Just In
- 28 min ago
Horoscope Today, 18 January 2023: പെട്ടെന്നുള്ള പണലാഭം, സാമ്പത്തിക ഭദ്രത; ഇന്നത്തെ രാശിഫലം
- 10 hrs ago
ഗര്ഭകാലം ശരീരഭാരം കൂടുതലോ? ഒഴിവാക്കേണ്ടത് അത്യാവശ്യം
- 10 hrs ago
ദുര്ഗ്ഗാദേവിയുടെ ചിത്രം വീട്ടിലുണ്ടോ, ഇത്തരം കാര്യങ്ങള് വീട്ടുകാര് ശ്രദ്ധിക്കണം
- 11 hrs ago
കൊഴിയുന്ന ഓരോ മുടിയിഴക്കും പകരം കരുത്തുള്ള മുടി വരും: ഉള്ളി- ഉലുവക്കൂട്ടില് പരിഹാരം
Don't Miss
- Travel
തെറ്റുകൾ തിരുത്താം, നല്ലതിലേക്ക് മടങ്ങാം, കർക്കടക രാശിക്കാര്ക്ക് ആരാധിക്കാം ഇങ്ങനെ!
- News
മലക്കംമറിഞ്ഞ് പാക് പ്രധാനമന്ത്രി; കശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല് മാത്രം ചര്ച്ച
- Movies
ദുബായിൽ ചെന്നിറങ്ങിയാൽ അപ്പോൾ പിടിച്ചുകൊണ്ട് പോകും! ഗോൾഡൻ വിസ കിട്ടാത്തതിന് കാരണം; ഷൈൻ പറയുന്നു
- Sports
IND vs NZ: ശ്രേയസിന് പകരം പ്ലേയിങ് 11 ആര്? നാലാം നമ്പറില് അവന് വരും-രോഹിത് പറയുന്നു
- Automobiles
ആലപ്പുഴ പട്ടണം വരെ പോയി വരാം; കായൽ ഭംഗി കണ്ട് പോകാം കുറഞ്ഞ ചിലവിൽ
- Finance
സ്വർണമോ, ഓഹരിയോ, മ്യൂച്വൽ ഫണ്ടോ, സ്ഥിര നിക്ഷേപമോ; എവിടെ നിക്ഷേപിക്കാം
- Technology
30,000 രൂപയിൽ താഴെ വിലയുള്ള ജനപ്രിയ 5G സ്മാർട്ട്ഫോണുകൾ
Horoscope Today, 08 December 2022: ഭാഗ്യത്തിന്റെ ആനുകൂല്യം ഇന്ന് ഈ രാശിക്കാര്ക്കൊപ്പം; രാശിഫലം
വ്യാഴാഴ്ച ദിവസമായ ഇന്ന് തുലാം രാശിക്കാര്ക്ക് ജോലി രംഗത്ത് നിങ്ങള്ക്ക് വളരെ ഭാഗ്യമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്ത്തിയാകും. ബിസിനസുകാര്ക്ക് പുതിയ ജോലി ആരംഭിക്കാന് അനുകൂലമായ ദിവസമാണ്. കുടുംബജീവിതത്തിലെ സാഹചര്യങ്ങള് സാധാരണമായിരിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകളില് നിന്നും നിങ്ങള്ക്ക് മോചനം ലഭിക്കും. വീട്ടിലെ മുതിര്ന്നവരുമായി കൂടുതല് സമയം ചെലവഴിക്കാന് ഇന്ന് നിങ്ങള്ക്ക് അവസരം ലഭിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന് രാശിഫലം വായിക്കൂ.
Most
read:
ആഗ്രഹസാഫല്യം
നല്കുന്ന
മാര്ഗശീര്ഷ
പൂര്ണ്ണിമ
വ്രതം;
ആരാധനാരീതിയും
പൂജാവിധിയും

