For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ നക്ഷത്രക്കാര്‍ക്കും ദോഷപരിഹാരത്തിന്‌

|

ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ വന്നാല്‍ നമ്മള്‍ ഉടനേ തന്നെ ഈശ്വരാ എന്ന് വിളിക്കുന്നു. എന്നാല്‍ ഈശ്വരാ എന്ന് വിളിക്കുന്നതിന് മുന്‍പ് എപ്പോഴെങ്കിലും ഈ പ്രാര്‍ത്ഥന ഉണ്ടാവുന്നുണ്ടോ എന്നത് സ്വയം തിരിച്ചറിയേണ്ട ഒന്ന് തന്നെയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ഓരോ നാളുകാരും പൂജിക്കേണ്ട അല്ലെങ്കില്‍ പ്രീതിപ്പെടുത്തേണ്ട ദേവതയുണ്ട്. ഈ ദേവതകളെ പ്രാര്‍ത്ഥിച്ചാല്‍ അത് ജീവിതത്തില്‍ ഉയര്‍ച്ചക്കും ഐശ്വര്യത്തിനും ആയുസ്സ് വര്‍ദ്ധിക്കുന്നതിനും എല്ലാം കാരണമാകുന്നു.

<strong>most read; ആഗ്രപൂര്‍ത്തീകരണത്തിനുംഐശ്വര്യത്തിനും നെയ് വിളക്ക്</strong>most read; ആഗ്രപൂര്‍ത്തീകരണത്തിനുംഐശ്വര്യത്തിനും നെയ് വിളക്ക്

ഏതൊക്കെ നക്ഷത്രക്കാര്‍ ഏതൊക്കെ ദേവതകളെ പ്രാര്‍ത്ഥിക്കണം എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയും ക്ഷേമവും ഐശ്വര്യവും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്.

 അശ്വതി

അശ്വതി

അശ്വതി നക്ഷത്രത്തില്‍ പെട്ടവര്‍ ഗണപതി ഭഗവാനെയാണ് പൂജിക്കേണ്ടത്. ഇവര്‍ ഗണപതി സ്‌തോത്രം ദിവസവും ചൊല്ലുന്നത് എന്തുകൊണ്ടും നല്ലതാണ്. ജനമദിനത്തില്‍ ക്ഷേത്രത്തില്‍ വഴിപാട് കഴിക്കുന്നതും നല്ലതാണ്.

 ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ ശിവനെ പ്രാര്‍ത്ഥിക്കുന്നതാണ് നല്ലത്്. ജീവിതത്തില്‍ ഉണ്ടാവുന്ന ക്ലേശങ്ങളെ മറികടക്കാന്‍ സൂര്യഭഗവാനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ജന്മനക്ഷത്രത്തില്‍ ലക്ഷ്മീ പൂജ നടത്തുന്നതും വളരെ നല്ലതാണ്. ഇത് ക്ലേശങ്ങള്‍ കുറക്കുന്നതിന് സഹായിക്കുന്നു.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് സുബ്രഹ്മണ്യസ്വാമിയാണ് ദേവതയായി പ്രാര്‍ത്ഥിക്കേണ്ടത്. ദേവിയേയും പൂജിക്കാവുന്നതാണ്. ദിവസവും സൂര്യ ദേവനെയും പ്രാര്‍ത്ഥിക്കണം. ചൊവ്വ വെള്ളി ദിവസങ്ങളില്‍ ലളിതാ സഹസ്രാനാമം ജപിക്കുന്നതും നല്ലതാണ്.

 രോഹിണി

രോഹിണി

മഹാവിഷ്ണുവിനെയാണ് രോഹിണി നക്ഷത്രക്കാര്‍ പ്രാര്‍ത്ഥിക്കേണ്ടത്. വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് എന്തുകൊണ്ടും നല്ലതാണ്. തിങ്കളാഴ്ച വ്രതമെടുക്കുന്നതും നല്ലതാണ് ഈ നക്ഷത്രക്കാര്‍. പൗര്‍ണമി നാളില്‍ ദുര്‍ഗാ ദേവിയെ പൂജിക്കുന്നതും നല്ലതാണ്.

മകയിരം

മകയിരം

മഹാലക്ഷ്മിയെ ഇഷ്ടദേവതയായി ഭജിക്കാവുന്നതാണ്. കൂടാതെ സുബ്രഹ്മണ്യ സ്വാമിയേയും പൂജിക്കാവുന്നതാണ്. ചൊവ്വാഴ്ച വ്രതമെടുക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ചന്ദ്രഭഗവാനേയും പൂജിക്കേണ്ടതാണ്.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാരുടെ ദേവന്‍ എന്ന് പറയുന്നത് ശിവഭഗവാനാണ്. ഏതൊരു പ്രവര്‍ത്തിക്ക് തുടക്കം കുറിക്കുമ്പോഴും ശിവപഞ്ചാക്ഷര മന്ത്രം ഉരുവിടുക. ഇത് നിങ്ങളില്‍ ഐശ്വര്യവും കീര്‍ത്തിയും നിറക്കുന്നു. ജന്മ നക്ഷത്ര ദിവസം രാഹുവിനെ ഭജിക്കുന്നതിനും മറക്കാതിരിക്കുക.

 പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഇഷ്ട ദേവന്‍ കൃഷ്ണനാണ്. കൂടാതെ ശ്രീരാമ ദേവനേയും ആരാധിക്കാവുന്നതാണ്. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതിനും ശ്രദ്ധിക്കണം. ക്ഷേത്ര ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം.

 പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രക്കാരുടെ ഇഷ്ട ദേവന്‍ എന്ന് പറയുന്നത് വിഷ്ണുഭഗവാനാണ്. ഭഗവാനെ ആരാധിച്ചാല്‍ അത് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാക്കുന്നു. ശനി പൂജ ചെയ്യുന്നതും ശനിയാഴ്ച വ്രതം എടുക്കുന്നതും നല്ലതാണ്.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് നാഗദൈവങ്ങളാണ് ദേവതയായി വരുന്നത്. നാഗരാജാവ്, നാഗയക്ഷി എന്നീ ദേവതകളെ അനുസ്മരിച്ച് വിശേഷാല്‍ പൂജകള്‍ നടത്താവുന്നതാണ്. കൂടാതെ വ്രതാനുഷ്ഠാവും എടുക്കാവുന്നതാണ്. ഇതെല്ലാം നാഗപ്രീതിക്കും അവരുടെ അനുഗ്രഹം ലഭിക്കുന്നതിനും സഹായിക്കുന്നു.

 മകം

മകം

മകം നക്ഷത്രക്കാര്ക്ക് ശിവഭഗവാനെ ഇഷ്ടദേവതയായി ആരാധിക്കണം. ഗണപതി ഹോമം നടത്തുന്നതും നല്ലതാണ്. ഇടക്കിടക്ക് ക്ഷേത്ര ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കുക. ശിവപൂജ നടത്തുന്നതും നല്ലതാണ്. ഇതും ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കുന്നു.

പൂരം

പൂരം

ശിവനാണ് ഇഷ്ടദേവത പൂരം നക്ഷത്രക്കാരുടെ. എങ്കിലും മഹാലക്ഷ്മിയേയും ആരാധിക്കാവുന്നതാണ്. ജീവിതത്തില്‍ ഐശ്വര്യത്തിനും ദാരിദ്ര്യം ഇല്ലാതിരിക്കുന്നതിനും മഹാലക്ഷ്മിയുടെ അനുഗ്രഹം ഉണ്ടാവുന്നു. ക്ഷേത്ര ദര്‍ശനം ഇടക്കിടക്ക് നടത്തി കൊണ്ടിരിക്കണം.

 ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ പൂജിക്കേണ്ടത് ശാസ്താവിനെയാണ്. ശനിയാഴ്ച വ്രതം എടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ശിവക്ഷേത്ര ദര്‍ശനവും ശിവപൂജയും ഉത്രം നക്ഷത്രക്കാര്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

 അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് ഇഷ്ടദേവത ഗണപതിയാണ്. ജീവിതത്തിലെ ക്ലേശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ആദിത്യ ഹൃദയം ജപിക്കുന്നതിലൂടെ സാധിക്കുന്നു. ക്ഷേത്ര ദര്‍ഷനം ഇടക്കിടക്ക് നടത്താന്‍ ശ്രദ്ധിക്കണം.

 ചിത്തിര

ചിത്തിര

ഭദ്രകാളിയാണ് ചിത്തിര നക്ഷത്രക്കാരുടെ ഇഷ്ട ദേവത. ലളിതാ സഹസ്രനാമം ചൊല്ലുന്നത് എന്തുകൊണ്ടും നല്ലതാണ്. ദേവീ ക്ഷേത്ര ദര്‍ശനം നടത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. ചൊവ്വാ ദോഷത്തെ പരിഹരിക്കുന്നതിന് ഇത്തരത്തിലുള്ള കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം.

ചോതി

ചോതി

ഹനുമാനാണ് ചോതി നക്ഷത്രക്കാരുടെ ഇഷ്ട ദേവത. സര്‍പ്പങ്ങളെ ആരാധിക്കുന്നതും നല്ലതാണ്. ലക്ഷ്മീ പൂജ നടത്തുന്നതിലൂടെ കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാവുന്നു. വെള്ളിയാഴ്ച വ്രതം എടുക്കുന്നതിന് ശ്രദ്ധിക്കുക.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ ബ്രഹ്മാവിനെയാണ് പൂജിക്കേണ്ടത്. വ്യാഴാഴ്ച വ്രതം എടുക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. വിഷ്ണു സഹസ്രനാമം ചൊല്ലുന്നത് ശീലമാക്കുക. ഇത് വിശാഖം നക്ഷത്രക്കാര്‍ക്ക് ഐശ്വര്യവും നേട്ടവും നല്‍കുന്നു.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാരുടെ ഇഷ്ട ദേവത എന്ന് പറയുന്നത് ഭദ്രകാളിയാണ്. ശാസ്താ ഭജനവും നല്ലതാണ്. ശനിയാഴ്ച വ്രതം എടുക്കുന്നതും ശ്രദ്ധിക്കാവുന്നതാണ്. ക്ഷേത്ര ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം.

