Just In
Don't Miss
- Movies
ഈ വീട്ടിൽ ഞാൻ പെട്ടു, ഉറക്കം സോഫയിൽ, അമ്മായി അമ്മയുടെ ഉപദ്രവം; നവാസുദീന്റെ ഭാര്യ
- News
അടിച്ചു മോനേ; ഭാര്യക്ക് പിറന്നാളിന് ഗിഫ്റ്റായി കൊടുത്ത ലോട്ടറിക്ക് ബംപര്, കോടിപതിയായി മെക്കാനിക്
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Sports
IND vs NZ: ക്യാപ്റ്റന് ഹര്ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള് ഇന്ത്യയെ തോല്പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
Daily Rashi Phalam: ജീവിത പങ്കാളിയുടെ സ്നേഹവും പിന്തുണയും ലഭിക്കും; രാശിഫലം
വ്യാഴാഴ്ച ദിവസമായ ഇന്ന് കന്നി രാശിക്കാര്ക്ക് നല്ല ദിവസമാണ്. നിങ്ങളുടെ എല്ലാ ജോലികളും തടസ്സമില്ലാതെ പൂര്ത്തിയാകും. സര്ക്കാര് വകുപ്പില് ജോലി ചെയ്യുന്നവരാണെങ്കില് പ്രമോഷന് ലഭിക്കും. സ്വകാര്യ ജോലി ചെയ്യുന്ന ആളുകള്ക്കും അവരുടെ കഠിനാധ്വാനത്തിന്റെ നല്ല ഫലം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.
Most
read:
ഫലപ്രാപ്തിക്ക്
പ്രാര്ത്ഥന
നല്ല
മനസോടെ;
അമ്പലത്തില്
പോകുമ്പോള്
ഈ
തെറ്റുകള്
പാടില്ല
പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്ന ആളുകള്ക്ക് ഇന്ന് ചില വലിയ വെല്ലുവിളികള് നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും, ഈ ബുദ്ധിമുട്ട് തരണം ചെയ്യുന്നതില് നിങ്ങള് വിജയിക്കും. ദിവസത്തിന്റെ രണ്ടാം പകുതിയില്, നിങ്ങള്ക്ക് മികച്ച വിജയം നേടാന് കഴിയും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന് രാശിഫലം വായിക്കൂ.

മേടം (മാര്ച്ച് 20 മുതല് ഏപ്രില് 18 വരെ):
ആരോഗ്യത്തിന്റെ കാര്യത്തില് ഇന്ന് നല്ല ദിവസമായിരിക്കും. ആരോഗ്യം മെച്ചപ്പെടുന്നതിനാല് ഇന്ന് നിങ്ങള്ക്ക് വളരെ സുഖം തോന്നും. ജോലിയുള്ളവര്ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ബലത്തില് നല്ല വിജയം നേടാനാകും. നിങ്ങള് ഒരു ബിസിനസുകാരനാണെങ്കില്, ഇന്ന് നിങ്ങള്ക്ക് നല്ല ലാഭം ലഭിക്കും. പ്രത്യേകിച്ച് പാത്രങ്ങള്, മരം, കളിപ്പാട്ടങ്ങള് മുതലായവയുമായി ബന്ധപ്പെട്ടവര്ക്ക് നേട്ടമുണ്ടാകും. കുടുംബ ജീവിതത്തില് സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ജീവിത പങ്കാളിയുടെ സ്നേഹവും പിന്തുണയും നിങ്ങള്ക്ക് ലഭിക്കും. പണത്തിന്റെ കാര്യത്തില് ദിവസം നല്ലതായിരിക്കും.

ഇടവം (ഏപ്രില് 19-മെയ് 19):
ഇന്ന് ജോലി രംഗത്ത് നിങ്ങള്ക്ക് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങള് എടുക്കുന്നതില് നിങ്ങള്ക്ക് ബുദ്ധിമുട്ടുകള് നേരിടാം. നിങ്ങള് ഒരു വിദ്യാര്ത്ഥിയാണെങ്കില്, നിങ്ങള്ക്ക് മികച്ച വിജയം നേടാന് കഴിയും. നിങ്ങള്ക്ക് വിദേശത്ത് പോയി ഉന്നത വിദ്യാഭ്യാസം നേടണമെങ്കില്, നിങ്ങളുടെ ആഗ്രഹം ഉടന് പൂര്ത്തീകരിക്കാന് കഴിയും. ദാമ്പത്യ ജീവിതത്തില് സന്തോഷം വര്ദ്ധിക്കും. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്, കാലാവസ്ഥയിലെ മാറ്റം കാരണം നിങ്ങളുടെ ആരോഗ്യം ക്ഷയിച്ചേക്കാം.
Most
read:ദൈവത്തിനു
മുന്നില്
വിളക്ക്
കത്തിക്കുമ്പോള്
ഒരിക്കലും
വരുത്തരുത്
ഈ
തെറ്റ്

