For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Daily Rashi Phalam: കുടുംബജീവിതത്തില്‍ സന്തോഷം വളരും; നല്ല ദിനം; രാശിഫലം

|

ശനിയാഴ്ച ദിവസമായ ഇന്ന് മിഥുനം രാശിക്കാരായ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. നിങ്ങള്‍ക്ക് ഓഫീസില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കും. ചെറുകിട വ്യവസായികള്‍ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ സ്ഥിതിഗതികള്‍ സന്തോഷകരമായിരിക്കും. ഇന്ന് വീട്ടിലെ അംഗങ്ങള്‍ക്കൊപ്പം വളരെ സന്തോഷകരമായ ദിവസമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉള്ളതായി കാണുന്നില്ല. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: ശനി സംക്രമണം മൂലം കഷ്ടങ്ങള്‍; ശനിദോഷം മാറാന്‍ പ്രതിവിധി ഇത്Most read: ശനി സംക്രമണം മൂലം കഷ്ടങ്ങള്‍; ശനിദോഷം മാറാന്‍ പ്രതിവിധി ഇത്

മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18):

മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18):

ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിക്കുക. അനാവശ്യമായ ദേഷ്യം നിങ്ങള്‍ക്ക് നല്ലതല്ല. ഇക്കാരണത്താല്‍, നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിക്കും, അതുപോലെ പ്രിയപ്പെട്ടവരുമായുള്ള ബന്ധത്തില്‍ അകലം വരാം. ബിസിനസ്സുകാര്‍ക്ക് സമ്മിശ്ര ലാഭം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല. നിങ്ങളുടെ ആരോഗ്യം ദുര്‍ബലമായിരിക്കും.

ഇടവം (ഏപ്രില്‍ 19-മെയ് 19):

ഇടവം (ഏപ്രില്‍ 19-മെയ് 19):

നിങ്ങളുടെ കുടുംബജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. കഴിയുമെങ്കില്‍, നിങ്ങളുടെ തിരക്കേറിയ ദിനചര്യയില്‍ നിന്ന് കുറച്ച് സമയമെടുത്ത് ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കുക. സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാണെന്ന് തെളിയും. ഇന്ന് ചെലവുകള്‍ കുറവായിരിക്കും, നിങ്ങള്‍ക്ക് സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. നിങ്ങളുടെ ഇണയുമായുള്ള ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമായിരിക്കും. ആരോഗ്യം നിലനിര്‍ത്താന്‍, നിങ്ങളുടെ ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

Most read:ബുധന്‍ ഇടവം രാശിയില്‍; ഏപ്രില്‍ 25 മുതല്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യംMost read:ബുധന്‍ ഇടവം രാശിയില്‍; ഏപ്രില്‍ 25 മുതല്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യം

മിഥുനം (മെയ് 20-ജൂണ്‍ 20):

മിഥുനം (മെയ് 20-ജൂണ്‍ 20):

ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. നിങ്ങള്‍ക്ക് ഓഫീസില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കും. ചെറുകിട വ്യവസായികള്‍ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ സ്ഥിതിഗതികള്‍ സന്തോഷകരമായിരിക്കും. ഇന്ന് വീട്ടിലെ അംഗങ്ങള്‍ക്കൊപ്പം വളരെ സന്തോഷകരമായ ദിവസമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉള്ളതായി കാണുന്നില്ല.

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):

ബിസിനസുകാര്‍ പുതിയ സ്റ്റോക്കുകള്‍ക്കായി പദ്ധതിയിടുകയാണെങ്കില്‍, അതിനുള്ള സമയം അനുയോജ്യമാണ്. നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കും. വസ്ത്രവ്യാപാരികള്‍ക്ക് ഇന്ന് വലിയ ഓര്‍ഡര്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസില്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വരും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. മാതാപിതാക്കളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഇണയുടെ മാനസികാവസ്ഥ നല്ലതായിരിക്കില്ല. ആരോഗ്യത്തെക്കുറിച്ചുള്ള അമിതമായ അശ്രദ്ധ നല്ലതല്ല.

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, നിങ്ങളുടെ വിവാഹാലോചന വളരെക്കാലമായി തുടരുകയാണെങ്കില്‍, ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് സഹപ്രവര്‍ത്തകരെ അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കുക. ആരോഗ്യകാര്യങ്ങള്‍ ഇന്ന് അനുകൂലമായിരിക്കും.

Most read:ലാല്‍ കിതാബിലെ ഈ പ്രതിവിധി ചെയ്താല്‍ കടം അകലും പണം വരുംMost read:ലാല്‍ കിതാബിലെ ഈ പ്രതിവിധി ചെയ്താല്‍ കടം അകലും പണം വരും

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

ജോലിപരമായി നിന്ന് ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും, പ്രത്യേകിച്ചും നിങ്ങള്‍ എന്തെങ്കിലും പുതിയ ജോലി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വിജയിക്കാനുള്ള ശക്തമായ സാധ്യതകളുണ്ട്. ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നവര്‍ക്ക് ഇന്ന് വളരെ പ്രയോജനപ്രദമായ ദിവസമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടായേക്കാം. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ ഓഫീസില്‍ നിങ്ങളുടെ സ്ഥാനം ശക്തമാകും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ പങ്കാളിയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും നീങ്ങും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വൈകാരിക പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ ചില സുപ്രധാന ജോലികള്‍ക്ക് തടസ്സം നേരിടുകയാണെങ്കില്‍, ഇന്ന് നിങ്ങളുടെ പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ കഴിയും. നിങ്ങളുടെ ജോലി പൂര്‍ത്തിയാകും, നിങ്ങള്‍ക്ക് വലിയ ആശ്വാസം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ തിരക്കുള്ള ദിവസമായിരിക്കും. ജോലിഭാരം കൂടുതലായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം ശരാശരി ആയിരിക്കും. ഗൃഹാന്തരീക്ഷം മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ കുട്ടികളുമായി വളരെ നല്ല സമയം ചെലവഴിക്കും.

