Just In
- 6 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 7 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 8 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
- 9 hrs ago
ചാണക്യനീതി: ജീവിതത്തില് വരാനിരിക്കുന്ന പ്രശ്നങ്ങളെ മുന്കൂട്ടി കണ്ട് തടയാം; ഈ 8 കാര്യങ്ങള് ശീലമാക്കൂ
Don't Miss
- News
ജാര്ഖണ്ഡിലെ ധന്ബാദില് വന് തീപ്പിടുത്തം, 14 മരണം, മരിച്ചവരില് 3 കുട്ടികളും
- Movies
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്മാര് കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
ഇന്ന് ധന്തേരാസ്: ഈ ദിനത്തില് ദൗര്ഭാഗ്യം തരുന്ന ഇവയൊന്നും വാങ്ങരുത്
ദീപാവലിക്ക് തുടക്കം കുറിക്കുന്ന ദിവസമാണ് ധന്തേരാസ്. ഈ വര്ഷം അത് ഒക്ടോബര് 22-നാണ്. സമ്പത്തിന്റേയും സമൃദ്ധിയുടേയും ദിനമായാണ് ധന്തേരാസ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തിന് വളരെയധികം പ്രത്യേകതകള് ഉണ്ട്. ലക്ഷ്മി ദേവിയേയും കുബേരനേയും ആരാധിക്കുന്ന ഈ ദിനത്തില് പലരും സ്വര്ണം, വെള്ളി, പാത്രങ്ങള് തുടങ്ങിയവയൊക്കെ വാങ്ങിക്കുന്നു. ഈ ദിനത്തില് വാങ്ങിക്കുന്നത് ജീവിതത്തില് സന്തോഷം നിറക്കുകയും ഐശ്വര്യത്തിന് തുടക്കം കുറിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഈ ദിനം ശുഭദിനമായി കണക്കാക്കുന്നു.
എന്നാല് ചില വസ്തുക്കള് നിങ്ങള്ക്ക് ദൗര്ഭാഗ്യം കൊണ്ട് വരുന്നതുണ്ട്. ഇത്തരം കാര്യങ്ങള് നാം അല്പം ശ്രദ്ധിക്കണം. ദൗര്ഭാഗ്യത്തില് നിന്ന് വിട്ടു നില്ക്കുന്നതിന് വേണ്ടി നമുക്ക് ഇനി ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. ധന്തേരാസില് നിങ്ങള് ദൗര്ഭാഗ്യം വരാതിരിക്കാന് ചില വസ്തുക്കള് വാങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. ഈ ദിനത്തില് ആളുകള് വാങ്ങിക്കാന് പാടില്ലാത്ത ചില വസ്തുക്കള് ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല് അറിയാന് വായിക്കൂ.

മൂര്ച്ചയുള്ള വസ്തുക്കള്
മൂര്ച്ചയുള്ള വസ്തുക്കള് വാങ്ങിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ധന്തേരാസി എന്നത് ശുഭദിനമാണ് അതുകൊണ്ട് തന്നെ ഈ ദിനത്തില് കത്രിക, കത്തി തുടങ്ങിയ മൂര്ച്ചയുള്ള വസ്തുക്കള് വാങ്ങുന്നത് കുടുംബത്തിന് ദോഷം വരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഇരുമ്പ് കൊണ്ടുണ്ടാക്കിയ വസ്തുക്കള് വാങ്ങിക്കുന്നതും ഒഴിവാക്കണം. കാരണം ഈ ദിനത്തില് ഇരുമ്പ് ഉല്പന്നങ്ങള് വാങ്ങുന്നവര്ക്ക് സമ്പത്തിന്റെ ദേവനായ കുബേരന്റെ അനുഗ്രഹം ലഭിക്കില്ല എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരം വസ്തുക്കള് വാങ്ങുന്നത് പരമാവധി ഒഴിവാക്കാന് ശ്രദ്ധിക്കണം.

