For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Dhanteras 2021: ലക്ഷ്മീ ദേവി പടികയറി വരും ഈ ദിനം; ഐശ്വര്യത്തിന് ചെയ്യേണ്ടത്

|

ദീപാവലി ദിനത്തിന്റെ ആദ്യ ദിനമാണ് ധന്തേരാസ്. ഈ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വിവാഹത്തിന്റെ നാലാം ദിനം പാമ്പ് കടിയേറ് മരിക്കുമെന്ന് പ്രവചിച്ചിരുന്ന രാജകുമാരന് വേണ്ടി ഉറങ്ങാതെ കാവലിരുന്ന രാജകുമാരിയുടെ ദിനമാണ് ഇതിന് ആധാരം. ഈ ദിനത്തില്‍ രാജകുമാരന്റെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി സര്‍പ്പ രൂപത്തില്‍ എത്തിയ യമരാജന് പ്രവേശന കവാടത്തില്‍ ദീപങ്ങളും സ്വര്‍ണങ്ങളും നിരത്തുകയും ഈ പ്രകാശത്തില്‍ കണ്ണഞ്ചി തിരിച്ച് പോവേണ്ടി വന്നു എന്നാണ് വിശ്വാസം.

ദീപാവലി; ആഘോഷം ഒന്ന്, ഐതിഹ്യം പലത്ദീപാവലി; ആഘോഷം ഒന്ന്, ഐതിഹ്യം പലത്

സമ്പത്തും സമൃദ്ധിയും എന്ന അര്‍ത്ഥത്തിലാണ് ധനത്രയോദശി എന്ന് അറിയപ്പെടുന്നതാണ് ധന്തേരാസ് ദിനം. ഇത് ദീപാവലി പൂജ ദിവസത്തിന് ഒന്നോ രണ്ടോ ദിവസം മുമ്പാണ് ആഘോഷിക്കുന്നത്. ഈ ദിനം ലക്ഷ്മി പൂജ എന്നും അറിയപ്പെടുന്നു. സമ്പത്തിന്റെ ദിനം എന്ന് തന്നെയാണ് ഈ ദിനം അറിയപ്പെടുന്നത്. ഈ ദിനത്തില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങളും ഐശ്വര്യങ്ങളും വരും എന്നാണ് വിശ്വാസം. കുബേരന്റെ അനുഗ്രഹത്തിനും വേണ്ടി ഈ ദിനം ആഘോഷിക്കാവുന്നതാണ്. ഈ ദിനത്തില്‍ കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാവുന്നതാണ്.

ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നത്

ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നത്

സമ്പന്നമായ ജീവിതത്തിനും ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനും അവരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനുമായി ആളുകള്‍ ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നത് ഈ ദിനത്തിലാണ്. ഈ ദിവസം പുതിയ വസ്തുക്കള്‍ വാങ്ങുന്നതും വിലപിടിപ്പുള്ള സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവരികയും ചെയ്യുന്നത് ലക്ഷ്മി ദേവി വീട്ടില്‍ എത്തിയെന്നും വര്‍ഷം മുഴുവനും സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്നും എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ, കുബേര പ്രഭുവിനെയും ഈ ദിവസം ആരാധിക്കുന്നു.

ലക്ഷ്മീ ദേവി പടികയറി വരും

ലക്ഷ്മീ ദേവി പടികയറി വരും

സമ്പത്തും സമൃദ്ധിയും എന്ന അര്‍ത്ഥത്തിലാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. സ്വര്‍ണവും പുതിയ വസ്ത്രങ്ങളും വാങ്ങി വൈകിട്ട് ദീപങ്ങളും തെളിയിച്ച് ലക്ഷ്മീ ദേവിയെ വീട്ടിലേക്ക് ക്ഷണിക്കുന്ന ദിനമാണ് ഈ ദിനത്തിന്റെ പ്രത്യേകത. ലക്ഷ്മീ പൂജക്ക് രണ്ട് ദിനം മുന്നിലാണ് ഈ ദിനം വരുന്നത്. ലക്ഷ്മി പൂജയോട് അനുബന്ധിച്ച് നിരവധി ആചാരങ്ങള്‍ ആണ് ഉള്ളത്. മല്ലിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്ത് ഉണ്ടാക്കുന്ന പലഹാരം ഈ ദിനത്തില്‍ ദേവിക്ക് സമര്‍പ്പിക്കുന്നു.