മിഥുനം (മെയ് 20-ജൂണ് 20):
ഇന്ന് നിങ്ങളുടെ ചില വിലപിടിപ്പുള്ള വസ്തുക്കള് മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തേക്കാം, അതിനാല് നിങ്ങള്ക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാം. നിങ്ങള് ജാഗ്രത പാലിക്കണം. ഒരു ജോലിയും തിരക്ക് കാണിക്കരുത്, അല്ലാത്തപക്ഷം നിങ്ങള്ക്ക് ചെറിയ തെറ്റുകള് സംഭവിക്കാം. വ്യാപാരികള് അവരുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സുപ്രധാന തീരുമാനങ്ങള് ശ്രദ്ധയോടെ എടുക്കുക. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. പണത്തിന്റെ കാര്യത്തില് ദിവസം സാധാരണമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

കര്ക്കടകം (ജൂണ് 21-ജൂലൈ 21):
ജോലി ചെയ്യുന്നവര്ക്ക് ഇന്ന് വളരെ നല്ല സൂചനയാണ് നല്കുന്നത്. നിങ്ങള്ക്ക് വലിയ വിജയം നേടാന് കഴിയും. മുന്കാലങ്ങളില് ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും, അതുപോലെ നിങ്ങളുടെ വരുമാനം വര്ദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. ബിസിനസ്സുകാര്ക്ക് വലിയ ആശ്വാസം ലഭിക്കും. നിങ്ങളുടെ ജോലിയില് എന്തെങ്കിലും തടസ്സമുണ്ടെങ്കില് ഇന്ന് നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടും. ദിവസത്തിന്റെ രണ്ടാം പകുതിയില് പണമുണ്ടാക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. കുടുംബജീവിതത്തില് സംഘര്ഷാവസ്ഥ നിലനില്ക്കാന് സാധ്യതയുണ്ട്. വീട്ടിലെ ചില അംഗങ്ങളുമായി നിങ്ങള്ക്ക് അഭിപ്രായവ്യത്യാസങ്ങള് ഉണ്ടായേക്കാം. അനിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും.

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
സ്വത്തുമായി ബന്ധപ്പെട്ട് ചില വലിയ നേട്ടങ്ങള്ക്ക് സാധ്യതയുണ്ട്. സ്വത്ത് സംബന്ധമായ എന്തെങ്കിലും കേസ് കോടതിയില് ദീര്ഘകാലമായി നടക്കുന്നുണ്ടെങ്കില്, ഇന്ന് നിങ്ങള്ക്ക് അനുകൂലമായി തീരുമാനം വരാം. ജോലിക്കാര് ഓഫീസിലെ ഉയര്ന്ന ഉദ്യോഗസ്ഥരോടും സഹപ്രവര്ത്തകരോടും മോശമായി പെരുമാറുന്നത് ഒഴിവാക്കണം. ബിസിനസുമായി ബന്ധപ്പെട്ടവര് എന്തെങ്കിലും പുതിയ ജോലി ചെയ്യാന് പോകുകയാണെങ്കില്, നിങ്ങള് തീര്ച്ചയായും നിങ്ങളുടെ അടുത്ത ആളുകളില് നിന്ന് ഉപദേശം സ്വീകരിക്കണം. വീടിന്റെ അന്തരീക്ഷം സന്തോഷത്തിലായിരിക്കും. ഇന്ന് നിങ്ങള്ക്ക് മാതാപിതാക്കളോടൊപ്പം കൂടുതല് സമയം ചെലവഴിക്കാന് കഴിയും. സാമ്പത്തിക വശം ശക്തമായിരിക്കും, ഇന്ന് നിങ്ങള്ക്ക് ഈ വിലയേറിയ എന്തെങ്കിലും വാങ്ങാനാകും.
Most
read:വാസ്തുപ്രകാരം
ബ്രഹ്മസ്ഥാനം
കൃത്യമല്ലെങ്കില്
വീട്ടില്
ദുരിതവും
പ്രശ്നങ്ങളും

