For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ നാളില്‍ സ്ത്രീക്ക് ക്ഷേത്രദര്‍ശനം പാപം, കാരണം

|

ക്ഷേത്രദര്‍ശനം എന്നുള്ളത് വളരെ പരിപാവനമായ ഒരു ഹിന്ദുമതാചാരമാണ്. മന:ശാന്തിയ്ക്ക് ഇത്രയും ഫലപ്രദമായ മാര്‍ഗ്ഗം വേറൊന്നില്ലെന്നതാണ് സത്യം. പ്രകൃതിയില്‍ പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയും എല്ലാം നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്.

 ഒരിക്കലും അവസരങ്ങള്‍ പാഴാക്കരുത് ഈ രാശിക്കാര്‍ പിന്നീട് ഖേദിക്കും ഒരിക്കലും അവസരങ്ങള്‍ പാഴാക്കരുത് ഈ രാശിക്കാര്‍ പിന്നീട് ഖേദിക്കും

എന്നാല്‍ പോസിറ്റീവ് എനര്‍ജി നമുക്ക് ലഭിയ്ക്കുന്നിടമാണ് പലപ്പോഴും ക്ഷേത്രങ്ങള്‍. ക്ഷേത്രദര്‍ശനത്തിനായി പുറപ്പെടുമ്പോള്‍ അല്ലെങ്കില്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 പാദരക്ഷ പുറത്ത്

പാദരക്ഷ പുറത്ത്

ക്ഷേത്രമതില്‍ക്കെട്ട പുണ്യഭൂമിയാണ്. മാത്രമല്ല ക്ഷേത്രത്തില്‍ നഗ്നപാദത്തോട് കൂടി കടക്കുമ്പോള്‍ ആരോഗ്യത്തിനുത്തമമെന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക പ്രസരണം ശരീരത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്.

 പുരുഷന്‍മാരുടെ മേല്‍വസ്ത്രം

പുരുഷന്‍മാരുടെ മേല്‍വസ്ത്രം

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിക്കരുതെന്നതാണ് ആചാരം. വിഗ്രഹത്തിനു മുന്‍പില്‍ സമാന്തരമായി തൊഴുത് നില്‍ക്കുന്ന വ്യക്തിയില്‍ ഈശ്വര ചൈതന്യം നേരിട്ട് പതിക്കുന്നതിനു വേണ്ടിയാണ് പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിയ്ക്കരുതെന്നു പറയുന്നത്.

ആര്‍ത്തവകാലത്തെ ക്ഷേത്രദര്‍ശനം

ആര്‍ത്തവകാലത്തെ ക്ഷേത്രദര്‍ശനം

ആര്‍ത്തവ കാലത്ത് സ്ത്രീകളുടെ ശാരീരികോഷ്മാവില്‍ വ്യത്യാസം വരും. ഈ ശരീരോഷ്മാവിന്റെ വ്യത്യാസം ദേവബിംബത്തേയും സ്വാധീനിയ്ക്കും. ഇത് വിഗ്രഹത്തിലെ ചൈതന്യത്തില്‍ വ്യത്യാസം വരുത്തുന്നു. അതുകൊണ്ടാണ് ആര്‍ത്തവനാളില്‍ സ്ത്രീയ്ക്ക് ക്ഷേത്ര പ്രവേശനം അനുവദിയ്ക്കാത്തത്.

 പ്രദക്ഷിണം വെയ്ക്കുന്നതെന്തിന്

പ്രദക്ഷിണം വെയ്ക്കുന്നതെന്തിന്

പ്രദക്ഷിണം വെയ്ക്കുന്നതാണ് ക്ഷേത്രദര്‍ശനത്തിലെ പ്രധാന ചടങ്ങ്. കുട്ടികള്‍ക്കും പ്രായമയവര്‍ക്കും പെട്ടെന്ന് ചെയ്യാവുന്ന ഒരു വ്യായാമമുറയാണ് ക്ഷേത്രപ്രദക്ഷിണം. വലത്തോട്ടാണ് പ്രദക്ഷിണം വെയ്‌ക്കേണ്ടതും. ഇതോടെ നാം ഭഗവാനിലേക്ക് കൂടുതല്‍ അടുക്കുന്നു എന്നതാണ് സാരം.

