Latest Updates
-
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍
Horoscope Today, 22 October 2022: ദൈവാധീനം ഇന്ന് ഈ രാശിക്കാരെ തുണക്കും
12 രാശിക്കാരുടേയും ഇന്നത്തെ രാശിഫലം അറിയാന്‍ വായിക്കൂ.
ഇന്നത്തെ രാശിഫലം അനുസരിച്ച് പോസിറ്റീവ് നെഗറ്റീവ് മാറ്റങ്ങള്‍ പല വിധത്തിലാണ് ഉണ്ടാവുന്നത്. നിങ്ങളുടെ ഇന്ന് എന്നത് പല വിധത്തിലാണ് നിങ്ങള്‍ക്ക് ഫലം നല്‍കുന്നത്. നാഴികയും വിനാഴികയും മാറുന്നത് പോലെ തന്നെ സൂര്യന്റേയും ചന്ദ്രന്റേയും നക്ഷത്രങ്ങളുടേയും മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഇന്നത്തെ ദിവസം നിങ്ങളില്‍ എന്തും പോസിറ്റീവ് ആയി നടക്കട്ടെ എന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും പലപ്പോഴും പോസിറ്റീവ് മാറ്റങ്ങള്‍ നെഗറ്റീവ് ആയി മാറുന്നുണ്ട്. 12 രാശിക്കാരുടേയും ഇന്നത്തെ രാശിഫലം അറിയാന്‍ വായിക്കൂ.

മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18)
മേടം രാശിക്കാര്‍ ഇന്ന് സംസാരിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കുക. പലപ്പോഴും നാവിനെ നിയന്ത്രിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇത് പ്രത്യേകം ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി അധികം പ്രശ്‌നം ഉണ്ടാക്കാന്‍ പോവരുത്. ഇത് കൂടാതെ ജോലി സമയത്ത് മറ്റ് കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി ശ്രമിക്കരുത്. ബിസിനസുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അതിനെ തരണം ചെയ്യുന്നതിന് സാധിക്കുന്നു. നിങ്ങളുടെ കഠിനാധ്വാനം ഫലം കാണുന്നു. ആരോഗ്യ സ്ഥിതി മികച്ചതാവും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.

ഇടവം (ഏപ്രില്‍ 19-മേയ് 19):
ഇടവം രാശിക്കാര്‍ അല്‍പം ശ്രദ്ധിക്കണം. ഓഫീസില്‍ പല രീതിയില്‍ മത്സരങ്ങള്‍ ഉണ്ടായേക്കാം. ഇത് നിങ്ങളില്‍ അമിതമായി ജോലി സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. ഇവര്‍ക്ക് സമ്മിശ്രഫലമാണ് ഉണ്ടാവുന്നത്. ബിസിനസില്‍ മാറ്റങ്ങള്‍ സംഭവിക്കാം. എങ്കിലും അതില്‍ നിരാശപ്പെടാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. എങ്കില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നു. കുടുംബ ജീവിതത്തിലെ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. നിങ്ങളോട് അടുത്ത് നില്‍ക്കുന്ന വ്യക്തിയില്‍ നിന്ന് സഹായം ലഭിക്കുന്നു. ഇന്ന് നിങ്ങളുടെ ജീവിത പങ്കാളിയുമായി വളരെ വിശേഷപ്പെട്ട ദിവസമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ദിവസം ശരാശരിയായിരിക്കും.

മിഥുനം (മെയ് 20-ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ആശങ്കകള്‍ ഒന്നുമില്ലാത്ത സമയമായിരിക്കും. വായ്പ വരെ തിരിച്ചടക്കുന്നതിന് സാധിക്കുന്ന സമയമാണ്. വിഷമതകളില്ലാതെ കടന്ന് പോവുന്ന ഒരു ദിവസമായിരരിക്കും ഇന്ന്, ജോലിയുടെ കാര്യത്തില്‍ പോസിറ്റീവ് മാറ്റം ഉണ്ടാവുന്നു. പുതിയ കമ്പനിയില്‍ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലം പ്രതീക്ഷിക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ഭക്ഷണം ശ്രദ്ധയോടെ കഴിക്കേണ്ടതാണ്.

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബിസിനസില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവാം. എങ്കിലും അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. പാര്‍ട്ണര്‍ഷിപ്പില്‍ ഒരിക്കലും ബിസിനസ് നടത്തരുത്. ഇത് നഷ്ടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് തീരുമാനവും ആലോചിച്ച് വേണം എടുക്കുന്നതിന്. പണത്തിന്റെ കാര്യത്തില്‍ അനൂകുല സമയമായിരിക്കും. എങ്കിലും കടം കൊടുക്കുന്നതും വാങ്ങുന്നതും ഒഴിവാക്കണം. ആരോഗ്യത്തില്‍ അശ്രദ്ധ പാടില്ല. വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കാര്യവും ചെയ്യുന്നതിന്.

