Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ലോട്ടറിഭാഗ്യം വരെ സ്വന്തമാക്കാന്‍ അവസരം; ധനു മാസത്തില്‍ രാജയോഗം പിറക്കുന്ന 7 നക്ഷത്രക്കാര്‍
സൂര്യന് വൃശ്ചിക രാശിയില്‍ നിന്ന് മാറി ധനു മാസത്തില്‍ സഞ്ചരിച്ചുതുടങ്ങിയിരിക്കുന്നു. ഡിസംബര്‍ 16 മുതല്‍ ജനുവരി 14 വരെ ധനു മാസമായിരിക്കും. വളരെ ഹ്രസ്വമായ ഒരു മാസമാണിത്. കൊല്ലവര്‍ഷത്തിലെ അഞ്ചാമത്തെ മാസമാണ് ധനു. ധനു രാശി പുരുഷരാശിയായി കണക്കാക്കുന്നു. ധനു മാസം 13 ന് പൂരാടം ഞാറ്റുവേലയും 21 ന് ഉത്രാടം ഞാറ്റുവേലയും തുടങ്ങും.
ഗ്രഹനിലകള്‍ പ്രകാരം ചില നക്ഷത്രക്കാരായവര്ക്ക് ജീവിതത്തില്‍ ചില അത്ഭുതങ്ങള്‍ ധനു മാസത്തില്‍ നടക്കും. ജീവിതത്തിലുണ്ടായിരുന്ന തടസ്സങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും. ഇവരുടെ ഭാഗ്യം കുതിച്ചുയരും. ധനു മാസത്തില്‍ ഈ നക്ഷത്രക്കാര്‍ക്ക് രാജയോഗം തന്നെ പിറക്കുന്നതായിരിക്കും. ആ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ധനു മാസത്തില്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ജീവിതത്തിലെ തടസ്സങ്ങളെല്ലാം ഈ സമയം ഒഴിവാക്കാന്‍ സാധിക്കും. 11ല്‍ ശക്തനായ ശനി തുടരുന്നതിനാല്‍ കര്‍മ്മഫലം ലഭിക്കും. ഏത് കാര്യത്തിനായി പ്രവര്‍ത്തിച്ചാലും ഇരട്ടി പ്രതിഫലം തന്നെ ലഭിക്കും. എല്ലായിടത്തു നിന്നും നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. കുടുംബത്തിലുണ്ടായിരുന്ന തര്‍ക്കങ്ങളെല്ലാം അവസാനിക്കും. ജീവിതത്തില്‍ പല കാര്യങ്ങളുമായും ബന്ധപ്പെട്ട് ഉണ്ടായിരുന്ന ആലസ്യം വിട്ടൊഴിയും. എല്ലാ മേഖലയില്‍ നിന്നും നല്ല നേട്ടങ്ങള്‍ തന്നെ നിങ്ങള്‍ക്ക് കൈവരുന്നതായിരിക്കും.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് മുന്‍ മാസത്തെ അപേക്ഷിച്ച് ഈ മാസം നേട്ടങ്ങള്‍ വര്‍ധിക്കുന്ന ഒരു സമയമാണ്. നിങ്ങളില്‍ ഒരു പ്രത്യേക ഊര്‍ജ്ജം വന്നുചേരും. മനസിനെ അലട്ടിയിരുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. മറ്റുള്ളവരുടെ സഹകരണം ലഭിക്കും. ജീവിതത്തില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങളും ദോഷചിന്തകളുമെല്ലാം നീങ്ങിപ്പോകും.
ഭൂമിയുമായി ബന്ധപ്പെട്ട് ലാഭം നേടാനാകും. അവിവാഹിതരുടെ വിവാഹ തടസ്സങ്ങള്‍ നീങ്ങിയേക്കാം. തൊഴില്‍ പരമായി ഈ സമയം നിങ്ങള്‍ക്ക് ഉയര്‍ച്ച പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉയര്‍ച്ചയുണ്ടാകും. അപ്രതീക്ഷിത ധനസ്രോതസ്സുകളിലൂടെ നിങ്ങളുടെ കൈകളില്‍ പണം വന്നുചേരും. ഈ സമയം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ അനുകൂല ഫലങ്ങള്‍ തന്നെ ഇരട്ടിയായി ലഭിക്കുന്നതായിരിക്കും.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ധനു മാസത്തില്‍ നേട്ടങ്ങള്‍ ധാരാളം ലഭിക്കും. നിങ്ങളുടെ ജീവിതത്തിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനാകും. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ ലഭിക്കും. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. കുടുംബത്തിലെ സംഘര്‍ഷങ്ങള്‍ ഒരു പരിധി വരെ വിട്ടൊഴിയും. ഈ സമയം നിങ്ങള്‍ക്ക് മനസൗഖ്യം ലഭിക്കും. കര്‍മ്മ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ച്ചയുണ്ടാകും. ബിസിനസില്‍ മികച്ച നേട്ടങ്ങള്‍ ലഭിക്കും. പല വഴികളിലൂടെയും നിങ്ങളുടെ കൈകളില്‍ ധനം വന്നുചേരും. ഏത് കാര്യം ചെയ്താലും ഭാഗ്യം നിങ്ങളെ അനുകൂലിക്കും. ഈ സമയം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുക. തീര്‍ച്ചയായും ശുഭഫലങ്ങല് ലഭിക്കുക തന്നെ ചെയ്യും.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക്, പ്രധാനമായും ചിങ്ങക്കൂറുകാര്‍ക്ക് ജീവിതത്തില്‍ നിന്ന് ആശയക്കുഴപ്പങ്ങള്‍ വിട്ടൊഴിയും. മക്കളുടെ കാര്യത്തില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. അവരെക്കുറിച്ചുള്ള ആശങ്കകള്‍ നീങ്ങും. സമയബന്ധിതമായി ചുമതലകള്‍ നിറവേറ്റാനാകും. ഗാര്‍ഹിക ക്ലേശങ്ങള്‍ അനുഭവിക്കുന്നവരാണെങ്കില്‍ ഈ സമയം അതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് മുക്തി ലഭിക്കും. ധനപരമായ നേട്ടങ്ങള്‍ക്കും ഈ സമയം സാധ്യത കൂടുതലാണ്. പ്രതീക്ഷിക്കാതെ കൈകളില്‍ ധനം വന്നുചേരും. വാഹനം വില്ക്കാന് ആഗ്രഹിക്കുന്നുവെങ്കില്‍ സമയം അനുകൂലമാണ്. യാത്രകള്‍ക്ക് സാധ്യതയുണ്ട്. പല കാര്യങ്ങളും നിങ്ങളുടെ ആഗ്രഹം പോലെ നടക്കും.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് ധനു മാസം നേട്ടങ്ങളുടെ സമയമാണ്. ഏതൊരു കാര്യവും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കും. ജീവിതത്തില്‍ നിന്ന് ആലസ്യങ്ങളെല്ലാം ഒഴിഞ്ഞ് നിങ്ങളുടെ ലക്ഷ്യത്തിനായി നിങ്ങള്‍ പ്രവര്‍ത്തിക്കും. പല കാര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നത് കാണും. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യം വര്‍ധിക്കും. മാനസിക സന്തോഷം വന്നുചേരും.
പൂരുരുട്ടാതി
ശനിയും രാഹുവും പ്രതികൂലഭാവത്തില്‍ നില്ക്കുമ്പോള് അനുകൂലമായ ചില ഗ്രഹങ്ങളും നിങ്ങള്‍ക്ക് ഉണ്ട് എന്നത് ആശ്വാസമാണ്. സൂര്യനും ചൊവ്വയും മറ്റും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കും. ജോലിക്കാര്‍ക്ക് സ്ഥലം മാറ്റത്തിന് അവസരമുണ്ടാകും. ധനം കൈകളിലേക്ക് വന്നുചേരും. ഇഷ്ടവ്യക്തികളെ കണ്ടുമുട്ടാനാകും. ചില മംഗള പരിപാടികളില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാനാകും. ഈ സമയം പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് പ്രതീക്ഷിക്കാതെ ധനനേട്ടങ്ങളും ഉയര്‍ച്ചയും ലഭിക്കുന്നതായിരിക്കും.
രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് സാഹചര്യങ്ങള്‍ അനുകൂലമാണ്. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഭാഗ്യകടാക്ഷം ഉണ്ടാകും. അതിന്റെ ഫലത്താല്‍ നല്ല നേട്ടങ്ങളും കൈവരിക്കാനാകും. കലാസാഹിത്യ മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകും. ബിസിനസ്, തൊഴില്‍ എന്നിവയില്‍ ഉയര്‍ച്ച നേടാന്‍ സാധിക്കും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ചില കടങ്ങളും വീട്ടാനാകും. ദാമ്പത്യജീവിതത്തിലും ഫലങ്ങള്‍ അനുകൂലം തന്നെയായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications