Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
വിഷ്ണുകൃപയാല് ജീവിതം ധന്യം; രാശിപ്രകാരം ഇന്ന് ഈ കാര്യങ്ങള്‍ ചെയ്താല്‍ ജീവിതത്തില്‍ അപൂര്‍വ്വഭാഗ്യം
ഹിന്ദുമതത്തില്‍ ഏകാദശി ദിനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ജൂണ്‍ 29നാണ് ദേവശയനി ഏകാദശി വരുന്നത്. മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ഈ ദിവസം ആരാധിക്കുന്നു. ഇതോടൊപ്പം ഭക്തര്‍ ഏകാദശി വ്രതവും അനുഷ്ഠിക്കുന്നു. ഏകാദശി തിഥിയില്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന എല്ലാത്തരം സങ്കടങ്ങളും കഷ്ടപ്പാടുകളും ഇല്ലാതാകുമെന്നാണ് മതവിശ്വാസം.
ഇതോടൊപ്പം സന്തോഷവും ഐശ്വര്യവും വീട്ടില്‍ വരുന്നു. ലോകരക്ഷകനായ മഹാവിഷ്ണുവിന്റെ അനുഗ്രഹം നിങ്ങള്‍ക്കും ലഭിക്കണമെങ്കില്‍, ദേവശയനി ഏകാദശി ദിനത്തില്‍ വിഷ്ണുവിനെ ചിട്ടകളനുസരിച്ച് ആരാധിക്കുക. കൂടാതെ, ആരാധനാ സമയത്ത് രാശി പ്രകാരം ഈ പ്രതിവിധികളും ചെയ്യുക.

മേടം
ദേവശയനി ഏകാദശി ദിനത്തില്‍ മേട രാശിക്കാര്‍ ശ്രീ ഹരിക്ക് ശര്‍ക്കര നിവേദിക്കുക. ഇത് നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഇടവം
ഇടവം രാശിക്കാര്‍ ദേവശയനി ഏകാദശിയില്‍ വിഷ്ണുവിന് വൈജയന്തി മാല അര്‍പ്പിക്കണം, തുടര്‍ന്ന് മന്ത്രങ്ങള്‍ ജപിക്കണം. ഈ പ്രതിവിധിയിലൂടെ നിങ്ങളുടെ സന്തോഷവും സമ്പത്തും എക്കാലവും നിലനില്ക്കും.
മിഥുനം
സന്തോഷകരമായ ദാമ്പത്യജീവിതത്തിന് മിഥുനരാശിക്കാര്‍ ഈ ദിവസം പശുവിന് പച്ചപ്പുല്ല് നല്‍കുകയും തുളസി ചെടിക്ക് ഗംഗാജലം സമര്‍പ്പിക്കുകയും വേണം. ശംഖില്‍ ഗംഗാജലം ഒഴിച്ച് മഹാവിഷ്ണുവിന് അര്‍ഘ്യം അര്‍പ്പിക്കുന്നതു ഗുണകരമാണ്.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ ദേവശയനി ഏകാദശി നാളില്‍ 7 മഞ്ഞള്‍ കഷണങ്ങള്‍ വച്ച് ഓം ഹ്രീ ഹിരണ്യഗര്‍ഭായ അവ്യക്തരൂപിണേ നമഃ എന്ന മന്ത്രം ജപിക്കുക. ഈ രീതി ഉപയോഗിച്ച് പൂജിച്ചാല്‍ ഒരിക്കലും ശത്രുതടസ്സമുണ്ടാകില്ലെന്നാണ് വിശ്വാസം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ കുളിച്ച ശേഷം വിഷ്ണുവിന് മഞ്ഞപ്പട്ട് അര്‍പ്പിക്കണം, ഓം പീതാംബരായ നമഃ എന്ന മന്ത്രം ജപിക്കുക.
കന്നി
കന്നി രാശിക്കാര്‍ ഈ ദിവസം വിഷ്ണു സഹസ്ത്രനാമം ജപിക്കണം. ഈ പ്രതിവിധി നിങ്ങള്‍ക്ക് സന്താനലബ്ദി ലഭിക്കുന്നതിന് ഫലപ്രദമാണ്.
തുലാം
തുലാം രാശിക്കാര്‍ ഏകാദശി നാളില്‍ മഹാവിഷ്ണുവിന്റെ ചിത്രത്തില്‍ മുള്‍ട്ടാണി മിട്ടി പുരട്ടണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ വ്യക്തിത്വത്തില്‍ ആകര്‍ഷണം വര്‍ദ്ധിക്കും. പൂജാ സമയത്ത് ഭഗവാന് ശ്രീ ഹരി വിഷ്ണുവിന് മഞ്ഞ പൂക്കള്‍ അര്‍പ്പിക്കണം. കൂടാതെ 'ഓം മധുസൂദനായ നമഃ' എന്ന മന്ത്രവും ജപിക്കുക. ഇതുമൂലം നാരായണന്റെ അനുഗ്രഹം നിങ്ങളുടെമേല്‍ ചൊരിയും.
വൃശ്ചികം
തൊഴില്‍ വിജയം നേടാന്‍, ഈ ദിവസം വൃശ്ചികം രാശിക്കാര്‍ ലോകരക്ഷകനായ മഹാവിഷ്ണുവിന് തേനും തൈരും സമര്‍പ്പിക്കുക.

