Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Horoscope Today, 6 November 2022: സാമ്പത്തിക രംഗത്ത് ഭാഗ്യമുള്ള ദിനം; രാശിഫലം
ഞായറാഴ്ച ദിവസമായ ഇന്ന് മീനം രാശിക്കാര്‍ക്ക് സാമ്പത്തിക രംഗത്ത് വളരെ ഭാഗ്യമുള്ള ദിവസമായിരിക്കും. നിങ്ങളുടെ സാമ്പത്തിക വശം ശക്തമായിരിക്കാം. നിങ്ങള്‍ക്ക് വിലപ്പെട്ട എന്തെങ്കിലും ലഭിച്ചേക്കാം. നിങ്ങള്‍ ഒരു പുതിയ വാഹനം വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, നിങ്ങളുടെ ആഗ്രഹം സഫലമാകാന്‍ സാധ്യതയുണ്ട്.
ജോലിയില്‍ മികച്ച പ്രകടനത്തിന്റെ ശക്തിയില്‍,നിങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയും. ഇന്ന് നിങ്ങള്‍ വളരെ ആത്മവിശ്വാസവും പോസിറ്റീവും ആയിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കില്ല. വിട്ടുമാറാത്ത ചില രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര ദിവസമായിരിക്കും. വീട്ടിലോ ജോലിസ്ഥലത്തോ ആകട്ടെ, നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിയുമായി ബന്ധപ്പെട്ട ചില നല്ല നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ലാഭം നേടുന്നതിന് വ്യാപാരികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നേക്കാം. നിങ്ങളുടെ ചില ജോലികള്‍ പാതിവഴിയില്‍ കുടുങ്ങിയേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. ആരോഗ്യനില വഷളാകാന്‍ സാധ്യതയുണ്ട്.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
പണത്തിന്റെ സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിയുള്ളവര്‍ ഓഫീസിലെ അലസത ഉപേക്ഷിക്കണം. ഈ സമയം നിങ്ങള്‍ക്ക് വളരെ പ്രധാനമാണ്. ബിസിനസ്സുകാര്‍ക്ക് ഇന്ന് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇണയുമായുള്ള ബന്ധത്തില്‍ ഐക്യം ഉണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വൈകാരിക പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

മിഥുനം (മെയ് 20-ജൂണ്‍ 20):
ജീവിത പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ചെലവേറിയ ദിവസമായിരിക്കും. വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവുകള്‍ ഉണ്ടാകാം. ജോലിക്കാര്‍ അവരുടെ എല്ലാ ജോലികളും പ്ലാന്‍ അനുസരിച്ച് പൂര്‍ത്തിയാക്കുക. ബിസിനസ്സുകാര്‍ക്ക് നല്ല അവസരം ലഭിക്കും. നിങ്ങളുടെ ജോലിയില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാനുള്ള ശരിയായ സമയമാണിത്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ക്ക് നാഡീസംബന്ധമായ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം.

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):
പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് വളരെ റൊമാന്റിക് ദിവസമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതാണെന്ന് തെളിയും. നിങ്ങളുടെ നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങള്‍ക്ക് നല്ല പണം സമ്പാദിക്കാം. ജോലിക്കാര്‍ ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുക. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ ഇന്ന് പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാണെന്ന് തെളിയിക്കാനാകും. നിങ്ങള്‍ക്ക് സ്വയം മതിയായ സമയം ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ വളരെ ഭാഗ്യവാനായിരിക്കും. നിങ്ങളുടെ ദീര്‍ഘകാല സാമ്പത്തിക ശ്രമം വിജയിച്ചേക്കാം. നിങ്ങള്‍ ഒരു നല്ല ജോലി അന്വേഷിക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു വലിയ കമ്പനിയില്‍ നിന്ന് ഒരു അഭിമുഖത്തിന് വിളി വന്നേക്കാം. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് വിജയം നേടാന്‍ കഴിയും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല സൂചനയല്ല. പെട്ടെന്ന് വലിയ ചിലവുകള്‍ ഉണ്ടാകാം. ഇതിനു പുറമെ പണം നഷ്ടപ്പെടുന്നതിന്റെ ലക്ഷണങ്ങളും കാണുന്നുണ്ട്. ഓഫീസ് അന്തരീക്ഷം വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും നിങ്ങള്‍ ഉത്സാഹത്തോടെ പൂര്‍ത്തിയാക്കും. വ്യാപാരികള്‍ക്ക് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ ജോലിയില്‍ വന്നിരുന്ന തടസ്സങ്ങള്‍ നീങ്ങും. ആരോഗ്യം ശ്രദ്ധിക്കുക.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
കുടുംബത്തിന്റെ കാര്യത്തില്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച ദിവസമാണെന്ന് തെളിയും. വീടിന്റെ അന്തരീക്ഷത്തില്‍ പുരോഗതി കാണും. ജോലിസ്ഥലത്ത് തിരക്കുള്ള ദിവസമായിരിക്കും. കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം, പണത്തിന്റെ സ്ഥിതി സാധാരണമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ കണ്ണുകളെ നന്നായി പരിപാലിക്കേണ്ടതുണ്ട്.