Most read:12 വര്‍ഷത്തിനു ശേഷം ശുക്രനും വ്യാഴവും മീനം രാശിയില്‍; ഗുണദോഷ ഫലംMost read:12 വര്‍ഷത്തിനു ശേഷം ശുക്രനും വ്യാഴവും മീനം രാശിയില്‍; ഗുണദോഷ ഫലം

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ ഭാഗ്യമുള്ള ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. നിങ്ങള്‍ തൊഴില്‍രഹിതനും ജോലി അന്വേഷിക്കുന്നവനുമാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു വലിയ കമ്പനിയില്‍ നിന്ന് അഭിമുഖത്തിന് വിളി വന്നേക്കാം. സാമ്പത്തികമായി, ഇന്ന് നിങ്ങള്‍ക്ക് കുറച്ച് ചെലവേറിയതായിരിക്കും. ഹോബികള്‍ക്കും ഉല്ലാസങ്ങള്‍ക്കും വേണ്ടി കൂടുതല്‍ ചെലവഴിക്കും. വീട്ടിലെ അംഗങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുക. ഇന്ന് നിങ്ങളുടെ കയ്യിലോ കാലിലോ മുറിവേറ്റേക്കാം. ശ്രദ്ധിക്കുക.

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ജോലിപരമായി ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര ദിവസമായിരിക്കും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് മുന്നോട്ട് പോകാനുള്ള ഒരു പുതിയ വഴി തുറക്കാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല. നിങ്ങള്‍ക്ക് ഗ്യാസ്, ദഹനക്കേട്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

Most read:ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍Most read:ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍

മകരം (ഡിസംബര്‍ 21-ജനുവരി 19):

മകരം (ഡിസംബര്‍ 21-ജനുവരി 19):

തൊഴില്‍ രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. നിങ്ങളുടെ തീരുമാനങ്ങള്‍ വളരെ വിവേകത്തോടെ എടുക്കുക. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് നിക്ഷേപത്തിനുള്ള അവസരം ലഭിക്കും. നിങ്ങളുടെ നിലവിലെ ജോലിയില്‍ തൃപ്തനല്ലെങ്കില്‍, നിങ്ങള്‍ മറ്റൊരു ജോലി അന്വേഷിക്കാന്‍ നല്ല സമയമാണ്. ഗൃഹാന്തരീക്ഷം മികച്ചതായിരിക്കും. സഹോദരങ്ങളുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് തലവേദന, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍

കുംഭം (ജനുവരി 20-ഫെബ്രുവരി 18):

കുംഭം (ജനുവരി 20-ഫെബ്രുവരി 18):

നെഗറ്റീവ് ചിന്തകളില്‍ നിന്ന് അകന്നു നില്‍ക്കുക, ദിവസവും ധ്യാനത്തിന്റെ സഹായം സ്വീകരിക്കുക. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ചെലവേറിയ ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ ബജറ്റ് അസന്തുലിതമായിരിക്കാം. വിവേകത്തോടെ ചെലവഴിക്കുക. വ്യാപാരികള്‍ക്ക് ഇന്ന് ശരാശരി ദിവസമായിരിക്കും. അപകടകരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം.

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):

സ്വര്‍ണ്ണം, വെള്ളി എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ ഗുണകരമായ ദിവസമായിരിക്കും. നിങ്ങളുടെ ജോലി വര്‍ദ്ധിക്കും, അതോടൊപ്പം നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. വിദേശ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് പ്രയാസകരമായ ദിവസമാണ്. നിങ്ങളുടെ വെല്ലുവിളികള്‍ വര്‍ദ്ധിച്ചേക്കാം. സാമ്പത്തിക കാഴ്ചപ്പാടില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. നിങ്ങളുടെ സാമ്പത്തിക ശ്രമങ്ങള്‍ വിജയിച്ചേക്കാം. എന്നിരുന്നാലും, ഈ സമയത്ത് പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. വീട്ടിലെ മുതിര്‍ന്നവരുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും.

English summary

Daily Rashi Phalam - 23 April 2022 Divasa Rashi Phalam in Malayalam, Daily Horoscope in Malayalam

Daily Rashi Phalam Malayalam:- Get Divasa Rashi Phalam 23 April 2022 In Malayalam, Read daily horoscope prediction of aries, taurus, cancer, leo, virgo, scorpio, libra, pisces, gemini, aquarius zodiac signs in Malayalam.
Story first published: Friday, April 22, 2022, 16:51 [IST]
X
Desktop Bottom Promotion