ശിവന് പൂര്‍ണപ്രദക്ഷിണം വേണ്ട

ശിവന് പൂര്‍ണപ്രദക്ഷിണം വേണ്ട

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്തരുത് എന്ന് പറയുന്നത് എന്തുകൊണ്ട്? ശിവന്റെ ശിരസ്സിലൂടെ ഗംഗ ഒഴുകുന്നുണ്ട്. അതുകൊണ്ട് തന്നെ ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നതാണ് വിശ്വാസം.

 വിഘ്‌നേശ്വരനു മുന്നില്‍ ഏത്തമിടുന്നത്

വിഘ്‌നേശ്വരനു മുന്നില്‍ ഏത്തമിടുന്നത്

വിഘ്‌നേശ്വരനു മുന്നില്‍ സര്‍വ്വവിധ വിഘ്‌നങ്ങളും ഇല്ലാതാക്കാന്‍ ഏത്തമിടുന്നതും സാധാരണമാണ്. ഇത്തരത്തില്‍ ചെയ്യുന്ന ഭക്തന്‍മാരില്‍ നിന്നും വിഘ്‌നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം.

ശബ്ദം നാമജപത്തിനു മാത്രം

ശബ്ദം നാമജപത്തിനു മാത്രം

ക്ഷേത്രമതില്‍ക്കെട്ടിനകത്തു പ്രവേശിച്ചു കഴിഞ്ഞാല്‍ ശബ്ദം നാമജപത്തിനു മാത്രമേ പാടുള്ളതുള്ളൂ. മാത്രമല്ല മുറുക്കുന്നതോ പുകവലിയ്ക്കുന്നതോ തുപ്പുന്നതോ എല്ലാം നിഷിദ്ധമാണ്.

നടയ്ക്കു നേരെ നിന്ന് തൊഴരുത്

നടയ്ക്കു നേരെ നിന്ന് തൊഴരുത്

നടയ്ക്കു നേരെ നിന്ന് തൊഴാതെ ഇടത്തോ വലത്തോ നീങ്ങി നിന്ന് വേണം തൊഴാന്‍. ദേവവിഗ്രഹത്തില്‍ നിന്നും വരുന്ന ഊര്‍ജ്ജം ഭക്തനിലേക്ക് സര്‍പ്പാകൃതിയിലാണ് എത്തിച്ചേരുന്നത്. ഇത്തരത്തില്‍ തൊഴുമ്പോള്‍ ഈ പ്രാണോര്‍ജ്ജം തലച്ചോറിലേക്കും അവിടെനിന്ന് ശരീരമാസകലവും വ്യാപിക്കും എന്നതാണ് കാര്യം.

 തന്ത്രിയേയും ശാന്തിയേയും തൊടരുത്

തന്ത്രിയേയും ശാന്തിയേയും തൊടരുത്

മന്ത്രത്തെ ഉപാസിച്ചു കഴിയുന്ന പൂജാരിയെ അറിയാതെയെങ്കിലും സ്പര്‍ശിച്ചാല്‍ അദ്ദേഹത്തിന്റെ മന്ത്ര സിദ്ധി നഷ്ടപ്പെടുമെന്നാണ് വിശ്വാസം.

ബലിക്കല്ലില്‍ ചവിട്ടുന്നത് ദോഷമോ?

ബലിക്കല്ലില്‍ ചവിട്ടുന്നത് ദോഷമോ?

