Just In
- 1 hr ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്ത്തും ആയുര്വ്വേദ മിശ്രിതം
- 4 hrs ago
മാഘപൂര്ണിമയില് അപൂര്വ്വ ശുഭയോഗങ്ങള്; ലക്ഷ്മീദേവിയുടെ കൃപയാല് ഈ 6 രാശിക്ക് സമ്പത്ത് വര്ഷിക്കും
- 6 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര് സൂക്ഷിക്കണം- സമ്പൂര്ണവാരഫലം
- 8 hrs ago
ഫെബ്രുവരി 6-12; തൊഴില്, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
Don't Miss
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Movies
കരോളിന് പോയി അടി കിട്ടി! നാണക്കേട് കാരണം അപ്പനെ വിളിക്കാതെ പോന്നു; തുറന്ന് പറഞ്ഞ് ടിനി
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്
- News
മണ്ണാർക്കാടിൽ നിന്നും യുവതി തട്ടിക്കൊണ്ടുപോയ പൂച്ചയെ അതീവ രഹസ്യമായി തിരിച്ചേൽപ്പിച്ചു..
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
Horoscope Today, 28 November 2022: കഠിനാധ്വാനത്തിന് ഫലം ലഭിക്കും, ഗ്രഹസ്ഥാനങ്ങള് അനുകൂലം ഈ രാശിക്കാര്ക്ക്
തിങ്കളാഴ്ച ദിവസമായ ഇന്ന് ധനു രാശിക്കാര്ക്ക് പണത്തിന്റെ കാര്യത്തില് ഇന്ന് വളരെ ഭാഗ്യമുള്ള ദിവസമായിരിക്കും. ഇന്ന് നിങ്ങള്ക്ക് പണം സമ്പാദിക്കാനുള്ള നല്ലൊരു അവസരവും ലഭിക്കും. നിങ്ങള് അടുത്തിടെ പുതിയ ജോലിയില് ചേര്ന്നതാണെങ്കില്, പുതിയ എന്തെങ്കിലും പഠിക്കാന് കഴിയും. ഉന്നത ഉദ്യോഗസ്ഥര് നിങ്ങളുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കും. ഔഷധവ്യാപാരം നടത്തുന്നവര്ക്ക് നല്ല സാമ്പത്തിക നേട്ടം ലഭിക്കും. നിങ്ങള് സ്റ്റോക്ക് വര്ദ്ധിപ്പിക്കാന് ആഗ്രഹിക്കുന്നുവെങ്കില് ഈ സമയം അനുകൂലമാണ്. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന് രാശിഫലം വായിക്കൂ.
Most
read:
നവംബര്
28-ഡിസംബര്
4;
12
രാശിക്കും
കരിയര്,
സാമ്പത്തിക
വാരഫലം,
നിങ്ങളുടെ
ഈ
ആഴ്ച

മേടം (മാര്ച്ച് 20 മുതല് ഏപ്രില് 18 വരെ):
ജോലിസ്ഥലത്ത് നിങ്ങളുടെ ബഹുമാനം വര്ദ്ധിക്കും. നിങ്ങള്ക്ക് ചില വലിയ ഉത്തരവാദിത്തങ്ങള് ലഭിച്ചേക്കാം. വ്യവസായികള്ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും. പ്രത്യേകിച്ചും നിങ്ങളുടെ ജോലി ഇരുമ്പുമായി ബന്ധപ്പെട്ടതാണെങ്കില് ഇന്ന് നിങ്ങള്ക്ക് വലിയ നേട്ടം ലഭിക്കും. കുടുംബ ജീവിതത്തില് സാഹചര്യങ്ങള് സുഖകരമായിരിക്കും. വീട്ടിലെ അംഗങ്ങള്ക്കിടയില് ഐക്യം വര്ദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ഇടവം (ഏപ്രില് 19 മുതല് മെയ് 19 വരെ):
സര്ക്കാര് ജോലി ചെയ്യുന്നവര്ക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. ഉയര്ന്ന സ്ഥാനം നേടാന് കഴിയും. സ്വകാര്യ ജോലി ചെയ്യുന്ന ആളുകള്ക്കും അവരുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കും. ബിസിനസുകാര്ക്ക് ഇന്ന് ഒരു വലിയ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. എന്നാല് നിങ്ങളുടെ ധൈര്യത്തിന്റെയും നിശ്ചയദാര്ഢ്യത്തിന്റെയും ബലത്തില് നിങ്ങള്ക്ക് നല്ല വിജയം നേടാന് കഴിയും. പണത്തിന്റെ കാര്യത്തില് ദിവസം ചെലവേറിയതായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ ഗ്രഹസ്ഥാനം വലിയ പ്രശ്നം നല്കില്ല. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും. ആരോഗ്യകാര്യത്തില് അമിതമായ അശ്രദ്ധ നല്ലതല്ല.

