ധനുമാസം: അശ്വതി - രേവതി വരെ 27 നാളിന്റേയും സമ്പൂര്‍ണ ഗുണദോഷഫലം

Dhanu month

വൃശ്ചിക മാസം അവസാനിക്കാന്‍ ഇനി വെറും ചുരുങ്ങിയ മണിക്കൂറുകള്‍ മാത്രമേ ഉള്ളൂ. 2022 ഡിസംബര്‍ 16-നാണ് ധനുമാസത്തിന് തുടക്കം കുറിക്കുന്നത്. ഈ ദിനത്തില്‍ സൂര്യന്‍ വൃശ്ചികത്തില്‍ നിന്ന് ധനുവിലേക്ക് വരുന്നു. ഈ മാറ്റം ഓരോ രാശിക്കാരിലും നക്ഷത്രക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. 27 നക്ഷത്രക്കാരിലും ധനു മാസത്തില്‍ എന്തൊക്കെ ഗുണദോഷഫലങ്ങള്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്ക് അധികാരം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം, ഇത് കൂടാതെ ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നു. സ്വത്തിന്റെ തര്‍ക്കം അവസാനിക്കുകയും അനുകൂലഫലങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അല്‍പം കാത്തിരിക്കേണ്ട് വരും. തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് അനുകൂല സമയമാണ്.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ക്ക് തൊഴില്‍ മാറ്റങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും സ്വഭാവത്തിലെ മാറ്റം തന്ന തൊഴിലില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കാം. സാമ്പത്തികസ്ഥിതിയില്‍ മാറ്റംവരും. വിദേശത്തുള്ളവര്‍ക്ക് ജന്മനാട്ടിലേക്ക് തിരിച്ച് വരാന്‍ അനുകൂല സമയമാണ്. ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഗുണം വര്‍ദ്ധിക്കുന്ന സമയമാണ് ധനുമാസം. മാത്രമല്ല ഇവര്‍ക്ക് ധനപരമായി മികച്ച സമയമാണ്. പലപ്പോഴും വൈകാരിക മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കി പെരുമാറേണ്ടതാണ്. കുടുംബത്തിന്റെ ഉയര്‍ച്ചക്കായി നിങ്ങള്‍ പ്രയത്‌നിക്കണം. വസ്തുതര്‍ക്കങ്ങള്‍ നിസ്സാരമാക്കരുത്. വിദേശത്തേക്ക് ഉപരിപഠനത്തിന് പോവുന്നതിനുള്ള സാധ്യതയുണ്ട്.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് സമയം അത്ര അനുകൂലമായിരിക്കണം എന്നില്ല. ധനസഹായം പ്രതീക്ഷിച്ചത് മുടങ്ങുന്നു. അച്ഛന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം. സൗഹൃദങ്ങള്‍ സൂക്ഷിച്ച് വേണം. സാമ്പത്തികം അല്‍പം പ്രശ്‌നത്തിലാവും.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ക്ക് മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പലപ്പോഴു വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന് ബുദ്ധിമുട്ടും. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്നു. അഷ്ടമശനി പലപ്പോഴും പല കാര്യങ്ങളിലും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാവുന്നു.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ് സമയം. പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകളും എന്നാല്‍ അത് പോലെ തന്നെ നേട്ടങ്ങളും ഉണ്ടായിരിക്കും. നിങ്ങള്‍ പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്ന് വളരെയധികം മാനസിക പിന്തുണ ലഭിക്കുന്നു. വ്യാപാരം ആരംഭിച്ചാലും ചെറിയ ചില മാറ്റങ്ങള്‍ക്ക് അല്‍പം കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വരും.സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നു.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്ക് കുടുംബത്തോടൊപ്പം സംഗമിക്കുന്നതിനുള്ള സമയമായിരിക്കും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. പല കോണില്‍ നിന്നും അപ്രതീക്ഷിതമായ നേട്ടം ലഭിക്കുന്നു. ഉദര സംബന്ധമായ രോഗങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നു. എതിര്‍പ്പുകള്‍ മറികടന്ന് പ്രവര്‍ത്തിക്കും. സാമ്പത്തികം അനുകൂലം.

പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രക്കാര്‍ക്ക് പല കോണില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ഭൂമി വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ശ്രദ്ധവേണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കാര്യങ്ങള്‍ എല്ലാം തന്നെ നല്ല രീതിയില്‍ നടക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും ഉള്ള സാധ്യത കാണുന്നു. രോഗത്തിന് ശമനമുണ്ടാവും.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ കൂടുതല്‍ പ്രദാനം ചെയ്യുന്ന ഒരു മാസമാണ് ധനുമാസം. ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. അല്ലാത്ത പക്ഷം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രശ്‌നങ്ങളെ എല്ലാം വളരെയധികം തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. എതിരാളികളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കില്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും.

മകം

മകം

മകം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ഇത് കൂടാതെ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ലാഭങ്ങള്‍ ഇവരെ തേടി എത്തുന്നു. യാത്രകള്‍ നടത്തുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. മുടക്കിയ പണം തിരികെ ലഭിക്കുന്നതിന് വേണ്ടി കഷ്ടപ്പെടേണ്ടി വരുന്നു. കുട്ടികള്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്ന മാസമാണ്. പഠനത്തിന്റെ കാര്യത്തില്‍ നിരവധി അനുകൂലഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. രോഗത്തില്‍ നിന്ന് മോചനം ലഭിക്കുന്നു.

 പൂരം

പൂരം

പൂരം നക്ഷത്രക്കാര്‍ക്ക് വിജയം കൊയ്യുന്ന ഒരു മാസമാമ് ധനുമാസം. നേട്ടങ്ങള്‍ പല കോണില്‍ നിന്നും വന്നെത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനം ലഭിക്കുന്നു. വീട്, വാഹനം എന്നിവക്ക് യോഗം കാണുന്നു. ഗവേഷണത്തില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി വളരെ അനുകൂല സമയമാണ്. എങ്കിലും കുടുംബത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടായേക്കാ.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ ഉയര്‍ന്ന പദവികള്‍ ലഭിക്കുന്നു. പല മേഖലകളിലും സ്ഥലം മാറ്റം ഉണ്ടാവുന്ന മാസമാണ്. പൊതുരംഗത്തുള്ളവര്‍ക്ക് പല മത്സരങ്ങളിലും വിജയിക്കാന്‍ സാധിക്കുന്നു. സാങ്കേതികമായി അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. വിദ്യാര്‍ത്ഥികളുടെ പഠനത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ജീവിതം ഐശ്വര്യ പൂര്‍ണമായി മാറും.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സമ്പാദ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നു. സാമ്പത്തികമായി ഏറ്റവും അനൂകൂല സമയത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോവുന്നത്. പ്രണയത്തിന്റെ കാര്യത്തിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ജീവിത ശൈലി രോഗങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് ധനപരമായി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. കച്ചവടത്തില്‍ നേട്ടം ഉണ്ടാവാം. വീട് നിര്‍മാണത്തിന് വളരെ അനുകൂലമായ സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നു. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് ചിത്തിര നക്ഷത്രത്തിന്. രാഷ്ട്രീയ മാറ്റങ്ങള്‍ നിങ്ങളില്‍ അനുകൂലഫലങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ വളരെയധികം ബാധിക്കുന്നു.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് ബിസിനസില്‍ ലാഭം ലഭിക്കുന്ന ഒരു സമയമാണ്. മാത്രമല്ല മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മികച്ച ഫലമാണ് ഉണ്ടാവുന്നത്. ഗുണ ഫലങ്ങള്‍ക്ക് വേണ്ടി നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആഢംബര കാര്യങ്ങള്‍ക്ക് വേണ്ടി സമയം കളയുന്നതിന് നിങ്ങള്‍ ശ്രമിക്കുന്നു. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കും.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്ക് ധനുമാസം അല്‍പം പ്രയാസം നേരിടേണ്ടി വരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. പഠന കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രത കുറയുന്നു. ജോലിയുടെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുന്നു. ജോലി കിട്ടാത്തവര്‍ക്ക് അതിന് അനുകൂല സമയമാണ് ഉണ്ടാവുന്നത്. കണ്ടകശനിയുടെ മാറ്റങ്ങള്‍ ജീവിതത്തില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നു.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതാണ് സത്യം. പലപ്പോഴും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്നതിന് വേണ്ടി സാധിക്കുന്നു. ചൊവ്വാദോഷമുള്ളത് കൊണ്ട് തന്നെ അവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. താല്‍ക്കാലികമായി ചില പോസിറ്റീവ് ഫലങ്ങള്‍ അനുഭവപ്പെടുന്നു.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അലസത ഉണ്ടാവുന്ന ഒരു മാസമാണ്. ജോലിയില്‍ ശ്രദ്ധ കൂട്ടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കലാരംഗത്ത് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. പാഠ്യവിഷയങ്ങളില്‍ അല്ലാത്ത മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജോലി ഭാരം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. വിദേശത്ത് ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

 മൂലം

മൂലം

സാമ്പത്തിക പ്രശ്‌നം വലുതായി നിങ്ങളെ ബാധിക്കുകയില്ല. കാര്യങ്ങള്‍ എല്ലാം തന്നെ നടന്നു പോവുമെങ്കിലും ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. സര്‍ക്കാര്‍ കാര്യങ്ങളില്‍ ഉണ്ടാവുന്ന തടസ്സത്തിന് മാറ്റം വരുന്നു. പിതാവിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. കര്‍മ്മപദ്ധതിയുമായി മുന്നോട്ട് പോവാം.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ക്ക് ആഢംബര കാര്യങ്ങളില്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. ജോലിക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. പണച്ചിലവ് വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. കലാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാം. യാത്രകള്‍ പലപ്പോഴും വിഫലമാവുന്നു. വിദേശത്ത് ജോലി സാധ്യത വര്‍ദ്ധിക്കുന്നു. കുട്ടികള്‍ക്ക് വളരെ അനുകൂല സമയമാണ്. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് പറ്റിയ സമയം.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് സ്വന്തം ഭാവനയും ബുദ്ധിയും ഉപയോഗിച്ച് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിന് സാധിക്കുന്നു. ഏത് കാര്യത്തിനും ഉറച്ച പരിശീലനവും കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ആശയവിനിമയത്തില്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. എതിര്‍പ്പുകള്‍ പല കോണില്‍ നിന്നും ഉണ്ടാവാം.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് വ്യാപാരമേഖലയില്‍ അനുകൂല ഫലം ഉണ്ടാവുന്നു. ബാങ്കില്‍ നിന്ന് ധനസഹായം ലഭിക്കുന്നു. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലഫലങ്ങള്‍ ഉണ്ടാവുന്നു. അനാവശ്യ ശാഠ്യം ഒരു കാര്യത്തിലും കാണിക്കരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ധനപരമായി അനുകൂല സമയമാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. ജോലിയില്‍ അനുകൂല നേട്ടങ്ങള്‍ ഉണ്ടാവുന്നു.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത്പലപ്പോഴും നിങ്ങളുടെ മനസമാധാനം തകര്‍ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കകുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധവേണം. ചെലവ് വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണം വേണം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ് ധനു മാസം. സാങ്കേതിക മാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സ്‌നേഹബന്ധത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ഇത് വിവാഹത്തിലേക്ക് എത്തുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു.

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല ഫലങ്ങളും ഈ മാസം ഉണ്ടാവുന്നു. ഗുരുജനങ്ങള്‍ നിങ്ങള്‍ക്ക് മുകളില്‍ അനുഗ്രഹം ചൊരിയുന്ന മാസമാണ്. ആരോഗ്യപരമായി അത്ര നല്ല സമയമായിരിക്കില്ല. എന്നാല്‍ പൊതുവേ നല്ല ഫലങ്ങള്‍ നല്‍കുന്ന ഒരു മാസമാണ് ധനുമാസം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. ഊഹക്കച്ചവടം നടത്തരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് സ്വത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കും. ഇത് കൂടാതെ ഏത് പ്രവര്‍ത്തനവും ലക്ഷ്യത്തില്‍ എത്തുന്നു. വിദേശത്ത് ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂല ഫലം ഉണ്ടാവുന്നു. ഏത് എതിര്‍പ്പുകളേയും അവഗണിക്കുന്നതിനും അതിനെ അതിജീവിക്കുന്നതിനും സാധിക്കുന്നു. എങ്കിലും ഏത് കാര്യം ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. രോഗികള്‍ക്ക് ആശ്വാസം ലഭിക്കുന്ന മാസമാണ് ധനു.

രേവതി

രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ ഐശ്വര്യം നിറയുന്നു. സാമ്പത്തികമായി അനുകൂല ഫലങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. പ്രൊഫഷണല്‍ കാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. പൊതുവേ അനുകൂലഫലങ്ങള്‍ ഉണ്ടാവുന്ന മാസമാണ് ധനു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Tuesday, December 13, 2022, 11:24 [IST]
X
Desktop Bottom Promotion