ധനു
ധനു രാശിക്കാര്‍ ദേവശയനി ഏകാദശിയില്‍ വിഷ്ണുവിന്നാളികേരം അര്‍പ്പിക്കുകയും വ്രതം മുറിക്കാനായി ഈ നാളികേരം ഉപയോഗിക്കുകയും വേണം. ഈ പ്രതിവിധി രോഗത്തെ അകറ്റും.
മകരം
മകരം രാശിയിലെ ദേവശയനി ഏകാദശിയില്‍ സപ്താധനം ദാനം ചെയ്യുക. ഈ പ്രതിവിധി വിഷ്ണുവിനെയും ശനി ദേവനെയും പ്രീതിപ്പെടുത്തും.
കുംഭം
കുംഭം രാശിക്കാര്‍ ദേവശയനി ഏകാദശിയില്‍ തുളസി ദേവിയെ ചുവന്ന തുണികൊണ്ട് മൂടണം. ഈ ദിവസം തുളസി ചെടിയെ ആരാധിക്കുകയും ചെയ്യുക.
മീനം
സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന്, മീനം രാശിക്കാര്‍ ദേവശയനി ഏകാദശിയില്‍ ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുകയും ഗോശാലയില്‍ ദാനം ചെയ്യുകയും വേണം. ഇതിലൂടെ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറുമെന്നാണ് വിശ്വാസം. ഈ ദിവസം മഹാവിഷ്ണുവിനെ മഞ്ഞ നിറത്തിലുള്ള പഴങ്ങള്‍, പൂക്കള്‍, കുങ്കുമം, മഞ്ഞള്‍, ചന്ദനം മുതലായവ കൊണ്ട് ആരാധിക്കുക.

ദേവശയനി ഏകാദശിയുടെ പ്രാധാന്യം
ജൂണ്‍ 29നാണ് ദേവശയനി ഏകാദശി വരുന്നത്. ചാതുര്മാസവും ഈ തീയതി മുതല്‍ ആരംഭിക്കും, അതായത് മഹാവിഷ്ണു നാല് മാസം യോഗ നിദ്രയില്‍ വസിക്കും. ഇതിനുശേഷം ദേവുത്താനി ഏകാദശി വരെ മഹാദേവന് പ്രപഞ്ചത്തെ നയിക്കും. ചാതുര്‍മാസത്തില്‍ ശിവന്, വിഷ്ണു, ഗണപതി, ദേവദുര്‍ഗ്ഗ എന്നിവരെ ആരാധിക്കുന്നത് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ദേവശയനി ഏകാദശി ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നയാള്‍ നരകത്തില്‍ പോകേണ്ടിവരില്ലെന്നും യാമലോകത്തിലെ പീഢനങ്ങളില്‍ നിന്ന് മോചിതനായ ശേഷം വൈകുണ്ഠത്തിലേക്ക് പോകുമെന്നും വിശ്വസിക്കപ്പെടുന്നു.
ഏകാദശി തിഥി മഹാവിഷ്ണുവിനുള്ളതാണ്. ദേവശയനി ഏകാദശി നാളില്‍ വ്രതമനുഷ്ഠിച്ചാല്‍ ഭഗവാന് വിഷ്ണു പ്രസാദിക്കുന്നു. ഇതുകൂടാതെ, ഈ ദിവസം ആരാധനയില്‍ തുളസിയും ഉപയോഗിക്കേണ്ടതാണ്. തുളസി അര്‍പ്പിക്കാതെ മഹാവിഷ്ണുവിനെ ആരാധിക്കുന്നത് അപൂര്‍ണ്ണമായി കണക്കാക്കപ്പെടുന്നു.
ദേവശയനി ഏകാദശി നാളില്‍ അതിരാവിലെ എഴുന്നേറ്റു കുളിക്കുക. എന്നിട്ട് വൃത്തിയുള്ള വസ്ത്രം ധരിക്കുക. അതിനുശേഷം മഹാവിഷ്ണുവിനെ ജലാഭിഷേകം ചെയ്യുകയും ധ്യാനിക്കുകയും ചെയ്യുക. എന്നിട്ട് വിഷ്ണുവിന് പുഷ്പങ്ങള്‍, ചന്ദനം, അരി എന്നിവ സമര്‍പ്പിക്കുക. ഈ ദിവസം മഹാവിഷ്ണുവിന് എന്ത് നിവേദ്യം സമര്‍പ്പിച്ചാലും അതില്‍ തുളസിയും ചേര്‍ക്കണം. ഇതിനുശേഷം വിഷ്ണു മന്ത്രങ്ങള്‍ ജപിക്കുക.



Click it and Unblock the Notifications
