For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Daily Rashi Phalam: പണത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല; രാശിഫലം

|

വെള്ളിയാഴ്ച ദിവസമായ ഇന്ന് മീനം രാശിക്കാര്‍ക്ക് നല്ല തുടക്കമായിരിക്കും. നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കുട്ടിയുടെ ഭാഗത്ത് നിന്ന് സന്തോഷം ഉണ്ടാകും, അതുപോലെ നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധവും ശക്തമാകും. സാമ്പത്തിക കാഴ്ചപ്പാടില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. ചില്ലറ വ്യാപാരികള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: ശുക്രന്റെയും വ്യാഴത്തിന്റെയും സംയോഗം; ഈ രാശിക്കാരുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുംMost read: ശുക്രന്റെയും വ്യാഴത്തിന്റെയും സംയോഗം; ഈ രാശിക്കാരുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ഇന്ന് നിങ്ങളുടെ ബജറ്റ് അസന്തുലിതമായേക്കാം. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെയധികം അശ്രദ്ധ കാണിക്കാതിരിക്കുന്നതാണ് നല്ലത്, അല്ലാത്തപക്ഷം നിങ്ങളുടെ ഭാവി പദ്ധതികള്‍ തടസ്സപ്പെട്ടേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സഹപ്രവര്‍ത്തകരെ അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ ഭക്ഷണ ശീലങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുക.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

ഈ രാശിക്കാര്‍ക്ക് ഇന്ന് വളരെ ഭാഗ്യകരമായ ദിവസമായിരിക്കും. നിങ്ങള്‍ക്ക് വലിയ വിജയം നേടാന്‍ കഴിയും. നിങ്ങള്‍ തൊഴില്‍ രഹിതനാണെങ്കില്‍ വളരെക്കാലമായി ഒരു ജോലിക്കായി ശ്രമിക്കുന്നുണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. പഴയ ബന്ധങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസുകാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. കുടുങ്ങിക്കിടക്കുന്ന പണം തിരിച്ചുകിട്ടും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും. നിങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങള്‍ ആസ്വദിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കും.

Most read:ചാണക്യനീതി: കഷ്ടതകള്‍ മാത്രം ഫലം, ഈ സ്ഥലങ്ങളില്‍ ഒരിക്കലും താമസിക്കരുത്‌Most read:ചാണക്യനീതി: കഷ്ടതകള്‍ മാത്രം ഫലം, ഈ സ്ഥലങ്ങളില്‍ ഒരിക്കലും താമസിക്കരുത്‌

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

ജോലിയുടെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ സന്തോഷകരമായ ദിവസമായിരിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് വലിയ ഇടപാടുകാരുമായി ഇടപഴകാനുള്ള അവസരം ലഭിക്കും. വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇണയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ആഴത്തിലുള്ളതായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരിലുള്ള നിങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. മൂന്നാമതൊരാളെയും അമിതമായി ഇടപെടാന്‍ അനുവദിക്കരുത്. പണത്തിന്റെ സ്ഥാനം നന്നായിരിക്കും. എന്നിരുന്നാലും, ഹോബികള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്നത് ഒഴിവാക്കുക.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):

ഓഫീസ് അന്തരീക്ഷം അനുകൂലമായിരിക്കും, ഇന്ന് നിങ്ങള്‍ക്ക് ഏത് പ്രയാസകരമായ ജോലിയും വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നിങ്ങളുടെ സ്ഥാനം ദൃഢമാകും, അതുപോലെ നിങ്ങളുടെ അന്തസ്സും വര്‍ദ്ധിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് സമ്മിശ്ര ദിവസമായിരിക്കും. മുടങ്ങിക്കിടക്കുന്ന ഏതൊരു ജോലിയും പൂര്‍ത്തിയാക്കാന്‍ ഇന്ന് നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടവും ഉണ്ടായേക്കാം. കുടുംബ ജീവിതത്തില്‍ കാര്യങ്ങള്‍ സാധാരണ നിലയിലായിരിക്കും. നിങ്ങള്‍ക്ക് ഹൃദ്രോഗമുണ്ടെങ്കില്‍, ഇന്ന് അമിതമായ സമ്മര്‍ദ്ദം ഒഴിവാക്കുക.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):

സാമ്പത്തിക കാഴ്ചപ്പാടില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല. മറ്റുള്ളവരുടെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ ചെലവഴിക്കരുത്. ചിന്തിക്കാതെ വായ്പ നല്‍കുന്നത് ഒഴിവാക്കണം. ജോലിസ്ഥലത്തെ സാഹചര്യങ്ങള്‍ പ്രതികൂലമായി കാണുന്നു. കഠിനമായ ജോലിഭാരം മൂലം ഇന്ന് നിങ്ങള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടും. മേലുദ്യോഗസ്ഥരുമായി തര്‍ക്കത്തിലേര്‍പ്പെടാനും ഇടയുണ്ട്. നിങ്ങളുടെ വീടിന്റെ അന്തരീക്ഷം പ്രസന്നമായി നിലനിര്‍ത്താന്‍, നിങ്ങളുടെ കോപസ്വഭാവം നിയന്ത്രിക്കേണ്ടതുണ്ട്.

Most read:2022 മെയ് മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളുംMost read:2022 മെയ് മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളും

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുന്നതായി തോന്നുന്നു. എന്നിരുന്നാലും, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും, അതിനാല്‍ നിങ്ങള്‍ കൂടുതല്‍ വിഷമിക്കേണ്ടതില്ല. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ഇന്ന് നിങ്ങള്‍ക്ക് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കാം. സ്വത്തുമായി ബന്ധപ്പെട്ട പഴയ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സാധ്യതയുണ്ട്. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, റിയല്‍ എസ്റ്റേറ്റ് ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് നല്ല ഫലങ്ങള്‍ ലഭിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ദിവസം സമ്മിശ്രമാകാന്‍ സാധ്യതയുണ്ട്.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍, നിങ്ങളുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങള്‍ ഏതെങ്കിലും മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെങ്കില്‍, നിങ്ങളുടെ സമയം വിവേകത്തോടെ ഉപയോഗിക്കുക. നിങ്ങള്‍ വളരെക്കാലമായി ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല അവസരം ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് വളരെ തിരക്കുള്ള ദിവസമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കാം. പണത്തിന്റെ അഭാവം മൂലം മുടങ്ങിക്കിടന്ന ഏത് ജോലിയും ഇന്ന് നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും. വീട്ടിലെ അംഗങ്ങളുമായുള്ള ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും.

Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

ബിസിനസ്സുകാര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. പങ്കാളിത്തത്തോടെ എന്തെങ്കിലും പുതിയ ജോലികള്‍ ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായി കാണുന്നു. വീട്ടിലെ അംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. കിഡ്നി സ്റ്റോണ്‍ തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കില്‍ ഇന്ന് ഒരുതരത്തിലുള്ള അശ്രദ്ധയും ചെയ്യരുത്.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ആഗ്രഹിച്ച ഫലം ലഭിക്കും. മുന്‍കാലങ്ങളില്‍ നടത്തിയ ഏതെങ്കിലും നിക്ഷേപത്തിന്റെ ഇരട്ടി നേട്ടം നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് പുരോഗതിക്ക് സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനം വിജയിക്കുകയും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ചെലവേറിയ ദിവസമായിരിക്കും. അനാവശ്യ ചെലവുകള്‍ നിങ്ങളുടെ ബജറ്റിനെ നശിപ്പിക്കും. ഒരു പക്ഷെ ഇന്ന് നിങ്ങള്‍ ആരുടെയെങ്കിലും കയ്യില്‍ നിന്നും കടം വാങ്ങേണ്ടി വന്നേക്കാം. അനാവശ്യ കാര്യങ്ങളില്‍ പങ്കാളിയുമായി തര്‍ക്കങ്ങള്‍ ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

ഫാഷന്‍, മാധ്യമങ്ങള്‍, കല തുടങ്ങിയവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് വളരെ നല്ല ഫലങ്ങള്‍ നല്‍കുന്നു. നിങ്ങള്‍ക്ക് വലിയ വിജയം നേടാന്‍ കഴിയും. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. ഇന്ന് നിങ്ങള്‍ക്ക് പണമുണ്ടാക്കാം. പണവുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് മുക്തി നേടാം. നിങ്ങളുടെ വീട്ടില്‍ അവിവാഹിതനായ ഒരു അംഗം ഉണ്ടെങ്കില്‍, അവര്‍ക്ക് ഇന്ന് ഒരു നല്ല വിവാഹാലോചന വന്നേക്കാം. ആരോഗ്യത്തിന്റെ കാര്യം നല്ലതായിരിക്കില്ല. മൂത്രാശയവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

Most read:2022 മെയ് മാസത്തിലെ പ്രധാന ഉത്സവങ്ങളും ആഘോഷങ്ങളുംMost read:2022 മെയ് മാസത്തിലെ പ്രധാന ഉത്സവങ്ങളും ആഘോഷങ്ങളും

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. നിങ്ങളുടെ കഴിവുകള്‍ നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഏത് മേഖലയിലും കൊടി പാറിക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്. നിങ്ങള്‍ കഠിനാധ്വാനം ചെയ്യുക, നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലം തീര്‍ച്ചയായും ലഭിക്കും. കുടുംബ ജീവിതത്തില്‍ സ്ഥിതിഗതികള്‍ സന്തോഷകരമായിരിക്കും. മാതാപിതാക്കളുടെ വൈകാരിക പിന്തുണ ഉണ്ടാകും. ഇന്ന് അമ്മയുടെ ഭാഗത്ത് നിന്നുള്ള സാമ്പത്തിക നേട്ടങ്ങളും സാധ്യമാണ്.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

ഇന്നത്തെ ദിവസം നല്ല തുടക്കമായിരിക്കും. നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കുട്ടിയുടെ ഭാഗത്ത് നിന്ന് സന്തോഷം ഉണ്ടാകും, അതുപോലെ നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധവും ശക്തമാകും. സാമ്പത്തിക കാഴ്ചപ്പാടില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. ചില്ലറ വ്യാപാരികള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

English summary

Daily Rashi Phalam - 29 April 2022 Divasa Rashi Phalam in Malayalam, Daily Horoscope in Malayalam

Daily Rashi Phalam Malayalam:- Get Divasa Rashi Phalam 29 April 2022 In Malayalam, Read daily horoscope prediction of aries, taurus, cancer, leo, virgo, scorpio, libra, pisces, gemini, aquarius zodiac signs in Malayalam.
Story first published: Thursday, April 28, 2022, 17:02 [IST]
X
Desktop Bottom Promotion