Just In
- 4 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 12 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 13 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 14 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
Don't Miss
- News
എല്ലാ ഭാഗ്യത്തിനും കാരണം ഭർത്താവ്; അടിച്ചത് ബംബർ, ഒറ്റരാത്രി കൊണ്ട് കോടീശ്വരിയായി യുവതി..
- Movies
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന് പാക് താരം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
Horoscope Today, 19 November 2022: വിലപ്പെട്ട വസ്തുക്കള് ലഭിക്കും, ദാമ്പത്യ ജീവിതത്തില് സന്തോഷം; രാശിഫലം
ശനിയാഴ്ച ദിവസമായ ഇന്ന് ചിങ്ങം രാശിക്കാര്ക്ക് വിശേഷപ്പെട്ട ദിവസമായിരിക്കും. പ്രത്യേകിച്ചും നിങ്ങള് അവിവാഹിതനാണെങ്കില് നിങ്ങള്ക്ക് ഒരു പ്രണയാഭ്യര്ത്ഥന ലഭിച്ചേക്കാം. ഈ രാശിയിലെ വിവാഹിതരുടെ ദാമ്പത്യ ജീവിതത്തില് സന്തോഷമുണ്ടാകും. ഇന്ന് നിങ്ങളുടെ പങ്കാളിയില് നിന്ന് നിങ്ങള്ക്ക് ചില നല്ല വാര്ത്തകള് ലഭിക്കും.
Most
read:
സമ്പത്തും
ഐശ്വര്യവും
കൈവരും;
വെള്ളിയാഴ്ച
ദിവസം
വൈഭവ
ലക്ഷ്മി
വ്രതം
നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങള്ക്ക് വിലപ്പെട്ട എന്തെങ്കിലും ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്ക്ക് ഉത്തരവാദിത്തങ്ങള് വര്ധിക്കും. ഇന്ന് നിങ്ങള്ക്ക് വളരെയധികം സമ്മര്ദ്ദം അനുഭവപ്പെടാം. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന് രാശിഫലം വായിക്കൂ.

മേടം (മാര്ച്ച് 20 മുതല് ഏപ്രില് 18 വരെ):
ജോലിയിലും ബിസിനസിലും ഇന്ന് നിങ്ങള്ക്ക് മികച്ച ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും നിങ്ങളുടെ പ്ലാന് അനുസരിച്ച് പൂര്ത്തിയാകും. നിങ്ങള് ഒരു വലിയ ബിസിനസുകാരനാണെങ്കില് ഇന്ന് നിങ്ങള്ക്ക് ഒരു നല്ല അവസരം ലഭിച്ചേക്കാം. കുടുംബ ജീവിതത്തില് സന്തോഷവും സമാധാനവും ഉണ്ടാകും. വീട്ടിലെ അംഗങ്ങള്ക്കിടയില് സ്നേഹവും ഐക്യവും കാണാം. പണത്തിന്റെ കാര്യത്തില് ദിവസം ചെലവേറിയതായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, വയറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ടായേക്കാം.

ഇടവം (ഏപ്രില് 19 മുതല് മെയ് 19 വരെ):
പണത്തിന്റെ കാര്യത്തില് നിങ്ങള് വളരെ ശ്രദ്ധാലുവായിരിക്കണം. ഇന്ന് നിങ്ങള് ജോലിയുമായി ബന്ധപ്പെട്ട് വളരെ തിരക്കിലായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ കഠിനാധ്വാനം വെറുതെയാകില്ല. ഭാവിയില് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം ലഭിക്കാന് സാധ്യതയുണ്ട്. ജോലിക്കാര്ക്ക് പുരോഗതി ലഭിക്കണമെങ്കില്, കൂടുതല് കഠിനാധ്വാനം ചെയ്യണം. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. മാതാപിതാക്കളുടെ മാര്ഗനിര്ദേശം ലഭിക്കും.

മിഥുനം (മെയ് 20 മുതല് ജൂണ് 20 വരെ):
കോടതി വ്യവഹാരവുമായി ബന്ധപ്പെട്ട ഏതെങ്കിലും പഴയ കാര്യങ്ങള് നിങ്ങളെ അലട്ടുന്നുണ്ടെങ്കില്, നിങ്ങളുടെ പ്രശ്നം ഇന്ന് അവസാനിക്കും. ഇന്ന് നിങ്ങളുടെ പിതാവിന്റെ ഉപദേശത്തില് നിന്ന് നിങ്ങള്ക്ക് വലിയ നേട്ടം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് നിങ്ങള് മാനസികമായി വളരെ ശക്തരായിരിക്കും. ബിസിനസുകാര്ക്ക് എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്, ഈ സമയം അനുയോജ്യമാണ്. നിങ്ങള്ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കും. നിങ്ങളുടെ ആരോഗ്യം ദുര്ബലമായി തുടരും. ശ്രദ്ധിക്കുക.

