For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Daily Rashi Phalam: ഗ്രഹങ്ങളുടെ മാറ്റം ഇന്ന് 12 രാശിയിലും പ്രതിഫലനം ഇങ്ങനെ

|

ഇന്നത്തെ രാശിഫലം അനുസരിച്ച് പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ പലരിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇന്നത്തെ മാറുന്ന രാശിഫലത്തില്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

Daily Rashi Phalam

രാഹുവിന്റെ ദോഷം നിസ്സാരമല്ല; എന്നാല്‍ ശുഭസ്ഥാനമെങ്കില്‍ ഭാഗ്യം ശോഭിക്കുംരാഹുവിന്റെ ദോഷം നിസ്സാരമല്ല; എന്നാല്‍ ശുഭസ്ഥാനമെങ്കില്‍ ഭാഗ്യം ശോഭിക്കും

ഗ്രഹങ്ങളുടെ മാറിയ ചലനം ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ വഴിത്തിരിവ് കൊണ്ടുവരും, അറിയാന്‍ നിങ്ങളുടെ ഇന്നത്തെ രാശിഫലം വായിക്കാവുന്നതാണ്. എന്തൊക്കെ മുന്‍കരുതലാണ് ഇന്നത്തെ ദിനത്തില്‍ നിങ്ങള്‍ക്കായി കാത്തു വെച്ചിരിക്കുന്നത് എന്ന് നോക്കാം.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര ദിവസമായിരിക്കും. ദേഷ്യം, അഹങ്കാരം തുടങ്ങിയ നിഷേധാത്മക വികാരങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികളില്‍ ഇന്ന് വലിയ തടസ്സം ഉണ്ടായേക്കാം. അത്തരമൊരു സാഹചര്യത്തില്‍, സ്വയം നിയന്ത്രിക്കുകയും ക്ഷമയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക. തിടുക്കത്തില്‍ എടുക്കുന്ന ഒരു തെറ്റായ നടപടി നിങ്ങളെ കുഴപ്പത്തില്‍ കൊണ്ട് ചെന്ന് എത്തിക്കും. അത് ജോലിയായാലും ബിസിനസ്സായാലും, നിങ്ങളുടെ എല്ലാ തീരുമാനങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സാധാരണമായിരിക്കും. പിതാവുമായുള്ള ബന്ധം മെച്ചപ്പെടും. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 10

ഭാഗ്യ സമയങ്ങള്‍: രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1:20 വരെ

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)

പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കില്ല. ലോണ്‍ എടുക്കുന്നതും കൊടുക്കുന്നതും ഒഴിവാക്കണം. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ നിങ്ങള്‍ ചിന്താപൂര്‍വ്വം എടുക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് വലിയ കുഴപ്പങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. ഓഫീസിലെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുക. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അമിതമായി ഇടപെടരുത്. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസ്സുകാര്‍ക്ക് ഇന്ന് ശരാശരി ദിവസമായിരിക്കും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സാധാരണമായിരിക്കും. ജോലിയ്ക്കൊപ്പം, നിങ്ങളുടെ കുടുംബത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കേണ്ടതാണ്. ആരോഗ്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ രാത്രി വൈകി ജോലി ചെയ്യുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.

ഭാഗ്യ നിറം: ബ്രൗണ്‍

ഭാഗ്യ സംഖ്യ: 19

ഭാഗ്യ സമയങ്ങള്‍: 1:30 PM മുതല്‍ 4 PM വരെ

മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)

മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)

തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് നല്ല ഫലങ്ങള്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്, പ്രത്യേകിച്ചും നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് വലിയ പുരോഗതി ഉണ്ടാവുന്നു. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ബിസിനസ്സ് പങ്കാളിയുമായുള്ള നിങ്ങളുടെ ഏകോപനം മികച്ചതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ തേടിയെത്തുന്നു. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് മാനസികമായി സുഖം തോന്നും.

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 38

ഭാഗ്യ സമയങ്ങള്‍: രാവിലെ 7:55 മുതല്‍ 10:30 വരെ

കര്‍ക്കടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)

കര്‍ക്കടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)

നിങ്ങളുടെ മാനസിക ഉത്കണ്ഠ അല്പം വര്‍ദ്ധിച്ചേക്കാം. വീട്ടിലോ ജോലിസ്ഥലത്തോ ആകട്ടെ, നിങ്ങളുടെ മേല്‍ ഉത്തരവാദിത്തങ്ങളുടെ ഭാരം കൂടുതലായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് വളരെ ക്ഷീണവും ഭാരവും അനുഭവപ്പെടാം. സ്വയം അമിത സമ്മര്‍ദ്ദം ചെലുത്താതെ ശാന്തമായ മനസ്സോടെ നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ഇന്ന് നിങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ അപ്രീതി നേരിടേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തില്‍, ജോലിയില്‍ വളരെയധികം അശ്രദ്ധ കാണിക്കരുതെന്ന് നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. ചെറുകിട വ്യവസായികള്‍ക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ ബിസിനസ്സ് ഇരട്ടി വേഗത്തില്‍ വളരും. കുടുംബ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ സംഖ്യ: 4