മിഥുനം (മെയ് 20 മുതല് ജൂണ് 20 വരെ):
ജോലി സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില് ഇന്ന് നിങ്ങളുടെ പ്രശ്നം പരിഹരിക്കാന് കഴിയും. നിങ്ങളുടെ ജോലിയില് ശ്രദ്ധ കേന്ദ്രീകരിക്കാന് കഴിയും. ഓഫീസിലെ ഉയര്ന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇന്ന് ഏത് പ്രയാസകരമായ ജോലിയും വളരെ എളുപ്പത്തില് പൂര്ത്തിയാക്കാന് കഴിയും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്ക്ക് ഇന്ന് നല്ല സാമ്പത്തിക നേട്ടങ്ങള് ലഭിക്കും. പ്രത്യേകിച്ചും നിങ്ങള് പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്, നിങ്ങളുടെ ബിസിനസ്സ് വര്ദ്ധിക്കും. പണത്തിന്റെ കാര്യത്തില് ഉയര്ച്ച താഴ്ചകള് നിറഞ്ഞതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില് ദിവസം മികച്ചതായിരിക്കും.

കര്ക്കടകം (ജൂണ് 21 മുതല് ജൂലൈ 21 വരെ):
ജോലി ചെയ്യുന്നവര് ഓഫീസിലെ അലസത ഉപേക്ഷിച്ച് അവരുടെ പ്രധാന ജോലികളില് ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങള് എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അത്രയും മികച്ച ഫലം ലഭിക്കും. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. എന്നിരുന്നാലും, സാമ്പത്തിക ഇടപാടുകള് നടത്താന് ഇന്ന് നല്ല ദിവസമല്ല. നിങ്ങളുടെ പങ്കാളിയുമായി ഇന്ന് തര്ക്കമുണ്ടാകാം. നിങ്ങളുടെ കോപം നിയന്ത്രിക്കണം, അല്ലാത്തപക്ഷം നിങ്ങളുടെ വീടിന്റെ സമാധാനം തകര്ന്നേക്കാം.
Most
read:ധനികരും
മനസലിവുള്ളവരും;
ഏകാദശി
നാളില്
ജനിച്ചവരുടെ
സ്വഭാവസവിശേഷതകള്

ചിങ്ങം (ജൂലൈ 22 മുതല് ഓഗസ്റ്റ് 21 വരെ):
നിങ്ങള് ഒരു ബിസിനസ്സുകാരനാണെങ്കില് വലിയ നിക്ഷേപം നടത്താന് ആലോചിക്കുന്നുണ്ടെങ്കില്, പരിചയസമ്പന്നനായ ഒരാളുമായി ആലോചിച്ച ശേഷം മാത്രം തീരുമാനമെടുക്കുന്നതാണ് നല്ലത്. ജോലിക്കാര്ക്ക് ഓഫീസില് പ്രതികൂല സാഹചര്യങ്ങള് നേരിടേണ്ടി വരും. വീടിന്റെ അന്തരീക്ഷം നല്ലതായിരിക്കും. ഇന്ന് നിങ്ങള്ക്ക് സഹോദരങ്ങളുമായി നല്ല സമയം ചെലവഴിക്കാന് കഴിയും. പ്രണയത്തിന്റെ കാര്യത്തില് ഇന്ന് നിങ്ങള്ക്ക് വളരെ നല്ല ദിവസമായിരിക്കും. ആരോഗ്യനിലയില് പുരോഗതി ഉണ്ടാകാന് സാധ്യതയുണ്ട്.