കന്നി(ഓഗസ്റ്റ് 22-സെപ്റ്റംബര് 21):
ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും തടസ്സമില്ലാതെ പൂര്ത്തിയാകും. സര്ക്കാര് വകുപ്പില് ജോലി ചെയ്യുന്നവരാണെങ്കില് പ്രമോഷന് ലഭിക്കും. സ്വകാര്യ ജോലി ചെയ്യുന്ന ആളുകള്ക്കും അവരുടെ കഠിനാധ്വാനത്തിന്റെ നല്ല ഫലം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്ന ആളുകള്ക്ക് ഇന്ന് ചില വലിയ വെല്ലുവിളികള് നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും, ഈ ബുദ്ധിമുട്ട് തരണം ചെയ്യുന്നതില് നിങ്ങള് വിജയിക്കും. ദിവസത്തിന്റെ രണ്ടാം പകുതിയില്, നിങ്ങള്ക്ക് മികച്ച വിജയം നേടാന് കഴിയും. കുടുംബ ജീവിതത്തില് സാഹചര്യങ്ങള് അനുകൂലമായിരിക്കും. ഇണയുടെ മാനസികാവസ്ഥ വളരെ മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പറയുകയാണെങ്കില്, നിങ്ങള്ക്ക് ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങള് ഉണ്ടാകാം.

തുലാം (സെപ്റ്റംബര് 22 മുതല് ഒക്ടോബര് 22 വരെ):
ഇന്ന് വ്യാപാരികള്ക്ക് വളരെ നല്ല സൂചനയാണ് നല്കുന്നത്. നിങ്ങള്ക്ക് ഒരു നല്ല അവസരം ലഭിച്ചേക്കാം. നിങ്ങളുടെ ജോലിയില് നല്ല മാറ്റത്തിന് സാധ്യതയുണ്ട്. മറുവശത്ത്, ജോലി ചെയ്യുന്നവര്ക്ക് ഇന്ന് വളരെ തിരക്കായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും പ്ലാന് അനുസരിച്ച് പൂര്ത്തിയാക്കാന് നിര്ദ്ദേശിക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങള് കുട്ടികളോട് കൂടുതല് ശ്രദ്ധ ചെലുത്തേണ്ടതുണ്ട്, പ്രത്യേകിച്ച് അവരുടെ പഠനത്തില് നിങ്ങള് അശ്രദ്ധ കാണിക്കരുത്. ഇണയുടെ പെരുമാറ്റത്തില് പരുഷതയുണ്ടാകും. അത്തരമൊരു സാഹചര്യത്തില്, സ്വയം നിയന്ത്രിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില് നിങ്ങള്ക്ക് ആമാശയം അല്ലെങ്കില് പല്ലുകള് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് ഉണ്ടാകാം.
Most
read:പൂജാ
സമയത്ത്
നിങ്ങള്
ഈ
ലോഹ
പാത്രങ്ങള്
ഉപയോഗിക്കാറുണ്ടോ?
ഫലം
വിപരീതം

വൃശ്ചികം (ഒക്ടോബര് 23-നവംബര് 20):
കുടുംബരംഗത്ത് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ഇന്ന് പ്രിയപ്പെട്ടവരുമായി വളരെ രസകരമായ ദിവസമായിരിക്കും. നിങ്ങള് വിവാഹിതനാണെങ്കില്, നിങ്ങളുടെ ദാമ്പത്യ ജീവിതത്തില് ഒരു വഴിത്തിരിവ് വരാം. നിങ്ങളുടെ ജീവിത പങ്കാളിയില് നിന്ന് നല്ല വാര്ത്തകള് ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. നിങ്ങള് ജോലിയിലെ പ്രശ്നങ്ങള് നീങ്ങും. ബിസിനസ്സുമായി ബന്ധപ്പെട്ടവരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. വലിയ സാമ്പത്തിക ഇടപാടുകള് നടത്താനുള്ള അവസരം ഇന്ന് നിങ്ങള്ക്ക് ലഭിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. ഇന്ന് നിങ്ങള്ക്ക് മാനസികമായും ശാരീരികമായും വളരെ മെച്ചപ്പെട്ടതായി അനുഭവപ്പെടും.

ധനു (നവംബര് 21-ഡിസംബര് 20):
പങ്കാളിത്തത്തില് ബിസിനസ്സ് ചെയ്യുന്ന ആളുകള്ക്ക് നല്ല നേട്ടമുണ്ടാക്കാന് കഴിയും, പ്രത്യേകിച്ചും നിങ്ങള് ഓണ്ലൈനില് ബിസിനസ്സ് ചെയ്യുകയാണെങ്കില്, നിങ്ങള്ക്ക് വലിയ നേട്ടങ്ങള് ലഭിക്കും. ജോലി ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകള് വര്ധിക്കുന്നതായി കാണുന്നു. ഓഫീസില് കൂടുതല് മത്സരങ്ങള് ഉണ്ടാകും, അതുപോലെ നിങ്ങളുടെ ജോലിഭാരവും വര്ദ്ധിക്കാന് സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തില് പോസിറ്റീവായി തുടരുക. നിങ്ങളുടെ കഴിവില് വിശ്വസിക്കുകയും നിങ്ങളുടെ ഏറ്റവും മികച്ചത് നല്കാന് ശ്രമിക്കുകയും ചെയ്യുക. നിങ്ങള് പ്രതീക്ഷിച്ച ഫലം തീര്ച്ചയായും ലഭിക്കും. സാമ്പത്തികമായി, ഇന്ന് സമ്മിശ്ര ദിവസമായിരിക്കും. കുടുംബ ജീവിതത്തില് കാര്യങ്ങള് സാധാരണ നിലയിലായിരിക്കും.

