Latest Updates
-
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍
Horoscope Today, 7 November 2022: അഞ്ച് രാശിക്ക് ഇന്ന് നേട്ടങ്ങള്‍: അറിയാം സമ്പൂര്‍ണഫലം
ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ ചിലപ്പോള്‍ ഒരു വലിയ മാറ്റം സംഭവിച്ചേക്കാം. എന്നാല്‍ ഇത് എന്താണെന്ന് നിങ്ങളുടെ രാശിഫലം നോക്കിയാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ ജ്യോതിഷത്തിന് നിങ്ങളുടെ ഓരോ ദിവസവും ഉണ്ടാവുന്ന ജീവിത മാറ്റങ്ങളെക്കുറിച്ച് മുന്‍കൂട്ടി പറയാന്‍ സാധിക്കുന്നു.

ഇത് നോക്കി ഇന്നത്തെ നിങ്ങളുടെ രാശിഫലം എന്താണെന്നും എന്തൊക്കെ നേട്ടങ്ങള്‍ കോട്ടങ്ങള്‍ സന്തോഷം പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്ന് നോക്കാവുന്നതാണ്. എല്ലാ രാശിക്കാരുടേയും സമ്പൂര്‍ണഫത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്ന് വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച ദിവസമായിരിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവും. ജീവിത പങ്കാളിയില്‍ നിന്ന് നിങ്ങളെ സന്തോഷിപ്പിക്കുന്ന പല വാര്‍ത്തകളും ഉണ്ടാവുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണയിലും മികച്ചതായിരിക്കും. എന്നാല്‍ പണം അനാവശ്യമായി ചിലവാക്കുന്നത് ഒഴിവാക്കേണ്ടതാണ്. പണവുമായി ബന്ധപ്പെട്ട അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ബജറ്റ് അനുസരിച്ച് ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് നഷ്ടത്തിലേക്ക് എത്തുന്നു. ജോലിയില്‍ ചെറിയ വെല്ലുവിളികള്‍ ഉണ്ടാവുന്നു. അശ്രദ്ധ ഒരു കാര്യത്തിലും വരുത്തരുത്. ആരോഗ്യത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടായേക്കാം.

ഇടവം രാശി (ഏപ്രില്‍ 19-മെയ് 19):
ഇടവം രാശിക്കാര്‍ക്ക് ചെറിയ ചില വേവലാതികള്‍ക്കുള്ള സാധ്യതയുണ്ട്. ഇതിനെക്കുറിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരോട് പ്രശ്‌നങ്ങള്‍ പങ്കിടുന്നത് നല്ലതാണ്. എന്നാല്‍ മിണ്ടാതിരിക്കുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുന്നു. പൂര്‍വ്വികരുടെ സമ്പത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓഫീസിലെ ഓരോ കാര്യത്തിലും ശ്രദ്ധിക്കണം. അശ്രദ്ധയോടെ ഒരു കാര്യവും ചെയ്യരുത്. അത് കൂടുതല്‍ പ്രശ്‌നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് നിങ്ങള്‍ക്ക് ഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് നല്ല ദിവസമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

മിഥുനം രാശി (മെയ് 20-ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് പഠനത്തില്‍ പൂര്‍ണശ്രദ്ധ ചെലുത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് തോല്‍വി സംഭവിക്കുന്നതിന് സാധ്യത കാണുന്നു. നിങ്ങള്‍ പഠനത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലപ്പോഴും സ്വപ്‌നത്തിന് വെല്ലുവിളിയുയര്‍ത്തുന്നു. ഓഫീസില്‍ ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ഒരു സമയം ഒരു കാര്യം മാത്രം ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ ഒരു കാര്യവും പൂര്‍ത്തിയാക്കുന്നതിന് സാധിക്കില്ല. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. ജോലി തടസ്സങ്ങള്‍ എല്ലാം മാറിക്കിട്ടുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് പണവുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് മുക്തി നേടാനാകും. ആരോഗ്യം ശ്രദ്ധിക്കണം.

കര്‍ക്കടകം രാശി (ജൂണ്‍ 21-ജൂലൈ 21):
കര്‍ക്കിടകം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ചെയ്യുന്ന ജോലിയില്‍ വളരെയധികം ശ്രദ്ധ വേണം. കൈയ്യിലുള്ള പണത്തില്‍ നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നു. എന്നാല്‍ അതിന് അല്‍പം കാത്തിരിക്കണം. ഉടന്‍ തന്നെ നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. ജോലിക്കാര്യത്തില്‍ മികച്ച ദിവസമായിരിക്കും ഇന്ന്. ബിസിനസുമായി ബന്ധപ്പെട്ടവര്‍ക്ക് ലാഭം ലഭിക്കുന്ന സമയമായിരിക്കും. തീരുമാനങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യം നിലനിര്‍ത്താന്‍, സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ അത് അപകടത്തിലേക്ക് എത്തുന്നു.