അലുമിനിയവും പ്ലാസ്റ്റിക്കും
അലുമിനിയം പ്ലാസ്റ്റിക് വസ്തുക്കള് വാങ്ങിക്കുന്നതും നല്ലതല്ല. ഇത് നിങ്ങളില് നിര്ഭാഗ്യം കൊണ്ട് വരുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ധന്തേരാസ് ദിനത്തില് ഷോപ്പിംങിന് പോവുമ്പോള് ഒരു കാരണവശാലും പ്ലാസ്റ്റിക് , അലുമിനിയം ഉത്പ്പന്നങ്ങള് വാങ്ങിക്കരുത്. ഇത് നിങ്ങള്ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇതിന് പകരം ലോഹത്തില് നിര്മ്മിച്ച വസ്തുക്കള് വേണം വാങ്ങിക്കുന്നതിന്. ഇത് കൂടാതെ കറുപ്പ് നിറത്തില് ഒന്നും വാങ്ങരുതെന്നും പറയുന്നു. ഇതെല്ലാം അശുഭകരമായ ഫലങ്ങളാണ് നിങ്ങള്ക്ക് നല്കുന്നത്. ജീവിതത്തില് വളരെയധികം പ്രതിസന്ധികള് ഇത് കൊണ്ടു വരുന്നു എന്നാണ് വിശ്വാസം.

ഗ്ലാസ്സ് കൊണ്ടുള്ള വസ്തുക്കള്
കാണാന് വളരെയധികം ഭംഗിയുള്ളതാണ് ഗ്ലാസ്സ് കൊണ്ട് നിര്മ്മിച്ച വസ്തുക്കള്. എന്നാല് ഇതൊരിക്കലും ശുഭകരമായിരിക്കില്ല എന്നതാണ് സത്യം. ഗ്ലാസ്സ് കൊണ്ട് നിര്മ്മിച്ച വസ്തുക്കള് വാങ്ങിക്കുന്നത് വളരെയധികം ദോഷമാണ് നിങ്ങള്ക്ക് കൊണ്ട് വരുന്നത്. ഇത് അശുഭകരമായാണ് കണക്കാക്കുന്നത്. ഇത് കൂടാതെ എണ്ണയും നെയ്യും ഈ ദിനങ്ങളില് വാങ്ങുന്നതും നല്ലതല്ല. ഇതെല്ലാം ദോഷകരമായാണ് കണക്കാക്കുന്നത്. നിങ്ങള്ക്ക് ആവശ്യമെങ്കില് ധന്തേരാസിന് മുന്പ് തന്നെ എണ്ണയും മറ്റും വാങ്ങി വെക്കേണ്ടതാണ്.

കറുത്ത വസ്തുക്കള് വേണ്ട
പലരും പുതിയ ദിനവും ഐശ്വര്യം നല്കുന്ന ദിനവുമായതിനാല് പലപ്പോഴും പുതിയ വസ്ത്രങ്ങള് ധരിക്കുന്നു. എന്നാല് ഇത് കറുപ്പ് നിറത്തിലാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം കറുപ്പ് നിറത്തിലുള്ളവ ദൗര്ഭാഗ്യം കൊണ്ട് വരുന്നു എന്നാണ് പറയപ്പെടുന്നത്. ഇത് നിങ്ങള്ക്ക് വളരെ മോശം ഫലങ്ങളും ലക്ഷ്മിദേവിയുടെ അനുഗ്രഹത്തിന് പകരം കോപത്തിന് പാത്രമാവും എന്നുമാണ് വിശ്വാസം. കാര്ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം ചാന്ദ്ര ദിനത്തിലാണ് ധന്ത്രയോദശി എന്നും ധന്തേരാസ് ആഘോഷിക്കപ്പെടുന്നത്. ഈ ദിവസം ലക്ഷ്മി ദേവി, കുബേരന്, ധന്വന്തരി എന്നിവരെയാണ് ആരാധിക്കുന്നത്.
തുലാം
മാസം
27
നാളിന്റേയും
ദോഷപരിഹാരം
മറികടക്കാന്
ലക്ഷ്മിനാരായണ
യോഗം:
ഈ
രാശിക്കാര്ക്ക്
ഭാഗ്യാനുഭവങ്ങള്
ധാരാളം
ശ്രദ്ധിക്കേണ്ടത്: ഇന്റര്നെറ്റില് നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള് പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്ഡ് സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിവരങ്ങള്ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.