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂല സമയമായിരിക്കും. എങ്കിലും പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ധാരാളം വരാം. തര്‍ക്കത്തിനുള്ള സാധ്യത വരെ വളരെ കൂടുതലാണ്. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത്ര നല്ല ഫലമല്ല നിങ്ങള്‍ക്ക് ലഭിക്കുന്നത്. ജീവിതത്തില്‍ അനുകൂല സമയത്തേക്കാള്‍ പ്രതികൂല സമയമാണ് ഇന്നത്തെ ദിവസം നല്‍കുന്നത്. ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ദിക്കണം. ജോലിഭാരം വര്‍ദ്ധിക്കുന്നു. പക്ഷേ പൊതുവേ പണത്തിന്റെ കാര്യത്തില്‍ ഇന്ന് മികച്ച ദിവസമാണെന്ന് തെളിയിക്കാനാകും. ചെലവുകള്‍ കുറവായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങള്‍ വഷളാവുന്നതിനുള്ള സാധ്യതയുണ്ട്.

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നല്ല ദിവസമായിരിക്കും. അത് തൊഴില്‍പരമെങ്കിലും വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയുടെ കാര്യത്തില്‍ മികച്ച സമയമായിരിക്കും. ജോലി ചെയ്യുന്നതിന് അനുസരിച്ച് വരുമാനവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹങ്ങള്‍ സഫലമാവുന്ന ഒരു ദിനം കൂടിയാണ് ഇന്ന്. ബിസിനസില്‍ ലാഭം നേടുന്നതിനുള്ള അവസരം ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ ഒരു കാരണവശാലും അവഗണിക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നി്ങ്ങളെ എത്തിക്കുന്നു.

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് യാത്രകളെല്ലാം സഫലമാവുന്നതിനുള്ള സാധ്യതയുണ്ട്. പദ്ധതികളെല്ലാം തന്നെ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. പെട്ടെന്ന് നിങ്ങള്‍ക്ക് പണം ലഭിക്കും. പല പ്രശ്‌നങ്ങളും ഇതിലൂടെ പരിഹരിക്കപ്പെടുന്നു. ഓഫീസിലെ ജോലിഭാരം വളരെ കൂടുതലായിരിക്കും. ഇത് നിരവധി പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഭാവിയില്‍ പ്ലാന്‍ അനുസരിച്ച് ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. എ്ന്നാല്‍ ഇതിന് വേണ്ടി പലപ്പോഴും കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് കുടുംബവുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുന്നു. ഇത് മികച്ച തീരുമാനമായി മാറുകയും ചെയ്യും. തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഓഫീസില്‍ ആരോഗ്യപരമായ ചില ചര്‍ച്ചകള്‍ ബോസുമായി ഉണ്ടായേക്കാം. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടാന്‍ പറ്റിയ സമയമാണ്. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ചെലവേറിയ ദിവസമായിരിക്കും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ അവഗണിക്കരുത്.

ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഓഫീസ് കാര്യങ്ങള്‍ക്ക് അത്ര നല്ലതല്ല. ഇത് പ്രശ്‌നങ്ങള്‍ ഒരുപാട് ഉണ്ടാക്കുന്ന ഒരു സമയമാണ്. ചെറിയ അശ്രദ്ധ പോലും വളരെ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ദേഷ്യം പെട്ടെന്ന് വര്‍ദ്ധിക്കാന്‍ ഇത് ഒരു പക്ഷേ കാരണമാകുന്നു. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. തീരുമാനങ്ങള്‍ എടുക്കുന്നത് വളരെയധികം ശ്രദ്ധയോടെയായിരിക്കണം. ഓഹരിവിപണിയുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കാം. നിങ്ങള്‍ ഓഹരി വിപണിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുകയാണെങ്കില്‍ ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

മകരം (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിയില്‍ മാധ്യമ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് മികച്ച ദിവസമായിരിക്കും. തൊഴിലില്‍ വിജയം നേടുന്നതിന് സാധിക്കുന്നു. വളരെക്കാലമായി തൊഴിലില്ലായ്മ അനുഭവിക്കുന്ന വ്യക്തിയെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ജോലിയില്‍ മികച്ച അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ബിസിനസില്‍ ഭാഗ്യം പരീക്ഷിക്കാന്‍ പറ്റിയ സമയമാണ്. ഇത് നിങ്ങളെ ലാഭത്തിലേക്ക് എത്തിക്കും. എന്നാല്‍ പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് ദിവസം അനുയോജ്യമല്ല. പണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. അമിതക്ഷീണം നിങ്ങളും നിസ്സാരമാക്കരുത്.

കുംഭം (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെറിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. അഹങ്കാരം കാണിക്കാതിരിക്കുന്നതിനും അമിത ദേഷ്യത്തെ പ്രതിരോധിക്കുന്നതിനും ശ്രദ്ധിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് തന്നെ നഷ്ടം സംഭവിക്കുന്നു. വിദേശത്ത് താമസിക്കുന്നവര്‍ക്ക് സാഹചര്യം അനുകൂലമായിരിക്കണം എന്നില്ല. വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. കടങ്ങളെല്ലാം വീട്ടുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അമിത ക്ഷീണം ഉണ്ടാവാം.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ നല്‍കുന്ന ദിവസമായിരിക്കും. വിവാഹിതനാണെങ്കില്‍ കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത കാണുന്നു. പണത്തിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും. ലക്ഷ്മി ദേവി നിങ്ങളുടെ കൂടെത്തന്നെ ഉണ്ടായിരിക്കും. പിതാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമ്മിശ്രഫലങ്ങള്‍ ആയിരിക്കും.



Click it and Unblock the Notifications