കര്ക്കടകം (ജൂണ് 21 മുതല് ജൂലൈ 21 വരെ):
ഇന്ന് കുടുംബാംഗങ്ങളുമായി വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്ണ്ണ പിന്തുണ നിങ്ങള്ക്ക് ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള് കാണുന്നു. നിങ്ങളുടെ വരുമാനം വര്ദ്ധിച്ചേക്കാം. ജോലിയില് അമിത ആത്മവിശ്വാസം ഇന്ന് നിങ്ങളെ കുഴപ്പത്തിലാക്കും. ആരോഗ്യത്തിന്റെ കാര്യത്തില്, ദിവസം ശരാശരി ആയിരിക്കും.

ചിങ്ങം (ജൂലൈ 22 മുതല് ഓഗസ്റ്റ് 21 വരെ):
ഇന്ന് നിങ്ങള്ക്ക് വളരെ വിശേഷപ്പെട്ട ദിവസമായിരിക്കും. പ്രത്യേകിച്ചും നിങ്ങള് അവിവാഹിതനാണെങ്കില് നിങ്ങള്ക്ക് ഒരു പ്രണയാഭ്യര്ത്ഥന ലഭിച്ചേക്കാം. ഈ രാശിയിലെ വിവാഹിതരുടെ ദാമ്പത്യ ജീവിതത്തില് സന്തോഷമുണ്ടാകും. ഇന്ന് നിങ്ങളുടെ പങ്കാളിയില് നിന്ന് നിങ്ങള്ക്ക് ചില നല്ല വാര്ത്തകള് ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങള്ക്ക് വിലപ്പെട്ട എന്തെങ്കിലും ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്ക്ക് ഉത്തരവാദിത്തങ്ങള് വര്ധിക്കും. ഇന്ന് നിങ്ങള്ക്ക് വളരെയധികം സമ്മര്ദ്ദം അനുഭവപ്പെടാം.
Most
read:സൂര്യനും
ശുക്രനും
വൃശ്ചികം
രാശിയില്
വരുത്തും
യുതിയോഗം;
ഈ
3
രാശിക്കാര്
കരുതിയിരിക്കണം

കന്നി (ഓഗസ്റ്റ് 22 മുതല് സെപ്തംബര് 21 വരെ):
ദാമ്പത്യ ജീവിതത്തിന്റെ സന്തോഷം നിലനില്ക്കും. ഇന്ന് നിങ്ങള് നിങ്ങളുടെ പങ്കാളിയുമായി വളരെ നല്ല സമയം ചെലവഴിക്കും. നിങ്ങളുടെ പരസ്പര ധാരണ മികച്ചതായിരിക്കും. സാമ്പത്തിക കാഴ്ചപ്പാടില്, ഇന്ന് നിങ്ങള്ക്ക് വളരെ നല്ല ദിവസമാണ്. പണം സമ്പാദിക്കാനുള്ള നല്ല അവസരം നിങ്ങള്ക്ക് ലഭിക്കും. ഓഫീസിലെ ഉയര്ന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ, നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ഏത് ജോലിയും ഇന്ന് പൂര്ത്തിയാക്കാന് കഴിയും. വ്യവസായികളുടെ എല്ലാ ജോലികളും സുഗമമായി പൂര്ത്തിയാക്കും. ആരോഗ്യത്തിന്റെ കാര്യത്തില് ഇന്ന് നിങ്ങള്ക്ക് നല്ല ദിവസമായിരിക്കും.

തുലാം (സെപ്റ്റംബര് 22 മുതല് ഒക്ടോബര് 22 വരെ):
നിങ്ങള് തൊഴില്രഹിതരും ജോലി അന്വേഷിക്കുന്നവരുമാണെങ്കില്, ഇന്ന് നിങ്ങള്ക്ക് അനുകൂല ദിവസമായിരിക്കും. വിദേശ കമ്പനികളുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നവര്ക്ക് ഇന്ന് വലിയ ആശ്വാസം ലഭിക്കും. ഉദ്യോഗക്കയറ്റത്തിനായി എന്തെങ്കിലും പുതിയ കോഴ്സും മറ്റും ചെയ്യണമെന്ന ചിന്തയിലാണെങ്കില് ഈ സമയം അനുകൂലമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പഴയ കടബാധ്യതകള് തീര്ക്കാന് ഇന്ന് നിങ്ങള്ക്ക് കഴിയും. കുടുംബ ജീവിതത്തില് സാഹചര്യങ്ങള് സുഖകരമായിരിക്കും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങള്ക്ക് ഞരമ്പുകളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള് ഉണ്ടാകാം.

