For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Horoscope Today, 23 September 2022: ഭാഗ്യം അനുഗ്രഹിക്കും, ധനലാഭവും ഉയര്‍ച്ചയും; ഇന്നത്തെ രാശിഫലം

|

വെള്ളിയാഴ്ച ദിവസമായ ഇന്ന് മീനം രാശിക്കാരായ സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. സ്വകാര്യ ജോലികള്‍ ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ചെറുകിട വ്യവസായികള്‍ക്ക് ഇന്ന് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും.

Most read: കന്നി രാശിയില്‍ ശുക്രന്റെ സംക്രമണം; ഈ രാശിക്കാരുടെ ചെലവുകള്‍ ഉയരും

കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ജീവിത പങ്കാളിക്ക് വേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് ശരിയായ ദിവസമാണ്. ഇത് നിങ്ങളുടെ ബന്ധത്തില്‍ സ്‌നേഹവും വിശ്വാസവും വര്‍ദ്ധിപ്പിക്കും. പണത്തിന്റെ സ്ഥിതി മെച്ചമായിരിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18):

മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18):

ഇന്ന് നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ചെറിയ ഒരു തെറ്റ് പോലും നിങ്ങള്‍ക്ക് ദോഷകരമായി വരാം. കുടുംബജീവിതത്തിലെ സാഹചര്യങ്ങള്‍ പ്രതികൂലമായി കാണുന്നു. വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാകാം. വീടിന്റെ അന്തരീക്ഷം ഇന്ന് നല്ലതായിരിക്കില്ല. സാമ്പത്തികമായി ഇന്ന് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ വരുമാനം കണക്കിലെടുത്ത് മാത്രം ചെലവഴിക്കുക. ജോലിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കും. വ്യാപാരികള്‍ക്ക് ഇന്ന് നല്ല സാമ്പത്തിക നേട്ടം പ്രതീക്ഷിക്കുന്നു.

ഇടവം (ഏപ്രില്‍ 19-മെയ് 19):

ഇടവം (ഏപ്രില്‍ 19-മെയ് 19):

കഠിനാധ്വാനം ചെയ്തിട്ടും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ ശരിയായ ദിശയിലല്ല ശ്രമിക്കുന്നത്. നിങ്ങളുടെ അടുപ്പക്കാരില്‍ നിന്നും പരിചയസമ്പന്നരില്‍ നിന്നും ഉപദേശം സ്വീകരിക്കുന്നത് നന്നായിരിക്കും. കുടുംബജീവിതത്തില്‍ പിരിമുറുക്കം വര്‍ധിച്ചേക്കാം. വീട്ടില്‍ തര്‍ക്കത്തിന് സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ സ്വയം നിയന്ത്രിക്കുക. പണത്തിന്റെ സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് നിങ്ങള്‍ക്ക് പല്ലുവേദന പ്രശ്‌നമായേക്കാം.

Most read:നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യം

മിഥുനം (മെയ് 20-ജൂണ്‍ 20):

മിഥുനം (മെയ് 20-ജൂണ്‍ 20):

നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും, നിങ്ങള്‍ ഇന്ന് വളരെ പോസിറ്റീവായിരിക്കും. എല്ലാ വെല്ലുവിളികളെയും നിങ്ങള്‍ വളരെ ധൈര്യത്തോടെയും വിവേകത്തോടെയും നേരിടും. ജോലിയിലെ നിങ്ങളുടെ നല്ല പ്രകടനത്തിന് ശരിയായ ഫലം ലഭിച്ചേക്കാം. ഇന്ന് വ്യാപാരികള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ദിവസമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. അനാവശ്യ ചെലവുകള്‍ നിങ്ങളുടെ ബജറ്റിനെ അസന്തുലിതമാക്കും. ജീവിതപങ്കാളിക്ക് മികച്ച വിജയം നേടാന്‍ കഴിയും. നിങ്ങള്‍ക്ക് കരളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, ഇന്ന് നിങ്ങളുടെ പ്രശ്‌നം പെട്ടെന്ന് വര്‍ദ്ധിച്ചേക്കാം.

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):

പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും ഉടന്‍ അവസാനിക്കും. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കുക. ബിസിനസ്സുകാര്‍ ഇന്ന് തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തില്‍ ഇണയുടെ മോശം പെരുമാറ്റം നിങ്ങളെ അസന്തുഷ്ടനാക്കും.

Most read:നവരാത്രി പൂജയില്‍ ഇക്കാര്യം ശ്രദ്ധിക്കൂ; ദുര്‍ഗാ ദേവിയുടെ കോപം ഒഴിവാക്കാം

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ഇന്ന് വീട്ടില്‍ ചില അതിഥികള്‍ വന്നേക്കാം. നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ അപൂര്‍ണ്ണമായി തുടരാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ഇണയുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുക. അനാവശ്യ കാര്യങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. മറ്റുള്ളവരുടെ നിര്‍ദ്ദേശപ്രകാരം നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. ജോലിയുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും വിജയം നേടാനാകും. ഇന്ന് നിങ്ങള്‍ക്ക് വളരെ പോസിറ്റീവും ഊര്‍ജ്ജസ്വലതയും അനുഭവപ്പെടും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

വീട്ടിലെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. ജീവിതപങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ നീക്കാന്‍ മികച്ച ദിവസമാണ്. ജോലിയില്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍, നിങ്ങള്‍ക്ക് ഉടന്‍ തന്നെ വലിയ പുരോഗതി കൈവരിക്കാന്‍ കഴിയും. പണത്തിന്റെ സ്ഥിതി മെച്ചമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ചായ, കാപ്പി എന്നിവ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