ധന്തേരാസില്‍ എന്തുചെയ്യണം?

ധന്തേരാസില്‍ എന്തുചെയ്യണം?

സ്വര്‍ണം, പ്ലാറ്റിനം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളില്‍ നിക്ഷേപിക്കാന്‍ ധന്തേരസ് അനുകൂലമായ ദിവസമാണ്. ഈ ദിവസം മുതല്‍ സ്വര്‍ണ്ണമോ വെള്ളിയോ മറ്റ് വിലയേറിയ ലോഹങ്ങളോ വാങ്ങുന്ന വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കും ഈ ദിവസം ഐശ്വര്യം വന്ന് ചേരും എന്നാണ് വിശ്വാസം. ഈ ദിവസം എന്തെങ്കിലും വാങ്ങലുകള്‍ ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും പ്രതീകമായതിനാല്‍ അവര്‍ ഈ ദിവസം പുതിയ വസ്തുക്കള്‍ വാങ്ങുന്നതിന് വേണ്ടി മാറ്റി വെക്കുന്നു.

 ലോഹം വാങ്ങുന്നതും നല്ലതാണ്

ലോഹം വാങ്ങുന്നതും നല്ലതാണ്

ധന്തേരാസ് ദിനത്തില്‍ ഏത് രൂപത്തിലും ആകൃതിയിലും വലിപ്പത്തിലും ഉള്ള ലോഹം വാങ്ങുന്നതും നല്ലതാണ്. ഇത് തന്നെയാണ് ഈ ദിനത്തിലെ പ്രധാന ആചാരവും. ലോഹം ഭാഗ്യവും സമൃദ്ധിയും കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. ഇത് കൂടാതെ പുതിയ ധനമെന്ന നിലയില്‍ ഇവ പലപ്പോഴും ഭാഗ്യവും കൊണ്ട് വരുന്നുണ്ട്. അഞ്ച് ദിവസങ്ങളിലായി ആഘോഷിക്കുന്ന ദീപാവലിയുടെ ഓരോ ദിവസത്തിനും ഉള്ള പ്രാധാന്യത്തെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഈ ദിനത്തില്‍ സ്വര്‍ണത്തിന് വില കൂടുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ധന്വന്തരിയെ ആരാധിക്കുന്നു

ധന്വന്തരിയെ ആരാധിക്കുന്നു

ഈ ദിനത്തില്‍ ധന്വന്തരിയെ ആരാധിക്കുകയും ചെയ്യയുന്നുണ്ട്. മികച്ച ആയുര്‍വ്വേദ ദിനമായി ഈ ദിനം മാറുന്നുണ്ട്. അതിന് വേണ്ടി പ്രത്യേകം ആയുര്‍വ്വേദം, യോഗ, നാച്ചുറോപ്പതി എന്നിവയെല്ലാം ചെയ്യുന്നുണ്ട്. നവംബര്‍ 2നാണ് ഈ വര്‍ഷത്തെ ദന്തേരാസ് ആഘോഷം വരുന്നത്. വൈകിട്ട് 7.10 മുതല്‍ 8.15 വരെയുള്ള ഒരു മണിക്കൂര്‍ അഞ്ച് മിനിറ്റാണ് ധന്തേരാസ് മുഹൂര്‍ത്തം. ഈ ദിനത്തില്‍ ശ്രദ്ധിക്കേണ്ടത് ലക്ഷ്മി ദേവിയെ ആരാധിക്കുക എന്നുള്ളത് തന്നെയാണ്.

English summary

Dhanteras 2021 Date, Time, Tithi, Puja Vidhi, Shubh Muhurat, History, Story and Significance

Here in this article we are sharing the date, time, thithi, puja vidhi, shubh muhurat, story and significance of Dhanteras. Take a look.
X
Desktop Bottom Promotion