Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ചൊവ്വയും ശുക്രനും നല്‍കും അപാര സമ്പത്ത്, ധനശക്തിയോഗത്താല് തലവര മാറുന്ന രാശിക്കാര്‍
ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനു ശേഷം രാശി മാറുന്നു. ഗ്രഹങ്ങളുടെ സ്ഥാനമാറ്റം മൂലം, മറ്റേതൊരു ഗ്രഹവുമായും ചേര്‍ന്ന് പല തരത്തിലുള്ള ശുഭ, അശുഭകരമായ യോഗങ്ങളും രൂപപ്പെടുന്നു. ഫെബ്രുവരി മാസത്തില്‍ പല ഗ്രഹങ്ങളുടെയും സ്ഥാനങ്ങളില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. മകരത്തില്‍ ഇപ്പോള്‍ ചൊവ്വയുടെയും ശുക്രന്റെയും സംയോജനവും രൂപപ്പെടുന്നു. ശുക്ര-ചൊവ്വ സംയോഗം മൂലം ധനശക്തിയോഗം സൃഷ്ടിക്കപ്പെടുന്നു.
ജ്യോതിഷ പ്രകാരം ഫെബ്രുവരി 12ന് ശുക്രന് മകരത്തില്‍ പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് ചൊവ്വയും ശുക്രനും ചേര്‍ന്ന് ശുഭകരമായ ധനശക്തിയോഗം രൂപപ്പെടുത്തുന്നത്. മാര്‍ച്ച് 7 വരെ ഈ ശുഭകരമായ യോഗം നിലനില്ക്കും. ചില രാശിക്കാര്‍ക്ക് ധനശക്തിയോഗം രൂപപ്പെടുന്നതിലൂടെ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഇവരുടെ ഭാഗ്യം കുതിച്ചുയരും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ധനശക്തി യോഗത്താല്‍ ഭാഗ്യം വരുന്നതെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിയില്‍ ശുക്രന്റെയും ചൊവ്വയുടെയും കൂടിച്ചേരല്‍ പത്താം ഭാവത്തില്‍ നടക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് പ്രശസ്തി, അംഗീകാരം എന്നിവയ്ക്കൊപ്പം വളരെയധികം ബഹുമാനവും ഈ സമയം ലഭിക്കും. നിങ്ങളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍, വലിയ വിജയത്തോടൊപ്പം നിങ്ങള്‍ക്ക് പുരോഗതിയും ലഭിക്കാനുള്ള ശക്തമായ അവസരങ്ങളുമുണ്ട്. ഇതോടെ പ്രൊഫണല്‍ ജീവിതത്തില്‍ വികസനത്തിന്റെയും പുരോഗതിയുടെയും പുതിയ വഴികള്‍ തുറക്കാനാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. മേടം രാശിക്കാര്‍ക്ക് ഈ സമയം വളരെ നല്ല പ്രായോഗിക ആശയങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ പോസിറ്റിവിറ്റി ഉണ്ടാകും. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍, ഇത് വളരെ മികച്ച സമയമായിരിക്കും.
ഇടവം
ഇടവം രാശിയില്‍ ഒന്‍പതാം ഭാവത്തില്‍ ധനശക്തിയോഗം രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഇടവം രാശിക്കാര്‍ക്ക് ഈ സമയം നേട്ടങ്ങള്‍ ലഭിക്കാനുള്ള പൂര്‍ണ്ണ സാധ്യതകളുണ്ട്. ആത്മീയതയോടുള്ള നിങ്ങളുടെ ചായ്വ് വര്‍ദ്ധിക്കും. ഇതോടൊപ്പം, കരിയറിലെ പുരോഗതിക്കും വിജയത്തിനും അവസരമുണ്ടാകും. നിങ്ങളുടെ ലക്ഷ്യം നേടുന്നതില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയും. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഈ സമയം നിരവധി പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം.
നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കണമെങ്കില്‍, ഈ കാലയളവില്‍ അത് ചെയ്യുന്നത് മികച്ചതായിരിക്കും. വിദേശയാത്രയ്ക്കുള്ള അവസരവും ഈ സമയം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും. മുന്‍കാലങ്ങളില്‍ നിങ്ങള്‍ എടുത്ത സാമ്പത്തിക തീരുമാനങ്ങളുടെ നല്ല ഫലം ഇപ്പോള്‍ ദൃശ്യമാകും. പങ്കാളിയുമായി ദീര്‍ഘകാലമായി നിലനിന്നിരുന്ന തര്‍ക്കവും വഴക്കും ഇപ്പോള്‍ അവസാനിച്ചേക്കാം. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തമാകും.
കന്നി
ധനശക്തി യോഗം കന്നി രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം നല്‍കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. ഈ രാശിയില്‍ ധനശക്തി യോഗം അഞ്ചാം ഭാവത്തില്‍ രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിചിഹ്നത്തിലുള്ള ആളുകള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. ശുക്രന്റെ സ്ഥാനം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും, പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കും. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കും. നിങ്ങളുടെ ജോലികളെല്ലാം ജോലിസ്ഥലത്ത് വിലമതിക്കും. നിങ്ങളുടെ സന്താനങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ആരോഗ്യം മികച്ചതായിരിക്കും.
ധനശക്തി യോഗത്തിന്റെ ഗുണം
ജാതകത്തില്‍ ധനശക്തി യോഗമുളഅള വ്യക്തിക്ക് നിര്‍ദോഷമായ ബിസിനസ്സ് അഭിരുചി ഉണ്ടായിരിക്കുകയും അവരുടെ ബിസിനസ്സ് വിജയകരമായി വിപുലീകരിക്കാന്‍ സാധിക്കുകയും ചെയ്യും. അത്തരം വ്യക്തികള്‍ ഉന്നതവിദ്യാഭ്യാസമുള്ളവനും വിദ്യാസമ്പന്നനുമായിരിക്കും, മറ്റുള്ളവരെക്കാള്‍ നേട്ടമുണ്ടാക്കാനും സമ്പത്ത് സമ്പാദിക്കാനും അവരുടെ കഴിവുകളും വിദ്യാഭ്യാസവും പൂര്‍ണ്ണമായി ഉപയോഗിക്കും. ഒന്നിലധികം വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് ലഭിക്കും. അവിശ്വസനീയമായ ഒരു പ്രൊഫഷണല്‍ നെറ്റ്വര്‍ക്ക് ഉണ്ടാകും. നിങ്ങളുടേതായ ഒരു ബിസിനസ്സ് സാമ്രാജ്യം സൃഷ്ടിക്കാനോ അവരുടെ ജീവിത ശ്രമങ്ങളില്‍ വിജയിക്കാനോ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications