For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷ്മീദേവി വീട്ടിലെത്തും ദന്തേരാസ് ദിനം; ഈ ദിനം ഇവ ചെയ്താല്‍ ഐശ്വര്യം

|

ദീപങ്ങളുടെ ഉത്സവമായ ദീപാവലിയുടെ തുടക്കമാണ് ധന്തേരസ് എന്ന ഉത്സവം. ധന്ത്രയോദശി എന്നും അറിയപ്പെടുന്ന ഈ ദിവസം ഭക്തര്‍ ലക്ഷ്മി ദേവിയേയും കുബേരനേയും പ്രാര്‍ത്ഥിക്കുന്നു. കാര്‍ത്തിക മാസത്തിലെ കാര്‍ത്തിക കൃഷ്ണപക്ഷത്തിലെ പതിമൂന്നാം ദിവസമാണ് ധന്തേരസ് ആഘോഷിക്കുന്നത്. ഈ ദിവസം, ഇന്ത്യയിലുടനീളമുള്ള ആളുകള്‍ ലക്ഷ്മി ദേവിയെ അവരുടെ വീടുകളിലേക്ക് സ്വാഗതം ചെയ്യുന്നതിനായി സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ വാങ്ങുകയോ പാത്രങ്ങള്‍ വാങ്ങുകയോ ചെയ്യുന്നു. ആയുര്‍വേദത്തിന്റെ ഉപജ്ഞാതാവായ ധന്വന്തരി മഹര്‍ഷിയുടെ ജന്‍മദിനമെന്നോണം ധന്വന്തരി ജയന്തി എന്ന പേരിലും ഈ ദിവസം ആചരിക്കുന്നു. മനുഷ്യരാശിയുടെ പുരോഗതിക്ക് രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ ധന്വന്തരി ഭഗവാന്‍ ആയുര്‍വേദത്തിന്റെ ജ്ഞാനം പകര്‍ന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: ദീപാവലിയില്‍ ഈ ജ്യോതിഷ പരിഹാരമെങ്കില്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യംMost read: ദീപാവലിയില്‍ ഈ ജ്യോതിഷ പരിഹാരമെങ്കില്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യം

ഈ വര്‍ഷം നവംബര്‍ 2 ന് ധന്തേരാസ് ആഘോഷിക്കും. ധന്തേരാസ് എന്ന വാക്കിലെ 'തേരാസ്' എന്നാല്‍ 13 എന്നാണ് അര്‍ത്ഥമാക്കുന്നത്, അതുകൊണ്ടാണ് എല്ലാ വര്‍ഷവും കൃഷ്ണപക്ഷത്തിലെ കാര്‍ത്തിക മാസത്തിലെ 13-ാം ദിവസം ഉത്സവം ആഘോഷിക്കുന്നത്. ഈ ദിവസം വീട്ടിലേക്ക് സ്വര്‍ണ്ണവും പുതിയ സാധനങ്ങളും വാങ്ങിക്കുന്നത് വീടുകളില്‍ വളരെയധികം ഐശ്വര്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം നമ്മള്‍ വാങ്ങുന്ന ഏത് സാധനവും നമുക്ക് ധാരാളം ലാഭവും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. വൈകുന്നേരമാണ് ധന്തേരസ് പൂജ നടത്തുന്നത്. ലക്ഷ്മി ദേവി വീടുകളിലേക്കുള്ള വരവിനെ ആഘോഷിക്കുന്നതാണ് ഈ പൂജ. വീട്ടില്‍ ഐശ്വര്യം വരാന്‍ ഈ വിശേഷ ദിവസം നിങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങള്‍ ഈ ലേഖനത്തില്‍ വായിച്ചറിയാം.

