For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Horoscope Today, 4 October 2022: മഹാനവമി നാളില്‍ 12 രാശിക്കും രാശിഫലം ഇപ്രകാരം

|

ചൊവ്വാഴ്ച ദിവസമായ ഇന്ന് കുംഭം രാശിക്കാര്‍ക്ക് കുടുംബത്തിന്റെ കാര്യത്തില്‍ ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. പെട്ടെന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധവും ശക്തമാകും.

Most read: ഭാഗ്യവും പുണ്യവും നല്‍കും നവരാത്രി; ഈവിധം ദേവിയെ ആരാധിക്കൂMost read: ഭാഗ്യവും പുണ്യവും നല്‍കും നവരാത്രി; ഈവിധം ദേവിയെ ആരാധിക്കൂ

നിങ്ങളുടെ ജീവിത പങ്കാളിയുമായി ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ഒരു സര്‍പ്രൈസ് ആസൂത്രണം ചെയ്യാന്‍ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

സ്വകാര്യ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് പുരോഗതിയുടെ സൂചനകളുണ്ട്. പഴങ്ങള്‍, മധുരപലഹാരങ്ങള്‍, അലങ്കാരങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ന് വളരെ പ്രയോജനകരമായ ദിവസമാണ്. മരക്കച്ചവടക്കാര്‍ക്കും നല്ല ലാഭം ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കൂട്ടുകുടുംബത്തിലാണ് താമസിക്കുന്നതെങ്കില്‍ വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും ഉണ്ടാകും. ഇന്ന് നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

ഇടവം (ഏപ്രില്‍ 19-മെയ് 19):

ഇടവം (ഏപ്രില്‍ 19-മെയ് 19):

നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ തര്‍ക്കങ്ങളുണ്ടെങ്കില്‍ ക്ഷമയോടെയിരിക്കുക. നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കുക. പ്രണയ ജീവിതത്തിലും ചില തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. ഇതോടൊപ്പം, നിങ്ങള്‍ക്ക് ചില സുപ്രധാന സാമ്പത്തിക തീരുമാനവും എടുക്കാം. ചെറുകിട വ്യാപാരികള്‍ക്ക് ഇന്ന് വളരെ ലാഭകരമായ ദിവസമായിരിക്കും.

Most read:മേടം, മിഥുനം ഉള്‍പ്പെടെ ഈ 6 രാശിക്കാര്‍ക്ക് ഒക്ടോബറില്‍ ഭാഗ്യകാലംMost read:മേടം, മിഥുനം ഉള്‍പ്പെടെ ഈ 6 രാശിക്കാര്‍ക്ക് ഒക്ടോബറില്‍ ഭാഗ്യകാലം

മിഥുനം (മെയ് 20-ജൂണ്‍ 20):

മിഥുനം (മെയ് 20-ജൂണ്‍ 20):

ഇന്ന് നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചേക്കാം. നിങ്ങളുടെ മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും അഭിനന്ദനം ലഭിക്കും. നിങ്ങള്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലാണെങ്കില്‍, ഇന്ന് നിങ്ങളുടെ സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും, വിദ്യാഭ്യാസ മേഖലയില്‍ നിങ്ങള്‍ക്ക് ചില വലിയ വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്. വിദേശത്ത് പോയി പഠിക്കാന്‍ നിങ്ങള്‍ തയ്യാറെടുക്കുന്നുവെങ്കില്‍ നിങ്ങളുടെ സ്വപ്നം ഉടന്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും.

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):

ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍ ഇന്ന് വളരെ ജാഗ്രത പാലിക്കുക. അമിതമായ സമ്മര്‍ദ്ദം ഒഴിവാക്കുക. ജോലിയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദേശം ലഭിക്കും. നിങ്ങളുടെ പ്രധാനപ്പെട്ട ജോലിയില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍, ഇന്ന് അവരുടെ സഹായത്തോടെ നിങ്ങളുടെ പ്രശ്‌നം തീരും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് ഇന്ന് മാന്യമായ ലാഭം ലഭിക്കും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. നിങ്ങളുടെ പിതാവുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുക. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും.

Most read:2022 ഒക്ടോബര്‍ മാസത്തില്‍ വരുന്ന പ്രധാന ദിവസങ്ങള്‍Most read:2022 ഒക്ടോബര്‍ മാസത്തില്‍ വരുന്ന പ്രധാന ദിവസങ്ങള്‍

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

സ്വകാര്യ ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം കൂടുതലായിരിക്കും. ചില്ലറ വ്യാപാരികള്‍ക്ക് നല്ല ലാഭം ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വീട്ടിലെ ഏതെങ്കിലും അംഗത്തിന്റെ ആരോഗ്യം മോശമാണെങ്കില്‍, ഇന്ന് അവരുടെ ആരോഗ്യത്തില്‍ വലിയ പുരോഗതി ഉണ്ടാകും. ഇണയുമായുള്ള സ്‌നേഹം വര്‍ദ്ധിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ഇന്ന് മനോഹരമായ ദിവസമായിരിക്കും. സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. പണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഇന്ന് അവസാനിക്കും.