ഭാഗ്യ സമയങ്ങള്‍: രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2:30 വരെ

ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)

ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)

പ്രൊഫഷണല്‍ ജീവിതവും വ്യക്തിജീവിതവും തമ്മില്‍ സന്തുലിതാവസ്ഥ കൈവരിക്കേണ്ടതുണ്ട്. നിങ്ങളുടെ ജോലി നിങ്ങള്‍ക്ക് എത്ര പ്രധാനമാണോ, അതുപോലെ പ്രധാനമാണ് നിങ്ങളുടെ കുടുംബവും. ജോലിയോടൊപ്പം പ്രിയപ്പെട്ടവരുടെ കാര്യവും ശ്രദ്ധിക്കേണ്ടതാണ്. തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്ക് പുരോഗതിയുണ്ടാവുന്നു. പ്രത്യേകിച്ചും നിങ്ങള്‍ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍, ഇന്ന് നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ഈ സമയം ഇതിന് അനുകൂലമാണ്. സാമ്പത്തിക വീക്ഷണകോണില്‍, ഇന്നലത്തെക്കാള്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ചതാണെന്ന് തെളിയിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഞരമ്പുകളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ഭാഗ്യ നിറം: ക്രീം

ഭാഗ്യ സംഖ്യ: 9

ഭാഗ്യ സമയങ്ങള്‍: 6 PM മുതല്‍ 9:15 PM വരെ

കന്നി രാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)

കന്നി രാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)

കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വീടിന്റെ അന്തരീക്ഷം ഇന്ന് വളരെ മികച്ചതായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാകുന്നു. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഓഫീസിലെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുക. നിങ്ങളെ കുഴപ്പത്തിലാക്കുന്ന ഒരു കാര്യവും തമാശയായി പറയരുത്. എണ്ണയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ പ്രയോജനകരമായ ദിവസമായിരിക്കും. നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ സംഖ്യ: 29

ഭാഗ്യ സമയങ്ങള്‍: രാവിലെ 7 മുതല്‍ 12:30 വരെ

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ ഏതെങ്കിലും മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുവെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഓഫീസില്‍ മുടങ്ങിക്കിടക്കുന്ന ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. സഹപ്രവര്‍ത്തകരോട് സൂക്ഷിച്ച് സംസാരിക്കേണ്ടതുണ്ട്. ബിസിനസ്സ് ആളുകള്‍ അവരുടെ ബിസിനസ്സ് തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതാണ്. പണത്തിന്റെ കാര്യത്തില്‍ കച്ചവടക്കാര്‍ തിരക്കുകൂട്ടരുത്. നിങ്ങളുടെ പങ്കാളിയോടൊപ്പം യാത്ര ചെയ്യാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. പരസ്പരം പിന്തുണ ലഭിക്കുന്നതില്‍ നിങ്ങള്‍ വളരെ സന്തുഷ്ടരായിരിക്കും. പണത്തിന്റെ സ്ഥാനം മികച്ചതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: ക്രീം

ഭാഗ്യ സംഖ്യ: 5

ഭാഗ്യ സമയങ്ങള്‍: 1:30 PM മുതല്‍ 7 PM വരെ

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)

നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഓഫീസില്‍ നിങ്ങളുടെ എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. അശ്രദ്ധ പലപ്പോഴും പ്രശ്‌നങ്ങളിലേക്ക് എത്തിക്കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ തിരക്കുകൂട്ടരുത്. വീടിന്റെ അന്തരീക്ഷം ഇന്ന് നല്ലതായിരിക്കില്ല. വീട്ടിലെ ഏതെങ്കിലും അംഗത്തിന്റെ പെട്ടെന്നുള്ള മോശമായ ആരോഗ്യം കാരണം നിങ്ങള്‍ പ്രശ്‌നത്തിലാവും. ആശുപത്രി കാര്യങ്ങള്‍ക്ക് ധാരാളം പണം ചിലവഴിക്കേണ്ടതായി വരുന്നുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ചെലവേറിയ ദിവസമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, വര്‍ദ്ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദം നിങ്ങളുടെ ശാരീരിക ആരോഗ്യം കുറയുന്നതിന് ഇടയാക്കും.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ സംഖ്യ: 20

ഭാഗ്യ സമയങ്ങള്‍: രാവിലെ 8:40 മുതല്‍ 12:30 വരെ

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)