മേടം (മാര്ച്ച് 20 മുതല് ഏപ്രില് 18 വരെ):
മേടം രാശിക്കാര്ക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നല്ല മാറ്റങ്ങള് കാണാന് കഴിയും. നിങ്ങളുടെ ജീവിത പങ്കാളിയില് നിന്ന് നിങ്ങള്ക്ക് ചില നല്ല വാര്ത്തകള് ലഭിക്കും. നിങ്ങളുടെ ബന്ധം കൂടുതല് ശക്തമാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി യാത്ര ചെയ്യാനുള്ള അവസരവും ഇന്ന് നിങ്ങള്ക്ക് ലഭിക്കും. ജോലിയില് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ജോലിയോ ബിസിനസ്സോ പുരോഗതിക്കുള്ള വഴി തുറക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്ന് നിങ്ങള് വളരെ ഊര്ജ്ജസ്വലവും പോസിറ്റീവും ആയിരിക്കും.

ഇടവം (ഏപ്രില് 19 മുതല് മെയ് 19 വരെ):
നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും മാധുര്യം നിലനിര്ത്തുക. കൃത്യസമയത്ത് ജാഗ്രത പാലിക്കുന്നതാണ് നല്ലത്. ബിസിനസ്സുമായി ബന്ധപ്പെട്ടവര്ക്ക് ഇന്ന് മാന്യമായ ലാഭം ലഭിക്കും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. പിതാവിന്റെ ആരോഗ്യനിലയില് പുരോഗതി കാണും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണയേക്കാള് മികച്ചതായിരിക്കും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നിങ്ങള്ക്ക് മലബന്ധം, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങള് ഉണ്ടാകാം.
Most
read:2023ല്
ഇടവം
ഉള്പ്പെടെ
4
രാശിക്ക്
കഷ്ടതകള്;
രാഹുവിന്റെ
പ്രതികൂല
ഫലം

മിഥുനം (മെയ് 20 മുതല് ജൂണ് 20 വരെ):
നിങ്ങള് ഒരു ബിസിനസുകാരനാണെങ്കില് പ്രധാനപ്പെട്ട തീരുമാനങ്ങള് വളരെ ശ്രദ്ധാപൂര്വ്വം എടുക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ ഉപദേശമനുസരിച്ച് ഒരു തീരുമാനവും എടുക്കാതിരിക്കുന്നതാണ് നല്ലത്. ഓഫീസിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. ഇന്ന് നിങ്ങള്ക്ക് പുതിയ എന്തെങ്കിലും പഠിക്കാനും കഴിയും. പണത്തിന്റെ കാര്യത്തില് ദിവസം ചെലവേറിയതായിരിക്കും. വീടിന്റെ അറ്റകുറ്റപ്പണികള്ക്കും മറ്റും ധാരാളം പണം ചിലവഴിച്ചേക്കാം. ഇണയുമായുള്ള ബന്ധത്തില് പുരോഗതി ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.

കര്ക്കടകം (ജൂണ് 21 മുതല് ജൂലൈ 21 വരെ):
ജോലിക്കാര് ഓഫീസില് വളരെ സജീവമായിരിക്കുക. നിങ്ങള്ക്ക് ഇന്ന് കൂടുതല് ജോലിഭാരമുണ്ടാകാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്ന് നിങ്ങള്ക്കായി വിലപ്പെട്ട എന്തെങ്കിലും വാങ്ങാനും കഴിയും. ഇണയുമായുള്ള ബന്ധം തീവ്രമായിരിക്കും. പ്രതികൂല സാഹചര്യങ്ങളില് നിങ്ങള്ക്ക് അവരുടെ പൂര്ണ്ണ പിന്തുണ ലഭിക്കും. അവിവാഹിതര്ക്ക് നിങ്ങള് ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില് ദിവസം ശരാശരി ആയിരിക്കും.
Most
read:കണ്ടകശനി,
ഏഴരശനി;
2023ല്
ശനിദോഷം
അകറ്റാന്
ജ്യോതിഷ
പരിഹാരങ്ങള്

ചിങ്ങം (ജൂലൈ 22 മുതല് ഓഗസ്റ്റ് 21 വരെ):
ഓഫീസില് ഉയര്ന്ന ഉദ്യോഗസ്ഥരുമായി തര്ക്കങ്ങള് ഒഴിവാക്കണം. നിങ്ങളുടെ അനിയന്ത്രിതമായ കോപം ഇന്ന് നിങ്ങളെ കുഴപ്പത്തിലാക്കും. പണത്തിന്റെ കാര്യത്തില് ദിവസം ചെലവേറിയതായിരിക്കും. വരുമാനത്തേക്കാള് കൂടുതല് ചെലവുകള് ഉണ്ടാകാം. ചിന്തിക്കാതെ നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള് എടുക്കുകയാണെങ്കില്, വരും ദിവസങ്ങളില് നിങ്ങള്ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ഇണയുടെ ആരോഗ്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക വര്ദ്ധിച്ചേക്കാം.

കന്നി (ഓഗസ്റ്റ് 22 മുതല് സെപ്റ്റംബര് 21 വരെ):
നിങ്ങള് ഒരു വിദ്യാര്ത്ഥിയാണെങ്കില് മികച്ച വിജയം നേടാന് കഴിയും. ഇന്ന് നിങ്ങള് വളരെ പോസിറ്റീവും ആത്മവിശ്വാസം നിറഞ്ഞവരുമായിരിക്കും. വ്യവസായികള്ക്ക് പുതിയ വെല്ലുവിളി ഉയര്ന്നേക്കാം. ഇന്ന് പെട്ടെന്ന് നിങ്ങളുടെ ചില ജോലികള് പാതിവഴിയില് കുടുങ്ങിയേക്കാം. നിങ്ങള്ക്ക് സാമ്പത്തിക നഷ്ടവും ഉണ്ടാകാന് സാധ്യതയുണ്ട്. കുടുംബജീവിതത്തിലെ സാഹചര്യങ്ങള് സാധാരണ നിലയിലായിരിക്കും.ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നിങ്ങള്ക്ക് പേശികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് ഉണ്ടാകാം.
Most
read:ആയിരം
വര്ഷത്തെ
ആരാധനയ്ക്ക്
തുല്യം;
ധനുര്മാസ
പൂജാവിധിയും
ആരാധനാരീതിയും

തുലാം (സെപ്റ്റംബര് 22 മുതല് ഒക്ടോബര് 22 വരെ):
ഇന്ന് ജോലി രംഗത്ത് നിങ്ങള്ക്ക് വളരെ ഭാഗ്യമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്ത്തിയാകും. ബിസിനസുകാര്ക്ക് പുതിയ ജോലി ആരംഭിക്കാന് അനുകൂലമായ ദിവസമാണ്. പണത്തിന്റെ കാര്യത്തില് ദിവസം ചെലവേറിയതായിരിക്കും. കുടുംബജീവിതത്തിലെ സാഹചര്യങ്ങള് സാധാരണമായിരിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകളില് നിന്നും നിങ്ങള്ക്ക് മോചനം ലഭിക്കും. വീട്ടിലെ മുതിര്ന്നവരുമായി കൂടുതല് സമയം ചെലവഴിക്കാന് ഇന്ന് നിങ്ങള്ക്ക് അവസരം ലഭിക്കും.

വൃശ്ചികം (ഒക്ടോബര് 23 മുതല് നവംബര് 20 വരെ):
കുടുംബകാര്യങ്ങളില് ക്ഷമയോടെയിരിക്കുക. നിങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് വളരെയധികം സംസാരിക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ പ്രശ്നങ്ങള് വര്ദ്ധിച്ചേക്കാം. സാമ്പത്തിക സ്ഥിതിയില് തകര്ച്ചയുടെ ലക്ഷണങ്ങളുണ്ട്. ധനനഷ്ടം ഉണ്ടാകാം. ജോലിയുമായി ബന്ധപ്പെട്ട് ഇന്ന് നിങ്ങള് വളരെ തിരക്കിലായിരിക്കും. ദിവസത്തിന്റെ രണ്ടാം ഭാഗത്ത് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാന് അവസരം ലഭിച്ചേക്കാം. നിങ്ങളുടെ ആരോഗ്യം ദുര്ബലമായി തുടരും.
Most
read:ഡിസംബര്
5
മുതല്
ലക്ഷ്മീ
നാരായണ
രാജയോഗം;
ഈ
4
രാശിക്ക്
സൗഭാഗ്യങ്ങളുടെ
ശുഭകാലം

