Just In
- 3 hrs ago
കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം; ഈ നാളുകളില്‍ കടം വാങ്ങരുത് കൊടുക്കരുത്: കുടുംബത്തില്‍ ദാരിദ്ര്യം
- 4 hrs ago
ഉറങ്ങാന്‍ പോവും മുന്‍പ് ഈ ഹെയര്‍മാസ്കുകള്‍ ആഴ്ചയില്‍ ഒന്നര ഇഞ്ച് മുടി വളര്‍ത്തും
- 5 hrs ago
കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ തണുപ്പ് കാലത്ത് ശ്രദ്ധിക്കേണ്ടത്
- 6 hrs ago
ചാണക്യനീതി; പുരുഷനും സ്ത്രീയും ഈ 6 കാര്യം മറച്ചുവെക്കണം, ഒരുകാലത്തും പുറത്തുവിടരുത്
Don't Miss
- Sports
IND vs NZ: ആരാണ് ഇന്ത്യയെ വിറപ്പിച്ച ബ്രേസ്വേല്‍? അന്നു ഇതു സംഭവിച്ചു, സെഞ്ച്വറിയും പിറന്നു!
- News
വിഷപാമ്പിനെ പിടിച്ച് പാമ്പുപിടുത്തക്കാരന്, പണം തരില്ലെന്ന് വീട്ടുകാരന്, പ്രതികാരം ഇങ്ങനെ
- Movies
എന്റെ ഷൂട്ടിംഗ് കാണാന്‍ ആള്‍ക്കൂട്ടത്തില്‍ ആസിഫ് അലിയും; ഷംനയ്ക്കൊപ്പം തകര്‍ത്താടിയ മഞ്ജുളന്
- Finance
ക്രെഡിറ്റ് കാർഡ് കയ്യിലുണ്ടോ? കുടിശ്ശിക വന്നാൽ എങ്ങനെ വേഗത്തിൽ അടച്ചു തീർക്കാം
- Travel
ബെംഗളുരുവിന്റെ ചരിത്രവും പറയുന്ന ലാല്‍ബാഗ് ഫ്ലവർഷോ! 20ന് തുടക്കം
- Technology
നേപ്പാൾ വിമാന അപകടവും ഫ്ലൈറ്റ് മോഡും
- Automobiles
ഇനി KL 99 സീരീസ്, സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ നമ്പർ വരുന്നു
Horoscope Today, 09 December 2022: ആഗ്രഹങ്ങള്‍ സഫലീകരിക്കും, ഭാഗ്യം കൂടെനില്‍ക്കും; ഇന്നത്തെ രാശിഫലം
വെള്ളിയാഴ്ച ദിവസമായ ഇന്ന് തുലാം രാശിക്കാര്‍ക്ക് ജീവിത പങ്കാളിയുമായി വളരെ നല്ല ദിവസമായിരിക്കും. ദൈനംദിന ജോലികളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഓഫീസിലെ നിങ്ങളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ വിശ്വാസം നേടാന്‍ കഴിയും. വ്യവസായികള്‍ക്ക് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.
Most
read:
എന്താണ്
രാഹുകാലം?
രാഹുകാലം
കണക്കാക്കുന്ന
വിധം;
ഓരോ
ദിവസത്തെയും
രാഹുകാല
സമയം

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ഇന്ന് വളരെ രസകരമായ ദിവസമായിരിക്കും. വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ചെറിയ അശ്രദ്ധ മൂലം നഷ്ടം സംഭവിക്കാം. ബിസിനസുകാര്‍ക്ക് ലാഭം നേടാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും. നിങ്ങളുടെ ബജറ്റ് സമതുലിതമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം വയറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഉണ്ടാകാം.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ബിസിനസ്സുകാര്‍ക്ക് ഇന്ന് നല്ല ഫലങ്ങള്‍ ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. ഇന്ന് നിങ്ങളുടെ ചില ആഗ്രഹം സഫലമാകും. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കുക. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ക്ഷീണവും ഉറക്കമില്ലായ്മയും അനുഭവപ്പെടാം.
Most
read:2023ല്‍
ഇടവം
ഉള്‍പ്പെടെ
4
രാശിക്ക്
കഷ്ടതകള്‍;
രാഹുവിന്റെ
പ്രതികൂല
ഫലം

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ജോലിസ്ഥലത്ത് വളരെ സന്തുലിതമായി പെരുമാറുക. നിങ്ങളുടെ തെറ്റായ പെരുമാറ്റം നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. മേലുദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടാകാം. ബിസിനസുകാര്‍ക്ക് ഇന്ന് വളരെ ഭാഗ്യകരമായ ദിവസമായിരിക്കും. കുറഞ്ഞ പ്രയത്നത്തില്‍ നിങ്ങള്‍ക്ക് നല്ല വിജയം നേടാനാകും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സുഖകരമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കുടുംബ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ ജോലിയെക്കുറിച്ച് വളരെയധികം ആശങ്കാകുലരായിരിക്കും. ഇതുകൂടാതെ, നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദവും അനുഭവപ്പെടാം. നിഷേധാത്മക ചിന്തകളില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലത്. പൂര്‍ണ്ണ പോസിറ്റിവിറ്റിയോടെ നിങ്ങള്‍ കഠിനാധ്വാനം ചെയ്യുക. ഇന്ന് നിങ്ങളുടെ ആരോഗ്യം വഷളാകുന്നതിന്റെ ലക്ഷണങ്ങളുണ്ട്.
Most
read:കണ്ടകശനി,
ഏഴരശനി;
2023ല്‍
ശനിദോഷം
അകറ്റാന്‍
ജ്യോതിഷ
പരിഹാരങ്ങള്‍

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ഇന്ന് നിങ്ങള്‍ നിങ്ങളുടെ കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. പണവുമായി ബന്ധപ്പെട്ട ചില പ്രധാന ജോലികളും ചെയ്യാന്‍ കഴിയും. ജോലിയോ ബിസിനസ്സോ ആകട്ടെ ചില നല്ല മാറ്റങ്ങള്‍ സാധ്യമാണ്. ഇണയുമായുള്ള ബന്ധം തീവ്രമായിരിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 21 വരെ):
ഇന്ന് ബിസിനസുകാര്‍ക്ക് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം സംഭവിക്കാം. ജോലി ചെയ്യുന്നവര്‍ ഓഫീസ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. ഇന്ന് വിവേകത്തോടെ ചെലവഴിക്കുക. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സുഖകരമായിരിക്കും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. ആരോഗ്യം ദുര്‍ബലമായേക്കാം.
Most
read:പുതുവര്‍ഷത്തില്‍
ഭാഗ്യവും
സമ്പത്തും
കൂടെക്കൂട്ടാം;
ഈ
ഫെങ്
ഷൂയി
ഭാഗ്യവസ്തുക്കള്‍
വീട്ടിലെ

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്ന് നിങ്ങളുടെ ജീവിത പങ്കാളിയുമായി വളരെ നല്ല ദിവസമായിരിക്കും. ദൈനംദിന ജോലികളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഓഫീസിലെ നിങ്ങളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ വിശ്വാസം നേടാന്‍ കഴിയും. വ്യവസായികള്‍ക്ക് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വീട്ടിലെ ഇളയവരുമായി നല്ല രീതിയില്‍ പെരുമാറാന്‍ ശ്രമിക്കണം. പിതാവിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠ വര്‍ധിച്ചേക്കാം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ ചെലവേറിയതായിരിക്കും. വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. തൊഴില്‍ ചെയ്യുന്നവര്‍ക്ക് വലിയ പുരോഗതി ഉണ്ടാകും. നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം ലഭിക്കും. മുടങ്ങിക്കിടക്കുന്ന ഏതെങ്കിലും ജോലികള്‍ പൂര്‍ത്തിയാക്കാനാകും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ബിസിനസ്സുകാര്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. നിങ്ങളുടെ ബുദ്ധിശക്തി ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ നേടാനാകും. ജോലിക്കാര്‍ക്ക് ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസമാണ്. കഠിനാധ്വാനം ചെയ്തിട്ടും നിങ്ങള്‍ക്ക് നല്ല ഫലം ലഭിക്കുന്നില്ലെങ്കില്‍ ക്ഷമയോടെയിരിക്കണം. വീടിന്റെ അന്തരീക്ഷം സാധാരണ നിലയിലായിരിക്കും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
ഓഫീസില്‍, നിങ്ങളുടെ ജോലിയില്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുക. കുടുംബജീവിതം സന്തോഷകരമാകും. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അവിസ്മരണീയമായ ദിവസമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. പെട്ടെന്ന് വലിയ ചിലവുകള്‍ ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം തൊണ്ട സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാം.
Most
read:കഷ്ടതകള്‍
നീക്കും,
വിജയത്തിലേക്ക്
വഴിതുറക്കും
ഭഗവത്ഗീതയിലെ
ഈ
വാക്കുകള്‍

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ഇന്ന് ബിസിനസുകാര്‍ക്ക് ലാഭമുണ്ടാക്കാന്‍ നല്ല അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതിയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകാം. ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസില്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഇന്ന് ഉത്തരവാദിത്തങ്ങള്‍ കൂടുതലായിരിക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. ഇന്ന് നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കും. ഇണയുമായുള്ള ബന്ധത്തില്‍ ഐക്യം ഉണ്ടാകും. നിങ്ങള്‍ തമ്മിലുള്ള സ്നേഹം കൂടുതല്‍ ആഴമുള്ളതായിരിക്കും.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
നിങ്ങളുടെ ബിസിനസ് പ്ലാനുകളില്‍ ചില മാറ്റങ്ങള്‍ വരുത്താനാകും. ജോലി ചെയ്യുന്നവരുടെ ദിവസം സാധാരണമായിരിക്കും. ഇന്ന് നിങ്ങളുടെ ഒരു ജോലിയും അപൂര്‍ണ്ണമാക്കി വിടരുത്. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കമുണ്ടാകാം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ജലദോഷം, ചുമ, പനി തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം.
Most
read:ഡിസംബര്‍
മാസത്തിലെ
ഗ്രഹസ്ഥാനങ്ങള്‍
12
രാശിക്കാരുടെയും
ജീവിതത്തിലുണ്ടാക്കും
മാറ്റം