മകരം (ഡിസംബര് 21 മുതല് ജനുവരി 19 വരെ):
ഇന്ന് ബിസിനസുകാര്ക്ക് വളരെ നല്ല ദിവസമായിരിക്കും. പഴയ കടങ്ങളില് നിന്ന് മുക്തി നേടാം. ഇന്ന് നിങ്ങള്ക്ക് മാനസികമായി മെച്ചമുണ്ടാകും, അതുപോലെ നിങ്ങളുടെ എല്ലാ ബിസിനസ്സ് തീരുമാനങ്ങളും വളരെ വിവേകത്തോടെ എടുക്കും. നിങ്ങള് അടുത്തിടെ ഒരു പുതിയ ജോലിയില് ചേര്ന്നിട്ടുണ്ടെങ്കില്, കഠിനാധ്വാനം ചെയ്യുക. കുടുംബജീവിതം സന്തോഷകരമാകും. മാതാപിതാക്കളുടെ പിന്തുണ നിങ്ങള്ക്ക് ലഭിക്കും. ആരോഗ്യം സംബന്ധിച്ച അശ്രദ്ധ വിലയേറിയതായിരിക്കും. നിങ്ങളുടെ ആരോഗ്യം പെട്ടെന്ന് കുറയാന് സാധ്യതയുണ്ട്.
Most
read:2022
ജൂലൈ
മാസത്തില
ഉത്സവങ്ങളും
വ്രതാനുഷ്ഠാനങ്ങളും

കുംഭം (ജനുവരി 20 മുതല് ഫെബ്രുവരി 18 വരെ):
പണത്തിന്റെ കാര്യത്തില് ഇന്ന് നിങ്ങള്ക്ക് ഭാഗ്യമുള്ള ദിവസമായിരിക്കും. നിങ്ങളുടെ സാമ്പത്തിക ശ്രമം വിജയിക്കും. റിയല് എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നവര്ക്ക് ഇന്ന് പ്രതീക്ഷിച്ച ഫലങ്ങള് ലഭിക്കും. അതേ സമയം, ചില്ലറ വ്യാപാരികള്ക്കും ഇന്ന് നല്ല സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സോഫ്റ്റ്വെയര് കമ്പനിയില് ജോലി ചെയ്യുന്നവര്ക്ക് പ്രമോഷന് ലഭിക്കും. കുടുംബജീവിതത്തിലെ സാഹചര്യങ്ങള് ഉയര്ച്ച താഴ്ചകള് നിറഞ്ഞതായിരിക്കും. അനുജനുമായോ സഹോദരിയുമായോ ബന്ധപ്പെട്ട ഏതൊരു ആശങ്കയും നിങ്ങളെ വേട്ടയാടും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പറയുകയാണെങ്കില്, നിങ്ങള്ക്ക് കരളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള് ഉണ്ടാകാം.

മീനം (ഫെബ്രുവരി 19 മുതല് മാര്ച്ച് 19 വരെ):
നിങ്ങള് ഒരു വിദേശ കമ്പനിയിലാണ് ജോലി ചെയ്യുന്നതെങ്കില്, ചെറിയ അശ്രദ്ധ പോലും ഒഴിവാക്കുന്നതാണ് നല്ലത്. ഉത്തരവാദിത്തങ്ങള് ഉത്സാഹത്തോടെ നിറവേറ്റാന് ശ്രമിക്കുക. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്ക്ക് സമ്മിശ്ര ലാഭം ലഭിക്കും. പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങള് എടുക്കാന് ഇന്ന് നല്ല ദിവസമല്ല. കുടുംബാംഗങ്ങളുമായി നല്ല ബന്ധം നിലനിര്ത്താന് ശ്രമിക്കുക. സാമ്പത്തിക രംഗത്ത് ഇന്ന് ചെലവേറിയ ദിവസമായിരിക്കും. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്, പണത്തിന്റെ കാര്യത്തില് അശ്രദ്ധയോ തിടുക്കമോ അരുത്. ആരോഗ്യം ശ്രദ്ധിക്കുക.