Latest Updates
-
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ -
രാശിഫലം 2026 ഏപ്രിൽ 8: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം -
മൂലം നക്ഷത്രം: ഏപ്രിൽ 8-ലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുമോ? -
രാശിഫലം: ഏപ്രിൽ 8-ന് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന മാറ്റങ്ങൾ -
മുംബൈ ചൂട്: വയറുവേദനയിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ -
പിസിഒഎസ് ലക്ഷണങ്ങൾ അവഗണിക്കുന്നുവോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും! -
തടി കുറയ്ക്കാൻ ഇൻജക്ഷനുകൾക്ക് പിന്നാലെയാണോ? അറിയണം ഈ വലിയ അപകടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
ന്യൂമറോളജി 2020: ഡിസംബറിലെ സമ്പൂര്‍ണഫലം
നിങ്ങളുടെ ജീവിതത്തില്‍ വ്യക്തിത്വം, വിധി, അവസരം, വെല്ലുവിളികള്‍ എന്നിവ നേരത്തേ അറിയിക്കുന്ന ഒരു പുരാതന ശാസ്ത്രമാണ് ന്യൂമറോളജി. ഒരാളുടെ ശക്തിയും ബലഹീനതയും അറിയാന്‍ ഇത് സഹായിക്കുന്നു. ഇത്തരം മുന്‍കൂട്ടിയുള്ള മുന്നറിയിപ്പുകള്‍ നിങ്ങളുടെ അപകടങ്ങളെയും ചെറുക്കാന്‍ നിങ്ങളെ തയ്യാറാക്കി നിര്‍ത്തുന്നു. ഡിസംബര്‍ മാസത്തെ ന്യൂമറോളജി പ്രവചനം അറിയാന്‍ ലേഖനം വായിക്കൂ.

നിങ്ങളുടെ നമ്പര്‍ അറിയാം
പ്രപഞ്ചത്തില്‍ എല്ലാത്തിനും ഊര്‍ജ്ജമുണ്ട്. സംഖ്യകള്‍ക്ക് പോലും അവയില്‍ ഒരു പ്രത്യേകതരം ഊര്‍ജ്ജമുണ്ട്. നിങ്ങളുടെ വ്യക്തിഗത നമ്പര്‍ കണ്ടെത്തുന്നത് എങ്ങനെ എന്നു നോക്കൂ.
* നിങ്ങള്‍ ജനിച്ച മാസം, തിയതി എന്നിവയുടെ ഒറ്റ അക്കങ്ങള്‍ ചേര്‍ത്തു കൂട്ടുക.
* അതിനോട് 2020ന്റെ നമ്പറായ നാലുകൂടി കൂട്ടുക (2+0+2+0 = 4). അതാണ് നിങ്ങളുടെ 2020 ലെ വ്യക്തിഗത നമ്പര്‍.
ഉദാഹരണത്തിന് മെയ് 5നാണ് ഒരാള്‍ ജനിച്ചതെന്നു കരുതുക. അയാളുടെ വ്യക്തിഗത നമ്പര്‍ നോക്കാം. 5+5+4=14, അപ്പോള്‍ 1+4= 5. അതായത് നിങ്ങളുടെ വ്യക്തിഗത നമ്പര്‍ അഞ്ച് ആകുന്നു.

1
വിശ്വാസവും ഇച്ഛാശക്തിയും വര്‍ധിക്കുന്നതിലൂടെ, ഈ മാസത്തെ വര്‍ഷത്തിലെ മികച്ച മാസമാക്കി മാറ്റാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്. നിങ്ങളുടെ കാര്യക്ഷമത വര്‍ധിക്കുന്ന സമയമായി ഈ മാസത്തെ കണക്കാക്കാം. സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായും നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്യാം. ഈ മാസം പ്രണയ ബന്ധത്തില്‍ പരസ്പരസ്നേഹം ശക്തിപ്പെടുത്തുന്നതിന് സുഖകരമായ സമയമാണ്. നിങ്ങളുടെ ഇണയ്ക്കൊപ്പം ചെലവഴിക്കാന്‍ ധാരാളം അവസരങ്ങള്‍ ലഭിക്കും. കുട്ടികളുമായി ബന്ധപ്പെട്ട് സന്തോഷം വരും. മാസത്തിന്റെ അവസാന പകുതിയില്‍, സാമ്പത്തിക കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും.

