12 രാശിക്കാരിലും ഒളിഞ്ഞിരിക്കുന്ന ആ അപകടകരമായ സ്വഭാവം എന്ത്

നമ്മളെല്ലാവരും ഓരോരുത്തരില്‍ നിന്നും വ്യത്യസ്ത സ്വഭാവമുള്ളവരായിരിക്കും. എന്നാല്‍ ചില അവസരങ്ങളില്‍ നമ്മുടെ സ്വഭാവം കൈവിട്ട് പോവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. പക്ഷേ അതിനെക്കുറിച്ച് കൃത്യമായി പലര്‍ക്കും അറിയുകയില്ല. ഇത് ചില അവസരങ്ങളില്‍ വളരെ അപകടകരമായ ഒന്നായി മാറുന്നതിനുള്ള സാധ്യതയും ഉണ്ട്. ഇത് അറിയാതെ തന്നെ നമ്മളെ കുഴപ്പത്തിലാക്കും. ഇത്തരം സ്വഭാവങ്ങള്‍ പലപ്പോഴും മൂടി വെക്കാന്‍ നാം ശ്രമിക്കാറുണ്ടെങ്കിലും അറിയാതെ ഇതില്‍ ചിലത് പുറത്തേക്ക് വരുകയും നമ്മള്‍ നമ്മളല്ലാതെ മാറുകയും ചെയ്യുന്നു.

Dangerous Traits Of Each Zodiac Sign

ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് എന്തുകൊണ്ടും നമ്മുടെ സ്വഭാവ സവിശേഷതകള്‍. സാധാരണയായി ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കണം. എന്തൊക്കെയാണ് 12 രാശിക്കാരുടേയും അപകടകരമായ സ്വഭാവ സവിശേഷതകള്‍ എന്ന് നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് അവരുടെ അപകടകരമായതും നിയന്ത്രിക്കാന്‍ സാധിക്കാത്തതുമായ സ്വഭാവം എന്ന് പറയുന്നത് അവരുടെ ദേഷ്യമാണ്. ഈ അവസ്ഥയില്‍ പലപ്പോഴും എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് അവര്‍ക്ക് അറിയില്ല. പലപ്പോഴും അമിത ദേഷ്യം ഇവരുടെ ജീവിതത്തില്‍ പല നഷ്ടങ്ങളും വരുത്തുന്നുണ്ട്. അതില്‍ പിന്നീട് അവര്‍ ഖേദിക്കുമെങ്കിലും ദേഷ്യപ്പെടുമ്പോള്‍ മറ്റൊന്നിനെക്കുറിച്ചും അവര്‍ ചിന്തിക്കുകയില്ല.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാരെ പ്രശ്‌നത്തിലാക്കുന്നത് അവരുടെ പിടിവാശിയായിരിക്കും. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ കാണിക്കുന്ന പിടിവാശി കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് ഇവരെ എത്തിക്കുന്നു. ഇത് പിന്നീട് വലിയ വഴക്കിലേക്കും മറ്റും എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. അതിന് വേണ്ടി ഇവര്‍ ഏതറ്റം വരേയും പോവും എന്നതാണ് കാര്യം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് അവരുടെ കാര്യങ്ങള്‍ സൂക്ഷിച്ച് വെക്കാന്‍ ബുദ്ധിമുട്ടാണ്. ഇത് മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുന്നതല്ലെങ്കിലും ഇവര്‍ക്ക് അത്ര നല്ല മികച്ച ഫലങ്ങള്‍ അല്ല നല്‍കുന്നത് എന്നതാണ് സത്യം. ഇത് ചില അവസ്ഥയില്‍ ബന്ധങ്ങളില്‍ പോലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു കാരണവശാലും ആരും മിഥുനം രാശിക്കാരെ ആശ്രയിക്കുകയില്ല.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇതുപോലെ തന്നെ പ്രശ്‌നങ്ങള്‍ പലപ്പോഴും ഏറ്റക്കുറച്ചിലുകള്‍ ആണ്. അത് വൈകാരികമായി ഉണ്ടാവുന്നതാണ് എന്നതാണ് കൂടുതല്‍ പ്രശ്‌നം. പലപ്പോഴും ദേഷ്യം വന്നാലോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണത്താലോ വളരെ വൈകാരികമായാണ് ഇവര്‍ പ്രതികരിക്കുന്നത്. പലപ്പോഴും വിഷം തുപ്പുന്ന വാക്കുകള്‍ വരെ ഇവരുടെ വായില്‍ നിന്ന് വരുന്നു. അപമാനിക്കാന്‍ തക്ക രീതിയിലുള്ള കാര്യങ്ങള്‍ ഇവര്‍ പറയുന്നു എന്നതാണ് സത്യം.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ അവരുടെ കാര്യം കാണുന്നതിന് വേണ്ടി ഏതറ്റം വരേയും താഴുന്നു. നിങ്ങള്‍ക്ക് അവരെ ഇഷ്ടമല്ലെങ്കില്‍ പോലും ഇഷ്ടപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. പിന്നീട് ഇത് മറന്ന ഭാവമാണ് ചിങ്ങം രാശിക്കാര്‍ കാണിക്കുക. അതുകൊണ്ട് തന്നെ ഇവരുടെ ഈ സ്വഭാവം കൊണ്ട് പലരും ഇവരെ വെറുക്കുന്നു.