 തൃക്കേട്ട

തൃക്കേട്ട

ഇന്ദ്രനെയാണ് ഈ നക്ഷത്രക്കാര്‍ പൂജിക്കേണ്ടത്. ബുധനാഴ്ച വ്രതം എടുക്കുന്നതിന് വളരെയധികം ശ്രദ്ധ വേണം. കൃഷ്ണക്ഷേത്രത്തിലും ദര്‍ശനം നടത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു.

 മൂലം

മൂലം

മൂലം നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് ശിവനെയാണ്. ദിവസവും പഞ്ചാക്ഷരി മന്ത്രം ചൊല്ലേണ്ടത് നല്ലതാണ്. ഗണപതി ഭഗവാനെ പ്രാര്‍ത്ഥിക്കുന്നതും ആരാധിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. വിഷ്ണു ക്ഷേത്ര ദര്‍ശനത്തിനും വളരെയധികം പ്രാധാന്യം നല്‍കണം.

 പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് വരുണ ഭഗവാനെയാണ്. മഹാലക്ഷ്മി ഭജനവും വളരെ നല്ലതാണ്. ജന്മ നക്ഷത്രത്തില്‍ ലക്ഷ്മി ക്ഷേത്രത്തില്‍ പൂജ നടത്തുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും ഉയര്‍ച്ചയും നല്‍കുന്നു.

 ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് ആരാധിക്കേണ്ടത് ശിവനേയും വിഷ്ണുവിനേയും ആണ്. ശിവരാത്രി വ്രതം എടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഞായറാഴ്ച വ്രതവും ഇത്തരത്തില്‍ ഐശ്വര്യത്തിന് സഹായിക്കുന്നുണ്ട്.

 തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ വിഷ്ണുഭഗവാനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. എല്ലാ ശനിയാഴ്ചയും ശാസ്താവിനെ ഭജിക്കുകയും വ്രതം എടുക്കുകയും ചെയ്യണം. ഇതെല്ലാം ജീവിതത്തില്‍ ഉന്നമനത്തിനും ഐശ്വര്യത്തിനും സഹായിക്കുന്നുണ്ട്.

 അവിട്ടം

അവിട്ടം

വിഷ്ണുവിനെയാണ് അവിട്ടം നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത്. ശാസ്താവിനെ ഭജിക്കുന്നതും നല്ലതാണ്. അന്നദാനം നടത്തുന്നതും നല്ലതാണ്. ശനീശ്വര പൂജ നടത്തുന്നത് നല്ലതാണ്. ഇത് ജീവിതത്തില്‍ ഐശ്വര്യത്തിന് വഴി തുറക്കുന്നുണ്ട്.

ചതയം

ചതയം

വരുണനാണ് ചതയം നക്ഷത്രക്കാരുടെ ഉപാസന ദേവത. കൂടാതെ ജന്മ നക്ഷത്രത്തില്‍ രാഹുപൂജ നടത്തുന്നത് നല്ലതാണ്. ഇതും ജീവിതത്തില്‍ കൂടുതല്‍ ഉയരത്തില്‍ എത്തുന്നതിനും സഹായിക്കുന്നുണ്ട്. കൂടാതെ സര്‍പ്പക്കാവുകള്‍ സംരക്ഷിക്കുകയും ചെയ്യുന്നു.

 പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ഭദ്രകാളിയാണ് ഇവരുടെ ഇഷ്ട ദേവത. വിഷ്ണു പൂജ നടത്തുന്നതും നല്ലതാണ്. വിഷ്ണുസഹസ്രനാമം ചെയ്യുന്നത് നല്ലതാണ്. ശനി ഭഗവാനെ പ്രീതിപ്പെടുത്തുന്നതും നല്ലതാണ്. ഇത് ശനിദോഷം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

 ഉത്രട്ടാതി

ഉത്രട്ടാതി

ശ്രീരാമനാണ് ഇവര്‍ ആരാധിക്കേണ്ട ദേവത. ഈ നക്ഷത്രക്കാര്‍ക്ക് വിഷ്ണുഭഗവാനേയും ആരാധിക്കാവുന്നതാണ്. ഇവര്‍ ഇടക്ക് വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും നല്ലതാണ്. ഇടക്ക് ക്ഷേത്ര ദര്‍ശനം നടത്തുന്നതും നല്ലതാണ്.

രേവതി

രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് ഇഷ്ട ദേവന്‍ വിഷ്ണുഭഗവാനാണ്. ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ ഉയരവും ജീവിത വിജയവും ലഭിക്കുന്നു. മാത്രമല്ല മാനസിക പ്രയാസം ഉണ്ടെങ്കിലും അത് ജീവിതത്തില്‍ ഇല്ലാതാക്കുന്നതിനും ഈ പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്നു.

English summary

daily rituals for prosperity and successful life

Here are the daily rituals for prosperity and successful life. Read on.
Story first published: Wednesday, March 20, 2019, 17:13 [IST]
X
Desktop Bottom Promotion