Horoscope Today, 27 November 2022: ഇന്നത്തെ രാശിഫലം: 12 രാശിയുടേയും സമ്പൂര്‍ണഫലം

നിങ്ങളുടെ ഇന്നത്തെ രാശിഫലം ഭാഗ്യം കൊണ്ട് വരുന്നതാണോ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അനുകൂലമാണോ എന്ന് അറിയാന്‍ ഈ ലേഖനം സഹായിക്കുന്നു.

Daily Rashi Phalam

രാശിഫലത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നതും ഇവ അനുകൂലമാക്കാന്‍ ഉള്ള പരിഹാരങ്ങളെക്കുറിച്ച് അറിയുന്നതിനും ഇന്നത്തെ രാശിഫലം വായിക്കാം.

 മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് കുടുംബത്തിന്റെ കാര്യത്തില്‍ ഇന്ന് വളരെ നല്ല ദിവസമായാണ് കണക്കാക്കുന്നത്. ഇവര്‍ക്ക് കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സാധിക്കുന്നു. പ്രിയപ്പെട്ടവരുമായുള്ള അകലം അവസാനിക്കുന്നു. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഓഫീസില്‍ മികച്ച സമയമായിരിക്കും. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്ന് സമ്മിശ്രഫലമാണ് ഈ രാശിഫലം നല്‍കുന്നത്. ചിലവുകള്‍ വര്‍ദ്ധിക്കുന്നു. ബജറ്റ് വളരെയധികം അസന്തുലിതമായി വരുന്നു. യാത്ര ചെയ്യുന്നത് മടുപ്പുണ്ടാക്കുന്നു. ജോലിയോടൊപ്പം ആരോഗ്യവും ശ്രദ്ധിക്കേണ്ടതാണ്.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം പ്രധാനപ്പെട്ടതായിരിക്കും. പല മേഖലകളിലും വിജയം നേടുന്നതിന് സാധിക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സാഹചര്യം ആയിരിക്കും. വരുമാനം വര്‍ദ്ധിക്കുന്നു. സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നതിന് സാധിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇതിനായി മുന്‍കൂട്ടി മാനസികമായി ഒരുങ്ങേണ്ടതാണ്. പണത്തിന്റെ കാര്യത്തില്‍ മികച്ച ദിവസമായിരിക്കും. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രദ്ധിക്കണം. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമായിരിക്കും.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കും. തൊഴില്‍പരമായി മികച്ച ദിവസമായിരിക്കും. ഇത് കൂടാതെ ജീവിതത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന ദിവസമായിരിക്കും. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍, നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ഏത് സാമ്പത്തിക ഇടപാടും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്ന ഒരു ദിവസമായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയുമായുള്ള ബന്ധം മികച്ച രീതിയില്‍ ആയിരിക്കും. ബഡ്ജറ്റ് അനുസരിച്ച് ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.

കര്‍ക്കടകം രാശി

കര്‍ക്കടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന് സംസാരിക്കുമ്പോള്‍ അല്‍പം നിയന്ത്രണം വേണം. തെറ്റായ പെരുമാറ്റം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് ബന്ധങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നു. മുതിര്‍ന്നവരുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ഉപദേശങ്ങള്‍ അവഗണിക്കാന്‍ പാടില്ല. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന സമയമാണ്. ബിസിനസില്‍ മാറ്റങ്ങള്‍ വരുമെങ്കിലും ആദ്യം നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ക്ക് ബുദ്ധിപരമായ ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിച്ചേക്കാം.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലി ചെയ്യുമ്പോള്‍ ജീവിതത്തില്‍ മാറ്റം വരുന്നു. പ്രമോഷനും ശമ്പളവും വര്‍ദ്ധിക്കാം. പുതിയ ജോലിക്ക് വേണ്ടി ഉടന്‍ തന്നെ ശ്രമിക്കരുത്. അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. കുടുംബജീവിതത്തില്‍ സ്ഥിതിഗതികള്‍ സാധാരണമായിരിക്കും. വീട്ടിലെ അംഗങ്ങളുമായി മികച്ച ബന്ധം തുടര്‍ന്ന് പോരുന്നതിന് സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ശരാശരി ആയിരിക്കും. ആരോഗ്യത്തില്‍ സമ്മര്‍ദ്ദം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ഇന്ന് വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. മംഗള കാര്യങ്ങള്‍ നടക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയുന്ന ദിവസമായിരിക്കും. പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. ബിസിനസില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. എന്നാല്‍ ലാഭം പ്രതീക്ഷിച്ച അത്ര ലഭിക്കണം എന്നില്ല. പലപ്പോഴും വായ്പവാങ്ങുന്നത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് പിന്നീട് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. നിങ്ങളുടെ ഈ പ്രശ്‌നം താത്കാലികമാണെങ്കിലും അതില്‍ മാറ്റം വരുന്നതിന് സമയമെടുക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. കണ്ണുകളുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ ജോലി ലഭഇക്കുന്നു. ജോലി ചെയ്യുന്നവരെങ്കില്‍ ഇവര്‍ക്ക് ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ബിസിനസ് ചെയ്യുന്നവര്‍ക്ക് സമ്മിശ്രഫലം ലഭിക്കുന്നു. എന്നാല്‍ പ്രധാനപ്പെട്ട ബിസിനസ് തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. പങ്കാളിയുമായി പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. പണം ആശുപത്രിയില്‍ ചിലവാകുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, അമിതമായ സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

