Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
മണ്ഡല കാലം തുടങ്ങി: ഓരോ ദിവസവും ഈ ചിട്ടകള്‍ നിര്‍ബന്ധം, അറിയാം ഇതെല്ലാം
മണ്ഡലകാലത്തിന് നവംബര്‍ 17-ന് തുടക്കമായി, അയ്യപ്പശീലുകളും സ്വാമിമന്ത്രങ്ങളുമായി ഒരു വൃശ്ചികപ്പുലരിക്ക് കൂടിയാണ് തുടക്കമായിരിക്കുന്നത്. ഈ സമയം ഓരോഭക്തനും തന്റെ ജീവിതം അയ്യപ്പസ്വാമിക്കായി സമര്‍പ്പിക്കുന്നു. അത് മാത്രമല്ല ഒരു വ്യക്തിയുടെ മനസ്സിനേയും ശരീരത്തേയും ആത്മാവിനേയും പരിവര്‍ത്തനം ചെയ്യുന്ന ഒരു കാലഘട്ടം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ വളരെയധികം ആത്മീയ പ്രാധാന്യം ഈ സമയത്തിനുണ്ട്.
എന്നാല്‍ ശബരിമല വ്രതം എടുക്കുന്ന ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അതില്‍ ദൈനംദിന അനുഷ്ഠാനങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. ഇത്തരത്തില്‍ അയ്യപ്പസ്വാമിയുമായി ലയിച്ച് പോവാന്‍ ഓരോ ഭക്തനും അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ബ്രഹ്മ മുഹൂര്‍ത്ത സമയത്ത് ഉണരുക
മാലയിട്ട് കഴിഞ്ഞാല്‍ ഓരോ സ്വാമിയും ബ്രാഹമമുഹൂര്ത്തത്തില് ഉണരേണ്ടതാണ്. ഈ സമയം ഉണരുന്നത് വഴി അത് നിങ്ങലില്‍ സമാധാനം, വ്യക്തത, ഉയര്‍ന്ന ആത്മീയ ഊര്‍ജ്ജം എന്നിവ പ്രദാനം ചെയ്യുന്നു. അതിരാവിലെ ഉണരുന്നത് മനസ്സിനെ നിഷേധാത്മകതയില്‍ നിന്നും ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു.
സ്നാനം ചെയ്യുന്നത്
എല്ലാ ദിവസവും അതിരാവിലെ തന്നെ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതിന് ശ്രദ്ധിക്കണം. അത് നിങ്ങളുടെ മനസ്സിനും ശരീരത്തിനും ഊര്‍ജ്ജം നല്കുന്നു. കൂടാതെ ഇത് തമോ ഊര്‍ജ്ജത്തെ നീക്കം ചെയ്യുകയും മുന്നോട്ടുള്ള സമയത്തില്‍ സന്തോഷം നല്‍കുകയും ചെയ്യുന്നു.
വിളക്ക് കൊളുത്തലും പ്രാര്‍ത്ഥനകളും
വിളക്ക് കൊളുത്തുന്നതും പ്രാര്‍ത്ഥിക്കുന്നതും അയ്യപ്പമന്ത്രങ്ങള്‍ ഉരുവിടുന്നതും സ്വാമിമാര്‍ ചെയ്യേണ്ടതാണ്. ഭക്തന് അയ്യപ്പസ്വാമിയെ സദാസമയം പ്രാര്‍ത്ഥിക്കേണ്ടതാണ്. മന്ത്രങ്ങള്‍, ഭജനകള്‍, എന്നിവയ്ക്ക് വേണ്ടി സമയം ചിലവഴിക്കേണ്ടതാണ്. ഹൃദയം ഭക്തിയോടെയും ശാന്തതയോടേയും നിറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

സ്വാമിയേ ശരണം
സ്വാമിയേ ശരണം എന്ന മന്ത്രം ജപിക്കുന്നത് നല്ലതാണ്. ഇത് മനസ്സിനെ ഏകാഗ്രമാക്കുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ നിങ്ങളുടെ മനസ്സിലെ ദേഷ്യം, ആസക്തി, അഹങ്കാരം എന്നിവ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഭക്തനെ ആത്മീയഞ്ജാനത്തിലേക്ക് എത്തിക്കുന്നതിന് ഈ മന്ത്രം സഹായിക്കും.
ലളിതവും സാത്വികവുമായ ഭക്ഷണം
ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. ഒരു കാരണവശാലും ഭക്ഷണത്തില്‍ മാറ്റം വരുത്തരുത്. സസ്യാഹാരത്തില്‍ മാത്രമാണ് ശ്രദ്ധ കൊടുക്കേണ്ടത്. അത് മാത്രമല്ല മദ്യം, കഫീന്‍, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുന്നത് ശരീരത്തെ ശുദ്ധീകരിക്കുകയും ഇച്ഛാശക്തിയെ ബലപ്പെടുത്തുകയും ചെയ്യുന്നു. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു.
നഗ്നപാദരായി നടക്കുക
പാദരക്ഷകളില്ലാതെ നടക്കുന്നത് പലപ്പോഴും പ്രധാന വ്രതാനുഷ്ഠാനങ്ങളില്‍ വരുന്ന ഒന്നാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വിനയവും ഭൂമിയോടുള്ള കീഴടങ്ങലിനേയും ആണ് പ്രതീകപ്പെടുത്തുന്നത്. നിങ്ങളുടെ സഹിഷ്ണുത വര്‍ദ്ധിപ്പിക്കുന്നതിനും നഗ്നപാദത്തോടെയുള്ള നടത്തം ശരീരത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.
കറുപ്പ് അല്ലെങ്കില്‍ നീല വസ്ത്രങ്ങള്‍ ധരിക്കുക
മണ്ഡല കാലത്ത് കറുപ്പ് അല്ലെങ്കില്‍ നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കുക. അത് മാത്രമല്ല ഈ നിറങ്ങള്‍ നിങ്ങള്‍ക്ക് ആത്മനിയന്ത്രണം കൊണ്ട് വരുകയും ചെയ്യുന്നു. അത് മാത്രമല്ല നിങ്ങളില്‍ അച്ചടക്കവും മാറ്റങ്ങളും ലൗഗിക സുഖങ്ങളില്‍ നിന്നുള്ള പിന്മാറ്റത്തേയും എല്ലാം സൂചിപ്പിക്കുന്നു എന്നതാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.



Click it and Unblock the Notifications
