Just In
Don't Miss
- Sports
റിഷഭിനെ ഏകദിനത്തില്‍ ഓപ്പണറാക്കൂ, ഈ റെക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കും!
- News
ലൈഫ് ഭവന പദ്ധതി; അന്തിമ ഗുണഭോക്തൃ പട്ടികയില്‍ 4,62,611 കുടുംബങ്ങള്‍
- Movies
എന്റെ ശരീരഭാഗങ്ങള്‍ക്ക് പുരുഷന്റേതിനോട് സാമ്യമുണ്ടായിരിക്കാം!. പക്ഷെ ഞാന്‍ തളരില്ല: രഞ്ജു രഞ്ജിമാര്‍
- Automobiles
മഹീന്ദ്ര രണ്ടും കൽപ്പിച്ച് തന്നെ! പുത്തൻ ഇവി സെപ്റ്റംബറിൽ അവതരിപ്പിക്കും
- Finance
മുത്തൂറ്റ് ഉള്‍പ്പെടെ 3 ഓഹരികളുടെ റേറ്റിങ് പുനര്‍നിശ്ചയിച്ച് വിദേശ ബ്രോക്കറേജുകള്‍; ഇനി വാങ്ങാമോ?
- Travel
കുട്ടികള്‍ക്കൊപ്പമുള്ള യാത്രകള്‍ ലളിതമാക്കാം... ആഘോഷിക്കാം ഓരോ നിമിഷവും...ശ്രദ്ധിക്കാന്‍ അഞ്ച് കാര്യങ്ങള്‍
- Technology
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാം
Daily Rashi Phalam: സാമ്പത്തികമായി ഈ രാശിക്ക് ഇന്ന് അനുകൂല ദിനം; രാശിഫലം
ധനു രാശിക്കാര്‍ക്ക് ഇന്ന് ബിസിനസ് കാര്യങ്ങളില്‍ നല്ല വിജയം ലഭിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും സുഗമമായി പൂര്‍ത്തിയാകും. ജോലിക്കാര്‍ക്ക് ഓഫീസില്‍ മേലധികാരിയുടെ പിന്തുണ ലഭിക്കും. സാമ്പത്തികമായി, ഇന്ന് നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആനുകൂല്യം ലഭിക്കാന്‍ സാധ്യതയുണ്ട്. മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. നിങ്ങള്‍ വിവാഹിതനാണെങ്കില്, നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.
Most
read:
രാഹുവിന്റെ
നക്ഷത്രമാറ്റം;
ഈ
3
രാശിക്കാര്‍ക്ക്
പ്രത്യേക
നേട്ടങ്ങള്‍

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ഇന്ന് ബിസിനസ്സുകാര്‍ക്ക് ഒരു അത്ഭുതകരമായ ദിവസമായിരിക്കും. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. ജോലിക്കാരുടെ ദിവസം സാധാരണമായിരിക്കും. ഇന്ന്, ജോലി കുറവായതിനാല്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബ ജീവിതത്തില്‍ സ്ഥിതിഗതികള്‍ സന്തോഷകരമായിരിക്കും. വീട്ടിലെ അംഗങ്ങളുടെ സഹായത്തോടെ ഇന്ന് നിങ്ങളുടെ ഏത് സുപ്രധാന ജോലിയും പൂര്‍ത്തിയാക്കാന്‍ കഴിയും. സന്താനഭാഗത്തുനിന്ന് സന്തോഷം ഉണ്ടാകും.

ഇടവം (ഏപ്രില്‍ 19-മെയ് 19):
സാമ്പത്തികമായി നോക്കിയാല്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കില്ല. ധനനഷ്ടത്തിന്റെ ലക്ഷണങ്ങളുണ്ട്. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഓഫീസിലെ മേലധികാരികളുടെ അതൃപ്തി ഉണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍, ക്ഷമയോടെയും വിവേകത്തോടെയും പ്രവര്‍ത്തിക്കുക. ബിസിനസ്സുകാര്‍ക്ക് നല്ല ലാഭം നേടാന്‍ കഴിയും. ഇണയുമായുള്ള ബന്ധം ദൃഢമാകും. നിങ്ങളുടെ പ്രിയപ്പെട്ടവരിലുള്ള നിങ്ങളുടെ വിശ്വാസം വര്‍ദ്ധിക്കും.
Most
read:സര്‍വ്വ
പാപങ്ങളും
നീക്കും
യോഗിനി
ഏകാദശി
വ്രതം;
ഇങ്ങനെ
നോറ്റാല്‍
ഭാഗ്യം

