Latest Updates
-
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി
Dhanteras 2021: ലക്ഷ്മീ ദേവി പടികയറി വരും ഈ ദിനം; ഐശ്വര്യത്തിന് ചെയ്യേണ്ടത്
ദീപാവലി ദിനത്തിന്റെ ആദ്യ ദിനമാണ് ധന്തേരാസ്. ഈ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വിവാഹത്തിന്റെ നാലാം ദിനം പാമ്പ് കടിയേറ് മരിക്കുമെന്ന് പ്രവചിച്ചിരുന്ന രാജകുമാരന് വേണ്ടി ഉറങ്ങാതെ കാവലിരുന്ന രാജകുമാരിയുടെ ദിനമാണ് ഇതിന് ആധാരം. ഈ ദിനത്തില്‍ രാജകുമാരന്റെ ജീവന് രക്ഷിക്കുന്നതിന് വേണ്ടി സര്‍പ്പ രൂപത്തില്‍ എത്തിയ യമരാജന് പ്രവേശന കവാടത്തില്‍ ദീപങ്ങളും സ്വര്‍ണങ്ങളും നിരത്തുകയും ഈ പ്രകാശത്തില്‍ കണ്ണഞ്ചി തിരിച്ച് പോവേണ്ടി വന്നു എന്നാണ് വിശ്വാസം.
സമ്പത്തും സമൃദ്ധിയും എന്ന അര്‍ത്ഥത്തിലാണ് ധനത്രയോദശി എന്ന് അറിയപ്പെടുന്നതാണ് ധന്തേരാസ് ദിനം. ഇത് ദീപാവലി പൂജ ദിവസത്തിന് ഒന്നോ രണ്ടോ ദിവസം മുമ്പാണ് ആഘോഷിക്കുന്നത്. ഈ ദിനം ലക്ഷ്മി പൂജ എന്നും അറിയപ്പെടുന്നു. സമ്പത്തിന്റെ ദിനം എന്ന് തന്നെയാണ് ഈ ദിനം അറിയപ്പെടുന്നത്. ഈ ദിനത്തില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങളും ഐശ്വര്യങ്ങളും വരും എന്നാണ് വിശ്വാസം. കുബേരന്റെ അനുഗ്രഹത്തിനും വേണ്ടി ഈ ദിനം ആഘോഷിക്കാവുന്നതാണ്. ഈ ദിനത്തില്‍ കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാവുന്നതാണ്.

ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നത്
സമ്പന്നമായ ജീവിതത്തിനും ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനും അവരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനുമായി ആളുകള്‍ ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നത് ഈ ദിനത്തിലാണ്. ഈ ദിവസം പുതിയ വസ്തുക്കള്‍ വാങ്ങുന്നതും വിലപിടിപ്പുള്ള സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവരികയും ചെയ്യുന്നത് ലക്ഷ്മി ദേവി വീട്ടില്‍ എത്തിയെന്നും വര്‍ഷം മുഴുവനും സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്നും എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ, കുബേര പ്രഭുവിനെയും ഈ ദിവസം ആരാധിക്കുന്നു.

ലക്ഷ്മീ ദേവി പടികയറി വരും
സമ്പത്തും സമൃദ്ധിയും എന്ന അര്‍ത്ഥത്തിലാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. സ്വര്‍ണവും പുതിയ വസ്ത്രങ്ങളും വാങ്ങി വൈകിട്ട് ദീപങ്ങളും തെളിയിച്ച് ലക്ഷ്മീ ദേവിയെ വീട്ടിലേക്ക് ക്ഷണിക്കുന്ന ദിനമാണ് ഈ ദിനത്തിന്റെ പ്രത്യേകത. ലക്ഷ്മീ പൂജക്ക് രണ്ട് ദിനം മുന്നിലാണ് ഈ ദിനം വരുന്നത്. ലക്ഷ്മി പൂജയോട് അനുബന്ധിച്ച് നിരവധി ആചാരങ്ങള്‍ ആണ് ഉള്ളത്. മല്ലിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്ത് ഉണ്ടാക്കുന്ന പലഹാരം ഈ ദിനത്തില്‍ ദേവിക്ക് സമര്‍പ്പിക്കുന്നു.

ധന്തേരാസില് എന്തുചെയ്യണം?
സ്വര്‍ണം, പ്ലാറ്റിനം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളില്‍ നിക്ഷേപിക്കാന്‍ ധന്തേരസ് അനുകൂലമായ ദിവസമാണ്. ഈ ദിവസം മുതല്‍ സ്വര്‍ണ്ണമോ വെള്ളിയോ മറ്റ് വിലയേറിയ ലോഹങ്ങളോ വാങ്ങുന്ന വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കും ഈ ദിവസം ഐശ്വര്യം വന്ന് ചേരും എന്നാണ് വിശ്വാസം. ഈ ദിവസം എന്തെങ്കിലും വാങ്ങലുകള്‍ ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും പ്രതീകമായതിനാല്‍ അവര്‍ ഈ ദിവസം പുതിയ വസ്തുക്കള്‍ വാങ്ങുന്നതിന് വേണ്ടി മാറ്റി വെക്കുന്നു.

ലോഹം വാങ്ങുന്നതും നല്ലതാണ്
ധന്തേരാസ് ദിനത്തില്‍ ഏത് രൂപത്തിലും ആകൃതിയിലും വലിപ്പത്തിലും ഉള്ള ലോഹം വാങ്ങുന്നതും നല്ലതാണ്. ഇത് തന്നെയാണ് ഈ ദിനത്തിലെ പ്രധാന ആചാരവും. ലോഹം ഭാഗ്യവും സമൃദ്ധിയും കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. ഇത് കൂടാതെ പുതിയ ധനമെന്ന നിലയില്‍ ഇവ പലപ്പോഴും ഭാഗ്യവും കൊണ്ട് വരുന്നുണ്ട്. അഞ്ച് ദിവസങ്ങളിലായി ആഘോഷിക്കുന്ന ദീപാവലിയുടെ ഓരോ ദിവസത്തിനും ഉള്ള പ്രാധാന്യത്തെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഈ ദിനത്തില്‍ സ്വര്‍ണത്തിന് വില കൂടുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ധന്വന്തരിയെ ആരാധിക്കുന്നു
ഈ ദിനത്തില്‍ ധന്വന്തരിയെ ആരാധിക്കുകയും ചെയ്യയുന്നുണ്ട്. മികച്ച ആയുര്‍വ്വേദ ദിനമായി ഈ ദിനം മാറുന്നുണ്ട്. അതിന് വേണ്ടി പ്രത്യേകം ആയുര്‍വ്വേദം, യോഗ, നാച്ചുറോപ്പതി എന്നിവയെല്ലാം ചെയ്യുന്നുണ്ട്. നവംബര്‍ 2നാണ് ഈ വര്‍ഷത്തെ ദന്തേരാസ് ആഘോഷം വരുന്നത്. വൈകിട്ട് 7.10 മുതല്‍ 8.15 വരെയുള്ള ഒരു മണിക്കൂര്‍ അഞ്ച് മിനിറ്റാണ് ധന്തേരാസ് മുഹൂര്‍ത്തം. ഈ ദിനത്തില്‍ ശ്രദ്ധിക്കേണ്ടത് ലക്ഷ്മി ദേവിയെ ആരാധിക്കുക എന്നുള്ളത് തന്നെയാണ്.



Click it and Unblock the Notifications