2
ന്യൂമറോളജിയുടെയും ഗ്രഹങ്ങളുടെയും ആകെത്തുകയായി നിങ്ങളുടെ സര്‍ഗ്ഗാത്മകതയെ ശക്തിപ്പെടും. കുറഞ്ഞ പരിശ്രമത്താല്‍ ജോലിയില്‍ നിങ്ങള്‍ക്ക് മികച്ച വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്. പ്രണയ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ നേടാനാകും. പങ്കാളിയോട് നിങ്ങളുടെ സ്നേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യാം. ദാമ്പത്യ ജീവിതത്തിലും സന്തോഷം കൈവരും. വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നവയിലെ വ്യാപാരികള്‍ ആശ്വാസം കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് മാസത്തിലെ അവസാന ദിവസങ്ങളില്‍ പഠനത്തിന്റെ സമ്മര്‍ദ്ദം വര്‍ദ്ധിക്കും, ഇതുമൂലം ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ആരോഗ്യപരമായി ശ്വാസകോശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കുക.

3
ഈ മാസം, നിങ്ങളുടെ ജോലികള്‍ കാര്യക്ഷമമായി ചെയ്യാനാകും. നിങ്ങളുടെ ജോലിസ്ഥലത്ത് വളരെയധികം പ്രശംസ നല്‍കും. ഈ മാസം, നിങ്ങളുടെ ബൗദ്ധിക ശേഷിയുടെയും യുക്തിശക്തിയുടെയും കരുത്തില്‍, നിങ്ങളുടെ ജോലികളില്‍ വിജയം നേടാനാകും. ബിസിനസ്സ് തീരുമാനങ്ങള്‍ ലാഭകരമാണെന്ന് തെളിയിക്കും. വരുമാനത്തിന്റെ കാര്യത്തിലും ഈ മാസം മികച്ചതായിരിക്കും. പ്രണയ ജീവിതത്തില്‍ പരസ്പര സംശയം മൂലം മനസ്സ് വ്യതിചലിച്ചേക്കാം, എന്നാല്‍ ഡിസംബര്‍ 10ന് ശേഷം എല്ലാ ആവലാതികളും നീങ്ങുകയും പരസ്പരം സ്നേഹം വര്‍ധിക്കുകയും ചെയ്യും. ഈ മാസം ചില പ്രധാനപ്പെട്ട ജോലികള്‍ക്കായി നിങ്ങള്‍ ഇറങ്ങുന്നുവെങ്കില്‍ വടക്കുകിഴക്ക് അഭിമുഖീകരിച്ചതിനുശേഷം മാത്രം പോകുക. കൂടാതെ, ഈ മാസം ക്രീം കളര്‍ വസ്ത്രങ്ങള്‍ക്ക് മുന്‍ഗണനയും നല്‍കുക.

4
നിങ്ങള്‍ തന്ത്രപരമായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചന നിങ്ങള്‍ക്ക് കാണാനാകും. ഇതേ മനോഭാവത്തിലൂടെ നിങ്ങളുടെ വഷളായ ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഈ മാസം നിങ്ങള്‍ വിജയിക്കും. മാസം മുഴുവന്‍ പോസിറ്റീവ് ഊര്‍ജ്ജത്തോടെ തുടരും. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിങ്ങളെ അലട്ടിയിരുന്ന പഴയ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ബിസിനസുകാര്‍ക്കും ലാഭകരമായ മാസമാണ്. ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. കിഴക്ക് ദിശ ഈ മാസം നിങ്ങള്‍ക്ക് പ്രധാനമാണെന്ന് തെളിയിക്കും, അതിനാല്‍ ഏതെങ്കിലും പ്രധാനപ്പെട്ട ജോലിക്ക് പോകുന്നതിനുമുമ്പ് കിഴക്ക് ദിശ നോക്കി നീങ്ങുക.

5
മാസത്തിന്റെ തുടക്കത്തില്‍ ചില ചെറിയ പ്രശ്നങ്ങള്‍ കാണാം, എന്നാല്‍ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് ആ പ്രശ്നങ്ങളില്‍ വിജയിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഈ മാസം ശരിയാണെന്ന് കാണാം. ജോലികളുമായി ബന്ധപ്പെട്ടവര്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടാം, സ്ഥലം മാറ്റത്തിനുള്ള സാധ്യതയുമുണ്ട്. ഈ മാസം വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷം നല്‍കും. പഠനഭാരവും സമ്മര്‍ദ്ദവും കുറയും. സാമ്പത്തികമായും സമയം അനുകൂലമാണ്. നിങ്ങളുടെ നിക്ഷേപങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ കഴിയും.