മിഥുനം (മെയ് 20-ജൂണ്‍ 20):
പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ റൊമാന്റിക് ദിവസമായിരിക്കും. നിങ്ങളുടെ ബന്ധത്തില്‍ തീവ്രതയുണ്ടാകും. നിങ്ങളുടെ പങ്കാളിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ദിവസം അതിന് അനുയോജ്യമാണ്. അപണത്തിന്റെ സ്ഥാനം മികച്ചതായിരിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും കുറച്ച് പണം ചിലവഴിക്കാനിടയുണ്ട്. ജോലിയുടെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ദിവസമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് വളരെയധികം വിഷമിക്കേണ്ടതില്ല.

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):
കോടതി കാര്യങ്ങളില്‍ നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കണം. അശ്രദ്ധ നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ജോലിക്കാര്‍ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരോട് മാന്യമായി പെരുമാറുക. നിങ്ങളുടെ ഇണയുടെ ആരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരവും ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. പണവുമായി ബന്ധപ്പെട്ട നിങ്ങളുടെ നിരന്തരമായ ശ്രമങ്ങളില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉടന്‍ അവസാനിക്കും.

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
വീട്ടിലോ ജോലിസ്ഥലത്തോ ആകട്ടെ, അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഓണ്‍ലൈന്‍ ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് വര്‍ദ്ധിച്ചേക്കാം. മാതാപിതാക്കളുടെ വൈകാരിക പിന്തുണ ഉണ്ടാകും. പണത്തിന്റെ കാര്യത്തില്‍ വളരെയധികം അശ്രദ്ധ കാണിക്കരുത്. ചിന്തിക്കാതെ ചെലവഴിക്കുന്നത് ഒഴിവാക്കുക. നിങ്ങള്‍ക്ക് സന്ധിവാതം ഉണ്ടെങ്കില്‍ ഇന്ന് നിങ്ങളുടെ ആരോഗ്യം വഷളായേക്കാം.
Most
read:വാസ്തു
പ്രകാരം
നിങ്ങളുടെ
ഉയര്‍ച്ചയ്ക്കായി
വീട്ടില്‍
സ്ഥാപിക്കാവുന്ന
പെയിന്റിംഗുകള്‍

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്ന് വളരെ നല്ല സൂചനയാണ് നല്‍കുന്നത്. നിങ്ങളുടെ എല്ലാ ജോലികളും നിങ്ങളുടെ പ്ലാന്‍ അനുസരിച്ച് പൂര്‍ത്തിയാകും. പുതിയ വാഹനമോ വീടോ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍ നേട്ടം ലഭിക്കും. ഇതുകൂടാതെ, പഴയ കടം ഇല്ലാതാക്കുന്നതിലും ഇന്ന് നിങ്ങള്‍ വിജയിക്കും. ജോലിയില്‍ പുരോഗതിയുടെ പാത തുറക്കാന്‍ കഴിയും. വ്യാപാരികള്‍ക്കും നല്ല സാമ്പത്തിക നേട്ടം പ്രതീക്ഷിക്കുന്നു. കുടുംബ ജീവിതത്തില്‍ ഒരു പ്രശ്നമുണ്ടാകാം, എന്നാല്‍ താമസിയാതെ ശരിയാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്ന് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ ഒരു വ്യാപാരിയാണെങ്കില്‍, വലിയ നിക്ഷേപങ്ങള്‍ നടത്തുന്നത് ഒഴിവാക്കുക. ജോലിക്കാര്‍ക്ക് ഒരേസമയം നിരവധി ജോലികള്‍ ചെയ്യേണ്ടിവന്നേക്കാം. വീട്ടിലെ അന്തരീക്ഷം സാധാരണ നിലയിലായിരിക്കും. ഇണയുടെ ആരോഗ്യം ദുര്‍ബലമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, അമിതമായ ഓട്ടം കാരണം ഇന്ന് നിങ്ങള്‍ക്ക് സുഖം തോന്നില്ല.
Most
read:ആത്മീയ
സന്തോഷത്തിനായി
ദിനവും
ശീലിക്കേണ്ട
കാര്യങ്ങള്‍

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
ദാമ്പത്യ ജീവിതത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ കഴിയും. ഇണയുമായുള്ള കലഹങ്ങള്‍ അവസാനിക്കും, പരസ്പരം മനസ്സിലാക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹാലോചന വന്നേക്കാം. തൊഴില്‍ രംഗത്ത് ഇന്ന് വളരെ തിരക്കുള്ള ദിവസമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് കൈകളിലും കാലുകളിലും വേദന പ്രശ്നമായേക്കാം.

ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ബിസിനസ് കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നല്ല വിജയം ലഭിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും സുഗമമായി പൂര്‍ത്തിയാകും. ജോലിക്കാര്‍ക്ക് ഓഫീസില്‍ മേലധികാരിയുടെ പിന്തുണ ലഭിക്കും. സാമ്പത്തികമായി, ഇന്ന് നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആനുകൂല്യം ലഭിക്കാന്‍ സാധ്യതയുണ്ട്. മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. നിങ്ങള്‍ വിവാഹിതനാണെങ്കില്, നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.
Most
read:മോശം
സമയത്തെ
അതിജീവിക്കാന്‍
ചാണക്യനീതി
പറയുന്ന
കാര്യങ്ങള്‍

മകരം (ഡിസംബര്‍ 21-ജനുവരി 19):
സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് നല്ല സൂചനയാണ് നല്‍കുന്നത്. നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം ലഭിക്കും, നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും. സ്വകാര്യ ജോലി ചെയ്യുന്ന ആളുകള്‍ക്കും അവരുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം ലഭിക്കും. ബിസിനസ് കാര്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധ ഒഴിവാക്കണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബ ജീവിതത്തില്‍ കാര്യങ്ങള്‍ സാധാരണ നിലയിലായിരിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ നിലനില്ക്കും.

കുംഭം (ജനുവരി 20-ഫെബ്രുവരി 18):
സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുടെ ലക്ഷണങ്ങള്‍ കാണുന്നു. നിങ്ങളുടെ വരുമാനം വര്‍ദ്ധിച്ചേക്കാം, നിങ്ങളുടെ മൂലധനവും വര്‍ദ്ധിക്കും. ഭാവിയിലും സമാനമായ ചിന്തയോടെ നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് നന്നായിരിക്കും. ജോലിക്കാര്‍ക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ബിസിനസ്സുകാര്‍ക്ക് അവരുടെ പുതിയ ചിന്തകളില്‍ നിന്നും പുതിയ പദ്ധതികളില്‍ നിന്നും നല്ല നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് കുതിച്ചുയരും. നിങ്ങളുടെ ജീവിത പങ്കാളിയുമായി, സ്നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറേണ്ടതുണ്ട്. അനാവശ്യ കോപം നിങ്ങളുടെ ബന്ധത്തെ ദുര്‍ബലപ്പെടുത്തും. ഇന്ന്, നിങ്ങള്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.
Most
read:വിശ്വാസങ്ങള്‍
മറഞ്ഞുകിടക്കുന്ന
പുണ്യപുരാതന
ഗംഗ;
അറിയുമോ
ഈ
കാര്യങ്ങള്‍

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
ഇന്ന് നിങ്ങള്‍ക്ക് ഒരു വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. അത് വ്യക്തിപരമോ ഔദ്യോഗിക ജീവിതമോ ആകട്ടെ, നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വീട്ടിലെ അന്തരീക്ഷം നല്ലതായിരിക്കില്ല. മാതാവിന്റെയോ പിതാവിന്റെയോ ആരോഗ്യനിലയില്‍ പൊടുന്നനെ ക്ഷയമുണ്ടാകാം. ഇന്ന് ഓഫീസിലെ മാനസികാവസ്ഥ വളരെ മോശമായിരിക്കും. ബിസിനസ്സുകാര്‍ പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ഇതുകൂടാതെ, നിങ്ങളുടെ എതിരാളികളോടും നിങ്ങള്‍ ജാഗ്രത പാലിക്കണം. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍, നിങ്ങളുടെ പഠനത്തിന് എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍, ഇന്ന് നിങ്ങളുടെ പ്രശ്നം മറികടക്കാന്‍ കഴിയും. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. വീട്ടുചെലവുകള് വര്‍ദ്ധിക്കാനിടയുണ്ട്.