Daily Rashi Phalam: പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും; അടുപ്പം വര്‍ദ്ധിക്കും

വ്യാഴാഴ്ച ദിവസമായ ഇന്ന് ഇടവം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ റൊമാന്റിക് ദിവസമായിരിക്കും. പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. പരസ്പരമുള്ള നിങ്ങളുടെ വൈകാരിക അടുപ്പം വര്‍ദ്ധിക്കും. നിങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.

ഈ രാശിയിലെ വിവാഹിതര്‍ക്ക് ഇന്ന് ഒരു പ്രത്യേക ദിവസമായിരിക്കും. സന്താനഭാഗത്തുനിന്ന് സന്തോഷം ഉണ്ടാകും. നിങ്ങളുടെ ജീവിത പങ്കാളിയിലുള്ള നിങ്ങളുടെ വിശ്വാസം ഇനിയും വര്‍ദ്ധിക്കും. സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് തൊണ്ട സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

ഇന്ന് നിങ്ങള്‍ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ കരിയറില്‍ ഒരു പുതിയ വഴിത്തിരിവിനുള്ള ശക്തമായ സാധ്യതയുണ്ട്. അതേസമയം വ്യാപാരികള്‍ക്ക്, പ്രത്യേകിച്ചും നിങ്ങള്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രയോജനകരമായിരിക്കും. കുടുംബ ജീവിതത്തില്‍ സ്ഥിതിഗതികള്‍ സന്തോഷകരമായിരിക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, നിങ്ങളുടെ വിവാഹത്തെക്കുറിച്ച് വീട്ടില്‍ ചര്‍ച്ച ചെയ്യാം. ഇതുകൂടാതെ പ്രണയവിവാഹം നടത്തണമെങ്കില്‍ കുടുംബാംഗങ്ങളുടെ അംഗീകാരവും നേടാം. പണത്തിന്റെ സ്ഥാനം മികച്ചതായിരിക്കും.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ റൊമാന്റിക് ദിവസമായിരിക്കും. പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. പരസ്പരമുള്ള നിങ്ങളുടെ വൈകാരിക അടുപ്പം വര്‍ദ്ധിക്കും. നിങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഈ രാശിയിലെ വിവാഹിതര്‍ക്ക് ഇന്ന് ഒരു പ്രത്യേക ദിവസമായിരിക്കും. സന്താനഭാഗത്തുനിന്ന് സന്തോഷം ഉണ്ടാകും. നിങ്ങളുടെ ജീവിത പങ്കാളിയിലുള്ള നിങ്ങളുടെ വിശ്വാസം ഇനിയും വര്‍ദ്ധിക്കും. സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് തൊണ്ട സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

Most read:ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

വീട്ടിലെ മുതിര്‍ന്നവരുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ഷോപ്പിംഗ് നടത്താനും കഴിയും. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, മേലധികാരികളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിക്കും, അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, നല്ല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് ഇന്ന് സമ്മിശ്ര ദിവസമായിരിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):

ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. ബിസിനസ്സുകാര്‍ക്ക് ലാഭം നേടാനുള്ള അവസരം ലഭിക്കും. എങ്കിലും തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കാതിരുന്നാല്‍ നന്നായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായി നിലനിര്‍ത്തുന്നതിന് നിങ്ങളുടെ ചെലവുകളുടെ ശരിയായ കണക്ക് സൂക്ഷിക്കുക. ജീവിതപങ്കാളിയുമായി ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടാകാം. ആരോഗ്യകാര്യത്തില്‍ ഒരുതരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):

വ്യവസായികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ആരംഭിക്കാനോ അല്ലെങ്കില്‍ നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ബിസിനസ്സ് പ്ലാന്‍ പുനഃക്രമീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലം നേടാനാകും. ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം കൂടുതലായി തുടരാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പ്രത്യേകമായി എന്തെങ്കിലും ചെയ്യാന്‍ കഴിയും. സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാണെന്ന് തെളിയും.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

സാമ്പത്തിക കാഴ്ചപ്പാടില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ ഭാഗ്യമായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും, അതുപോലെ ഇന്ന് നിങ്ങള്‍ക്ക് ഏതെങ്കിലും പഴയ കടത്തില്‍ നിന്ന് മുക്തി നേടാനാകും. ഇന്ന് നിങ്ങള്‍ക്ക് പുതിയ വാഹനം വാങ്ങാനും പദ്ധതിയിടാം. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഓഫീസിലെ മേലധികാരിയുടെ പിന്തുണ ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് പുതിയ എന്തെങ്കിലും പഠിക്കാനും കഴിയും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെട്ടേക്കാം. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

 തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

കുറച്ച് ദിവസത്തേക്ക് നിങ്ങള്‍ക്ക് ജോലിയുടെ സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടെങ്കില്‍, ഇന്ന് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ സ്വയം സമയം ചെലവഴിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം നിങ്ങള്‍ മാനസികമായും ശാരീരികമായും വളരെ ദുര്‍ബലനാകാം. ബിസിനസ്സുകാര്‍ക്ക് നല്ല നേട്ടമുണ്ടാക്കാന്‍ കഴിയും. പണത്തിന്റെ സ്ഥാനം മികച്ചതായിരിക്കും.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

ബിസിനസ്സുകാര്‍ക്ക് ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. പ്രതികൂല സാഹചര്യങ്ങളിലും നിങ്ങളുടെ ധൈര്യം ശക്തമായി നിലനില്‍ക്കും, നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാന്‍ നിങ്ങള്‍ ശ്രമിക്കും. നിങ്ങളുടെ പോസിറ്റിവിറ്റി നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ സ്വാധീനിക്കും. തൊഴില്‍ ചെയ്യുന്നവരുടെ ദിവസം സാധാരണ നിലയിലാകും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല. ധനനഷ്ടത്തിന്റെ ലക്ഷണങ്ങളുണ്ട്. വീട്ടിലെ ഒരു അംഗവുമായി നിങ്ങള്‍ക്ക് തര്‍ക്കമുണ്ടാകാം. േ

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

ബിസിനസ്സുകാര്‍ക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയും. കൂടാതെ നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന സ്രോതസ്സും ലഭിക്കും. ജോലിക്കാര്‍ക്ക് ഓഫീസില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങളില്‍ മതിപ്പുളവാക്കും. ഇന്ന് നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും. നിങ്ങളുടെ സാമ്പത്തിക ശ്രമം വിജയിച്ചേക്കാം. ഇന്ന്. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും.,നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും, അവരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

നിങ്ങളുടെ വീടിന്റെ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍, നിങ്ങളുടെ പെരുമാറ്റത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇണയുമായുള്ള ബന്ധത്തില്‍ കയ്പുണ്ടാകാം. നിങ്ങളുടെ തീക്ഷ്ണമായ സ്വഭാവം നിങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍, നിങ്ങളുടെ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. നിങ്ങളുടെ പ്രവര്‍ത്തന ശൈലി മെച്ചപ്പെടും. ഇന്ന് നല്ല സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയും. നിങ്ങള്‍ക്ക് നല്ലൊരു നിക്ഷേപ അവസരവും ലഭിക്കാന്‍ സാധ്യതയുണ്ട്.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

ജോലിക്കാര്‍ക്ക് ഇന്ന് ഒരു വലിയ കമ്പനിയില്‍ നിന്ന് പുതിയ ജോലി വാഗ്ദാനം ലഭിക്കും. നിങ്ങള്‍ ജോലിക്കായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ചില നല്ല വാര്‍ത്തകള്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ബിസിനസുകാരുടെ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ചയുടെ സൂചനകളുണ്ട്. നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കണം, പ്രത്യേകിച്ച് ഇന്ന് ആര്‍ക്കെങ്കിലും കടം കൊടുക്കതുത്.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

ബിസിനസ്സുകാര്‍ക്ക് ഇന്ന് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ജോലിക്കാര്‍ക്ക് ഓഫീസിലെ മേലധികാരിയുടെ കോപം നേരിടേണ്ടി വന്നേക്കാം. നതെറ്റുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പണത്തിന്റെ സ്ഥാനം മികച്ചതായിരിക്കും. നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ച് ചിലവഴിച്ചാല്‍ ഒരു പ്രശ്‌നവുമില്ല. മാതാപിതാക്കളുടെ സ്‌നേഹവും അനുഗ്രഹവും ലഭിക്കും. ഇണയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കാണാം. നിങ്ങളുടെ ആരോഗ്യം സാധാരണ നിലയിലായിരിക്കും.

Story first published: Thursday, April 14, 2022, 5:00 [IST]
X
Desktop Bottom Promotion