ധനു (നവംബര് 21 മുതല് ഡിസംബര് 20 വരെ):
ഇന്ന് പ്രണയത്തിന്റെ കാര്യത്തില് വളരെ റൊമാന്റിക് ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. ഈ രാശിയിലെ വിവാഹിതര്ക്കും ഇന്ന് നല്ല ഫലങ്ങള് ലഭിക്കും. പണവുമായി ബന്ധപ്പെട്ട ശ്രമങ്ങളില് നിങ്ങള്ക്ക് വിജയം ലഭിക്കാന് സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ സാമ്പത്തിക പ്രശ്നം പരിഹരിക്കാന് കഴിയും. ജോലിയുടെ കാര്യത്തില് ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്. ഇന്ന് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള് ഉണ്ടാകാം.

മകരം (ഡിസംബര് 21 മുതല് ജനുവരി 19 വരെ):
ഇന്ന് നിങ്ങള്ക്ക് ഉയര്ച്ച താഴ്ചകള് നിറഞ്ഞ ദിവസമായിരിക്കും. ഇന്ന് പെട്ടെന്ന് ചില അതിഥികള് വീട്ടിലേക്ക് വന്നേക്കാം. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്ന ആളുകള് ഇന്ന് പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങള് എടുക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. ദാമ്പത്യജീവിതത്തില് ഇണയുമായുള്ള ബന്ധം മികച്ചതാകും. ഇന്ന് നിങ്ങള് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വളരെ റൊമാന്റിക് സമയം ചെലവഴിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

കുംഭം (ജനുവരി 20 മുതല് ഫെബ്രുവരി 18 വരെ):
സാമ്പത്തിക രംഗത്ത് ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ബുദ്ധിമുട്ടുകള് വര്ദ്ധിച്ചേക്കാം. സമ്പാദ്യത്തില് കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഓഫീസിലെ സഹപ്രവര്ത്തകരുമായുള്ള തര്ക്കങ്ങള് ഒഴിവാക്കുക. ബിസിനസ്സുകാര് ഇന്ന് വളരെ ശ്രദ്ധിക്കണം. വീടിന്റെ അന്തരീക്ഷം നല്ലതായിരിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയില് നിന്ന് നിങ്ങള്ക്ക് ഒരു പ്രത്യേക സര്പ്രൈസ് ലഭിക്കും.
Most
read:കഷ്ടതകളും
ഭാഗ്യമാറ്റങ്ങളും;
2023ല്
12
രാശിക്കാരെയും
രാഹു
ബാധിക്കുന്നത്
ഇപ്രകാരം

മീനം (ഫെബ്രുവരി 19 മുതല് മാര്ച്ച് 19 വരെ):
അമിതമായ ദേഷ്യം നിങ്ങള്ക്ക് നല്ലതല്ല. വ്യവസായികള്ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും. പ്രത്യേകിച്ചും നിങ്ങള് എണ്ണയുമായി ബന്ധപ്പെട്ട ബിസിനസ്സ് നടത്തുകയാണെങ്കില്. കുടുംബ ജീവിതത്തില് സാഹചര്യങ്ങള് സുഖകരമായിരിക്കും. പിതാവിന്റെ ഭാഗത്തുനിന്നും ലാഭം ഉണ്ടാകും. നിങ്ങള് വിവാഹിതനാണെങ്കില്, നിങ്ങളുടെ ദാമ്പത്യ ജീവിതത്തില് കൂടുതല് ശ്രദ്ധ ചെലുത്തുക. നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. ആരോഗ്യത്തിന്റെ കാര്യത്തില് ഇന്ന് നല്ല ദിവസമായിരിക്കും.