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

നിങ്ങളുടെ പങ്കാളിയുമായി പ്രിയപ്പെട്ട സ്ഥലത്ത് യാത്ര ചെയ്യാനായേക്കാം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായി കാണുന്നു. തൊഴില്‍ രംഗത്ത് ഇന്ന് വളരെ തിരക്കുള്ള ദിവസമായിരിക്കും. നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യവും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. ഓഫീസിലെ നിങ്ങളുടെ സ്ഥാനം ശക്തമാകും, നിങ്ങള്‍ക്ക് വലിയ ബഹുമാനം ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ഏത് തീരുമാനവും എടുക്കുക. ഈ സമയത്ത് ഒരു വലിയ ലോണ്‍ എടുക്കുകയോ കടം വാങ്ങുകയോ ചെയ്യുന്നത് നിങ്ങള്‍ക്ക് പ്രശ്നമായേക്കാം. വീടിന്റെ അന്തരീക്ഷം ഇന്ന് നല്ലതായിരിക്കില്ല. ആരോഗ്യം ശ്രദ്ധിക്കുക.

Most read:ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളുംMost read:ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

ജോലിസ്ഥലത്ത് ചില വെല്ലുവിളികള്‍ ഉണ്ടായേക്കാം. നിങ്ങള്‍ പുതിയ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങളുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം, അതിനാല്‍ നിങ്ങള്‍ വളരെ നിരാശനാകും. നിങ്ങള്‍ എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ പോകുകയാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, നിങ്ങളുടെ പങ്കാളിയുമായി സംസാരിച്ച് ഈ പ്രശ്‌നം മറികടക്കാന്‍ ശ്രമിക്കുക. വിവാഹിതരായ ദമ്പതികള്‍ പരസ്പരം വിശ്വാസം ശക്തിപ്പെടുത്തേണ്ടതുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുന്നത് ഒഴിവാക്കുക.

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

നിങ്ങള്‍ ഇന്ന് ഒരു വലിയ കമ്പനിയില്‍ അഭിമുഖത്തിന് പോകുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ നിയമപരമായ കാര്യങ്ങളില്‍ ശ്രദ്ധിക്കണം. കുടുംബ ജീവിതത്തില്‍ പെട്ടെന്ന് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ദേഷ്യത്തില്‍ തെറ്റായ വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് അസ്ഥി സംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Most read:ഒക്ടോബറില്‍ 5 ഗ്രഹങ്ങള്‍ക്ക് രാശിമാറ്റം; ഈ 5 രാശിക്കാര്‍ക്ക് പ്രശ്‌നങ്ങള്‍Most read:ഒക്ടോബറില്‍ 5 ഗ്രഹങ്ങള്‍ക്ക് രാശിമാറ്റം; ഈ 5 രാശിക്കാര്‍ക്ക് പ്രശ്‌നങ്ങള്‍

മകരം (ഡിസംബര്‍ 21-ജനുവരി 19):

മകരം (ഡിസംബര്‍ 21-ജനുവരി 19):

പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. ഓഫീസിലെ നിങ്ങളുടെ കഠിനാധ്വാനം വളരെയധികം വിലമതിക്കപ്പെടും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ചില വലിയ ഓര്‍ഡറുകള്‍ വന്നേക്കാം. ദാമ്പത്യ ജീവിതത്തില്‍ ശ്രദ്ധിക്കുക. ഇണയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായേക്കാം. ആരോഗ്യം മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങളുണ്ട്.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

കുടുംബത്തിന്റെ കാര്യത്തില്‍ ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. പെട്ടെന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധവും ശക്തമാകും. നിങ്ങളുടെ ജീവിത പങ്കാളിയുമായി ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ഒരു സര്‍പ്രൈസ് ആസൂത്രണം ചെയ്യാന്‍ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

ബിസിനസ്സുകാര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ഇന്ന്, തൊഴില്‍ ചെയ്യുന്നവര്‍ അവരുടെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക കാഴ്ചപ്പാടില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കില്ല. പെട്ടെന്ന് ചെലവുകള്‍ അല്‍പ്പം വര്‍ദ്ധിച്ചേക്കാം, അതുമൂലം നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഗൃഹാന്തരീക്ഷം മികച്ചതായിരിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ഇന്ന് പരിക്കേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്, ശ്രദ്ധിക്കുക.

Most read:നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യംMost read:നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യം

English summary

Daily Rashi Phalam - 4 October 2022 Divasa Rashi Phalam in Malayalam, Daily Horoscope in Malayalam

Daily Rashi Phalam Malayalam:- Get Divasa Rashi Phalam 4 October 2022 In Malayalam, Read daily horoscope prediction of aries, taurus, cancer, leo, virgo, scorpio, libra, pisces, gemini, aquarius zodiac signs in Malayalam.
Story first published: Tuesday, October 4, 2022, 5:00 [IST]
X
Desktop Bottom Promotion