Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
സമ്പത്ത് പലവഴിക്ക് ഒഴുകിവരും; ധനയോഗ സമൃദ്ധി, 4 രാശിക്ക് ആഢംബര സുഖസൗകര്യങ്ങള്‍
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ ചലനങ്ങളാല്‍ നിരവധി ശുഭയോഗങ്ങളും അശുഭയോഗങ്ങളും രൂപപ്പെടുന്നുണ്ട്. ഒരു ശുഭയോഗമാണ് ധനയോഗം. നിങ്ങളുടെ ജാതകത്തില്‍ ധനയോഗം ഉണ്ടെങ്കില്‍, സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മി നിങ്ങളെ അനുഗ്രഹിക്കുമെന്ന് പറയപ്പെടുന്നു. നിരവധി സ്രോതസ്സുകളില്‍ നിന്ന് നിങ്ങളുടെ ജീവിതത്തില്‍ പണത്തിന്റെ സ്ഥിരമായ ഒഴുക്ക് ഉണ്ടാകുമെന്ന് ഇത് സൂചിപ്പിക്കുന്നു.
ജൂലൈ 26ന് ചില രാശിക്കാരുടെ ജാതകത്തില്‍ ധനയോഗം രൂപപ്പെടും. ധനയോഗം നിങ്ങള്‍ക്ക് സമ്പത്തിന്റെയും സമൃദ്ധിയുടെയും അനുഗ്രഹങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. നിലവില്‍ സാമ്പത്തിക സ്ഥിരതയില്ലാത്തവര്ക്ക് പോലും പണ നേട്ടങ്ങള്‍ ലഭിക്കുന്നതായി കാണും. ധനയോഗം കാരണം ജീവിതത്തില്‍ നേട്ടങ്ങള്‍ ലഭിക്കുന്ന 4 രാശിക്കാര്‍ ഇവരാണ്.

ഇടവം
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് അവരുടെ ജോലികളില്‍ അര്‍ഹിച്ച വിജയം ലഭിക്കും. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ഈ കാലഘട്ടം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. കാരണം പുരോഗതിക്കുള്ള അവസരങ്ങള്‍ നിങ്ങളെ തേടിവരും. സാമ്പത്തിക വശം ശക്തവും സുസ്ഥിരവുമാകും. ജോലിയില്‍ നടത്തുന്ന പ്രയത്നങ്ങള്‍ വിലമതിക്കപ്പെടും. ദാമ്പത്യ ജീവിതം സന്തോഷത്താല്‍ നിറയും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കാനാകും. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും വര്‍ദ്ധിക്കും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും അനുകൂല സമയമാണ്. ഈ കാലയളവില്‍ നടത്തുന്ന ഏതൊരു നിക്ഷേപവും ലാഭകരമായ ഫലങ്ങള്‍ നല്‍കും. ധനയോഗം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും. ഇത് നിങ്ങളുടെ സാമ്പത്തിക വശം ശക്തിപ്പെടുത്തും. കരിയറും ബിസിനസ്സും അഭിവൃദ്ധി പ്രാപിക്കാന്‍ സാധ്യതയുണ്ട്.
ചിങ്ങം
ശക്തമായ സാമ്പത്തിക സ്ഥിതി കൈവരും, പണ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍പരമായ പുരോഗതി ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഇന്ന് ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ബഹുമാനവും പ്രശസ്തിയും വര്‍ദ്ധിക്കും. ഈ മേഖലകളില്‍ വളര്‍ച്ച അനുഭവപ്പെടും. ജോലിസ്ഥലത്ത് ഉന്നതാധികാരികളുമായുള്ള സൗഹൃദബന്ധം ഫലപ്രദമാകും. ജീവിതപങ്കാളിയുമായി നല്ല സമയം ചെലവഴിക്കാനാകും.

