകാര്‍ക്ക് ധനു മാസത്തില്‍ ദാമ്പത്യജീവിതത്തിലെ അകല്‍ച്ചകള്‍ ഒഴിവാക്കാനാകും. സന്തോഷവും സമാധാനവും കൈവരും. മാനസികമായി നിങ്ങള്‍ക്ക് സ്വസ്ഥത അനുഭവപ്പെടും. ആഢംബരങ്ങള്‍ക്കായി പണം ചെലവഴിക്കും. വരുമാനത്തില്‍ വര്‍ദ്ധനവും ബിസിനസില്‍ ലാഭവും പ്രതീക്ഷിക്കാം. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക. സഹോദരങ്ങള്‍, സന്താനങ്ങള്‍ എന്നിവരുമായി സ്നേഹത്തില്‍ നിലകൊള്ളുക. വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും. ശത്രുക്കളെ ശ്രദ്ധിക്കേണ്ടതുണ്ട്. സുഹൃത്തുക്കളുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം നേത്ര, ഉദരരോഗ സാദ്ധ്യത വളരെ കൂടുതലാണ്.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ധനു മാസത്തില്‍ സാമ്പത്തിക നില ഭദ്രമാകും. പല തരത്തില്‍ പണം വന്നുചേരും. ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ പ്രതീക്ഷിക്കാതെ നിറവേറപ്പെടും. ആഢംബര സുഖസൗകര്യങ്ങള്‍ കൈവരും. മാനസികമായി സന്തോഷം ലഭിക്കും. കുട്ടികളുടെ കാര്യത്തിലെ ആശങ്ക അവസാനിക്കും. കുടുംബാംഗങ്ങളോടും മിത്രങ്ങളോടും അഭിപ്രായഭിന്നത ഉണ്ടാകാനിടയുള്ളതിനാല്‍ ഈ സമയം നിങ്ങള്‍ ശ്രദ്ധിക്കണം. സ്ത്രീകള്‍ കാരണം ഉപദ്രവമുണ്ടാകും. സ്ത്രീകള്‍ക്ക് ഉദര സംബന്ധമായ രോഗങ്ങള്‍ വന്നേക്കാം. ജോലി രംഗത്ത് ചില കാര്യങ്ങളില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫലം ലഭിച്ചേക്കില്ല. ശുഭാപ്തിവിശ്വാസം കൈവിടാതെ പ്രയത്നം നടത്തുക.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ധനു മാസത്തില്‍ അവിവാഹിതര്‍ക്ക് ചില ബന്ധങ്ങള്‍ വന്നുചേരും. സന്താനങ്ങളുടെ ഗുണാനുഭവങ്ങളില്‍ സന്തോഷിക്കും. ഉദ്യോഗക്കയറ്റം, ആഗ്രഹിച്ച സ്ഥലം മാറ്റം എന്നിവ ലഭിക്കും. യാത്രകള്‍ പ്രയോജനം ചെയ്യും. ബിസിനസില്‍ പുരോഗതിയുണ്ടാകും. തെറ്റിദ്ധാരണകള്‍ നീങ്ങും. ഈശ്വരാനുഗ്രഹത്താല്‍ അപകടങ്ങള്‍ ഒഴിഞ്ഞു പോകും. സാമ്പത്തികമായി നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഭൂമി, വീട്, വാഹനം എന്നിവ സ്വന്തമാക്കാന്‍ ശ്രമിക്കും. മനസുഖം ലഭിക്കും. ദാമ്പത്യജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ കാണും. ശത്രുക്കളെ ജയിക്കാനാകും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങം രാശിക്കാര്‍ക്ക് ധനു മാസത്തില്‍ ഭാഗ്യത്തിന്റെ ആനുകൂല്യം ലഭിക്കും. മനസുഖം ലഭിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ജോലിസ്ഥലത്ത് മേലധികാരികളുടെ സഹായങ്ങള്‍ ലഭിക്കും. നിങ്ങള്‍ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും. ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. മതപരവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ താല്പര്യം വളരും. നിങ്ങളുടെ സംസാരം നിയന്ത്രിക്കണം. ബന്ധുക്കളില്‍ നിന്ന് നേട്ടമുണ്ടാകും.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ധനു മാസത്തില്‍ സാമൂഹ്യ പ്രശസ്തി വര്‍ദ്ധിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് അധികാരമുള്ള പദവികള്‍ ലഭിക്കും. കുടുംബജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ അലട്ടും. ബന്ധുക്കളില്‍ നിന്ന് സഹകരണങ്ങള്‍ ലഭിക്കും. മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക. കര്‍മ്മ രംഗത്ത് ചില തടസങ്ങളുണ്ടാകും. ബിസിനസില്‍ പുതിയ കരാറുകള്‍ ഗുണം ചെയ്യും. ജീവിത പങ്കാളിയുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. വിദേശ യാത്രകളിലെ തടസങ്ങള്‍ നീങ്ങും. സാമ്പത്തികമായി ഈ മാസം നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ധനു മാസത്തില്‍ വീട്ടില്‍ സമാധാനവും ഐശ്വര്യവും ഉണ്ടാകും. അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കും. സാമ്പത്തികമായി ധനലാഭമുണ്ടാകും. ബന്ധുക്കളില്‍ നിന്ന് സഹായം ലഭിക്കും. വാഹനവും സുഖസൗകര്യങ്ങളും ലഭിക്കും. ശത്രുക്കളെ ജയിക്കാനാകും. പൂര്‍വ്വിക സ്വത്ത് കൈവന്നേക്കാം. രോഗങ്ങളെ കരുതിയിരിക്കണം. ജോലിസ്ഥലത്ത് മേലധികാരികളുമായ വാക്കുതര്‍ക്കം ഒഴിവാക്കണം. മറ്റുള്ളവരുടെ ചതിയില്‍ അകപ്പെടാനിടയുള്ളതിനാല് നിങ്ങള്‍ ഏറെ സൂക്ഷിക്കണം. ഗൃഹനിര്‍മ്മാണ കാര്യങ്ങളില്‍ തടസങ്ങള്‍ ഉണ്ടാകും.