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
ജോലി ചെയ്യുന്നവര്‍ക്ക് വലിയ ബഹുമാനം ലഭിക്കും. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലിയാണ് ചെയ്യുന്നതെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആവശ്യത്തിലധികം ചെലവഴിക്കുന്നത് ഒഴിവാക്കണം. ആരോഗ്യപരമായി ദിവസം സമ്മിശ്രമായിരിക്കും.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ഇന്ന് നിങ്ങള്‍ക്ക് ദീര്‍ഘനേരം യാത്ര ചെയ്യേണ്ടി വരാം. ഇണയുടെ ആരോഗ്യം ദുര്‍ബലമായി തുടരാന്‍ സാധ്യതയുണ്ട്. വ്യാപാരികള്‍ക്ക് നല്ല അവസരമുണ്ടാകാം, നിങ്ങളുടെ ഏതെങ്കിലും ജോലി വളരെക്കാലമായി മുടങ്ങിക്കിടക്കുകയാണെങ്കില്, അത് പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്. ആരോഗ്യത്തെ കുറിച്ച് പറയുമ്പോള്‍ ഇന്ന് നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടാം.

മകരം (ഡിസംബര്‍ 21-ജനുവരി 19):
ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍, നിങ്ങള്‍ക്ക് ആവശ്യമുള്ള ഫലങ്ങള്‍ ലഭിച്ചേക്കാം. കുട്ടികളുമായി ബന്ധപ്പെട്ട ഉത്കണ്ഠയില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. കുട്ടികളുമായി നല്ല സമയം ചെലവഴിക്കും. ജോലിക്കാര്‍ക്ക് ഓഫീസില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. കഠിനാധ്വാനത്തിന്റെ ശരിയായ ഫലം നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യം നന്നായിരിക്കും.

കുംഭം (ജനുവരി 20-ഫെബ്രുവരി 18):
നിങ്ങള്‍ ഓഫീസില്‍ വളരെ ശ്രദ്ധാലുവായിരിക്കണം. സഹപ്രവര്‍ത്തകരെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുക. ഒരു പഴയ നിയമപരമായ കാര്യം ഇന്ന് ബിസിനസുകാരെ ബുദ്ധിമുട്ടിച്ചേക്കും. ഇന്ന് നിങ്ങള്‍ ധാരാളം പണം ചിലവഴിക്കാനും സാധ്യതയുണ്ട്. ഇണയുമായുള്ള ബന്ധം ശക്തമാകും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് തലവേദന, ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം.

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് വളരെ ഭാഗ്യമുള്ള ദിവസമായിരിക്കും. നിങ്ങളുടെ സാമ്പത്തിക വശം ശക്തമായിരിക്കാം. നിങ്ങള്‍ക്ക് വിലപ്പെട്ട എന്തെങ്കിലും ലഭിച്ചേക്കാം. നിങ്ങള്‍ ഒരു പുതിയ വാഹനം വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, നിങ്ങളുടെ ആഗ്രഹം സഫലമാകാന്‍ സാധ്യതയുണ്ട്. ജോലിയില്‍ മികച്ച പ്രകടനത്തിന്റെ ശക്തിയില്‍,നിങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയും. ഇന്ന് നിങ്ങള്‍ വളരെ ആത്മവിശ്വാസവും പോസിറ്റീവും ആയിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കില്ല. വിട്ടുമാറാത്ത ചില രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.



Click it and Unblock the Notifications
