Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ധനം ആകര്ഷിച്ചുവരുത്തും ധനശക്തിയോഗം, തലവിധി മാറുന്ന ജീവിതം സ്വന്തം ഈ 3 രാശിക്ക്
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശിയിലെ മാറ്റമോ ഏതെങ്കിലും ഗ്രഹത്തിന്റെ സംയോഗം മൂലമോ ആണ് ശുഭ, അശുഭകരമായ യോഗങ്ങള്‍ ഉണ്ടാകുന്നത്. ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംയോജനം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അതുപ്രകാരം ഡിസംബര്‍ മാസത്തില്‍ പല ഗ്രഹങ്ങളുടെയും സംയോഗം നടക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഡിസംബര്‍ 25ന് ശുക്രന് വൃശ്ചിക രാശിയിലേക്ക് പ്രവേശിക്കുകയാണ്. ചൊവ്വ ഇതിനകം ഇവിടെ നിലകൊള്ളുന്നുണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍ വൃശ്ചിക രാശിയില്‍ ചൊവ്വയും ശുക്രനും കൂടിച്ചേരുന്നതിനാല്‍ ധനശക്തി യോഗം രൂപപ്പെടുകയാണ്. ഈ ശുഭകരമായ യോഗത്തിന്റെ രൂപീകരണം എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ തീര്‍ച്ചയായും സ്വാധീനം ചെലുത്തും. ഈ സമയം 3 രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. ശുക്രനും ചൊവ്വയും ചേര്‍ന്ന് രൂപപ്പെടുന്ന ധനശക്തിയോഗം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുന രാശിയിലെ ആറാം ഭാവത്തില്‍ ശുക്രന് സ്ഥാനം പിടിക്കും. അത്തരമൊരു സാഹചര്യത്തില്‍, ധനശക്തി രാജയോഗത്തിന്റെ രൂപീകരണം മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ അവസാനിക്കും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയും ഈ സമയം നിങ്ങള്‍ക്ക് ലഭിക്കും. ഇത് ബിസിനസുകാരന് വളരെയധികം ലാഭകരമായ സാഹചര്യം കൊണ്ടുവരുന്നു.
ശുക്രന് ഇപ്പോള്‍ നിങ്ങളുടെ ലാഭ ഭവനം നോക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുകയും വരുമാന സ്രോതസ്സുകള്‍ തുറക്കുകയും ചെയ്യും. ഇതോടെ സമൂഹത്തില്‍ നിങ്ങളുടെ സ്ഥാനവും അന്തസ്സും വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ നേട്ടമുണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനുള്ള അവസരങ്ങള്‍ കൈവരും. മികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കും. വിദേശത്ത് ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഈ സമയം ധാരാളം സാമ്പത്തിക നേട്ടം ലഭിക്കും. സാമ്പത്തിക സ്ഥിതി ഉയര്‍ച്ച പ്രാപിക്കും.
ചിങ്ങം
ചിങ്ങം രാശിയില്‍ നാലാം ഭാവത്തില്‍ ധനശക്തിയോഗം രൂപപ്പെടുന്നു. ഈ ഭവനത്തെ മാതാവ്, ജീവന്, വീട്, സ്വത്ത്, വാഹനം മുതലായവയുടെ ഘടകമായി കണക്കാക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാരുടെ ജീവിതത്തില്‍ ഈ സമയം സന്തോഷം നിറയും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ വീണ്ടും തുടങ്ങാനാകും.
നിങ്ങളുടെ സഹോദരനോടും സഹോദരിയോടുമായുള്ള ബന്ധം വളരെ നല്ലതായിരിക്കും. തൊഴിലെടുക്കുന്നവര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. ഓഫീസില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങളോട് വളരെ സന്തുഷ്ടരായിരിക്കും. നിങ്ങള്‍ക്ക് സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ലഭിച്ചേക്കും. വാഹനം, പുതിയ വീട്, വസ്തു മുതലായവ വാങ്ങാനുള്ള നിങ്ങളുടെ ആഗ്രഹം ഇതോടെ സഫലമാകും. ബിസിനസ്സിലും ഈ സമയം വലിയ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്.
വൃശ്ചികം
വൃശ്ചികത്തില് ശുക്രന്റെയും ചൊവ്വയുടെയും സംയോഗം ലഗ്നത്തില്‍ നടക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്കും ധനശക്തി യോഗം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കാന്‍ പോകുന്നു. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ഈ സമയം നല്ല ആരോഗ്യം ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും.
എന്തെങ്കിലും കോടതി വ്യവഹാരങ്ങളിലും വിജയം കൈവരിക്കാനാകും. നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. എന്നാല്‍ ഇതോടൊപ്പം ചെലവും കൂടുതലായിരിക്കും. അക്കാര്യം അല്പമൊന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും സന്തോഷം ഉണ്ടാകും. പങ്കാളിത്തത്തോടെ നടത്തുന്ന ബിസിനസ്സ് വിജയകരവും ലാഭകരവുമാകും. ബിസിനസ് ഉയര്‍ച്ച പ്രാപിക്കും.
ജ്യോതിഷത്തിലെ ചൊവ്വ
ജ്യോതിഷത്തില്‍ ചൊവ്വയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ജ്യോതിഷമനുസരിച്ച്, ചൊവ്വയെ ശക്തി, ആരോഗ്യം, ധീരത മുതലായവയുടെ ഘടകമായി കണക്കാക്കുന്നു. ചൊവ്വ ഗ്രഹം ശുഭവും അശുഭവുമായ ഫലങ്ങള്‍ നല്കുന്നു. മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപന് ചൊവ്വയാണ്. ആരുടെ ജാതകത്തില്‍ ചൊവ്വ ശുഭ സ്വാധീനത്തില്‍ തുടരുന്നുവോ ആ വ്യക്തിക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ആരുടെ ജാതകത്തിലാണോ ചൊവ്വ അശുഭ സ്വാധീനത്തിലുള്ളത്, ആ വ്യക്തിക്ക് ജീവിതത്തില്‍ ധാരാളം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