ധന്തേരാസിന്റെ പ്രാധാന്യം

ധന്തേരാസിന്റെ പ്രാധാന്യം

ധന്തേരാസില്‍ ആളുകള്‍ രാത്രിയില്‍ വീടിന് പുറത്ത് യമദീപം തെളിക്കുന്നു. ഐതിഹ്യമനുസരിച്ച്, ത്രയോദശി തിഥിയില്‍ യമദീപം തെളിയിക്കുന്നത് മരണദേവനായ യമരാജനെ അകറ്റിനിര്‍ത്തും. സമ്പത്തിന്റെ ദേവന്‍ എന്നറിയപ്പെടുന്ന കുബേരനൊപ്പം സമുദ്രമദന സമയത്ത് ലക്ഷ്മി ദേവി ധന്തേരാസില്‍ ഉദയം ചെയ്തതായും പുരാണങ്ങള്‍ പറയുന്നു. അതുകൊണ്ടാണ് ഈ ദിവസം അവരെ പ്രാര്‍ത്ഥിക്കുന്നതിലൂടെ കുടുംബത്തിന് ഐശ്വര്യം വരുന്നത്. ധന്തേരാസില്‍ പുതിയ പാത്രങ്ങളും ആഭരണങ്ങളും സ്വര്‍ണ്ണനാണയങ്ങളും വാങ്ങുന്നത് നിങ്ങളുടെ കുടുംബത്തിന് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ചിലര്‍ ധന്തേരാസില്‍ ഇലക്ട്രോണിക് സാധനങ്ങളും വാഹനങ്ങളും വാങ്ങാറുണ്ട്.

ധന്തേരാസ് 2021

ധന്തേരാസ് 2021

ഈ വര്‍ഷം നവംബര്‍ രണ്ടിനാണ് ധന്തേരസ് ആഘോഷിക്കുന്നത്. പൂജാ മുഹൂര്‍ത്തം വൈകുന്നേരം 06:17 ന് ആരംഭിച്ച് 08:11 ന് അവസാനിക്കും.

Most read:2021 നവംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍Most read:2021 നവംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

ധന്തേരാസ് പൂജാവിധി

ധന്തേരാസ് പൂജാവിധി

വൃത്തിയുള്ള ചുവന്ന തുണിയില്‍ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും വിഗ്രഹം സ്ഥാപിക്കുക. മുകളില്‍ തേങ്ങയും വെറ്റിലയും കൊണ്ടുള്ള കലശം വയ്ക്കുക. അരിയും കുങ്കുമവും ഉപയോഗിച്ച് ഒരു മിശ്രിതം തയ്യാറാക്കി കലശത്തില്‍ ഒരു സ്വസ്തിക ഉണ്ടാക്കുക. വിളക്ക് കത്തിച്ച് ഗണപതിക്കും ലക്ഷ്മി ദേവിക്കും പൂക്കള്‍ സമര്‍പ്പിക്കുക. മുകളില്‍ പറഞ്ഞതുപോലെ, മിക്ക ആളുകളും ഈ ദിവസം സ്വര്‍ണ്ണം വാങ്ങുന്നു, നിങ്ങള്‍ എന്തെങ്കിലും വാങ്ങുകയാണെങ്കില്‍ അതിനും പൂജ നടത്തണം. ഒരു പാത്രത്തില്‍ ചന ദാലും, ധന്തേരാസില്‍ നിങ്ങള്‍ വാങ്ങിയ ഏതെങ്കിലും സ്വര്‍ണ്ണ ഇനവും ചേര്‍ക്കുക. ഈ ചന ദാല്‍ അടുത്ത ദിവസം ആവശ്യമുള്ള ആര്‍ക്കെങ്കിലും നല്‍കണം.

പൂജാവിധി

പൂജാവിധി

ഈ ദിവസം നിങ്ങള്‍ സ്വര്‍ണമൊന്നും വാങ്ങിയിട്ടില്ലെങ്കില്‍, നിങ്ങളുടെ കൈവശമുള്ള ഏതെങ്കിലും സ്വര്‍ണ്ണ ഇനം നിങ്ങള്‍ക്ക് നന്നായി വൃത്തിയാക്കി ഉപയോഗിക്കാം. ഇത് ഒരു പാത്രത്തിലോ ട്രേയിലോ വയ്ക്കുക, പിന്നീട് ചന ദാല്‍ കൊണ്ട് മൂടുക. വീട്ടില്‍ ലക്ഷ്മി പൂജ നടത്തുമ്പോള്‍, നിങ്ങളുടെ പക്കല്‍ ഒരു വെള്ളി പാത്രമുണ്ടെങ്കില്‍ അത് ഉപയോഗിക്കണം. നിങ്ങളുടെ പക്കല്‍ വെള്ളി നാണയങ്ങള്‍ ഉണ്ടെങ്കില്‍, അത് ലക്ഷ്മി ദേവിയുടെ വിഗ്രഹത്തിന് സമീപം വയ്ക്കണം. പൂജയ്ക്ക് ശേഷം, നിങ്ങളുടെ ബാഗിലോ അലമാരയിലോ ഇത് സൂക്ഷിക്കാം.