കന്നി (ഓഗസ്റ്റ് 22 മുതല് സെപ്റ്റംബര് 21 വരെ):
ഇന്ന് വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ സഹോദരനോ സഹോദരിക്കോ ഒരു നല്ല വിവാഹാലോചന വന്നേക്കാം. ഇതുകൂടാതെ, ഇന്ന് വീട്ടിലെ ഒരു അംഗത്തില് നിന്ന് ചില നല്ല വാര്ത്തകള് ലഭിക്കാനുള്ള സാധ്യതയുമുണ്ട്. സാമ്പത്തികമായി ദിവസം ചെലവേറിയതായിരിക്കും. അനാവശ്യ ചെലവുകള് ഉണ്ടാകാം. അനാവശ്യ ചെലവുകള് ഒഴിവാക്കണം, അല്ലാത്തപക്ഷം സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം. ഓഫീസിലെ നിങ്ങളുടെ സഹപ്രവര്ത്തകരുമായി നല്ല ബന്ധം നിലനിര്ത്താന് ശ്രമിക്കുക. ബിസിനസ്സുകാര്ക്ക് ഇന്ന് സമ്മിശ്ര ദിവസമായിരിക്കും.
Most
read:ഡിസംബര്
മാസത്തിലെ
പ്രധാന
വ്രതങ്ങളും
ഉത്സവങ്ങളും

തുലാം (സെപ്റ്റംബര് 22 മുതല് ഒക്ടോബര് 22 വരെ):
സംസാരിക്കുമ്പോള് നിങ്ങളുടെ വാക്കുകള് വളരെ ശ്രദ്ധാപൂര്വ്വം ഉപയോഗിക്കുക. പണത്തിന്റെ കാര്യത്തില് ദിവസം വളരെ നല്ല സൂചനയാണ് നല്കുന്നത്. നിങ്ങള്ക്ക് ഒരു പുതിയ വരുമാന മാര്ഗ്ഗം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളെല്ലാം പെട്ടെന്ന് മാറും. ജോലിയുള്ള ആളുകള്ക്ക് പുതിയ അവസരങ്ങള് ലഭിക്കും. ജോലി മാറ്റാന് ആഗ്രഹിക്കുന്നുവെങ്കില്, നിങ്ങള്ക്ക് ഒരു നല്ല ഓഫര് ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്ക്ക് ഇന്ന് വലിയ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കുന്നു. കുടുംബ ജീവിതത്തില് സാഹചര്യങ്ങള് സുഖകരമായിരിക്കും. ഇണയുമായുള്ള ബന്ധത്തില് പുരോഗതി ഉണ്ടാകും.

വൃശ്ചികം (ഒക്ടോബര് 23 മുതല് നവംബര് 20 വരെ):
ഇന്ന് നിങ്ങള്ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. നിങ്ങള്ക്ക് ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടാം. ജോലി സംബന്ധമായ പ്രവര്ത്തനങ്ങളില് നിങ്ങള്ക്ക് വിജയം ലഭിക്കും. ജോലിയോ ബിസിനസ്സോ നിങ്ങള്ക്ക് പുരോഗതിക്കുള്ള വഴി തുറക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണയേക്കാള് മികച്ചതായിരിക്കും. ഇന്ന് നിങ്ങള്ക്ക് വിലപ്പെട്ട എന്തെങ്കിലും ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില് ദിവസം ശരാശരി ആയിരിക്കും.
Most
read:സമ്പൂര്ണ
ന്യൂമറോളജി
ഫലം;
സംഖ്യാശാസ്ത്രം
പ്രകാരം
2023ല്
നിങ്ങളുടെ
ഭാവിഫലം