വൃശ്ചികം (ഒക്ടോബര് 23 മുതല് നവംബര് 20 വരെ):
ഇന്ന് ദിവസത്തിന്റെ തുടക്കം നല്ലതായിരിക്കില്ല. നിരവധി ആശങ്കകളാല് ചുറ്റപ്പെട്ടതായി തോന്നും. നിങ്ങള് ക്ഷമയോടെ പ്രവര്ത്തിക്കുക. ശരിയായ സമയം വരുമ്പോള് നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ജോലിസ്ഥലത്ത്, ദിവസം വളരെ തിരക്കേറിയതായിരിക്കും. ധനകാര്യ രംഗത്ത് പ്രവര്ത്തിക്കുന്നവര് ഇന്ന് അതീവ ജാഗ്രത പാലിക്കുക. നിങ്ങളുടെ ഇണയുമായുള്ള ബന്ധത്തില് സുതാര്യത നിലനിര്ത്തുക. നിങ്ങളുടെ മനസ്സില് എന്തെങ്കിലും ഉണ്ടെങ്കില് അത് നിങ്ങളുടെ പ്രിയപ്പെട്ടവരോട് തുറന്നു പറയുക.
Most
read:ശുക്രന്റെ
ഉദയം;
അഷ്ടലക്ഷ്മി
രാജയോഗം;
ഈ
3
രാശിക്ക്
സൗഭാഗ്യഫലങ്ങള്

ധനു (നവംബര് 21 മുതല് ഡിസംബര് 20 വരെ):
ഗാര്ഹിക ഉത്തരവാദിത്തങ്ങള് വര്ദ്ധിക്കാന് സാധ്യതയുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്ണ പിന്തുണ നിങ്ങള്ക്ക് ലഭിക്കും. പണത്തിന്റെ കാര്യത്തില്, ദിവസം ഉയര്ച്ച താഴ്ചകള് നിറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങള് ആരില് നിന്നെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കില്, അത് തിരിച്ചടയ്ക്കാനുള്ള സമ്മര്ദ്ദം വര്ദ്ധിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള് ശ്രദ്ധാപൂര്വ്വം എടുക്കുന്നതാണ് നല്ലത്. ആരോഗ്യത്തിന്റെ കാര്യത്തില് ദിവസം നല്ലതായിരിക്കും.

മകരം (ഡിസംബര് 21 മുതല് ജനുവരി 19 വരെ):
മകരം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം വളരെ ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. നിങ്ങളുടെ വിദ്യാഭ്യാസത്തില് ഒരു പ്രധാന തടസ്സം ഉണ്ടായേക്കാം. അനാവശ്യ കാര്യങ്ങള് മറന്ന് പഠനത്തില് ശ്രദ്ധ കേന്ദ്രീകരിക്കാന് ശ്രമിക്കുക. ജോലിക്കാര്ക്ക് ഓഫീസില് പ്രതികൂല സാഹചര്യങ്ങള് നേരിടേണ്ടി വന്നേക്കാം. വ്യവസായികള്ക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. ഇന്ന് ആരംഭിക്കുന്ന ഏത് ജോലിയിലും നിങ്ങള്ക്ക് വിജയം നേടാന് കഴിയും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
Most
read:മീനം
രാശിയില്
വ്യാഴം
നേര്രേഖയില്;
12
രാശിക്കും
ഗുണദോഷ
ഫലങ്ങള്

കുംഭം (ജനുവരി 20 മുതല് ഫെബ്രുവരി 18 വരെ):
നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങളുടെ പെരുമാറ്റം നന്നായി നിലനിര്ത്താന് ശ്രമിക്കുക. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഒരു പുതിയ വാഹനം വാങ്ങണമെന്ന് നിങ്ങള് വളരെക്കാലമായി ചിന്തിച്ചിരുന്നെങ്കില്, നിങ്ങള്ക്ക് ഉടന് വിജയം ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട ശ്രമങ്ങള് ഫലവത്താകും. ജോലിയോ ബിസിനസ്സോ ആകട്ടെ, ചില വലിയ പോസിറ്റീവ് മാറ്റങ്ങള് ഇന്ന് വരും. ഇലക്ട്രോണിക്സ്, കളിപ്പാട്ടങ്ങള്, വസ്ത്രങ്ങള്, സ്വര്ണ്ണം, വെള്ളി തുടങ്ങിയ മേഖലകളില് പ്രവര്ത്തിക്കുന്നവര്ക്ക് ഇന്ന് വളരെ പ്രയോജനകരമായിരിക്കും. ആരോഗ്യം മെച്ചപ്പെടും.

മീനം (ഫെബ്രുവരി 19 മുതല് മാര്ച്ച് 19 വരെ):
കുടുംബജീവിതത്തില് സ്ഥിതിഗതികള് സുഖകരമായിരിക്കും. നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. ജോലിയുടെ കാര്യത്തില് ഇന്ന് തിരക്കുള്ള ദിവസമായിരിക്കും. ജോലിക്കാര്ക്ക് ഇന്ന് അധിക സമയം ജോലി ചെയ്യേണ്ടി വന്നേക്കാം. എന്നിരുന്നാലും, അധിക ഉത്തരവാദിത്തങ്ങള് ഏറ്റെടുക്കുന്നതില് മടി കാണിക്കുന്നത് ഒഴിവാക്കുക. നിങ്ങള് എത്ര കഠിനാധ്വാനം ചെയ്യുന്നുവോ അത്രയും നല്ല ഫലം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
Most
read;2023ല്
ആണുബോംബ്
ആക്രമണം,
അന്യഗ്രഹജീവികളുടെ
വരവ്;
ബാംബ
വാംഗയുടെ
പ്രവചനങ്ങള്