Latest Updates
-
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം!
ധന്തേരാസ് ദിനം: ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ശുഭമുഹൂര്‍ത്തം
ധന്തേരാസ് എന്നത് വളരെയധികം പ്രാധാന്യത്തോടെ കൊണ്ടാടുന്ന ഒന്നാണ്. ഹിന്ദുമത വിശ്വാസികള്‍ ആഘോഷിക്കപ്പെടുന്ന ദീപാവലി ദിനത്തിന് തുടക്കം കുറിക്കുന്ന ദിനമാണ് ധന്തേരാസ് ദിനം. വളരെയധികം സന്തോഷത്തോടെയാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. ധന്തേരാസ് ദിനത്തില്‍ ആരംഭിച്ച് ഭായ് ധൂജിലാണ് ഈ ദിനം അവസാനിക്കുന്നത്. കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ തിഥിയിലാണ് ധന്തേരാസ് ആഘോഷിക്കുന്നത്. ദൃക് പഞ്ചാംഗ് പ്രകാരം, ഈ വര്‍ഷം, 2022 ഒക്ടോബര്‍ 22നാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്.

പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും ഐശ്വര്യത്തോടെ ഓരോ കാര്യം ചെയ്യുന്നതിനും എല്ലാം ധന്തേരാസ് ദിനമാണ് മികച്ചത്. ഈ ദിനത്തിന്റെ ചരിത്രവും ശുഭമുഹൂര്‍ത്തവും പ്രാധാന്യവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചടങ്ങുകളും പ്രത്യേകതകളും പ്രാര്‍ത്ഥനകളും എല്ലാം എങ്ങനെയെന്ന് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ശുഭമുഹൂര്‍ത്തം
ധന്തേരാസ് 2022 തീയതിയും ശുഭമുഹൂര്‍ത്തവും എന്തൊക്കെയെന്ന് നോക്കാം. ത്രയോദശി തിഥി ആരംഭിക്കുന്നത് - ഒക്ടോബര്‍ 22, 2022 - 06:02 PM
ത്രയോദശി തിഥി അവസാനിക്കുന്നത് - ഒക്ടോബര്‍ 23, 2022 - 06:03 PM
പ്രദോഷകാലം - ഒക്ടോബര്‍ 22, 05:45 PM മുതല്‍ 08:17 PM വരെ
വൃഷഭകാലം - ഒക്ടോബര്‍ 22, 07:01 PM മുതല്‍ 08:56 PM വരെ
പൂജ മുഹൂര്‍ത്തം - ഒക്ടോബര്‍ 22, 2022 - 07:01 PM മുതല്‍ 08:17 PM വരെ എന്നിങ്ങനെയാണ് ഈ മുഹൂര്‍ത്തം.

ധന്തേരാസ് 2022: പ്രാധാന്യം
ധന്തേരാസ് ദിനത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ധന് എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ സമ്പത്ത് എന്നതാണ്. തേരാസ് എന്നാല്‍ അത് 13 എന്നതിനെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് ഈ ദിനത്തെ ധന്തേരാസ് എന്ന് പറയുന്നത്. ഈ പുണ്യദിനത്തില്‍ ലക്ഷ്മി ദേവിയും കുബേരനും കയറി വരുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ഈ ദിനത്തില്‍ ലക്ഷ്മീ പൂജയും ഐശ്വര്യലബ്ധിക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകളും നടത്തുന്നത്. ഈ ദിനത്തില്‍ പല വസ്തുക്കളും വാങ്ങുന്നത് ഐശ്വര്യമായാണ് കണക്കാക്കുന്നത്. ഈ ദിനത്തില്‍ ആളുകള്‍ സ്വര്‍ണവും വെള്ളിയും ഉള്‍പ്പടെയുള്ള വസ്തുക്കള്‍ വാങ്ങുന്നത് ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് വിശ്വാസം.

ധന്വന്തരി ജയന്തി
ധന്വന്തരി ജയന്തിയും ഈ ദിനത്തില്‍ ആഘോഷിക്കുന്നു. ആയുര്‍വ്വേദത്തിന്റെ ദൈവമായാണ് ധനന്ത്വരിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ധന്തേരാസ് ദിനം ധന്വന്തരി ജയന്തിയായി ആഘോഷിക്കുന്നു. ഈ ദിനത്തില്‍ പ്രദോഷകാലത്ത് ലക്ഷ്മീ പൂജ നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് നിങ്ങളുടെ വീട്ടില്‍ ഐശ്വര്യം കൊണ്ട് വരും എന്നാണ് പറയുന്നത്. ഈ ദിനത്തില്‍ വീട്ടില്‍ ധാരാളം വിളക്കുകള്‍ കത്തിക്കുന്നു. ഇതിലൂടെ ജീവിതത്തിലെ എല്ലാ നെഗറ്റീവ് എനര്‍ജിയും ഇല്ലാതാവും എന്നുമാണ് പറയപ്പെടുന്നു.

ധന്തേരാസ് 2022: പൂജ വിധി
ധന്തേരാസ് ദിനത്തില്‍ പൂജ ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം. ആളുകള്‍ അതിരാവിലെ എഴുന്നേറ്റ് വീടുകള്‍ വൃത്തിയാക്കുന്നതിനും അലങ്കരിക്കുന്നതിനും ശ്രമിക്കുന്നു. പിന്നീട് രംഗോലി വരക്കുകയും വിളക്കുകള്‍ കത്തിക്കുകയും ചെയ്യുന്നു. അതേ ദിവസം രാവിലെയും വൈകിട്ടും ലക്ഷ്മി പൂജ നടത്തുന്നു. ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിന് വേണ്ടി നെയ്യ്, പൂക്കള്‍, കുങ്കുമം എന്നിവ ഉപയോഗിക്കേണ്ടതാണ്. ആളുകള്‍ ഈ ദിവസം കുബേരനെ ആരാധിക്കുകയും ചെയ്യുന്നു. കൂടാതെ ലക്ഷ്മി ദേവിക്ക് വേണ്ടി മധുരപലഹാരങ്ങളും പ്രസാദവും സമര്‍പ്പിക്കുന്നു.



Click it and Unblock the Notifications