6
കഴിഞ്ഞ മാസത്തെ അസ്വസ്ഥതകള്‍ ഈ മാസം നീങ്ങാന്‍ തുടങ്ങും. അജ്ഞാതമായൊരു ഊര്‍ജ്ജം നിങ്ങളുടെ മനസ്സില്‍ നിലനില്ക്കും. മാനസിക ശക്തി വര്‍ധിക്കും. നിങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും പിന്തുണയ്ക്കാനാകും. നിങ്ങളുടെ ജീവിതത്തിലെ പ്രണയത്തിലും പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അപ്രതീക്ഷിതമായ ചില മാറ്റങ്ങള്‍ കണ്ടേക്കാം. പുതിയ ബന്ധങ്ങള്‍ തുടങ്ങാനാകും. സ്വര്‍ണ്ണമാലയോ മോതിരമോ ധരിക്കുന്നത് ഈ മാസം നിങ്ങള്‍ക്ക് അനുകൂലമാണ്. മഞ്ഞ അല്ലെങ്കില്‍ ഓറഞ്ച് നിറമുള്ള വസ്ത്രങ്ങളും കിഴക്ക് ദിശയും ഈ മാസം നിങ്ങള്‍ക്ക് ഭാഗ്യമായി കണക്കാക്കാം.

7
ദാമ്പത്യത്തില്‍ ചെറിയ കാര്യങ്ങള്‍ വലിയ പ്രശ്നങ്ങളിലേക്ക് വഴിമാറും. തൊഴിലുമായി ബന്ധപ്പെട്ടവര്‍ക്ക് പെട്ടെന്ന് ചില അനാവശ്യ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. സാഹിത്യം, സംഗീതം, കല എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്, ഇത് നേട്ടങ്ങളുടെ ഒരു മാസമാണെന്ന് തെളിയിക്കും. ഞരമ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ഈ മാസം അസ്വസ്ഥമാക്കും, അതിനാല്‍ മാസത്തിന്റെ ആരംഭം മുതല്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാളി ക്ഷേത്രത്തില്‍ ശനിയാഴ്ച തേങ്ങ അര്‍പ്പിക്കുന്നത് പ്രയോജനകരമാണ്.

8
ഈ മാസം എല്ലാ കാഴ്ചപ്പാടിലും, സാമൂഹികമോ സാമ്പത്തികമോ ശാരീരികമോ ആകട്ടെ, എല്ലായിടത്തും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. പഴയ പ്രശ്നങ്ങള്‍ പരിഹരിക്കുകയും പുതിയ അവസരങ്ങള്‍ കണ്ടെത്തുകയും ചെയ്യും. മാസം മുഴുവന്‍ ആത്മവിശ്വാസം നിറയും. ഈ മാസം നിങ്ങളുടെ ആത്മവിശ്വാസത്തോടെ പഴയ ജോലികളെല്ലാം പൂര്‍ത്തിയാക്കാനാകും. ചങ്ങാതിമാരുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ ഓരോ ഘട്ടത്തിലും നിങ്ങളോടൊപ്പമുണ്ടാകും, അതുവഴി നിങ്ങളുടെ ജോലിയിലെ എല്ലാ തടസ്സങ്ങളും നീക്കാനാകും. വെള്ളയും ചുവപ്പും കലര്‍ന്ന തുണികള്‍ ഈ മാസം നിങ്ങളുടെ പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും.

9
മാസത്തിലെ ആദ്യ 12 ദിവസത്തേക്ക് നിങ്ങള്‍ മാനസികമായി വ്യതിചലിക്കും. മാസം മുഴുവന്‍ നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക. ജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ ദമ്പതികള്‍ തമ്മിലുള്ള അസ്വസ്ഥത വളര്‍ന്നേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക സമ്മര്‍ദ്ദം നിലനില്ക്കും. നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മാസം മുഴുവന്‍ നിങ്ങളെ അലട്ടിയേക്കാം. ധ്യാനം, പ്രാണായാമം തുടങ്ങിയവ ഫലപ്രദമാണെന്ന് കാണാനാകും. ഏതെങ്കിലും പ്രധാനപ്പെട്ട ജോലിക്ക് പോകുന്നതിനുമുമ്പ്, ആദ്യം തെക്ക് ദിശയിലേക്ക് പോകുക.



Click it and Unblock the Notifications











