Just In
- 1 hr ago
Shani Asta 2023 : കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം
- 6 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്‍ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 18 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- 22 hrs ago
മീനം രാശിയില്‍ വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
Don't Miss
- Technology
സ്വകാര്യ കമ്പനികളെ മലർത്തിയടിക്കാൻ ബിഎസ്എൻഎൽ; മാസം വെറും 99 രൂപ മുടക്കിയാൽ വർഷം മുഴുവൻ അടിപൊളി
- News
എന്നും പ്രശ്നങ്ങള്‍ മാത്രം, മൂക്കറ്റം കടവും... ഒടുവില്‍ ലോട്ടറിയെടുത്തു; തേടിയെത്തിയത് വന്‍ഭാഗ്യം
- Automobiles
'സണ്‍റൂഫിനെ കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടോ?'; അനുകരിക്കല്ലേ 'പണി' കിട്ടിയേക്കും
- Movies
എന്നെ പറഞ്ഞോ, കുടുംബത്തെ വിടണം, ഞാന്‍ ദേശീയ വാദി! ഒന്നും ഒളിച്ചുകടത്തിയിട്ടില്ല: ഉണ്ണി മുകുന്ദന്
- Sports
IND vs AUS: ഇന്ത്യക്കായി കളിക്കാന്‍ റെഡി, ആ കടമ്പ കടന്നു! സൂചന നല്കി സഞ്ജു
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
Horoscope Today, 10 December 2022: ജോലിക്കും ബിസിനസിനും നല്ല ദിനം; സാമ്പത്തികം മെച്ചപ്പെടും
ശനിയാഴ്ച ദിവസമായ ഇന്ന് വൃശ്ചികം രാശിക്കാര്‍ക്ക് ദിവസത്തിന്റെ തുടക്കം വളരെ നല്ലതായിരിക്കും. നിങ്ങള്‍ക്ക് വലിയ സന്തോഷം തോന്നും. ഇന്ന് നിങ്ങള്‍ക്ക് സ്വയം മതിയായ സമയം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലി സംബന്ധമായ കാര്യങ്ങളില്‍ വിജയം നേടാന്‍ കഴിയും. ജോലിയോ ബിസിനസ്സോ ആകട്ടെ, ഇന്ന് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് വളരെ ഉന്മേഷം അനുഭവപ്പെടും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.
Most
read:
എന്താണ്
രാഹുകാലം?
രാഹുകാലം
കണക്കാക്കുന്ന
വിധം;
ഓരോ
ദിവസത്തെയും
രാഹുകാല
സമയം

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ജോലിസ്ഥലത്ത് വളരെ ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ വാക്കുകള്‍ വളരെ ചിന്താപൂര്‍വ്വം ഉപയോഗിക്കുക, പ്രത്യേകിച്ച് സ്ത്രീ സഹപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍. ബിസിനസ്സുകാര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. നിങ്ങള്‍ക്ക് ഒരു നല്ല അവസരം ലഭിച്ചേക്കാം. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെ ഭാഗ്യവാനായിരിക്കും. കുറഞ്ഞ പ്രയത്നത്തില്‍ നിങ്ങള്‍ക്ക് നല്ല പണം ലഭിക്കും. ഇണയുമായുള്ള ബന്ധം തീവ്രമായിരിക്കും.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇന്ന് ജോലിയെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക അല്‍പ്പം വര്‍ദ്ധിച്ചേക്കാം. നിങ്ങള്‍ ക്ഷമയോടെയിരിക്കുക. ശരിയായ സമയം വരുമ്പോള്‍ എല്ലാം ശരിയാകും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ പ്രതികൂലമായി കാണുന്നു. വീട്ടിലെ ഒരു അംഗത്തിന്റെ ആരോഗ്യനില പെട്ടെന്ന് മോശമായേക്കാം. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. അനാവശ്യ ചെലവുകള്‍ ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും.
Most
read:2023ല്‍
ഇടവം
ഉള്‍പ്പെടെ
4
രാശിക്ക്
കഷ്ടതകള്‍;
രാഹുവിന്റെ
പ്രതികൂല
ഫലം

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിക്കും. ദരിദ്രരെ സഹായിക്കാനും നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. സ്വത്തുമായി ബന്ധപ്പെട്ട് വലിയ നേട്ടമുണ്ടാകും. തൊഴില്‍ ചെയ്യുന്നവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ഓഫീസില്‍ വലിയ ബഹുമാനം ലഭിക്കും. ഇണയുമായുള്ള ബന്ധത്തില്‍ മികച്ച ഏകോപനം ഉണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് പരസ്പരം നല്ല സമയം ചെലവഴിക്കാന്‍ കഴിയും. ആരോഗ്യത്തിന്റെ കാര്യത്തില്‍, ദിവസം ശരാശരി ആയിരിക്കും.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ഇന്ന് നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ദിവസമായിരിക്കും. അനാവശ്യ യാത്രകള്‍ നടത്തേണ്ടി വന്നേക്കാം. വ്യക്തിജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകും. ബന്ധങ്ങളില്‍ പിരിമുറുക്കം വര്‍ദ്ധിക്കും. വ്യവസായികള്‍ക്ക് മാന്യമായ ലാഭം ലഭിക്കും. അപകടകരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യം ദുര്‍ബലമായിരിക്കും.
Most
read:രാത്രിയിലാണോ
ജനിച്ചത്?
എങ്കില്‍
നിങ്ങളുടെ
സ്വഭാവം
ഇങ്ങനെയൊക്കെയാണ്