കന്നിരാശി

കന്നിരാശി

കന്നി രാശിക്കാര്‍ക്ക് ഈ സമയത്ത് അവരുടെ പ്രതിഭയെ വരെ വിലക്കെടുക്കുന്ന തരത്തിലുള്ള സ്വഭാവക്കാരായിരിക്കും. പലപ്പോഴും എന്തിനും ഏതിനും വരെ കള്ളം പറയുന്നതിനും ചെയ്ത കുറ്റ കൃത്യം മറക്കുന്നതിന് വേണ്ടി ഏതറ്റം വരെയും പോവുന്നതിനു് അതിനെ കുറ്റമറ്റതാക്കുന്നതിനും ഇവര്‍ ശ്രമിക്കുന്നു.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ എപ്പോഴു വികാരങ്ങളില്‍ തൂങ്ങിക്കിടക്കുന്നവരായിരിക്കും. പലപ്പോഴും വളരെ മോശം വൈകാരികതയില്‍ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇവരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നതാണ് സത്യം.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാരെ ഒരിക്കലും വ്രണപ്പെടുത്തരുത്, കാരണം ഇവരുടെ പ്രതികാരം അല്‍പം പ്രയാസസമേറിയതായിരിക്കും. അത് മറ്റൊരാള്‍ക്ക് എപ്രകാരം ദോഷം ചെയ്യും എന്ന് ഇവര്‍ ചിന്തിക്കില്ല. എന്നാല്‍ എന്തും നശിപ്പിക്കുന്നതിനുള്ള മനസ്സ് ഇവരില്‍ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ വേണം ഇവരോട് ഇടപെടുന്നതിന്.

ധനു രാശി

ധനു രാശി

എന്തും വെട്ടിത്തുറന്ന് പറയുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. അത് മറ്റൊരാളെ മുറിപ്പെടുത്തും എന്നത് ഇവര്‍ ശ്രദ്ധിക്കുന്നില്ല. മറ്റൊരാള്‍ക്ക് ദോഷം ചെയ്യും എന്നതും ഇവര്‍ ചിന്തിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇവരുടെ പ്രസ്താവനകള്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യുന്നതായിരിക്കും. അതുകൊണ്ട് കരുതിയിരിക്കണം.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ചില സമയങ്ങളില്‍ പിശുക്കത്തരം അല്‍പം കൂടുതലായിരിക്കും. ഇത് പലപ്പോഴും നിങ്ങളുടെ നഷ്ടത്തിലേക്ക് എത്തുന്നു. അതുകൊണ്ട് മകരം രാശിക്കാരൊട് ഒരിക്കലും സൗഹൃദത്തിന്റെ പുറത്ത് വായ്പ ചോദിക്കരുത്. ഇത് അല്‍പം പ്രയാസം ഉണ്ടാക്കുന്നതായിരിക്കും. അവര്‍ അത് തരാതിരിക്കാന്‍ എന്താണ് പറയുക എന്നത് ചിന്തിക്കാന്‍ പറ്റില്ല.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് പലപ്പോഴും അവഗണിക്കുന്നതിനുള്ള പ്രവണത കൂടുതലാണ്. ഇവര്‍ പലപ്പോഴും മറ്റുള്ളവരെ അവഗണിക്കുന്നു. അത് മാത്രമല്ല അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇവര്‍ ബോധവാന്‍മാരായിരിക്കില്ല എന്നതാണ് സത്യം. ഏത് കാര്യത്തിനും സാഹചര്യവും തരവും നോക്കിയാണ് ഇവര്‍ ഇടപെടുക.

 മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ അവര്‍ ലഹരിക്ക് അടിമകളായിരിക്കും. എന്ത് വസ്തുവായാലും അതിന്റെ അങ്ങേയറ്റം അതിനെ ചൂഷണം ചെയ്യുക എന്നതാണ് ഇവരുടെ പ്രശ്‌നം. ഇവര്‍ക്ക് അവിചാരിതമായി എന്തെങ്കിലും ഇഷ്ടപ്പെട്ടാല്‍ അതിനെ സ്വന്തമാക്കുന്നതിന് വേണ്ടി ഇവര്‍ എന്തും ചെയ്യും.

Story first published: Wednesday, June 15, 2022, 14:57 [IST]
X
Desktop Bottom Promotion