Most read:2021 നവംബറിലെ ആഘോഷ ദിനങ്ങളും വ്രതദിനങ്ങളുംMost read:2021 നവംബറിലെ ആഘോഷ ദിനങ്ങളും വ്രതദിനങ്ങളും

യമരാജ പൂജ

യമരാജ പൂജ

ഈ ദിവസം ലക്ഷ്മി ദേവിയെ മാത്രമല്ല, 'അകാല മൃത്യു' അല്ലെങ്കില്‍ അകാല മരണത്തില്‍ നിന്ന് രക്ഷനേടാന്‍ യമരാജനെയും ആരാധിക്കുന്നു. അതിനായി യമരാജന്റെ നാമത്തില്‍ വീടിനു പുറത്ത് വലിയ വിളക്ക് തെളിയിക്കണം.

ധന്തേരാസില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍

ധന്തേരാസില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍

* ഈ ദിവസം ലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിക്കുമ്പോള്‍ 'ശ്രീ', 'ശ്രീ ലക്ഷ്മിയായ് നമ' എന്ന് ജപിക്കുക.

* ധന്തേരാസ് ദിനത്തില്‍ രാവിലെ എഴുന്നേറ്റ് ആദ്യം കുളിക്കണം.

* ഈ ഉത്സവ ദിനത്തില്‍ കറുപ്പും നീലയും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. പകരം ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. അവ ശുഭകരമായി കണക്കാക്കപ്പെടുന്നു.

Most read:മഹാവിഷ്ണു നേരിട്ട് അനുഗ്രഹം ചൊരിയുന്ന കാര്‍ത്തിക മാസം; ആരാധന ഇങ്ങനെMost read:മഹാവിഷ്ണു നേരിട്ട് അനുഗ്രഹം ചൊരിയുന്ന കാര്‍ത്തിക മാസം; ആരാധന ഇങ്ങനെ

13 ദീപം തെളിയിക്കുക

13 ദീപം തെളിയിക്കുക

* അരിയും മഞ്ഞള്‍പ്പൊടിയും ഒന്നിച്ച് പൊടിക്കുക. നിങ്ങളുടെ വീടിന്റെ പ്രധാന കവാടത്തില്‍ ഇതുപയോഗിച്ച് ഒരു സ്വസ്തിക്ക് ചിഹ്നം വരയ്ക്കുക.

* വീട്ടില്‍ ഏതെങ്കിലും മധുരപലഹാരം തയ്യാറാക്കി ലക്ഷ്മി ദേവിക്ക് നിവേദ്യമായി സമര്‍പ്പിക്കുക.

* ധന്തേരാസ് 13 എന്ന സംഖ്യയെ സൂചിപ്പിക്കുന്നു. അതുകൊണ്ട് ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ പൂജയ്ക്കിടെ ഒരാള്‍ അവരുടെ വീടുകളില്‍ കുറഞ്ഞത് 13 വിളക്കുകള്‍ തെളിയിക്കേണ്ടതുണ്ട്.

പണം കടംവാങ്ങരുത്

പണം കടംവാങ്ങരുത്

* ധന്തേരാസ് ദിനത്തില്‍ പണം ചെലവഴിക്കണം, കാരണം ഇത് ലാഭം തിരികെ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, ഈ ദിവസം പണം കടം വാങ്ങുകയോ വായ്പ തിരിച്ചടയ്ക്കുകയോ ചെയ്യുന്നത് അശുഭകരമായി കണക്കാക്കുന്നു.

* ഈ ദിവസം സ്റ്റീല്‍, ഇരുമ്പ്, അലുമിനിയം, ഗ്ലാസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങരുത്.

* ധന്തേരാസിലും അതിന് ശേഷമുള്ള മൂന്ന് ദിവസങ്ങളിലും പൂജ നടത്തുന്നത് നിങ്ങള്‍ക്ക് ധാരാളം ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:വിജയത്തിനും സമ്പത്തിനും 3 ശക്തമായ ലക്ഷ്മി ഗണേശ മന്ത്രങ്ങള്‍Most read:വിജയത്തിനും സമ്പത്തിനും 3 ശക്തമായ ലക്ഷ്മി ഗണേശ മന്ത്രങ്ങള്‍

English summary

Dhanteras 2021 : Do's and don'ts for this auspicious festival in Malayalam

Follow this guide while doing Dhanteras puja at home this year. Take a look.
Story first published: Friday, October 29, 2021, 9:55 [IST]
X
Desktop Bottom Promotion