Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
കണ്ണുതള്ളുന്ന നേട്ടങ്ങളോടെ സൗഖ്യകാലം; ധനലക്ഷ്മി യോഗത്താല്‍ ഭാഗ്യം ശോഭിക്കുന്ന 4 രാശി
ജ്യോതിഷമനുസരിച്ച് ചില ഗ്രഹങ്ങളുടെ സംയോഗം ശുഭകരമായ പല യോഗങ്ങളും സൃഷ്ടിക്കുന്നു. അത്തരത്തില്‍ ഗുണകരമായ ഗ്രഹങ്ങള്‍, പ്രധാനമായും ശുക്രനും വ്യാഴവും ഒരു വ്യക്തിയുടെ ജാതകത്തിലെ ചില ഭവനങ്ങളില്‍ സ്ഥാപിക്കപ്പെടുമ്പോള്‍ ധനലക്ഷ്മി യോഗം രൂപപ്പെടുന്നു. സമ്പത്ത്, ആഡംബരം, സന്തോഷം, സമൃദ്ധി മുതലായവയുടെ ഘടകമായി ശുക്രനെ കണക്കാക്കപ്പെടുന്നു.
വിദ്യാഭ്യാസം, അനുഭവം, ആത്മീയത എന്നിവ വികസിപ്പിക്കുന്നതിനുള്ള ഘടകമായി വ്യാഴത്തെ കണക്കാക്കപ്പെടുന്നു. വ്യാഴത്തിന്റെയും ശുക്രന്റെയും ശുഭ സ്ഥാനത്താല്‍ വരുന്നതാണ് ധനലക്ഷ്മീ യോഗം. ഇത് ചില രാശിക്കാര്‍ക്ക് വളരെയേറെ ഗുണങ്ങള്‍ സമ്മാനിക്കും. ജാതകത്തില്‍ ഈ യോഗമുള്ള ആളുകള്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം വളരെ കൂടുതലായിരിക്കുമെന്ന് പറയപ്പെടുന്നു. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേട രാശിയില്‍ ജനിച്ചവര്‍ക്ക് സാമ്പത്തിക ബാധ്യതയോടെ സമയം ആരംഭിക്കും. എന്നാല്‍ പോകെപ്പോകെ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. നിങ്ങള്‍ സമര്‍ത്ഥമായ തീരുമാനങ്ങള്‍ എടുക്കുകയാണെങ്കില്‍, നിങ്ങളുടെ എല്ലാ ജോലികളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ബിസിനസില്‍ ലാഭം വര്‍ദ്ധിക്കും. ഈ യോഗത്തിന്റെ ഫലത്തില്‍ നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഈ യോഗത്തിന്റെ ഫലം മൂലം സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ ലഭിക്കും. കോടതി കേസുകളില്‍ വിജയം നേടാനാകും. മാധ്യമങ്ങള്‍, തുണി വ്യാപാരികള്‍, വെള്ളി വ്യാപാരികള്‍ എന്നിവര്‍ക്ക് നേട്ടമുണ്ടാകും. ചെലവുകള്‍ ഒരു വെല്ലുവിളി ഉയര്‍ത്തുമെന്നതിനാല്‍, ആവശ്യത്തിലധികം പണം ചെലവഴിക്കുന്നതില്‍ ജാഗ്രത പാലിക്കുക. നിങ്ങളുടെ ബന്ധങ്ങളില്‍ മാധുര്യം നിലനിര്‍ത്തുക.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ പരിഹരിക്കപ്പെടും. വീട്ടില്‍ ചില അതിഥികള്‍ വന്നേക്കാം. ജോലിസ്ഥലത്തായാലും വീട്ടിലായാലും നിങ്ങളുടെ മികച്ച വ്യക്തിത്വം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റും. നിങ്ങളുടെ പ്രാധാന്യം വര്‍ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക. പ്രണയ ജീവിതത്തില്‍ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. നയപരമായി പെരുമാറുക.

കുംഭം
കുംഭ രാശിക്കാര്‍ക്ക് പഴയ സുഹൃത്തുക്കളെ കാണാന്‍ കഴിയും. നിങ്ങള്‍ ആരാധനയിലോ ആത്മീയതയിലോ ചായ്വുള്ളവരാണെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ സര്‍ഗ്ഗാത്മകത വര്‍ദ്ധിക്കും. നിങ്ങള്‍ വളരെ റൊമാന്റിക് മാനസികാവസ്ഥയില്‍ ആയിരിക്കും. വ്യാപാരമേഖലയില്‍ ലാഭസാധ്യതകള്‍ തുറക്കും.
ജ്യോതിഷത്തിലെ വ്യാഴം
നവഗ്രഹങ്ങളില്‍ വച്ച് വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്ന ഒരു ഗ്രഹമാണ് വ്യാഴം. വ്യാഴത്തെ എല്ലാ ദേവന്മാരുടെയും ദേവതകളുടെയും ഗുരു എന്ന് വിളിക്കുന്നു. വ്യാഴം അശുഭസ്ഥാനത്ത് നിന്നാല്‍ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. മറുവശത്ത്, ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തമാണെങ്കില്‍ ജീവിതത്തില്‍ ഒന്നിനും ഒരു കുറവുമുണ്ടാകില്ല.
ജാതകത്തിന്റെ ആദ്യ ഭാവത്തില്‍ വ്യാഴം ഉണ്ടെങ്കില്‍, ആ വ്യക്തി വളരെ പണ്ഡിതനും മതവിശ്വാസിയുമായി മാറുന്നു. അത്തരമൊരു വ്യക്തിയുടെ പ്രശസ്തി വര്‍ദ്ധിക്കുകയും അവന് സമ്പന്നനാകുകയും ചെയ്യുന്നു. ഒന്നാം ഭാവത്തില്‍ വ്യാഴം ഉണ്ടെങ്കില്‍ ആ വ്യക്തിക്ക് ഉയര്‍ന്ന സ്ഥാനം ലഭിക്കും. അത്തരമൊരു വ്യക്തി വളരെ സദ്ഗുണമുള്ളവനായിരിക്കും.
ജ്യോതിഷത്തിലെ ശുക്രന്
ജ്യോതിഷത്തില്‍ ശുക്രനെ വളരെ ശുഭഗ്രഹമായി കണക്കാക്കുന്നു. ജാതകത്തില്‍ ശുക്രന് ബലവാനായാല്‍ അവര്‍ക്ക് ജീവിതത്തില്‍ ശാരീരിക സന്തോഷവും സൗന്ദര്യവും പ്രതാപവും ആഡംബരവും ലഭിക്കും. ജ്യോതിഷത്തില്‍ ശുക്രനെ ശുഭഗ്രഹമായി കണക്കാക്കുന്നു. ഇടവം, തുലാം രാശിക്കാരുടെ ഭരണ ഗ്രഹമാണ് ശുക്രന്. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ദുര്‍ബലമായ ആളുകള്‍ സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ജാതകത്തില്‍ ശുക്രന് ശക്തമായ സ്ഥാനത്ത് നിന്നാല്‍, വ്യക്തിക്ക് എല്ലാത്തരം ഭൗതിക സുഖങ്ങളും ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications