For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Daily Rashi Phalam: ഇന്നത്തെ ദിവസം ഗുണകരമാകുന്നത് ഈ രാശിക്കാര്‍ക്ക്

|

വെള്ളിയാഴ്ച ദിവസമായ ഇന്ന് കുംഭം രാശിക്കാര്‍ക്ക് സാമ്പത്തികമായി വളരെ അനുകൂലമായിരിക്കും. പെട്ടെന്ന് പണം ലഭിക്കാന്‍ ഇടയുണ്ട്. നിങ്ങള്‍ ഒരു ചെറിയ നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍, ഇന്ന് അതിന് അനുകൂലമായ ദിവസമാണ്. ഗൃഹാന്തരീക്ഷം മികച്ചതായിരിക്കും. ഇന്ന് കുടുംബത്തോടൊപ്പം വളരെ രസകരമായ ദിവസമായിരിക്കും. ഇണയുടെ മാനസികാവസ്ഥ വളരെ മികച്ചതായിരിക്കും. നിങ്ങളുടെ പരസ്പര വിശ്വാസവും ദൃഢമാകും. തൊഴില്‍ രംഗത്ത് ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: ഒന്നിനു മുന്നിലും കുലുങ്ങില്ല; ധൈര്യശാലികളും ഭയമില്ലാത്തവരും ഈ രാശിക്കാര്‍Most read: ഒന്നിനു മുന്നിലും കുലുങ്ങില്ല; ധൈര്യശാലികളും ഭയമില്ലാത്തവരും ഈ രാശിക്കാര്‍

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുള്ള അവസരവും ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്കും ലാഭകരമായ സാഹചര്യമുണ്ട്. നിങ്ങള്‍ സ്വര്‍ണ്ണം, വെള്ളി ജോലികള്‍ ചെയ്യുന്നുണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രയോജനപ്രദമായിരിക്കും. ഇതുകൂടാതെ, പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്കും ഇന്ന് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വീട്ടിലെ അംഗങ്ങളുമായുള്ള ബന്ധത്തില്‍ മികച്ച ഐക്യം ഉണ്ടാകും. സാമ്പത്തിക വീക്ഷണകോണില്‍, ഇന്ന് നിങ്ങള്‍ക്ക് പതിവിലും മികച്ച ദിവസമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം കൈകളിലും കാലുകളിലും വേദന അനുഭവപ്പെടാം.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

ഇന്ന് നിങ്ങള്‍ വളരെ ശ്രദ്ധയോടെ വാഹനം ഉപയോഗിക്കണം. അമിത വേഗതയില്‍ വാഹനമോടിക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം അപകടം സംഭവിക്കാം. ഇന്ന് പണത്തിന്റെ കാര്യത്തില്‍ വളരെ ചെലവേറിയ ദിവസമായിരിക്കും, പെട്ടെന്ന് ഒരു വലിയ ചെലവിന് സാധ്യതയുണ്ട്. ഗൃഹാന്തരീക്ഷം മികച്ചതായിരിക്കും. കുടുംബാംഗങ്ങളുടെ സ്‌നേഹവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ഇണയോട് സംസാരിക്കുമ്പോള്‍, നിങ്ങളുടെ വാക്കുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക.

Most read:ഭാഗ്യം കൂടെനിര്‍ത്താന്‍ കാര്‍ത്തിക പൂര്‍ണിമയില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുംMost read:ഭാഗ്യം കൂടെനിര്‍ത്താന്‍ കാര്‍ത്തിക പൂര്‍ണിമയില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

ഇന്ന്, ഓഫീസിലെ നിങ്ങളുടെ മികച്ച പ്രകടനത്തിന്റെ ശക്തിയില്‍, നിങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ പോസിറ്റിവിറ്റിയും കഠിനാധ്വാനവും നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ നല്‍കും. പാലുല്‍പ്പന്നങ്ങളുടെ വ്യാപാരം നടത്തുന്ന ആളുകള്‍ക്ക് ഇന്ന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയും. വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക അല്‍പ്പം വര്‍ദ്ധിച്ചേക്കാം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ദിവസമായിരിക്കും.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):

പല നെഗറ്റീവ് ചിന്തകളും ഇന്ന് നിങ്ങളുടെ മനസ്സില്‍ വരാം. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള ശക്തമായ സാധ്യതയുണ്ട്. പണത്തിന്റെ അഭാവം മൂലം നിങ്ങളുടെ ഏതെങ്കിലും ജോലി മുടങ്ങിക്കിടക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് അത് പൂര്‍ത്തിയാക്കാന്‍ കഴിയും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. പ്രിയപ്പെട്ടവരുടെ പിന്തുണയോടെ, നിങ്ങളുടെ ധൈര്യം പ്രതികൂല സാഹചര്യങ്ങളിലും നിലനില്‍ക്കും. ഇണയുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ സാധ്യമാണ്. നിങ്ങള്‍ക്ക് കരള്‍ സംബന്ധമായ എന്തെങ്കിലും രോഗമുണ്ടെങ്കില്‍, ഇന്ന് അശ്രദ്ധ കാണിക്കരുത്.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):

ഇന്ന് നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. മറ്റുള്ളവരെ അപമാനിക്കുന്നത് ഒഴിവാക്കുക. ബിസിനസ്സുകാര്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ഗൃഹാന്തരീക്ഷം മികച്ചതായിരിക്കും. മൂത്ത സഹോദരനില്‍ നിന്ന് മാര്‍ഗനിര്‍ദേശം ലഭിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. പണത്തിന്റെ സ്ഥാനം നന്നായിരിക്കും. പണവുമായി ബന്ധപ്പെട്ട വലിയ ഇടപാടുകളൊന്നും ഇന്ന് ചെയ്യാതിരിക്കുന്നതാണ് നല്ലത്.

Most read:കാര്‍ത്തിക പൂര്‍ണിമയില്‍ ഇവ ചെയ്താല്‍ സമൃദ്ധിയും ഭാഗ്യവും എന്നും കൂടെMost read:കാര്‍ത്തിക പൂര്‍ണിമയില്‍ ഇവ ചെയ്താല്‍ സമൃദ്ധിയും ഭാഗ്യവും എന്നും കൂടെ

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

പ്രതികൂല സാഹചര്യങ്ങളിലും എളുപ്പത്തില്‍ പ്രവര്‍ത്തിക്കാനാകും. നിങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവും ഓഫീസിലെ മേലധികാരികള്‍ വളരെയധികം മതിപ്പുളവാക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വളരെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം, എന്നിരുന്നാലും, നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇണയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ആഴത്തിലുള്ളതായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, സ്വയം നിയന്ത്രിക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ വീട്ടില്‍ പ്രായമായ അംഗങ്ങളുടെ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

കലാരംഗത്തുള്ളവര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. നിങ്ങള്‍ക്ക് വലിയ വിജയം നേടാന്‍ കഴിയും. ഇലക്ട്രോണിക് മാധ്യമങ്ങളുമായി ബന്ധപ്പെട്ട ആളുകള്‍ക്കും പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ഇന്ന് മൊത്തക്കച്ചവടക്കാരുടെ കൈകളില്‍ നല്ല അവസരമുണ്ടാകും. ഇന്ന് നിങ്ങള്‍ എന്തെങ്കിലും പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനമെടുത്താല്‍, ഭാവിയില്‍ അതിന്റെ ശരിയായ ഫലം നിങ്ങള്‍ക്ക് ലഭിക്കും. വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. ജീവിത പങ്കാളിയുമായുള്ള സ്‌നേഹം വര്‍ദ്ധിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വൈകാരിക പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യത്തെ കുറിച്ച് പറയുമ്പോള്‍ തലവേദന, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

Most read:ആഗ്രഹിച്ച കാര്യങ്ങള്‍ എളുപ്പം നേടാന്‍ ശിവപഞ്ചാക്ഷരി മന്ത്രം ഇങ്ങനെ ചൊല്ലൂMost read:ആഗ്രഹിച്ച കാര്യങ്ങള്‍ എളുപ്പം നേടാന്‍ ശിവപഞ്ചാക്ഷരി മന്ത്രം ഇങ്ങനെ ചൊല്ലൂ

