Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മോക്ഷപ്രാപ്തിയും വൈകുണ്ഠവാസവും നേടിത്തരുന്ന അപൂര്‍വ്വ ഏകാദശി; ഭഗവാന് നിദ്രയില്‍ നിന്ന് ഉണരുന്ന ദിനം
ഹിന്ദുമതത്തില്‍ ദേവോത്ഥാന ഏകാദശിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ദേവശയനി ഏകാദശിയില്‍ ഭഗവാന് വിഷ്ണു യോഗനിദ്രയിലാഴുകയും അന്നുമുതല്‍ ചതുര്‍മാസം ആരംഭിക്കുകയും ചെയ്യുന്നു. മതവിശ്വാസമനുസരിച്ച് ചതുര്‍മാസത്തില്‍ മംഗളകരമായ ഒരു ചടങ്ങുകളും നടത്താറില്ല. ഈ നിദ്രയ്ക്കുശേഷം കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി നാളിലാണ് ഭഗവാന് ഉണരുന്നത്.
ഈ ദിവസമാണ് ദേവോത്ഥാന ഏകാദശിയായി ആചരിക്കുന്നത്. ഈ ദിവസം മുതല്‍ ചതുര്‍മാസം അവസാനിക്കുകയും ശുഭകരമായ ചടങ്ങുകളുടെ തുടക്കമായി കണക്കാക്കുകയും ചെയ്യുന്നു. ഈ വര്‍ഷം ദേവോത്ഥാന ഏകാദശി നവംബര്‍ 23ന് ആഘോഷിക്കും, അടുത്ത ദിവസം തുളസി വിവാഹവും നടക്കും. ദേവോത്ഥാന ഏകാദശിയുടെ ശുഭമുഹൂര്‍ത്തവും പൂജാവിധിയും അറിയാന്‍ ലേഖനം വായിക്കൂ.

ദേവോത്ഥാന ഏകാദശി ശുഭമുഹൂര്‍ത്തം
ദേവോത്ഥാന ഏകാദശി നവംബര്‍ 22ന് രാത്രി 11:03 ന് ആരംഭിച്ച് നവംബര്‍ 23 ന് രാത്രി 9:01 ന് അവസാനിക്കും. ദേവോത്ഥാന ഏകാദശി വ്രതം നവംബര്‍ 23 വ്യാഴാഴ്ച ആചരിക്കും. നവംബര്‍ 24-ന് രാവിലെ 6 മുതല്‍ 8.13 വരെ വ്രതാനുഷ്ഠാനം നടത്തുന്നത് മംഗളകരമായിരിക്കും.
ദേവോത്ഥാന ഏകാദശിയുടെ പ്രാധാന്യം
ദേവോത്ഥാന ഏകാദശി ദിവസമാണ് നാല് മാസത്തെ യോഗ നിദ്രയില്‍ നിന്ന് ഭഗവാന് വിഷ്ണു ഉണര്‍ന്നുവരുന്നത്. അതിനുശേഷം അദ്ദേഹം സൃഷ്ടിയുടെ മേല്‍നോട്ടം വഹിക്കുന്ന ജോലി പുനരാരംഭിക്കുന്നു. ദേവോത്ഥാന ഏകാദശി നാള് മുതല്‍ മഹാവിഷ്ണു പാതാളം വിട്ട് വൈകുണ്ഠത്തിലേക്ക് മടങ്ങുന്നു. ദേവോത്ഥാന ഏകാദശി നാള് മുതല്‍ വിവാഹം, വിവാഹനിശ്ചയം, ഗൃഹപ്രവേശം തുടങ്ങിയ മംഗള കര്‍മ്മങ്ങള്‍ക്ക് ശുഭകരമായ സമയമായി കണക്കാക്കുന്നു.
ദേവോത്ഥാന ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ മോക്ഷപ്രാപ്തി ഉണ്ടാകുമെന്നാണ് വിശ്വാസം. മരണശേഷം, ആ വ്യക്തി വൈകുണ്ഠത്തിലേക്ക് പോകുന്നു. ഏകാദശിയുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീകൃഷ്ണന് യുധിഷ്ടിരനോട് പറഞ്ഞിരുന്നതായി പുരാണത്തില്‍ വിവരിച്ചിട്ടുണ്ട്. ഈ ഏകാദശി നാളില്‍ മഹാവിഷ്ണു തുളസിയെ വിവാഹം കഴിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ ആഘോഷം വളരെ പ്രസിദ്ധമാണ്.
തുളസി പൂജയുടെ പ്രാധാന്യം
ദേവോത്ഥാന ഏകാദശിയില്‍ തുളസിമാതാവിനെ ആരാധിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം തുളസിക്ക് ചുറ്റും മാവും മഞ്ഞളും ചേര്‍ത്ത് ഒരു സ്തംഭം ഉണ്ടാക്കി ആരാധിക്കുകയും പ്രദക്ഷിണം ചെയ്യുകയും ചെയ്യുന്നു. ഈ ദിവസം ശംഖ്, ചക്രം, പശുവിന്റെ പാദങ്ങള്‍ എന്നിവ ഉണ്ടാക്കി പൂജിക്കുന്നു.
വ്രതനിയമം
ദേവോത്ഥാന ഏകാദശി വ്രതവുമായി ബന്ധപ്പെട്ട ചില ആചാരങ്ങളുണ്ട്. ഈ ദിവസം ഭക്തര്‍ വിഷ്ണുവിനെ ആരാധിക്കുകയും ഈ ആചാരങ്ങള്‍ ഭക്തിപൂര്‍വ്വം പിന്തുടരുകയും ചെയ്യുന്നു. ഈ പുണ്യദിനത്തില്‍, ഭക്തര്‍ അതിരാവിലെ എഴുന്നേല്ക്കുകയും ദിവസം മുഴുവന്‍ വ്രതം അനുഷ്ഠിക്കുന്നു. ഈ ദിവസമാണ് മഹാവിഷ്ണു തുളസി ചെടിയെ വിവാഹം കഴിച്ചതെന്ന് പറയപ്പെടുന്നു. അതിരാവിലെ തന്നെ നിങ്ങള്‍ വിഷ്ണുഭഗവാന്റെയോ കൃഷ്ണന്റെയോ ക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കണം. വീട്ടില്‍ ശ്രീ ഹരിയുടെ വിഗ്രഹത്തെ ആരാധിക്കുകയും ചന്ദനം, പുഷ്പങ്ങള്‍, പഴങ്ങള്‍ എന്നിവ സമര്‍പ്പിക്കുകയും ചെയ്യുക.
വിഷ്ണു സഹസ്ത്ര മന്ത്രം ജപിക്കുക. 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന മന്ത്രം മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനുള്ള മന്ത്രമാണ്. കൂടാതെ, നിങ്ങള്‍ക്ക് യോഗ്യരായ ബ്രാഹ്മണര്‍ക്കൊപ്പം വിഷ്ണു സഹസ്ത്ര പൂജയും നടത്താം. ലക്ഷ്മി ദേവിയുടെയും വിഷ്ണുവിന്റെയും പൂജ ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് മുഖം അല്ലെങ്കില്‍ പത്തൊമ്പത് മുഖ രുദ്രാക്ഷം ധരിക്കുക. ഇത് നിങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കുകയും നിങ്ങളുടെ ഇച്ഛാശക്തിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ ശുഭദിനത്തില്‍ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍ വസ്ത്രങ്ങള്‍, ധാന്യങ്ങള്‍, വെള്ളം നിറച്ച പാത്രങ്ങള്‍ എന്നിവ ദാനം ചെയ്യുക.



Click it and Unblock the Notifications
