Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
വഴിനീളെ പ്രശ്നങ്ങളും കഷ്ടപ്പാടും, ധനു മാസം ദുരിതത്തിലാകുന്ന 4 നക്ഷത്രക്കാര്‍
വൃശ്ചിക രാശിയില്‍ നിന്ന് മാറി സൂര്യന് ഇപ്പോള്‍ ധനു രാശിയില്‍ സഞ്ചരിച്ചുതുടങ്ങിയിരിക്കുന്നു. ഡിസംബര്‍ 16 മുതല്‍ ജനുവരി 14 വരെ ധനു മാസമായിരിക്കും. ധനു രാശി പുരുഷരാശിയായി കണക്കാക്കുന്നു. ധനു മാസം 13 ന് പൂരാടം ഞാറ്റുവേലയും 21 ന് ഉത്രാടം ഞാറ്റുവേലയും തുടങ്ങും. ഗ്രഹനിലകള്‍ പ്രകാരം ചില നക്ഷത്രക്കാരായവര്ക്ക് ധനു മാസത്തില്‍ ചില കഷ്ടതകള്‍ അനുഭവിക്കേണ്ടിവരും. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് ഈ സമയം തടസ്സങ്ങളെ തരണം ചെയ്യേണ്ടിവരും. മൊത്തത്തില്‍ ഈ മാസം നിങ്ങള്‍ക്ക് അല്പം ദുരിതം നിറഞ്ഞ സമയം തന്നെയായിരിക്കും. ധനു മാസത്തില്‍ കഷ്ടപ്പാടും ദുരിതവും അനുഭവിക്കേണ്ടി വരുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ ധനു മാസത്തില്‍ അല്പമൊന്ന് ശ്രദ്ധിക്കേണ്ടതായുണ്ട്. അഷ്ടമരവിയും അഷ്ടമ കുജനും അല്പം പ്രശ്നങ്ങള്‍ വരുത്തുന്ന സമയമാണ് ഇത്. ഈ സമയം കഠിനമായ ചില ദൗത്യങ്ങള്‍ ഏറ്റെടുക്കേണ്ടിവരാം. സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ കുറയുന്ന സമയമായിരിക്കും ഇത്. രാഹു 11ല്‍ തുടരുകയാല്‍ ന്യായമായ മാര്‍ഗങ്ങളിലൂടെയല്ലാതെ ധനം കൈകളില്‍ വന്നേക്കാം. അത് നിങ്ങള്‍ക്ക് ചില പ്രശ്നങ്ങളും ഈ സമയം ഉണ്ടാക്കിയേക്കാം.
അവിവാഹിതര്‍ക്ക് അവരുടെ വിവാഹക്കാര്യത്തില്‍ തീരുമാനങ്ങള്‍ ഇനിയും നീണ്ടുപോയേക്കാം. വ്യാപാരത്തില്‍ സ്ഥിരത ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പൊതുവേ നോക്കുകയാണെങ്കില്‍ രോഹിണി നക്ഷത്രക്കാര്‍ക്ക് ധനു മാസത്തില്‍ സമയം അല്പം പ്രതീകൂലമായിരിക്കും എന്നുതന്നെ പറയാം. നിങ്ങള്‍ ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും നീലാഞ്ജനം നടത്തുന്നതും കഷ്ടതകള്‍ ഒരു പരിധിവരെ ഒഴിഞ്ഞുപോകാന്‍ സഹായിക്കും.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്കും ധനുമാസം അല്പം ദുഷ്കരമായിരിക്കും. കഠിനമായ ജോലികള്‍ ഏറ്റെടുത്ത് പരാജയപ്പെടാന്‍ സാധ്യതയുണ്ട്. ഏഴില്‍ പാപാഗ്രഹങ്ങള് സ്ഥിതിചെയ്യുന്നതിനാല്‍ കൂട്ടുകച്ചവടത്തില്‍ നഷ്ടം വരാന്‍ സാധ്യതയുണ്ട്. ബിസിനസില്‍ ചില നഷ്ടങ്ങള്‍ ഉണ്ടാകാം. ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തികമായി ഈ സമയം നിങ്ങള്‍ക്ക് അല്പം ശ്രദ്ധവേണ്ട സമയമാണ്. ചില നഷ്ടങ്ങള്‍ നിങ്ങള്‍ക്ക് ധനപരമായി സംഭവിച്ചേക്കാം. കലാകാരന്മാര്ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നേക്കാം. ഈ സമയം നിങ്ങള്‍ ഹനുമാന് സ്വാമിയെ ഭജിച്ച് മുന്നോട്ട് പോകുക.
ചിത്തിര
ചിത്തിര നക്ഷത്രക്കാരായ വ്യക്തികള്‍ക്ക് ഈ സമയം ചില ആശയക്കുഴപ്പങ്ങള്‍ വന്നുചേര്‍ന്നേക്കാം. തൊഴിലുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഗാര്‍ഹിക ക്ലേശങ്ങള്‍ വന്നുചേരുന്ന ഒരു സമയമായിരിക്കും ചിത്തിര നക്ഷത്രക്കാര്‍ക്ക് ഇത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഏകാഗ്രത നഷ്ടപ്പെട്ടേക്കാം. അതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കുക. പല കാര്യങ്ങളും ഈ സമയം നീണ്ടുപോയേക്കാം. എല്ലാത്തിലും തടസ്സങ്ങള്‍ കണ്ടേക്കാം. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകളും നിങ്ങളെ അലട്ടിയേക്കാം. പല കാര്യങ്ങളും മുടങ്ങിയേക്കാം. ഈ സമയം തീര്‍ച്ചയായും നിങ്ങള്‍ ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തുക, ഭഗവാന് തുളസീമാല ചാര്‍ത്തുക. ഒരുവിധം പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും.
ചോതി
ധനു മാസത്തില്‍ നിങ്ങള്‍ക്ക് ജോലിഭാരം അല്പം വര്‍ധിച്ചേക്കാം. ധനപരമായ വിഷമങ്ങള്‍ നിങ്ങളെ അലട്ടും. എന്നാല്‍ തൊഴിലില്‍ പല സമയത്തും നേട്ടം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം അല്പം ശ്രദ്ധ പുലര്‍ത്തണം. ഗാര്‍ഹിക അന്തരീക്ഷം അല്പം പ്രതികൂലമായേക്കാം. പല കാര്യങ്ങളെ ചൊല്ലിയും തടസ്സങ്ങള്‍ ഉണ്ടാകാം. ചോതി നക്ഷത്രക്കാര്‍ ശിവക്ഷേത്ര ദര്‍ശനം നടത്തുകയും പുഷ്പാഞ്ജലി വഴിപാട് നടത്തുകയും ചെയ്യുക. തീര്‍ച്ചയായും ഈ കഷ്ടതകള്‍ ഒരുപരിധി വരെ വിട്ടൊഴിയുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