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് അച്ഛനുമായി വഴക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അമിതമായ ദേഷ്യം നിങ്ങളുടെ ആരോഗ്യത്തിനും നല്ലതല്ല. മേലധികാരികള്‍ നിങ്ങളോട് പലപ്പോഴും ദേഷ്യത്തോടെ പെരുമാറുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ യാത്ര പലപ്പോഴും പണവും സമയവും പാഴാക്കുന്നതായിരിക്കും. ഇന്ന് നിങ്ങള്‍ മരുന്നുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും ധാരാളം പണം ചിലവഴിക്കുന്ന അവസ്ഥയുണ്ടാവും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

കന്നി രാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. നിങ്ങള്‍ ദീര്‍ഘനേരം ലാപ്ടോപ്പോ കമ്പ്യൂട്ടറോ ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അശ്രദ്ധ ഒഴിവാക്കേണ്ടതാണ്. ജോലിയുമായി ബന്ധപ്പെട്ട് ഇന്ന് യാത്രകള്‍ അത്യാവശ്യമായി വന്നേക്കാം. ഈ യാത്രകള്‍ എല്ലാം തന്നെ പ്രധാനപ്പെട്ടതായിരിക്കും. ജോലിയില്‍ ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ അവിവാഹിതനും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവരുമാണെങ്കില്‍ അത് വിവാഹത്തിലേക്ക് എത്തിക്കുന്നു.

തുലാം രാശി (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷം വര്‍ദ്ധിക്കുന്ന സമയമായിരിക്കും. കുടുംബത്തില്‍ സന്തോഷത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധികക്കുന്നു. കുട്ടികള്‍ക്ക് മത്സരപ്പരീക്ഷയില്‍ വിജയം ലഭിക്കുന്നു. കുട്ടികളോടൊപ്പം സമയം ചിലവഴിക്കുന്നതിന് സമയം കണ്ടെത്തണം. ഇന്ന് നിങ്ങള്‍ക്ക് ചില സുപ്രധാന സാമ്പത്തിക തീരുമാനങ്ങളും എടുക്കേണ്ടതായി വരുന്നു. ജോലിയുമായി ബന്ധപ്പെട്ട ശ്രമങ്ങളില്‍ വിജയം ഉണ്ടാകും. ആഗ്രഹിച്ച ജോലി നിങ്ങള്‍ക്ക് ലഭിക്കുന്നു. ബിസിനസ്സുകാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്ന ദിവസമായിരിക്കും.

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പങ്കാളിയില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നു. എന്നാല്‍ അതെല്ലാം പെട്ടെന്ന് തന്നെ തീര്‍ക്കാന്‍ പറ്റുന്ന ദിവസം കൂടിയാണ് ഇന്ന്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് സ്‌നേഹത്തോടെ പെരുമാറുന്നതിന് ശ്രദ്ധിക്കണം. അമിത ദേഷ്യം കുട്ടികളില്‍ സ്വാധീനം ചെലുത്തുന്നു. സാമ്പത്തിക രംഗത്ത് ദിവസം ചെലവേറിയതായിരിക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് പുരോഗതി ഉണ്ടാവുന്ന ദിവസമായിരിക്കും ഇന്ന്. പല കാര്യങ്ങള്‍ക്കും ധാരാളം പണം ചെലവഴിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴിലില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് പോസിറ്റീവ് ഫലങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. പ്രമോഷന്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ കാര്യത്തിലും കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കുന്നു. ബിസിനസില്‍ ലാഭം ലഭിക്കുകയും സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. ശമ്പളം ലഭിക്കുന്നതിലേക്ക് തടസ്സം നേരിട്ടാല്‍ പലപ്പോഴും ജോലി നഷ്ടപ്പെടുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. അമ്മയില്‍ നിന്ന് സമ്പത്ത് ലഭിക്കുന്നതിനും സാധിക്കുന്നു. പങ്കാളിയുമായുള്ള ബന്ധത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. അനാസ്ഥ പലപ്പോഴും നിങ്ങളെ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു.

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതാണ്. പ്രത്യേകിച്ച് നിങ്ങളില്‍ ഹൃദയ സംബന്ധമായ അസുഖമുണ്ടെങ്കില്‍, ഒരിക്കലും അശ്രദ്ധ കാണിക്കരുത്. വരുമാനത്തിന്റെ കാര്യത്തില്‍ പുരോഗതി ഉണ്ടാവുന്നു. അതിനനുസരിച്ചുള്ള ജോലി നിങ്ങള്‍ക്ക് ലഭിക്കുന്നു. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതുണ്ട്. ബോസിന് നിങ്ങളുടെ ജോലിയില്‍ സംതൃപ്തിയുണ്ടാവുന്നു. നിക്ഷേപത്തിന് പറ്റിയ സമയമാണ്. പങ്കാളിയുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നു. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നു.

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് സ്വത്തുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും വിജയം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇന്ന് എടുക്കുന്ന ഏത് തീരുമാനവും അനുകൂല ഫലങ്ങള്‍ നല്‍കുന്നു. പല കാര്യങ്ങളിലും പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിരിക്കും. ഏത് മേഖലയിലും നിങ്ങളുടെ കഠിനാധ്വാനം ഫലം കാണുന്നു. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരോട് മികച്ച രീതിയില്‍ പെരുമാറുന്നതിന് സാധിക്കുന്നു. പലപ്പോഴും അനാവശ്യമായ അഹങ്കാരം നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. അശ്രദ്ധ നിങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു.

മീനം രാശി (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അത് പരിഹരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ജോലിയായാലും ബിസിനസ്സായാലും നിങ്ങളുടെ ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടാകാം. അത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും തിടുക്കത്തില്‍ ഒരു തീരുമാനം എടുക്കരുത്. അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധവേണം.



Click it and Unblock the Notifications