ക്ഷേത്ര ശാസ്ത്രത്തിന്റെ മുഖ്യഭാഗമാണ് ബലിക്കല്ലുകള്‍. അറിയാതെയെങ്കിലും ഇവയില്‍ ചവിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ചവിട്ടിയെങ്കിലും പിന്നീട് അത് തൊട്ട് തലയില്‍ വെയ്ക്കാന്‍ പാടുള്ളതല്ല. ബലിക്കല്ലുകളില്‍ ഒരു കല്ലില്‍ നിന്നും അടുത്ത കല്ലിലേക്ക് ശക്തി പ്രവഹിച്ചു കൊണ്ടിരിയ്ക്കും. അതുകൊണ്ട് തന്നെ ഒരിക്കലും ബലിക്കല്ല് മുറിച്ച് കടക്കാന്‍ പാടുള്ളതല്ല.

image courtesy

ആല്‍മരം പ്രദക്ഷിണം ചെയ്യണമോ?

ആല്‍മരം പ്രദക്ഷിണം ചെയ്യണമോ?

ക്ഷേത്രത്തില്‍ പോയാല്‍ ആല്‍മരവും പ്രദക്ഷിണം ചെയ്യണമെന്നാണ് ശാസ്ത്രം. പഞ്ചാമൃതത്തിന്റെ ഗുണങ്ങളാണ് ആല്‍മരത്തിനുള്ളത്. അതുകൊണ്ട് തന്നെ ആല്‍മര പ്രദക്ഷിണം പഞ്ചാമൃതത്തിന്റെ ഗുണം നല്‍കും എന്നാണ് ശാസ്ത്രം.

 സ്ത്രീകള്‍ക്ക് സ്രാഷ്ടാംഗ നമസ്‌കാരം?

സ്ത്രീകള്‍ക്ക് സ്രാഷ്ടാംഗ നമസ്‌കാരം?

ക്ഷേത്രദര്‍ശനത്തില്‍ സ്ത്രീകള്‍ സ്രാഷ്ടാംഗ നമസ്‌കാരം ചെയ്യാന്‍ പാടില്ല. കാരണം നമസ്‌കരിക്കുമ്പോള്‍ മാറിടം, നെറ്റി, കണ്ണ, കൈമുട്ടുകള്‍, കാലടികള്‍ എന്നിവ നിലത്ത് മുട്ടണം. എന്നാല്‍ സ്ത്രീകളുടെ ശരീരഘടനയനുസരിച്ച് ഇവയൊന്നും ശരിയായ രീതിയില്‍ നിലത്ത് മുട്ടുകയില്ല. ഇത് വിപരീത ഫലം ഉണ്ടാക്കും.

തീര്‍ത്ഥം സേവിക്കണം

തീര്‍ത്ഥം സേവിക്കണം

പ്രസാദംവാങ്ങുന്നതും തീര്‍ത്ഥം സേവിയ്ക്കുന്നതും നിര്‍ബന്ധമാണ്. വിഗ്രഹത്തെ മന്ത്രധ്വനികളാല്‍ അഭിഷേകം ചെയ്‌തെടുക്കുന്ന ജലമാണ് തീര്‍ത്ഥമായി ഭക്തര്‍ക്ക് നല്‍കുന്നത്. തീര്‍ത്ഥത്തില്‍ ചേര്‍ക്കുന്ന തുളസി, കൂവളം, താമര, മന്ദാരം, തെച്ചി, മഞ്ഞള്‍ എന്നിവയുടെ ഔഷധഗുണങ്ങള്‍ രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കും.

അമ്പലത്തില്‍ എന്തിന് വഴിപാട്

അമ്പലത്തില്‍ എന്തിന് വഴിപാട്

കാര്യസാധ്യത്തിനായി വഴിപാട് നടത്തുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇത് ശരിക്കും ഒരു ആരാധനയാണ്. വഴിപാട് നേര്‍ന്ന് നിരന്തരമ പ്രാര്‍ത്ഥിച്ച് മനസ്സ് ഈശ്വരനില്‍ തന്നെ അര്‍പ്പിക്കുന്നതാണ് വഴിപാടിന്റെ പ്രസക്തി.

English summary

Daily rituals and special rituals in Kerala temples

Rituals in the temple comprise a number of rites. The rites include those performed at the time of selection of temple site, building of temple, installation of idol, bali-peethas, expiatory rites etc.
X
Desktop Bottom Promotion