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ധനു മാസത്തില്‍ ഓഹരി വിപണി, ചിട്ടി, ഭാഗ്യക്കുറി എന്നിവയില്‍ നിന്ന് നേട്ടം ലഭിക്കും. ചില ആഗ്രഹങ്ങള്‍ സാധ്യമാകും. ആഢംബര സാമഗ്രികള്‍ കൈവരും. തൊഴിലന്വേഷകര്‍ക്ക് ജോലി ലഭിക്കും. ഒരു കാര്യത്തിലും ഉറച്ചുനില്ക്കാന് കഴിയാത്തത് അനിശ്ചിതത്വം സൃഷ്ടിക്കും. തീരുമാനങ്ങളെടുക്കാന്‍ ബുദ്ധിമുട്ടും. നല്ല അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ കര്‍മ്മ രംഗത്തും ചില പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടും. വീട്ടില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കും. ലൗകിക സുഖാനുഭവങ്ങള്‍ വര്‍ദ്ധിക്കും. വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് സാധിക്കും. ജോലിസ്ഥലത്ത് എതിരാളികളെ ശ്രദ്ധിക്കുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1)
ധനുക്കൂറുകാര്‍ക്ക് ധനു മാസത്തില്‍ ജോലി രംഗത്ത് ആദരവ് ലഭിക്കും. സാമ്പത്തികമായി സമ്മിശ്ര ഫലം ലഭിക്കും. വരുമാനം വരും അതുപോലെ ചെലവും കൂടും. മനസിനിണങ്ങിയ ചില കാര്യങ്ങള്‍ ചെയ്യാനാകും. ഈ സമയം ആരുടെയും കാര്യങ്ങളില്‍ ഇടപെടരുത്. വിദൂരയാത്രകള്‍ ഗുണകരമാകും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. കുടുംബത്തില്‍ സന്തോഷം കൈവരും. ആഢംബര കാര്യങ്ങള്‍ നേടും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഈ സമയം ആലസ്യം, ഉന്മേഷക്കുറവ്, രോഗങ്ങള്‍ എന്നിവ നിങ്ങളെ ബുദ്ധിമുട്ടിക്കും, ശ്രദ്ധിക്കുക.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് ധനു മാസത്തില്‍ ആഭരണലബ്ധിയുണ്ടാകും. കലാ രംഗത്ത് നേട്ടവും അംഗീകാരവും ലഭിക്കും. മത്സരങ്ങളില്‍ വിജയം നേടും. ആരോഗ്യം മെച്ചപ്പെടും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഊര്ജ്ജസ്വലത അനുഭവപ്പെടും. ബിസിനസില്‍ പുരോഗതി കാണും. പുതിയ ജോലികള്‍ ലഭിക്കും. വിദ്യാഭ്യാസത്തില്‍ ഉയര്‍ച്ചയുണ്ടാകും. പ്രതീക്ഷിക്കാത്ത വ്യക്തികള്‍ മുഖേന നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ സംസാരം നിയന്ത്രണത്തിലാക്കുക, ഇല്ലെങ്കില്‍ മറ്റുള്ളവരുടെ അപ്രീതി നേരിടേണ്ടിവരും. മേലുദ്യോഗസ്ഥരുടെ അപ്രീതി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. ജോലിഭാരം വര്‍ദ്ധിക്കും.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് വരുമാനം വര്‍ദ്ധിക്കും. എങ്കിലും ചെലവുകളും ഉയരും. പുതിയ സംരംഭങ്ങള്‍ ലാഭത്തിലേക്ക് നീങ്ങും. കുടുംബത്തില്‍ ചില പ്രശ്നങ്ങളെ കരുതിയിരിക്കുക. ആരോഗ്യം മെച്ചപ്പെടും. ബന്ധുക്കള്‍ നിര്‍ണ്ണായക ഘട്ടത്തില്‍ നിങ്ങളെ സഹായിക്കും. ശത്രുക്കളെ കരുതിയിരിക്കണം. അവിവാഹിതര്‍ക്ക് വിവാഹ കാര്യത്തില്‍ തീരുമാനമുണ്ടാകും. ജോലിസ്ഥലത്ത് പുരോഗതി കൈവരും. സാഹസികമായ പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കണം. പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടുക.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ സമയം സാമ്പത്തിസ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ബന്ധം കൂടുതല്‍ ശക്തമാകും. വീട്ടില്‍ നല്ല അന്തരീക്ഷമുണ്ടാകും. സമൂഹത്തില്‍ അംഗീകാരം ലഭിക്കും. അപ്രതീക്ഷിതമായി ചില ഭാഗ്യങ്ങള്‍ നിങ്ങള്‍ക്ക് വന്നുചേരും. ജോലിരംഗത്ത് നേട്ടങ്ങള്‍ കൈവരും. ബിസിനസ് പച്ചപിടിക്കും, ലാഭം വര്‍ദ്ധിക്കും. നിങ്ങളുടെആഗ്രഹങ്ങള് സാധിക്കും. സ്ത്രീകള്‍ കാരണം അഭിപ്രായ ഭിന്നത, അപകീര്‍ത്തി തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. ശ്രദ്ധിക്കു. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.



Click it and Unblock the Notifications