ധനു
സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഇത് അനുകൂല സമയമാണ്. നിങ്ങളുടെ കരിയറില്‍ മുന്നേറ്റങ്ങള്‍ കാണാനാകും. ധനു രാശിക്കാരുടെ ദാമ്പത്യ ജീവിതം യോജിപ്പും സന്തോഷവും നിറഞ്ഞതായിരിക്കും. പ്രൊഫഷണല്‍ മേഖലയില്‍ പ്രശംസകളും അംഗീകാരങ്ങളും ലഭിക്കും. ധനയോഗത്തിന്റെ രൂപീകരണം ഈ രാശിക്കാര്‍ക്ക് അവരുടെ സമ്പത്തിലും സാമ്പത്തിക അഭിവൃദ്ധിയിലും കുതിച്ചുചാട്ടം നല്‍കും. അതത് മേഖലകളുമായി ബന്ധപ്പെട്ട ശ്രമങ്ങളില്‍ അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. ധനയോഗം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. സാമ്പത്തിക വിഷമതകള്‍ ഇല്ലാതാകും.
ബുധനാഴ്ച ഈ പ്രതിവിധി ചെയ്യുക
പച്ചപ്പുല്ല് ഗണപതിക്ക് വളരെ പ്രിയപ്പെട്ടതാണ്. ഗണപതിയെ പ്രീതിപ്പെടുത്താന്‍, ബുധനാഴ്ച ക്ഷേത്രത്തില്‍ പോയി ഗണപതിയുടെ പാദങ്ങളില്‍ 11 അല്ലെങ്കില്‍ 21 ദര്‍ഭ പുല്ലുകള്‍ സമര്‍പ്പിക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ വരുന്ന പ്രശ്നങ്ങള്‍ അവസാനിക്കുന്നതായിരിക്കും.
ബുധനാഴ്ച ഗണപതിയുടെ ക്ഷേത്രത്തില്‍ പോയി പച്ചനിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക. ഈ ദിവസം പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍, ഭക്ഷണസാധനങ്ങള്‍ അല്ലെങ്കില്‍ മറ്റ് ഉപയോഗപ്രദമായ മറ്റേതെങ്കിലും സാധനങ്ങള്‍ അവശരായ ആളുകള്‍ക്ക് ദാനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ബുധദോഷം അവസാനിക്കുന്നു.

ബുധനാഴ്ച ഗണപതിയുടെയും ബുധന്‍ ഗ്രഹത്തിന്റെയും ദിവസമായി കണക്കാക്കപ്പെടുന്നു. ബുധനാഴ്ച പച്ച വസ്ത്രം ധരിക്കുന്നത് ശുഭകരമാണ്. നിങ്ങളുടെ ജാതകത്തില്‍ ബുധന്‍ ബലഹീനനാണെങ്കില്‍, എല്ലായ്പ്പോഴും ഒരു പച്ച തൂവാല നിങ്ങളുടെ പക്കല്‍ സൂക്ഷിക്കുക.
ബുധനാഴ്ച ഗണപതിക്ക് കുങ്കുമപ്പൂവ് സമര്‍പ്പിക്കണം. ഇങ്ങനെ ചെയ്താല്‍ ജീവിതത്തില്‍ വരുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുന്നതായിരിക്കും.
എല്ലാ ബുധനാഴ്ചയും ഗണപതിക്ക് മോദകം സമര്‍പ്പിക്കുക. ഈ മോദകം സ്വയം കഴിച്ചശേഷം മറ്റുള്ളവര്‍ക്ക് കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ പുരോഗതി ഉണ്ടാകാന്‍ സാധ്യതയുണ്ട്.
രാഹുദോഷത്താല് നിങ്ങള്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍, ബുധനാഴ്ച രാത്രി ഒരു നാളികേരം നിങ്ങളുടെ തലയ്ക്ക് സമീപം വച്ച് ഉറങ്ങുക. പിറ്റേന്ന് ഗണപതിയുടെ ക്ഷേത്രത്തില്‍ ഈ നാളികേരം ദക്ഷിണയായി സമര്‍പ്പിക്കുക. ഗണേശ സ്രോതസ്സും വായിക്കുക. ഈ പ്രതിവിധി ചെയ്യുന്നത് നിങ്ങളുടെ വീടിന് ഐശ്വര്യം നല്കുന്നു.



Click it and Unblock the Notifications