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി വളരെ വിശേഷപ്പെട്ട ദിവസമായിരിക്കും. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. എന്നിരുന്നാലും, വലിയ ചിലവുകള്‍ നടത്താന്‍ ദിവസം അനുയോജ്യമല്ല. ജോലിയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള അശ്രദ്ധയും പാടില്ല. ബിസിനസ്സുകാര്‍ക്ക് ഇന്ന് വളരെ വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവായിരിക്കുക.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
മനസ്സില്‍ അനാവശ്യ ആശയക്കുഴപ്പം ഉണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് മാനസികമായി സുഖം തോന്നില്ല. നിഷേധാത്മക ചിന്തകളില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലത്. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ പെട്ടെന്ന് ലാഭം നേടുന്നതിന് കുറുക്കുവഴികള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഇന്ന് സുഗമമായി പൂര്‍ത്തിയാകും. ഇന്ന് നിങ്ങള്‍ മാതാപിതാക്കളോടൊപ്പം വളരെ നല്ല സമയം ചെലവഴിക്കും.
Most
read:സൂര്യന്
ധനു
രാശിയില്‍;
ഈ
രാശിക്കാര്‍
ജാഗ്രത
പാലിക്കേണ്ട
കാലം

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
സാമ്പത്തികസ്ഥിതി ശക്തമാകും, സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. ഇന്ന് നിങ്ങള്‍ക്കായി വിലപ്പെട്ട എന്തെങ്കിലും വാങ്ങാനും കഴിയും. ഓഫീസിലെ ഉയര്‍ന്ന ജോലിഭാരം കാരണം നിങ്ങള്‍ക്ക് ധാരാളം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ബിസിനസുകാരുടെ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ചയ്ക്ക് ശക്തമായ സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിന് നല്ല ഫലം ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം ഇന്ന് മികച്ചതായിരിക്കും.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ദിവസത്തിന്റെ തുടക്കം വളരെ നല്ലതായിരിക്കും. നിങ്ങള്‍ക്ക് വലിയ സന്തോഷം തോന്നും. ഇന്ന് നിങ്ങള്‍ക്ക് സ്വയം മതിയായ സമയം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലി സംബന്ധമായ കാര്യങ്ങളില്‍ വിജയം നേടാന്‍ കഴിയും. ജോലിയോ ബിസിനസ്സോ ആകട്ടെ, ഇന്ന് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് വളരെ ഉന്മേഷം അനുഭവപ്പെടും.
Most
read:പുതുവര്‍ഷത്തില്‍
ഭാഗ്യവും
സമ്പത്തും
കൂടെക്കൂട്ടാം;
ഈ
ഫെങ്
ഷൂയി
ഭാഗ്യവസ്തുക്കള്‍
വീട്ടിലെ

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ഇന്ന് നിങ്ങള്‍ വളരെ സന്തുലിതമായി പെരുമാറുക. നിങ്ങളുടെ സ്വന്തക്കാരില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ നിങ്ങള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാകാം. പണത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക ആഴമുള്ളതായിരിക്കും. നിങ്ങളുടെ സാമ്പത്തിക ശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം. എന്നിരുന്നാലും, നിങ്ങള്‍ സ്വയം വിശ്വസിക്കേണ്ടതുണ്ട്. താമസിയാതെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നതായി കാണാം. ജോലിസ്ഥലത്ത് ദിവസം തിരക്കുള്ളതായിരിക്കും. ആരോഗ്യം മെച്ചപ്പെടും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
വീട്ടിലെ അന്തരീക്ഷം വളരെ പോസിറ്റീവായിരിക്കും. നിങ്ങളുടെ അടുത്തുള്ളവരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ണ്ണ ഊര്‍ജ്ജത്തോടെയും ഉത്സാഹത്തോടെയും പൂര്‍ത്തിയാക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ബിസിനസ് പ്ലാനുകളിലും മാറ്റങ്ങള്‍ വരുത്താം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, കാലാവസ്ഥാ വ്യതിയാനം കാരണം ആരോഗ്യം മോശമായേക്കാം.
Most
read:കണ്ടകശനി,
ഏഴരശനി;
2023ല്‍
ശനിദോഷം
അകറ്റാന്‍
ജ്യോതിഷ
പരിഹാരങ്ങള്‍

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
നിങ്ങളുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ സ്വയം എടുക്കുക, മറ്റുള്ളവരെ അമിതമായി ആശ്രയിക്കരുത്. ഓഫീസിലെ സഹപ്രവര്‍ത്തകരെ അമിതമായി ആശ്രയിക്കുന്നത് ശരിയായിരിക്കില്ല. ബിസിനസുകാര്‍ക്ക് ഇന്ന് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ ഒരു പുതിയ ജോലി ആരംഭിക്കാന്‍ പോകുകയാണെങ്കില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകാം. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ പ്രതികൂലമായി കാണുന്നു. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ സഹോദരനോടോ സഹോദരിയോടോ തര്‍ക്കമുണ്ടാകാം. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നമ്മള് സംസാരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് പല്ലുവേദന പ്രശ്നമായേക്കാം.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
കല, മാധ്യമങ്ങള്‍, ഫാഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് വളരെ പ്രയോജനകരമായിരിക്കും. നിങ്ങള്‍ക്ക് വലിയ വിജയം നേടാന്‍ കഴിയും. നിങ്ങള്‍ വിദേശത്തേക്ക് പോയി ജോലി ചെയ്യാന്‍ സ്വപ്നം കാണുന്നുവെങ്കില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി നിങ്ങളുടെ സാധാരണയേക്കാള്‍ മികച്ചതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. ദിവസത്തിന്റെ രണ്ടാം ഭാഗത്തില്‍ നിങ്ങള്‍ക്ക് ഒരു ചെറിയ യാത്ര ചെയ്യേണ്ടി വന്നേക്കാം. ജോലിയോടൊപ്പം നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്.