Latest Updates
-
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ?
ദീപാവലി തുടക്കം ധന്തേരാസ്: സമ്പത്തും വിജയവും തേടി എത്തും, ചെയ്യേണ്ടത് ഇത്രമാത്രം
ഈ വര്‍ഷത്തെ ദീപാവലിക്ക് തുടക്കം കുറിയ്ക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം. അതിന് മുന്നോടിയായി വരുന്ന ദിനമാണ് ധന്തേരാസ് എന്ന് പറയുന്നത്. ഇത് വീട്ടിലും നമുക്ക് ചുറ്റും പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിന് വേണ്ടി ഈ ദിനത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്ന സമയമാണ് ദീപാവലി എന്ന് പറയുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ധന്തേരാസ് ദീപാവലിയിലെ ഏറ്റവും ഐശ്വര്യമുള്ള ദിവസങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്.
ഈ ദിനത്തില്‍ ജ്യോതിഷ പ്രകാരം ചില കാര്യങ്ങള്‍ ചെയ്താല്‍ അത് നിങ്ങള്‍ക്ക് ഐശ്വര്യം, സന്തോഷം, സമാധാനം, സമൃദ്ധി എന്നിവ നല്കുന്നു. കൂടാതെ പോസിറ്റീവ് ഊര്‍ജ്ജം ലഭിക്കുകയും ചെയ്യുന്നു. 2025-ലെ ദീപാവലി ദിനത്തിന് മുന്നോടിയായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പോസിറ്റീവ് എനര്‍ജി ലഭിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ധന്തേരാസ് ദിനത്തില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

പൂജക്കുള്ള ഏറ്റവും നല്ല സമയം
ധന്തേരാസ് ദിനത്തില്‍ അതായത് ഒക്ടോബര്‍ 18- ശനിയാഴ്ചയാണ് പൂജക്കുള്ള ഏറ്റവും നല്ല ദിനമായി കണക്കാക്കുന്നത്. ഈ ദിനത്തില്‍ വൈകുന്നേരം 7.48 മുതല്‍ 8.30 വരെയുള്ള സമയം ലക്ഷ്മി പൂജക്ക് ഏറ്റവും അനുകൂല സമയമാണ്. അത് മാത്രമല്ല ഒക്ടോബര്‍ 21-വരെ ലക്ഷ്മി പൂജ നടത്തുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു. പ്രദോഷകാലം എന്നത് വൈകുന്നേരം 5.52 മുതല്‍ രാത്രി 8.24 വരെയാണ്. ഈ സമയം ഐശ്വര്യത്തിനും സന്തോഷത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാവുന്നതാണ്.
പ്രധാന ചടങ്ങുകള്‍ ഇപ്രകാരം
ധന്തേരാസ് ദിനം മുതല്‍ ദീപാവലി ദിനം വരെ നിലനില്‍ക്കുന്ന ധന്തേരാസ് ചടങ്ങുകള്‍ എന്തൊക്കെയെന്ന് നോക്കാം. അതില്‍ വളരെ പ്രധാനപ്പെട്ട ചടങ്ങുകള്‍ എന്ന് പറയുന്നത് ധന്തേരാസ് പൂജ, കുബേര പൂജ, ഗോവര്‍ദ്ധന പൂജ, ലക്ഷ്മി പൂജ, ദാനധര്‍മ്മങ്ങള്‍ എന്നിവയാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നു. അത് കൂടാതെ ദീപാവലി ദിനത്തില്‍ ജീവിതം ഐശ്വര്യപൂര്‍ണമായി മാറുന്നതിനും ഈ ദിനം സാധിക്കും.
ലക്ഷ്മി പൂജ എപ്രകാരം
ധന്തേരാസ് ദിനത്തിലെ ലക്ഷ്മി പൂജ എപ്രകാരം നടത്തണം എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഈ ദിനത്തില്‍ 13 ദീപങ്ങള്‍ തെളിയിച്ചാണ് ലക്ഷ്മി പൂജ നടത്തേണ്ടത്. അത് മാത്രമല്ല ഈ ദിനത്തില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ഫലത്തില്‍ വരുമെന്നും വിശ്വാസമുണ്ട്.

കുബേര പൂജ
ലക്ഷ്മി പൂജക്ക് ശേഷം സര്‍വ്വൈശ്വര്യത്തിനും സന്തോഷത്തിനും വേണ്ടി കുബേര പൂജ നടത്താവുന്നതാണ്. അതിന് വേണ്ടി കുബേരന്റെ വിഗ്രഹത്തിന് താഴെ വെള്ളി നാണയം വെച്ച് ദിനവും കുബേര മന്ത്രം ജപിക്കാവുന്നതാണ്. ഇത് നിങ്ങളുടെ വീട്ടില്‍ ഐശ്വര്യവും സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും ഇത് തുടക്കമിടുന്നു.
ഗോവര്‍ദ്ധന പൂജ
ഗോവര്‍ദ്ധന പൂജ നടത്തുന്നതും എന്തുകൊണ്ടും നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും നിറയുന്നു. ഗോവര്‍ദ്ധന പര്‍വ്വതത്തെ പ്രതിനിധീകരിക്കുന്ന പോലെയുള്ള വസ്തു ഉണ്ടാക്കി ധാന്യങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവ കൊണ്ട് പൂജിക്കേണ്ടതാണ്. ഇത് വഴി വീട്ടില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും നിറയുന്നു. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ലക്ഷ്മി പൂജ
ലക്ഷ്മി പൂജ നടത്തുന്നതും ധന്തേരാസ് ദിനത്തില്‍ വളരെ പ്രത്യേകതയുള്ളതാണ്. ഈ ദിനത്തില്‍ പൂജക്കായി പൂക്കള്‍ സമര്‍പ്പിക്കുന്നതും മധുര പലഹാരങ്ങള്‍ പഴങ്ങള്‍ പുതിയ നാണയങ്ങള്‍ എന്നിവ കൊണ്ട് ലക്ഷ്മി ദേവിയെ അലങ്കരിച്ച് പൂജിക്കേണ്ടതാണ്. ഈ ദിനത്തില്‍ ശ്രീസൂക്തം, ലക്ഷ്മി ഗായത്രി മന്ത്രം എന്നിവ ജപിക്കുന്നത് നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ലക്ഷ്മി പൂജ നടത്തുന്നത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നു.
ദാനധര്‍മ്മങ്ങള്‍
ധന്തേരാസ് ദിനത്തില്‍ ദാനധര്‍മ്മങ്ങള്‍ നടത്തുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ വീട്ടിലും നിങ്ങള്‍ക്ക് ചുറ്റും പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. ദീപാവലി ദിനത്തില്‍ സ്വര്‍ണം, ഭക്ഷണം, വസ്ത്രങ്ങള്‍ എന്നിവയെല്ലാം ദാനം ചെയ്യുന്നത് ഈ ദിനത്തില്‍ നിങ്ങളുടെ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറയ്ക്കുന്നു. ഗ്രഹങ്ങളുടെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു.



Click it and Unblock the Notifications