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

ബിസിനസ്സുകാര്‍ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും. മറുവശത്ത്, തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് വളരെ ബുദ്ധിമുട്ടേണ്ടി വന്നേക്കാം. നിങ്ങളുടെ ചില പ്രധാനപ്പെട്ട ജോലികളില്‍ തടസ്സം നേരിടുന്നതിന്റെ സൂചനകള്‍ ഉണ്ട്. ഇന്ന് നിങ്ങള്‍ക്ക് മേലധികാരിയുടെ കോപവും നേരിടേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്. സാമ്പത്തിക കാഴ്ചപ്പാടില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല സൂചനകള്‍ നല്‍കുന്നു. കുറഞ്ഞ പ്രയത്‌നത്തില്‍ കൂടുതല്‍ പണം നേടാം. കുടുംബ ജീവിതത്തില്‍ സ്ഥിതി പ്രതികൂലമായി തുടരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍, നിങ്ങള്‍ വളരെ വിവേകത്തോടെ പ്രവര്‍ത്തിക്കണം.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ചില ജോലികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്. ഇതുകൂടാതെ, നിങ്ങളുടെ ലക്ഷ്യങ്ങള്‍ ഇന്ന് എളുപ്പത്തില്‍ നിറവേറ്റപ്പെടും. മറുവശത്ത്, ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കില്ല. പെട്ടെന്ന് നിങ്ങളുടെ പാതയില്‍ ഒരു വലിയ തടസ്സം ഉണ്ടായേക്കാം, നിങ്ങളുടെ ഏത് പ്രധാനപ്പെട്ട ജോലിയും ഇന്ന് അപൂര്‍ണ്ണമായി തുടരും. നിങ്ങള്‍ക്ക് ചില സാമ്പത്തിക നഷ്ടങ്ങളും ഉണ്ടായേക്കാം. കുടുംബജീവിതത്തില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, അമിതമായ തിരക്ക് കാരണം, നിങ്ങളുടെ ആരോഗ്യം ക്ഷയിച്ചേക്കാം.

Most read:സൂര്യന്‍ വൃശ്ചികം രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലംMost read:സൂര്യന്‍ വൃശ്ചികം രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലം

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

ഗ്രഹങ്ങളുടെ പ്രതികൂല ഫലങ്ങള്‍ കാരണം ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാകും. വീട്ടിലോ ജോലിസ്ഥലത്തോ ആകട്ടെ, നിങ്ങള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി തര്‍ക്കത്തിന് സാധ്യതയുണ്ട്. ലാഭം നേടാനുള്ള നല്ല അവസരം നഷ്ടപ്പെടാം. കുടുംബജീവിതത്തെക്കുറിച്ച് പറയുമ്പോള്‍, നിങ്ങള്‍ വീട്ടിലെ മുതിര്‍ന്നവരോട് ബഹുമാനത്തോടെ പെരുമാറണം. പണത്തിന്റെ സ്ഥാനം നന്നായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ക്ക് അലസത അനുഭവപ്പെടാം.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. പെട്ടെന്ന് പണം ലഭിക്കാന്‍ ഇടയുണ്ട്. നിങ്ങള്‍ ഒരു ചെറിയ നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍, ഇന്ന് അതിന് അനുകൂലമായ ദിവസമാണ്. ഗൃഹാന്തരീക്ഷം മികച്ചതായിരിക്കും. ഇന്ന് കുടുംബത്തോടൊപ്പം വളരെ രസകരമായ ദിവസമായിരിക്കും. ഇണയുടെ മാനസികാവസ്ഥ വളരെ മികച്ചതായിരിക്കും. നിങ്ങളുടെ പരസ്പര വിശ്വാസവും ദൃഢമാകും. തൊഴില്‍ രംഗത്ത് ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും.

Most read:വീട്ടിലെ സന്തോഷത്തിനും ഐശ്വര്യത്തിനും വാസ്തു പറയും പരിഹാരം ഇത്Most read:വീട്ടിലെ സന്തോഷത്തിനും ഐശ്വര്യത്തിനും വാസ്തു പറയും പരിഹാരം ഇത്

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും. ജോലിക്കാര്‍ക്ക് ഇന്ന് ഓഫീസില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ക്ക് പ്രമോഷന്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വിദേശ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്കും മുന്നോട്ട് പോകാന്‍ നല്ല അവസരം ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങള്‍ ഒരു കൂട്ടുകുടുംബത്തിലാണ് താമസിക്കുന്നതെങ്കില്‍, നിങ്ങളുടെ തീരുമാനങ്ങള്‍ വളരെ വിവേകത്തോടെ എടുക്കുക. നിങ്ങളുടെ ഒരു തെറ്റായ തീരുമാനം നിങ്ങളുടെ മുഴുവന്‍ കുടുംബത്തെയും ദോഷകരമായി ബാധിക്കും. നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ശരാശരി ദിവസമായിരിക്കും. ആരോഗ്യം നന്നായിരിക്കും.

English summary

Daily Rashi Phalam - 19 November 2021 Divasa Rashi Phalam in Malayalam, Daily Horoscope in Malayalam

Daily Rashi Phalam Malayalam:- Get Divasa Rashi Phalam 19 November 2021 In Malayalam, Read daily horoscope prediction of aries, taurus, cancer, leo, virgo, scorpio, libra, pisces, gemini, aquarius zodiac signs in Malayalam.
Story first published: Thursday, November 18, 2021, 16:43 [IST]
X
Desktop Bottom Promotion