Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
കര്‍ക്കിടകത്തില്‍ പണം തേടി വരുന്ന 4 നാളുകാര്‍: കോടീശ്വരയോഗം വിധി മാറ്റുന്നവര്‍
കര്‍ക്കിടക മാസത്തെ പൊതുവേ മോശം ഫലം നല്കുന്ന ഒരു മാസമായാണ് കണക്കാക്കുന്നത്. ജീവിതത്തില്‍ പ്രതികൂലാവസ്ഥകള്‍ നിലനില്‍ക്കുന്ന ഈ സമയത്തെ പൊതുവേ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്ന ഒരു മാസമായാണ് കണക്കാക്കുന്നത്. എന്നാല്‍ വേദ ജ്യോതിഷ പ്രകാരം ചില നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടക മാസവും അനുകൂല ഫലങ്ങള്‍ നല്കുന്നു. ഇത്തരത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്ന ചില നക്ഷത്രക്കാരും അതിന് മുന്‍പ് കാണുന്ന ചില ലക്ഷണങ്ങളും ഉണ്ട്.
കര്‍ക്കിടകത്തില്‍ നിരവധി ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. അതില്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറുന്ന ചില മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ എന്ന് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാവുന്നതാണ്. ഈശ്വരാധീനം വര്‍ദ്ധിപ്പിക്കുന്നതിനും അനുകൂലമായ മാസമാണ് കര്‍ക്കിടക മാസം. പുതിയ തുടക്കങ്ങള്‍ക്ക് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. കൂടാതെ കോടീശ്വര യോഗത്തില്‍ തിളങ്ങുന്ന ചില നക്ഷത്രക്കാരെക്കുറിച്ചും നോക്കാം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടക മാസം പൊതുവേ അനുകൂല ഫലങ്ങള്‍ നല്‍കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികളെ എല്ലാം തന്നെ വളരെ പെട്ടെന്ന് തരണം ചെയ്യുന്നതിനും ജീവിതത്തില്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. യാതൊരു വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും ഇവരെ അലട്ടുകയില്ല. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ നിന്ന് ഇതുവരെ ലഭിക്കാത്ത നേട്ടങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് വര്‍ദ്ധിപ്പിക്കുന്നതിലേക്കും കാര്യങ്ങള്‍ എത്തുന്നു. വിവാഹം വരെ ആര്ഭാടത്തോട നടത്തുന്നതിന് സാധിക്കുന്നു.
തിരുവാതിര
തുടക്കത്തില്‍ അല്പം പ്രയാസങ്ങളും പ്രതിസന്ധികളും കര്‍ക്കിടകമാസത്തില്‍ ഇവര്‍ നേരിടേണ്ടി വരുമെങ്കിലും പിന്നീടങ്ങോട്ട് ഇവരുടെ സമയം തെളിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് ലക്ഷ്യത്തേയും പണം കൊണ്ട് നേടുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. കുടുംബത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനും ഇത് സാധ്യമാവുന്നു. ബിസിനസ് വിപുലീകരിക്കുന്നതിന് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദേശത്ത് നിന്ന് വരെ പണത്തിന്റെ ഒഴുക്ക് നിങ്ങളില്‍ ഉണ്ടാവുന്നു.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. എപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനം പലപ്പോഴും പണം തന്നെയായിരിക്കും. ്എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സാമ്പത്തികം തന്നെയാണ് എപ്പോഴും തുണക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സാമ്പത്തിക നേട്ടം വളരെ മികച്ച തോതില്‍ ഈ നക്ഷത്രക്കാരെ സഹായിക്കുന്നു. കോടീശ്വര യോഗത്തില്‍ ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.

മൂലം
കോടീശ്വര യോഗത്തില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രക്കാരില്‍ മുന്നില്‍ നില്‍ക്കുന്നതാണ് മൂലം നക്ഷത്രം. ഈ നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ചിട്ടി, വായ്പ എന്നിവക്ക് മികച്ച സമയമാണ്. ഇതെല്ലാം നിങ്ങളില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാക്കുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അതിന് വേണ്ടി പണം മുടക്കുന്നതും ലാഭത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അപ്രതീക്ഷിതമായ പല കാര്യങ്ങളും നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തികമായി യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും നിങ്ങളിലുണ്ടാവുന്നില്ല. കോടീശ്വര യോഗത്തിന് മുന്‍പ് ചില ലക്ഷണങ്ങള്‍ നോക്കാം.
കോടീശ്വര യോഗത്തിന്റെ ലക്ഷണങ്ങള്‍
കോടീശ്വര യോഗത്തിന് മുന്നോടിയായി ചില ലക്ഷണങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നു. അതില്‍ ഒന്നാണ് കാക്കയുടെ വരവ്. കാക്ക കര്‍ക്കിടക മാസത്തില്‍ വീട്ടില്‍ വരുന്നതും ശുദ്ധജലം കുടിക്കുന്നതും ജീവിതത്തിലെ ഉയര്‍ച്ചയെ കാട്ടിത്തരുന്നതാണ്. അതുപോലെ തന്നെ പൂച്ച വീടുകളില്‍ വരുന്നത് ശുഭകരമായാണ് കണക്കാക്കുന്നത്. ഈ നക്ഷത്രക്കാരുടെ വീടുകളില്‍ സന്തോഷ വാര്ത്തകേള്ക്കുന്നതിന് ഉള്ള സാധ്യതയുണ്ട്. സന്താനസൗഖ്യവും സാമ്പത്തിക നേട്ടവും ഇതിലൂടെ ഉണ്ടാവുന്നു എന്നാണ് വിശ്വാസം.

മുക്കുറ്റി കാണപ്പെടുന്നതും അതീവശുഭകരമായാണ് കണക്കാക്കുന്നത്. വീടിന്റെ തെക്ക്- കിഴക്ക് ഭാഗത്തായി ധാരാളം മുക്കുറ്റി കാണപ്പെടുന്നത് ജീവിതത്തിലെ എല്ലാ തടസ്സങ്ങളേയും ഇല്ലാതാക്കി സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാവുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ പലര്‍ക്കും അപ്രതീക്ഷിതമായി ലഭിക്കുന്ന പുതുവസ്ത്രവും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കര്‍ക്കിടക മാസത്തില്‍ ലഭിക്കുന്നത് പുതിയ തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്.
നായ വീട്ടിലേക്ക് കടന്ന് വരുന്നത് ശുഭകരമായാണ് കര്‍ക്കിടക മാസത്തില്‍ കണക്കാക്കുന്നത്. പ്രത്യേകിച്ച് കറുപ്പ് നിറത്തിലുള്ള നായയാണ് വീട്ടിലേക്ക് വരുന്നത് എങ്കില്‍ ഭൈരവദേവന്റെ സംരക്ഷണം നിങ്ങള്‍ക്ക് ഉണ്ടാവുന്നു എന്നാണ് പറയുന്നത്.. ഇതെല്ലാം പണം നിങ്ങളെ തേടി ഇങ്ങോട്ട് വരുന്നു എന്നാണ് പറയുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഇതിലൂടെ നിലനില്ക്കുന്നു. കൃഷ്ണ കാന്തി വീടുകളില്‍ പൂക്കുന്നതും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇത് സമ്പത്സമൃദ്ധി വീട്ടിലേക്ക് കൊണ്ട് വരും എന്നുമാണ് അര്‍ത്ഥമാക്കുന്നത്.



Click it and Unblock the Notifications