വൃശ്ചികം രാശി

വൃശ്ചികം രാശി

ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇന്ന് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് വലിയ നഷ്ടം വരുന്നു. ജോലി മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ക്ക് അനുകൂല സമയമായിരിക്കും. ഏത് കാര്യത്തിലും നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതിയില്‍ ശക്തി ഉണ്ടാകും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. മാതാപിതാക്കള്‍ക്ക് ആരോഗ്യവും സന്തോഷവും ഉണ്ടാവുന്നു. സ്വന്തം ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാവും. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ജീവിത പങ്കാളിയുടെ സ്‌നേഹവും പിന്തുണയും പൂര്‍ണമായും ലഭിക്കുന്ന ഒരു ദിനമാണ് ഇന്ന്. സ്‌നേഹത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെ ഭാഗ്യവാനായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിസ്ഥലത്ത്, ദിവസം തിരക്ക് വര്‍ദ്ധിക്കുന്നു. ജോലിയിലും ബിസിനസിലും അനുകൂല മാറ്റങ്ങള്‍ വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമ്മിശ്രഫലം ഉണ്ടാവുന്നു.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ഇന്ന് മികച്ച സമയമായിരിക്കും. അനുകൂലഫലങ്ങള്‍ പല കാര്യങ്ങളിലും ലഭിക്കുന്നു. നിങ്ങള്‍ക്ക് നിയമപരമായ കാര്യങ്ങളില്‍ നേട്ടം ഉണ്ടാവുന്നു. സുപ്രധാനമായ പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു. ഭാവിയില്‍ ബിസിനസ് സംബന്ധമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അനുകൂല സമയമാണ്. ജോലിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സാമ്പത്തികമായി മികച്ച ദിനമായിരിക്കും ഇന്ന്. ആരോഗ്യ കാര്യങ്ങളില്‍ അശ്രദ്ധ പാടില്ല.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ഇന്ന് പുതിയ വസ്തു, വാഹനം, ഭൂമി മുതലായവ വാങ്ങാന്‍ സാധിക്കുന്നു. അതിന് അനുകൂലമായ തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളിലും വിജയം അനുകൂലമായ സമയമമാണ്. പ്രയോജനം പലപ്പോഴും ജീവിതത്തില്‍ ലഭിക്കുന്നു. ഓഫീസ് അന്തരീക്ഷം മികച്ചതായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ഇത് ബോസില്‍ മതിപ്പുളവാക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. വരുമാനത്തേക്കാള്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.

 മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ഇന്ന് വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് അനുകൂല സമയമല്ല. പലപ്പോഴും നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലി ചെയ്യുന്ന ആളുകള്‍ക്ക് അനുകൂല സമയമായിരിക്കും. പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നസമയമാണ്. പണത്തിന്റെ കാര്യത്തില്‍ സമ്മിശ്രഫലങ്ങള്‍ ഉണ്ടാവുന്നു. ചിന്തിക്കാതെ ചിലവഴിക്കുമ്പോള്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. വളരെ രസകരമായ ദിവസമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Sunday, November 27, 2022, 6:01 [IST]
X
Desktop Bottom Promotion