വലിയ ഇടപാടുകള്‍ക്കായി തെറ്റായ വഴികളിലൂടെ സഞ്ചരിക്കരുതെന്ന് വ്യാപാരികള്‍ക്ക് നിര്‍ദേശമുണ്ട്. സമയമാകുമ്പോള്‍ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ നല്ല ഫലം തീര്‍ച്ചയായും നിങ്ങള്‍ക്ക് ലഭിക്കും. തൊഴില്‍ ചെയ്യുന്നവരുടെ ദിവസം സാധാരണ നിലയിലാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം ലഭിക്കണമെങ്കില്‍ കഠിനാധ്വാനം ചെയ്യാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക വീക്ഷണകോണില്‍ നിന്ന് ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. നിങ്ങളുടെ സാമ്പത്തിക ശ്രമം വിജയിച്ചേക്കാം. ഇന്ന് നിങ്ങള്‍ക്ക് പണവുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് മുക്തി നേടാനാകും. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍, സിഗരറ്റ്, മദ്യം മുതലായവയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ സംഖ്യ: 14

ഭാഗ്യ സമയം: വൈകുന്നേരം 4:05 മുതല്‍ രാത്രി 9 വരെ

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)

നിങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം വേണമെങ്കില്‍, നിങ്ങള്‍ കഠിനാധ്വാനം ചെയ്യണം. ഇതുകൂടാതെ, നിങ്ങള്‍ ഏതെങ്കിലും പുതിയ കോഴ്‌സ് ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍, ഈ സമയം അനുയോജ്യമാണ്. ഇരുമ്പ് കച്ചവടക്കാര്‍ക്ക് നല്ല സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയും. നിങ്ങളുടെ ബിസിനസ്സ് വര്‍ദ്ധിക്കും. ഗൃഹാന്തരീക്ഷം മികച്ചതായിരിക്കും. സഹോദരങ്ങളുമായുള്ള ബന്ധം ദൃഢമാകും. ഇണയുമായുള്ള വൈകാരിക അടുപ്പം വര്‍ദ്ധിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ സംഖ്യ: 11

ഭാഗ്യ സമയം: രാവിലെ 6:45 മുതല്‍ 10:25 വരെ

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

മോശം ആരോഗ്യം കാരണം, നിങ്ങളുടെ പദ്ധതികള്‍ ഇന്ന് തടസ്സപ്പെട്ടേക്കാം. നിങ്ങള്‍ക്ക് വയറുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. ഒരു നല്ല ഡോക്ടറെ സമീപിക്കുക. നിങ്ങളുടെ ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുത്താനും ശ്രദ്ധിക്കേണ്ടതാണ്. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങളുടെ ഓഫീസിലെ പ്രധാനപ്പെട്ട ചില ജോലികള്‍ പൂര്‍ത്തിയാക്കാതെ പോവുന്നു. ഇലക്ട്രോണിക്സ്, ഫര്‍ണിച്ചര്‍, പ്ലാസ്റ്റിക് തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സാധാരണമായിരിക്കും. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കും അലങ്കാരങ്ങള്‍ക്കുമായി നിങ്ങള്‍ക്ക് ധാരാളം പണം ചെലവഴിക്കാം.

ഭാഗ്യ നിറം: വെള്ള

ഭാഗ്യ നമ്പര്‍: 31

ഭാഗ്യ സമയങ്ങള്‍: ഉച്ചയ്ക്ക് 1 മുതല്‍ 6 വരെ

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

ഇന്ന് നിങ്ങളുടെ ആത്മവിശ്വാസം വളരെ മികച്ചതായിരിക്കും, അതില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണമായ നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ ഓഫീസില്‍ വളരെ സജീവമായിരിക്കും കൂടാതെ നിങ്ങളുടെ എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങളുടെ പ്രകടനത്തില്‍ മേലധികാരികള്‍ക്ക് വളരെയധികം മതിപ്പുളവാക്കാനാകും. ചില്ലറ വ്യാപാരികള്‍ക്ക് നല്ല സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ഈ സമയം അതിന് അനുകൂലമാണ്. പണത്തിന്റെ സ്ഥാനം മികച്ചതായിരിക്കും. പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ട ഒരാളുടെ പരുഷമായ പെരുമാറ്റം നിങ്ങളെ അസന്തുഷ്ടനാക്കും. നിങ്ങള്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ സംഖ്യ: 15

ഭാഗ്യ സമയം: 2:15 pm മുതല്‍ 8:10 pm വരെ

English summary

Daily Rashi Phalam - 20th November 2021 Divasa Rashi Phalam in Malayalam, Daily Horoscope in Malayalam

Daily Rashi Phalam Malayalam:- Get Divasa Rashi Phalam 20th November 2021 In Malayalam, Read daily horoscope prediction of aries, taurus, cancer, leo, virgo, scorpio, libra, pisces, gemini, aquarius zodiac signs in Malayalam.
X
Desktop Bottom Promotion