ധനു (നവംബര് 21 മുതല് ഡിസംബര് 20 വരെ):
പണത്തിന്റെ കാര്യത്തില് ഇന്ന് വളരെ ഭാഗ്യമുള്ള ദിവസമായിരിക്കും. ഇന്ന് നിങ്ങള്ക്ക് പണം സമ്പാദിക്കാനുള്ള നല്ലൊരു അവസരവും ലഭിക്കും. നിങ്ങള് അടുത്തിടെ പുതിയ ജോലിയില് ചേര്ന്നതാണെങ്കില്, പുതിയ എന്തെങ്കിലും പഠിക്കാന് കഴിയും. ഉന്നത ഉദ്യോഗസ്ഥര് നിങ്ങളുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കും. ഔഷധവ്യാപാരം നടത്തുന്നവര്ക്ക് നല്ല സാമ്പത്തിക നേട്ടം ലഭിക്കും. നിങ്ങള് സ്റ്റോക്ക് വര്ദ്ധിപ്പിക്കാന് ആഗ്രഹിക്കുന്നുവെങ്കില് ഈ സമയം അനുകൂലമാണ്. വീട്ടിലെ ഒരു അംഗവുമായി നിങ്ങള്ക്ക് അഭിപ്രായവ്യത്യാസമുണ്ടാകാം. ജോലി സമ്മര്ദ്ദം കാരണം നിങ്ങള്ക്ക് ഇന്ന് വളരെ ക്ഷീണം അനുഭവപ്പെടാം. നിങ്ങളുടെ ആരോഗ്യവും നിങ്ങള് ശ്രദ്ധിക്കണം.

മകരം (ഡിസംബര് 21 മുതല് ജനുവരി 19 വരെ):
ചെലവുകള് വര്ദ്ധിച്ചേക്കുമെങ്കിലും നിങ്ങളുടെ ബജറ്റ് ഇന്ന് അസന്തുലിതമായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട ഏത് ശ്രമവും വിജയിക്കും. തടസ്സപ്പെട്ട ഏതെങ്കിലും ബിസിനസ്സ് പ്ലാന് പുനരാരംഭിക്കുന്നതില് ബിസിനസുകാര് വിജയിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി വളരെ റൊമാന്റിക് ദിവസമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്, ദിവസം ഉയര്ച്ച താഴ്ചകള് നിറഞ്ഞതായിരിക്കും.
Most
read:ഡിസംബറില്
3
ഗ്രഹങ്ങള്ക്ക്
സ്ഥാനചലനം;
ഈ
5
രാശിക്ക്
സൗഭാഗ്യം
വന്നണയും
കാലം

കുംഭം (ജനുവരി 20 മുതല് ഫെബ്രുവരി 18 വരെ):
ഇന്ന് നിങ്ങള് മാനസികമായി വളരെ ശക്തരായിരിക്കും. നിങ്ങളുടെ ഊര്ജ്ജവും പോസിറ്റിവിറ്റിയും കണ്ട് എല്ലാവരും നിങ്ങളെ അഭിനന്ദിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്ക്ക് കുറഞ്ഞ പരിശ്രമത്തില് നല്ല വിജയം നേടാനാകും. നിങ്ങളുടെ സാമ്പത്തിക പ്രശ്നം പരിഹരിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഏതെങ്കിലും പഴയ കടം തീര്ക്കാന് കഴിയും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്, നിങ്ങള്ക്ക് വയറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള് ഉണ്ടാകാം.

മീനം (ഫെബ്രുവരി 19 മുതല് മാര്ച്ച് 19 വരെ):
ഇന്ന് പ്രണയത്തിന്റെ കാര്യത്തില് വളരെ റൊമാന്റിക് ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം വളരെ ശക്തമായിരിക്കും. പണത്തിന്റെ കാര്യത്തില്, ഇന്ന് നിങ്ങള്ക്ക് വെല്ലുവിളിയായ ദിവസമായിരിക്കും. നിങ്ങളുടെ പണം അനാവശ്യ കാര്യങ്ങള്ക്കായി പാഴായേക്കാം. ജോലിയുടെ കാര്യത്തില് ഇന്ന് ശരാശരി ദിവസമായിരിക്കും. ജോലിയോ ബിസിനസ്സോ ആകട്ടെ, നിങ്ങളുടെ ഏറ്റവും മികച്ചത് നല്കാന് ശ്രമിക്കുക.