തൊഴില്‍ രംഗത്ത് ഇന്ന് നല്ല ദിവസമായിരിക്കും. ജോലിയായാലും ബിസിനസ്സായാലും നിങ്ങളുടെ കഠിനാധ്വാനം വിജയിക്കും. വീടിന്റെ അന്തരീക്ഷം പോസിറ്റീവ് ആയിരിക്കും, മാതാപിതാക്കളുടെ സ്‌നേഹവും അനുഗ്രഹവും ലഭിക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഒരു നല്ല വിവാഹാലോചന വന്നേക്കാം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ദിവസത്തിന്റെ രണ്ടാം ഭാഗത്ത് ജോലിയുമായി ബന്ധപ്പെട്ട് പെട്ടെന്ന് യാത്ര ചെയ്യേണ്ടി വന്നേക്കാം.

Most read:നവരാത്രിയില്‍ വീട്ടില്‍ ഈ വാസ്തു പരിഹാരം ചെയ്താല്‍ ഐശ്വര്യവും ഭാഗ്യവും കൂടെ

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

ചെറിയ കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ വയ്ക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ ദിവസം ഉപയോഗശൂന്യമായ കാര്യങ്ങളില്‍ പാഴായേക്കാം. പണത്തിന്റെ കാര്യത്തില്‍ ദിവസം ശരാശരി ആയിരിക്കും. നിങ്ങള്‍ ലോണ്‍ എടുക്കുന്നതിനെക്കുറിച്ചോ കടം വാങ്ങുന്നതിനെക്കുറിച്ചോ ചിന്തിക്കുകയാണെങ്കില്‍, ഈ സമയത്ത് അത് ഒഴിവാക്കുക. ഇന്ന് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുക, പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ ഭാഗ്യകരമായ ദിവസമായിരിക്കും. ഓഫീസില്‍ വലിയ ബഹുമാനം ലഭിക്കും. ആവശ്യത്തിലധികം ആരെയും വിശ്വസിക്കരുത്. ബിസിനസുകാര്‍ അവരുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് അടുത്ത പരിചയസമ്പന്നനായ ഒരു വ്യക്തിയുടെ പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. സ്വത്തുമായി ബന്ധപ്പെട്ട നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

Most read:സെപ്റ്റംബര്‍ 24 മുതല്‍ ശുക്രന്‍ കന്നി രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ശുക്രദശ

മകരം (ഡിസംബര്‍ 21-ജനുവരി 19):

മകരം (ഡിസംബര്‍ 21-ജനുവരി 19):

ഇന്ന് നിങ്ങള്‍ വളരെ ക്ഷമയോടെയിരിക്കണം. ജോലിസ്ഥലത്ത് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. എത്ര ശ്രമിച്ചാലും നിങ്ങള്‍ക്ക് വിജയം ലഭിക്കണമെന്നില്ല. നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികളില്‍ തടസ്സമോ കാലതാമസമോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബജീവിതത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ മൂലം ഇന്ന് വീട്ടില്‍ വഴക്കുകള്‍ ഉണ്ടാകാം. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ നിന്ന് മറ്റുള്ളവരെ അകറ്റി നിര്‍ത്തുന്നതാണ് നല്ലത്. പണത്തിന്റെ സ്ഥിതി സാധാരണമായിരിക്കും.

കുംഭം (ജനുവരി 20-ഫെബ്രുവരി 18):

കുംഭം (ജനുവരി 20-ഫെബ്രുവരി 18):

പ്രണയ ജീവിതത്തില്‍ ഇന്ന് ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ധിച്ചേക്കാം. ഏത് തീരുമാനവും എടുക്കുന്നതിന് മുമ്പ് നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുന്നത് നന്നായിരിക്കും. ഈ രാശിയിലെ വിവാഹിതര്‍ക്കും ഇന്ന് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജീവിതപങ്കാളിയുടെ ആരോഗ്യസ്ഥിതി മോശമായേക്കാം. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. ഓഫീസിലെ സഹപ്രവര്‍ത്തകരുമായി നല്ല രീതിയില്‍ പെരുമാറാന്‍ ശ്രമിക്കുക. വ്യാപാരികള്‍ക്ക് മാന്യമായ ലാഭം ലഭിക്കും.

Most read:വാസ്തുദോഷം നീങ്ങും ഐശ്വര്യം വരും; വീട്ടില്‍ പാരിജാതം നട്ടാല്‍ നേട്ടമിത്

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. സ്വകാര്യ ജോലികള്‍ ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ചെറുകിട വ്യവസായികള്‍ക്ക് ഇന്ന് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ജീവിത പങ്കാളിക്ക് വേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് ശരിയായ ദിവസമാണ്. ഇത് നിങ്ങളുടെ ബന്ധത്തില്‍ സ്‌നേഹവും വിശ്വാസവും വര്‍ദ്ധിപ്പിക്കും. പണത്തിന്റെ സ്ഥിതി മെച്ചമായിരിക്കും.

English summary

Daily Rashi Phalam - 23 September 2022 Divasa Rashi Phalam in Malayalam, Daily Horoscope in Malayalam

Daily Rashi Phalam Malayalam:- Get Divasa Rashi Phalam 23 September 2022 In Malayalam, Read daily horoscope prediction of aries, taurus, cancer, leo, virgo, scorpio, libra, pisces, gemini, aquarius zodiac signs in Malayalam.
Story first published: Friday, September 23, 2022, 5:00 [IST]
X
Desktop Bottom Promotion